യെ​ച്ചൂ​രി​യെ ഒ​രു നോ​ക്കു​കാ​ണ​ണം; ഇ​ൻ​ഡി​ഗോ ബ​ഹി​ഷ്ക​ര​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ നി​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ പി​ൻ​മാ​റി; ഇ​ൻ​ഡി​ഗോ​യി​ൽ പ​റ​ന്ന് ഡൽ​ഹി​യി​ലേ​ക്ക്

ക​ണ്ണൂ​ർ,കോ​ഴി​ക്കോ​ട്: പ്രി​യ​നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി​യെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ ത​ന്‍റെ ബ​ഹി​ഷ്‌​ക​ര​ണ തീ​രു​മാ​നം മാ​റ്റി ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ക്കു പ​റ​ന്നു. ക​രി​പ്പൂ​രി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു യാ​ത്ര. ഡ​ൽ​ഹി​യി​ലേ​ക്കു പോ​കാ​ൻ മ​റ്റു വി​മാ​ന​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ലാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ൻ​ഡി​ഗോ​യെ ത​ന്നെ ആ​ശ്ര​യി​ച്ച​ത്. 2022 ജൂ​ണ്‍ 13നാ​ണ് ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​നു​ള്ളി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രെ നി​ല​ത്തേ​ക്ക് ത​ള്ളി​യി​ട്ട ഇ​പി​ക്ക് മൂ​ന്നാ​ഴ്ച​ത്തേ​ക്ക് വി​മാ​ന അ​ധി​കൃ​ത​ർ യാ​ത്രാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​ന്‍​ഡി​ഗോ വി​മാ​ന​യാ​ത്ര അ​ദ്ദേ​ഹം ബ​ഹി​ഷ്‌​ക​രി​ച്ച​ത്. പി​ന്നീ​ട് പ​ല​ത​വ​ണ ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​ര്‍ തീ​രു​മാ​ന​ത്തി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങാ​ന്‍ ഇ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ഡി​ഗോ ബ​ഹി​ഷ്ക​ര​ണം എ​ന്ന തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നു​വെ​ന്നും ഒ​രി​ക്ക​ലെ​ടു​ത്ത തീ​രു​മാ​നം എ​പ്പോ​ഴും തു​ട​ര​ണ​മെ​ന്നി​ല്ലെ​ന്നും ഇ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

സ്ത്രീ​ക​ളെ ക​ണ്ടാ​ൽ ‘ക​ണ്‍​ട്രോ​ൾ’ തെ​റ്റും: 2 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി

കോ​ഴി​ക്കോ​ട്: സ്ത്രീ​ക​ളോ​ടു​ള്ള പെ​രു​മാ​റ്റം പ​രി​ധിവി​ട്ട​തി​നെത്തു​ട​ർ​ന്നു ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം. കോ​ഴി​ക്കോ​ട്ടും പാ​ല​ക്കാ​ട്ടു​മാ​യാ​ണ് പോ​ലീ​സ് സേ​ന​യ്ക്കു നാ​ണ​ക്കേ​ടു സൃ​ഷ്ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സ്ത്രീ​ക​ളോ​ടു വ​രെ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നു മു​ൻ​പും വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ പാ​ല​ക്കാ​ട് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി മ​ണി​ക​ണ്ഠ​നെ പു​തി​യ പ​രാ​തി​യി​ൽ ഡി​ജി​പി ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ദേ​ഹ​ത്തി​നെ​തി​രേ വ​കു​പ്പുതല അ​ന്വേ​ഷ​ണ​വും തു​ട​രും. കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ക​മാ​ണ്ട​ന്‍റാ​യി​രു​ന്ന നി​ഷൂ​ർ സു​ധീ​ന്ദ്ര​നെ​തി​രെ​യാ​ണ് മ​റ്റൊ​രു കേ​സി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് കോ​ഴി​ക്കോ​ട് മ​ലാ​പ​റ​ന്പ് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ അ​ന്ത​സി​നും മാ​ന​ത്തി​നും ഹാ​നി വ​രു​ത്തു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്ന കു​റ്റ​ത്തി​ന് സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന നി​ഷൂ​ർ സു​ധീ​ന്ദ്ര​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​സ്റ്റ​ൽ പോ​ലീ​സ് ആ​സ്ഥാ​നം അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ജി. ​പൂ​ങ്കു​ഴ​ലി​യെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ്…

Read More

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സ്; കേ​ജ​രി​വാ​ളി​നു ജാ​മ്യം; അ​ന​ന്ത​കാ​ലം ജ​യി​ലി​ലി​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി; സ​ത്യം ജ​യി​ച്ചെ​ന്നു കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ജാ​മ്യം. ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഉ​ജ്വ​ൽ ഭു​യ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. അ​ന​ന്ത​കാ​ലം ജ​യി​ലി​ലി​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 21ന് ​ഇ​ഡി​യാ​ണ് കേ​ജ​രി​വാ​ളി​നെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്.ജൂ​ൺ 26ന് ​സി​ബി​ഐ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പി​ന്നീ​ട് ലോ​ക്സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി മേ​യ് 10ന് 21 ​ദി​വ​സ​ത്തേ​ക്ക് സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ചു. ജാ​മ്യ​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച അ​ദ്ദേ​ഹം ജൂ​ൺ ര​ണ്ടി​നു ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങി. ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ന് വീ​ണ്ടും ശ്ര​മി​ച്ചെ​ങ്കി​ലും ജാ​മ്യം ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചി​രു​ന്നു. സി​ബി​ഐ​യി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണ​വും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. സ​ത്യം ജ​യി​ച്ചെ​ന്നു കേ​ജ​രി​വാ​ൾ പ്ര​തി​ക​രി​ച്ചു.

Read More

സീ​താ​റാം യെ​ച്ചൂ​രി​ക്ക് ​ആ​ദ​ര​മ​ർ​പ്പി​ച്ച് രാ​ജ്യം; നാ​ളെ എ​കെ​ജി സെ​ന്‍റ​റി​ൽ പൊ​തു​ദ​ർ​ശ​നം; മൃ​ത​ദേ​ഹം പ​ഠ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ആശുപത്രിക്ക് വി​ട്ടു​നൽകും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സീ​താ​റാം യെ​ച്ചൂ​രി​ക്ക് (72) ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് രാ​ജ്യം. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ​ത്തി​ന്‍റെ ജ​ന​കീ​യ​മു​ഖ​മാ​യി​രു​ന്ന യെ​ച്ചൂ​രി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഡ​ൽ​ഹി​യി​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഭൗ​തി​ക​ശ​രീ​രം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ വ​സ​ന്ത്കു​ഞ്ജി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. നാ​ളെ രാ​വി​ലെ 11 മ​ണി മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ഡ​ൽ​ഹി ഗോ​ൾ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള എ​കെ​ജി സെ​ന്‍റ​റി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും. തു​ട​ർ​ന്ന് യെ​ച്ചൂ​രി​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം മൃ​ത​ദേ​ഹം പ​ഠ​ന, ഗ​വേ​ഷ​ണാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​യിം​സി​ന് വി​ട്ടു​കൊ​ടു​ക്കും. പ്ര​കാ​ശ് കാ​രാ​ട്ട്, എം.​എ. ബേ​ബി, എ. ​വി​ജ​യ​രാ​ഘ​വ​ൻ, പ്ര​ഫ. കെ.​വി. തോ​മ​സ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന​ത്. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.03നാ​യി​രു​ന്നു അ​ന്ത്യം. ന്യു​മോ​ണി​യ ബാ​ധ ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഏ​താ​നും…

Read More

നാ​ട് കു​ട്ടി​ച്ചോ​റാ​ക്കാ​നും വ​ർ​ഗീ​യ​ത വി​ള​ന്പാ​നു​മാ​ണ് അ​ഡ്വ. ജ​യ​ശ​ങ്ക​ർ വ​ക്കീ​ൽ പ​ണി ഉ​പേ​ക്ഷി​ച്ച​ത്: ഉ​ടു​മു​ണ്ട് ഉ​രി​ഞ്ഞ് ന​ട​ത്തി​ക്കും, ക​ക്കൂ​സ് മാ​ലി​ന്യം ബ​ക്ക​റ്റി​ലാ​ക്കി ത​ല​യി​ലൊ​ഴി​ക്കും; ഭീ​ഷ​ണി​യു​മാ​യി പി. ​വി. അ​ൻ​വ​ർ

മ​ല​പ്പു​റം: രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ അ​ഡ്വ. ജ​യ​ശ​ങ്ക​റി​നെ​തി​രേ അ​സ​ഭ്യ​വ​ർ​ഷ​വും ഭീ​ഷ​ണി​യു​മാ​യി പി. ​വി. അ​ൻ​വ​ർ എം​എ​ൽ​എ. ഉ​ടു​മു​ണ്ട് ഉ​രി​ഞ്ഞ് ന​ട​ത്തു​മെ​ന്നും ക​ക്കൂ​സ് മാ​ലി​ന്യം ബ​ക്ക​റ്റി​ലാ​ക്കി കൊ​ണ്ടു​വ​ന്ന് ത​ല​യി​ലൊ​ഴി​ക്കു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി. നാ​ട് കു​ട്ടി​ച്ചോ​റാ​ക്കാ​നും വ​ർ​ഗീ​യ​ത വി​ള​ന്പാ​നു​മാ​ണ് ജ​യ​ശ​ങ്ക​ർ വ​ക്കീ​ൽ പ​ണി ഉ​പേ​ക്ഷി​ച്ച​തെ​ന്ന് അ​ൻ​വ​ർ ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് എം​എ​ൽ​എ​യു​ടെ അ​സ​ഭ്യ​വ​ർ​ഷ​വും ഭീ​ഷ​ണി​യും. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ വ​ർ​ഗീ​യ വാ​ദി​യെ​ന്ന് പ​രാ​മ​ർ​ശി​ച്ചു എ​ന്നു പ​റ​ഞ്ഞാ​ണ് ജ​യ​ശ​ങ്ക​റി​നെ​തി​രേ ഭീ​ഷ​ണി​യു​മാ​യി പി. ​വി. അ​ൻ​വ​ർ എ​ത്തി​യ​ത്.

Read More

റെ​യി​ൽ​വേ​യി​ൽ ജോ​ലി​ത്ത​ട്ടി​പ്പ്: ത​ല​ശേ​രി​യി​ൽ 2 പേ​ർ അ​റ​സ്റ്റി​ൽ; അ​റ​സ്റ്റി​ലാ​യ ഗീ​താ റാ​ണി കോ​ൺ​ഗ്ര​സ് എം​പി​യു​ടെ പി​എ?

ത​ല​ശേ​രി: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കേ​സി​ലെ മൂ​ന്നാം​പ്ര​തി​യും തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യു​മാ​യ ഗീ​താ റാ​ണി, ര​ണ്ടാം പ്ര​തി​യാ​യ ശ​ര​ത്ത് എ​ന്ന അ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ത​ല​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ ഗീ​താ റാ​ണി കേരളത്തിലെ ഒരു കോ​ൺ​ഗ്ര​സ് എം​പി​യു​ടെ പി​എ ആ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ക്ല​ർ​ക്ക്, ട്രെ​യി​ൻ മാ​നേ​ജ​ർ, സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ തു​ട​ങ്ങി​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. അ​റ​സ്റ്റി​ലാ​യ ഗീ​താ റാ​ണി സ​മാ​ന​മാ​യ ഏ​ഴ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.കൊ​യ്യോ​ട് സ്വ​ദേ​ശി ശ്രീ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഗീ​താ റാ​ണി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ പ്ര​തി ചേ​ർ​ത്ത് ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​ന്നാം പ്ര​തി​യും…

Read More

റി​ക്കാ​ർ​ഡി​ട്ട് ബെ​വ്കോ; കോ​ർ​പ്പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് 95,000 രൂ​പ ബോ​ണ​സ് ന​ൽ​കാ​ൻ ധാ​ര​ണ; സ്വീ​പ്പ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 5,000 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണ​ത്തി​ന് ബെ​വ്കോ ബോ​ണ​സ് ന​ൽ​കി​യ​ത് 90,000 രൂ​പ​യാ​ണെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് 95,000 രൂ​പ വ​രെ ആ​ണ്. സം​സ്ഥാ​ന​ത്തെ ത​ന്നെ ഉ​യ​ര്‍​ന്ന ബോ​ണ​സ് എ​ന്ന റെ​ക്കോ​ർ​ഡാ​ണ് ഇ​ത്. ഇ​ത്ത​വ​ണ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ ബോ​ണ​സാ​യി ന​ൽ​ക​ണം എ​ന്നാ​യി​രു​ന്നു ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ക്സൈ​സ് മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് ബോ​ണ​സ് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്. സ​ര്‍​ക്കാ​രി​ന്‍റെ ബോ​ണ​സ് പ​രി​ധി ക​ട​ക്കാ​തി​രി​ക്കാ​ന്‍ പെ​ര്‍​ഫോ​മ​ന്‍​സ് ഇ​ന്‍​സെ​ന്‍റീ​വ്, എ​ക്സ് ഗ്രേ​ഷ്യ എ​ന്നി​ങ്ങ​നെ വേ​ര്‍​തി​രി​ച്ച് ഒ​രു​മി​ച്ചു ന​ല്‍​കും. ഔ​ട്ട്‌​ലെ​റ്റി​ലും ഓ​ഫി​സി​ലു​മാ​യി 5,000 ജീ​വ​ന​ക്കാ​രാ​ണ് ബെ​വ്കോ​യി​ലു​ള്ള​ത്. സ്വീ​പ്പ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 5,000 രൂ​പ​യാ​ണു ബോ​ണ​സ്.

Read More

എ​ഡി​ജി​പി​ക്കെ​തി​രേ വി​ജി​ല​ൻ​സ്  അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ; “സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ത്യേ​കം അ​ന്വേ​ഷി​ക്ക​ണം’

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ. പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് ഡി​ജി​പി ഷേഖ് ദ​ർ​വേ​ഷ് സാ​ഹി​ബിന്‍റെ ന​ട​പ​ടി. ബ​ന്ധു​ക്ക​ളു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ക​വ​ടി​യാ​റി​ലെ ആ​ഡം​ബ​ര വീ​ട് നി​ർ​മാ​ണം തു​ട​ങ്ങി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​ജി​ത്കു​മാ​റി​നെ​തി​രേ മൊ​ഴി ന​ൽ​കി​യ അ​ഞ്ച് കാ​ര്യ​ങ്ങ​ളി​ലാ​ണ് ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ പി.​വി.​ അ​ൻ​വ​റി​ന്‍റെ പ​രാ​തി​യി​ൽ എ​ഡി​ജി​പി എം.​ആ​ർ. ​അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി ത​ല അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​തിനു പുറമെ സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ത്യേ​കം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശിപാ​ർ​ശ ന​ൽ​കി​യ​ത്. ഡി​ജി​പി ന​ൽ​കി​യ ശിപാ​ർ​ശ വി​ജി​ല​ൻ​സി​ന് കൈ​മാ​റും. വി​ജി​ല​ൻ​സ് മേ​ധാ​വി യോ​ഗേ​ഷ് ഗു​പ്ത നേ​രി​ട്ട് കേ​സ് അ​ന്വേ​ഷി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ഡി​ജി​പി അ​ജി​ത് കു​മാ​റും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പൂ​ർ​ണ​രൂ​പം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ചൂ​ഷ​ണം പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​നാ​ണ് സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ പൂ​ര്‍​ണ​രൂ​പം കൈ​മാ​റി​യ​ത്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക ബെ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.ഹേ​മ ക​മ്മിറ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ള്‍ ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. റി​പ്പോ​ര്‍​ട്ടി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​നാ​ണ് അം​ഗ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സി​നി​മാന​യ​ത്തെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​നം ഉ​ണ്ടാ​വ​രു​തെ​ന്നും ഹേ​മ ക​മ്മ​ിറ്റി​യു​ടെ ശി​പാ​ര്‍​ശ​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും ഡ​ബ്ല്യുസി​സി അം​ഗ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മൊ​ഴി ന​ൽ​കി​യ​വ​രു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം റി​പ്പോ​ർ​ട്ടി​ന്മേ​ൽ ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ൾ…

Read More

പി.​വി. അ​ൻ​വ​റി​ന്‍റെ നി​ല​പാ​ട​നു​സ​രി​ച്ച്  കേ​ര​ള രാ​ഷ്ട്രീ​യം മാ​റ്റാ​ൻ പ​റ്റി​ല്ല; എം.​ആ​ർ അ​ജി​ത് കു​മാ​റി​ന് എ​തി​രെ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ആ​ശ​ങ്ക​യി​ല്ലെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​റി​ന്‍റെ നി​ല​പാ​ടി​ന് അ​നു​സ​രി​ച്ച് കേ​ര​ള രാ​ഷ്ട്രീ​യം മാ​റ്റാ​ൻ ആ​കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി​.പി. രാ​മ​കൃ​ഷ്ണ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി​ക്കെ​തി​രേ പി.​വി.​അ​ൻ​വ​ർ വാ​ക്കാ​ൽ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും എ​ഴു​തി ന​ൽ​ക​ട്ടേ​യെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. അ​ൻ​വ​റി​ന്‍റെ പ​രാ​തി​ക​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. അ​ന്വേ​ഷ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് വ​ര​ട്ടെ, മു​ഖ്യ​മ​ന്ത്രി​ക്ക് കൊ​ടു​ത്ത പ​രാ​തി സി​പി​എം സം​സ്ഥാ​ന സ​മി​തി​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. അ​ൻ​വ​റി​ന്‍റെ നി​ല​പാ​ടു​ക​ൾ സി​പി​ഐ​എ​മ്മി​ന് എ​തി​ര​ല്ലെ​ന്ന് രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. എം.​ആ​ർ അ​ജി​ത് കു​മാ​റി​ന് എ​തി​രെ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ആ​ശ​ങ്ക ഇ​ല്ല, ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ഉ​ള്ള മ​റു​പ​ടി അ​ൻ​വ​ർ ത​ന്നെ പ​റ​യ​ട്ടെ. അ​ജി​ത്ത് കു​മാ​റി​ന് എ​തി​രെ സ​ർ​ക്കാ​ർ ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ത്തി​ൽ വ്യ​ക്ത​വ​രു​ത്തു​മെ​ന്നും ടി​പി പ​റ​ഞ്ഞു. പാ​ർ​ട്ടി​ക്ക് അ​ക​ത്ത് നി​ല​വി​ൽ ഒ​രു പ്ര​ശ്ന​വും ഇ​ല്ല. ഏ​ത് വി​ഷ​യം വ​ന്നാ​ലും യോ​ജി​ച്ച് മു​ന്നോ​ട്ട് പോ​കും. ബി​നോ​യ് വി​ശ്വം…

Read More