തിരുവനന്തപുരം: അവധി പിന്‍വലിക്കാന്‍ എഡിജിപി എം.ആര്. അജിത് കുമാര്‍ അപേക്ഷ നല്കി. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായി ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് നേരത്തെ എഡിജിപി അവധിക്ക് അപേക്ഷിച്ചിരുന്നത്. ഇപ്പോൾ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിജിപി ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കിയത്. പി.വി. അൻവർ എംഎൽഎ എഡിജിപിക്കെതിരേ ആരോപണങ്ങളുയർത്തിയതിനു പിന്നാലെയാണ് എഡിജിപി അവധി അപേക്ഷ നൽകിയത്. എഡിജിപി അവധിയില്‍ പോകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് പി.വി അന്‍വര്‍ ആരോപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ പോലീസ് സേനയുടെ തലപ്പത്തുണ്ടായ അഴിച്ചുപണിക്ക് പിന്നാലെയാണ് എഡിജിപി എം.ആര്. അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചത്. മലപ്പുറത്ത് പോലീസില്‍ കൂട്ടസ്ഥലംമാറ്റമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മലപ്പുറം എസ്പി എസ്. ശശിധരനെ സ്ഥലംമാറ്റി. എറണാകുളം റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്കാണ് മാറ്റിയിട്ടുള്ളത്. താനൂര്‍ കസ്റ്റഡി മരണത്തിലും വീട്ടമ്മയുടെ പീഡന പരാതിയിലും…
Read MoreCategory: Loud Speaker
അന്‍വറും ജലീലും തെളിക്കുന്ന വഴിയേ ആഭ്യന്തരവകുപ്പ്..! ഭരണം നിയന്ത്രിച്ച് സ്വതന്ത്ര എംഎല്‍എമാര്‍, കാഴ്ചക്കാരായി നേതാക്കൾ
കോഴിക്കോട്: മലപ്പുറം പോലീസ് സേനയിലെ ശുദ്ധികലശത്തിനു പിന്നാലെ പി.വി. അന്‍വര്‍ എംഎല്‍എയ്ക്കു പൂര്‍ണ പിന്തുണനൽകി വീണ്ടും കെ.ടി. ജലീല്‍ രംഗത്ത്. പി.വി. അന്‍വറിന്റെ നിലപാടില്‍ തട്ടി മലപ്പുറം എസ്പി ശശിധരന് സ്ഥലം മാറ്റം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതിയ പോസ്റ്റുമായി കെ.ടി. ജലീല്‍ രംഗത്തെത്തിയത്. കെ.ടി. ജലീലിന്റെയും അന്‍വറിന്റെയും കണ്ണിലെ കരടായിരുന്നു ശശിധരന് എന്നാണ് പോലീസ് സേനയിലെ സംസാരം. പോലീസിലെ ആര്‍എസ്എസ് പുഴുക്കുത്തുകള്ക്കെതിരേയുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് രണ്ട് സിപിഎം സ്വതന്ത്ര എംഎല്‍എമാരുടെയും വാദം. ഫലത്തില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന കാഴ്ചയാണുള്ളതെന്നാണ് അഭിപ്രായമുയരുന്നത്. സിപിഎമ്മിലെ തല മുതിര്‍ന്ന എംഎല്‍എമാര്‍ കാഴ്ചക്കാരായി മാറുകയും ചെയ്യുന്നു. എഡിജിപി അജിത് കുമാറിന്റെ കസേര കൂടി ഇളകിയാല്‍ അന്‍വറും ജലീലും തെളിക്കുന്ന വഴിയേ ആഭ്യന്തരവകുപ്പ് എന്ന പ്രതീതിയായിരിക്കും സൃഷ്ടിക്കപ്പെടുക. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ട്. തങ്ങള്‍ക്കു കഴിയാത്ത കാര്യങ്ങള്‍ പോലും അന്‍വര്‍…
Read Moreകൈയിലുള്ള പണം വിവാഹത്തിനു തികയില്ലന്ന് ഭയന്നു; മനപ്രയാസത്തിൽ പല ബസുകൾ കയറിയിറങ്ങി ഊട്ടിയിലെത്തി; പ്രതിശ്രുതവരന് നാടുവിട്ടതിനു പിന്നിലെ കാരണമിതോ?
മലപ്പുറം: പ്രതിശ്രുത വരന് നാടുവിടാന്‍ കാരണം സാമ്പത്തിക പ്രയാസമെന്ന് പോലീസ്. വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടംവാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞുപോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാൽപ്പതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടത്. മനപ്രയാസത്തിൽ പല ബസുകൾ കയറിയിറങ്ങി ഊട്ടിയിലെത്തി. ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചു. ഈ കോൾ പിന്തുടർന്നാണ് പോലീസ് വിഷ്ണുജിത്തിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു.…
Read Moreസുനിത ഭാസ്കര്‍ അഡീഷണൽ ഡയറക്ടര്‍ ജനറലായിചുമതലയേറ്റു
കോട്ടയം: സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിനു കീഴില്‍ ഫീല്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറലായി സുനിത ഭാസ്കര്‍ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന പ്രഥമ മലയാളി വനിതയായ സുനിത പാലാ സ്വദേശിനിയാണ്. ദേശീയതലത്തില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും വിവരശേഖരണവുമാണു ചുമതല. 1996ല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് സര്‍വീസിൽ പ്രവേശിച്ച സുനിത, നാഷണല്‍ സാമ്പിൾ സര്‍വേ ഓഫീസില്‍ ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന് ഡെപ്യൂട്ടി ജനറലായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല വഹിക്കുമ്പോഴാണു പുതിയ നിയമനം. പാലാ മുത്തോലി നെടുംമ്പുറത്ത് കെ.പി. ചാക്കോച്ചന്റെയും അല്‍ഫോന്‍സാ കോളജ് റിട്ട. പ്രഫസര്‍ പി.സി. മേരിയുടെയും മകളാണ്. ബിഹാര്‍ സ്വദേശിയായ ഐഎസ്എസ് ഉദ്യോഗസ്ഥന് ഭാസ്കര്‍ മിശ്രയാണ് ഭര്‍ത്താവ്. മക്കള്‍: അഡ്വ. അഞ്ജലി ഭാസ്കര്‍ (ബംഗളൂരു), അനന്യ ഭാസ്കര്‍ (പിജി സോഷ്യല്‍ വര്‍ക്ക് ലിവര്‍ പൂള് ഹോപ്പ് യൂണിവേഴ്സിറ്റി).
Read Moreപപ്പു എന്നു പറയാൻ ബിജെപിക്ക് ഇപ്പോൾ മടി: ഭാരത് ജോഡോയിലൂടെ രാഹുൽ ഗാന്ധി നടന്നുകയറിയത് ജനഹൃദയത്തിലേക്കാണ്; സാം പിട്രോഡ
ഡാളസ്: രാഹുൽ ഗാന്ധിക്ക് പപ്പു എന്ന പട്ടം നൽകിയ ബിജെപി, ഇപ്പോൾ രാഹുലിനെ പപ്പു എന്ന് അഭിസംബോധന ചെയ്യാൻ മടിക്കുകയാണെന്നു കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിട്രോഡ. തന്റെ പ്രവർത്തനത്തിലൂടെ രാഹുൽ ഗാന്ധിതന്നെയാണ് ബിജെപി ചാർത്തിയ പപ്പുവെന്ന പേര് മാറ്റിയെടുത്തത്. ഭാരത് ജോഡോയുടെ 4000 കിലോമീറ്റർ യാത്രയിലൂടെ രാഹുൽ ഗാന്ധി നടന്നുകയറിയത് ജനഹൃദയത്തിലേക്കാണെന്നും പിട്രോഡ പറഞ്ഞു. പ്രതിപക്ഷ നേതാവായശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിൽ ടെക്സസിലെ സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ രാഹുൽ ഗാന്ധിയെ വേദിയിലിരുത്തിയായിരുന്നു പിട്രോഡയുടെ പരാമർശം. രാഹുൽ ഗാന്ധിയുടെ ലക്ഷ്യം വൈവിധ്യങ്ങളെ ആഘോഷിക്കുകയാണ്. ജനാധിപത്യം നിസാര കാര്യമല്ല. ജനാധിപത്യത്തിന് ഒരു കൂട്ടമാളുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും സാം പിട്രോഡ പറഞ്ഞു.
Read Moreഅരുണാചലിൽ ചൈനയുടെ കൈയേറ്റമില്ല: കിരൺ റിജിജു
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനയുടെ കൈയേറ്റമില്ലെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു. അതിർത്തി നിർണയിക്കാത്ത ചൈന-ഇന്ത്യ പ്രദേശങ്ങളിൽ ഇന്ത്യൻ, ചൈന സേനകളുടെ പട്രോളിംഗ് ഓവർലാപ്പിംഗ് നടക്കുന്നുണ്ടെന്നും എന്നാലിത് ഇന്ത്യൻ പ്രദേശം കടന്നുകയറുന്നതിലേക്ക് നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “ചൈനയ്ക്ക് നമ്മുടെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല. സ്ഥിരമായി ഒന്നും നിർമിക്കാൻ അവർക്ക് അനുവാദമില്ല. നമ്മുടെ ഭാഗത്തുനിന്ന് കർശനമായ ജാഗ്രതയുണ്ടെന്നും റിജിജു പറഞ്ഞു. അരുണാചൽ പ്രദേശിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നുഴഞ്ഞുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
Read Moreവിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി: ഫോൺ രക്ഷകനായെന്ന് പോലീസ്
മലപ്പുറം: ആറ് ദിവസം മുൻപ് മലപ്പുറത്തു നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി. ഞായർ രാത്രി കുനൂരിൽ വച്ച് ഇയാളുടെ ഫോൺ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പോലീസ് ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പോലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പോലീസും നല്ലരീതിയിൽ സഹായിച്ചുവെന്ന് മലപ്പുറം എസ്പി പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് ഇയാൾ പോയത്. മഞ്ചേരി സ്വദേശിയുമായി വിഷ്ണുവിന്റെ വിവാഹം ഞായറാഴ്ച നടത്താൻ ഇരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിന്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവിനെ പിന്നീട് കാണാതാകുകയായിരുന്നു.
Read Moreപഞ്ചാബിൽ എഎപി നേതാവിനെ വെടിവച്ചു കൊന്നു; വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സിംഗിന്റെ മകൻ
ന്യൂഡൽഹി: പഞ്ചാബിൽ എഎപി കിസാൻ വിഭാഗം നേതാവ് തർലോചൻ സിംഗിനെ വെടിവച്ചു കൊന്നു. ഇന്നലെ വൈകുന്നേരം ഖന്നയിലായിരുന്നു സംഭവം. ഇക്കോലാഹ ഗ്രാമത്തിൽനിന്നുള്ള 56കാരനായ തർലോചൻ തന്റെ കൃഷിയിടത്തിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു റോഡരികിൽകിടന്ന തർലോചനെ മകനും നാട്ടുകാരും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് സിംഗിന്റെ മകൻ ആരോപിച്ചു.
Read Moreഎംപോക്സ് ഭീതി സംസ്ഥാനങ്ങളുടെ യോഗം വിളിക്കും: കനത്ത ജാഗ്രത തുടരാൻ നിര്‍ദേശം
ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിനുശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തൽകാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തലെങ്കിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചെക്ക്പോസ്റ്റുകളിലുമൊക്കെ കനത്ത ജാഗ്രത തുടരും. ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഹരിയാന ഹിസാർ സ്വദേശിയായ യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം ഇന്നലെയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. എംപോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്. 2022ല്‍ ഇതേ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. അന്ന് മുപ്പത് പേര്‍ക്ക് രോഗബാധയുണ്ടാകുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. നിലവില്‍ വലിയ വ്യാപനത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
Read Moreആരാണ് ആ ഉന്നതൻ? എം.ആർ. അജിത്ത് കുമാറിനൊപ്പം ഉണ്ടായിരുന്ന ആ ഉന്നതന്റെ പേരിനായി കാത്ത് രാഷ്ട്രീയ കേരളം ആകാംക്ഷയിൽ
തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത്ത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവിനെ കോവളത്തെ ഹോട്ടലിൽ വച്ച് കണ്ടപ്പോൾ എഡിജിപിക്കൊപ്പമുണ്ടായിരുന്ന ഉന്നതന്റെ പേര് പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിൽ രാഷ്ട്രീയ കേരളം ആകാംക്ഷയിൽ. എഡിജിപിയും ഒരു പ്രമുഖ ബിസിനസുകാരനും ഭരണതലത്തിൽ ബന്ധമുള്ള ഒരു വ്യക്തിയും ഉൾപ്പെടെ മൂന്നു പേരാണ് കോവളത്തെ ഹോട്ടലിൽ റാം മാധവുമായി കൂടിക്കാഴ്ച നടത്തിയതെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. എഡിജിപിയുടെ കൂടെപ്പോയത് മുഖ്യമന്ത്രിയ്ക്ക് വളരെവേണ്ടപ്പെട്ടയാളാണെന്ന് ചില മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഭരണതലത്തിൽ ബന്ധമുള്ള ആൾ ആരാണെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയോട് ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണെന്നുമുള്ള ഉൗഹാപോഹങ്ങളാണ് സോഷ്യൽ മീഡിയകളിലും ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എഡിജിപി അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന വിമർശനങ്ങളാണ് ദിനംപ്രതി ഉയരുന്നത്. അതിനാലാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎമ്മിലെ…
Read More