‘ബു​ള്‍​ഡോ​സ​ര്‍’ ന​ട​പ​ടി തു​ട​രും: ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി

ല​ക്നൗ: ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ളു​ടെ വീ​ടു​ക​ള്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി തു​ട​രു​മെ​ന്നു ബി​ജെ​പി നേ​താ​വും ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഊ​ര്‍​ജ മ​ന്ത്രി​യു​മാ​യ എ.​കെ. ശ​ര്‍​മ. ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കു​റ്റ​ക്കാ​രു​ടെ വീ​ടു​ക​ള്‍ പൊ​ളി​ച്ചു നീ​ക്കു​ന്ന​ത് മി​ക​ച്ച ന​ട​പ​ടി​യാ​ണ്. സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് ത​ള​ച്ചു​വ​ള​ര്‍​ന്ന ഗു​ണ്ട​ക​ള്‍​ക്കും മാ​ഫി​യ​ക​ള്‍​ക്കു​മെ​തി​രാ​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വേ ശ​ര്‍​മ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് ഇ​ദ്ദേ​ഹം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ള്‍​ഡോ​സ​ര്‍ രാ​ജി​നെ​തി​രേ സു​പ്രീം​കോ​ട​തി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഒ​രാ​ള്‍ പ്ര​തി​യോ കു​റ്റ​വാ​ളി​യോ ആ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ അ​യാ​ളു​ടെ വീ​ട് പൊ​ളി​ച്ചു​ക​ള​യു​ന്ന​തെ​ങ്ങ​നെ​യെ​ന്നു സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ചോ​ദി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​ശേ​ഷം ബു​ള്‍​ഡോ​സ​ര്‍ രാ​ജി​നെ പി​ന്തു​ണ​യ്ക്കു​ള്ള പ്ര​തി​ക​ര​ണം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ന​ട​ത്തി​യി​രു​ന്നു.

Read More

അ​മ്മൂ​മ്മ​യു​ടെ ക​ടി​യേ​റ്റ് പേ​ര​ക്കു​ട്ടി മ​രി​ച്ചു; പ്ര​കോ​പ​ന​മാ​യ​ത്  പതിനാല് മാസം പ്രായമുള്ള കുട്ടിയുടെ നി​ർ​ത്താ​തെ​യു​ള്ള ക​ര​ച്ചി​ൽ

അ​മ്രേ​ലി(​ഗു​ജ​റാ​ത്ത്): ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി താ​ലൂ​ക്കി​ൽ മു​ത്ത​ശ്ശി​യു​ടെ ക​ടി​യേ​റ്റ് 14 മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കു​ട്ടി മ​രി​ച്ചു. കു​ഞ്ഞി​ന്‍റെ നി​ര​ന്ത​ര​മാ​യ ക​ര​ച്ചി​ൽ കേ​ട്ട് പ്ര​കോ​പി​ത​യാ​യി കു​ട്ടി​യെ ഇ​വ​ർ ക​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട്. കു​ട്ടി​യു​ടെ വ​ല​തു ക​വി​ൾ, ക​ണ്ണ്, നെ​റ്റി, കൈ​ക​ൾ, കാ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ടി​യേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വാ​യി​ലും തു​ട​യി​ലും കൈ​ക​ളി​ലും സാ​ര​മാ​യ ച​ത​വു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. രാ​ജ​സ്ഥ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. അം​റേ​ലി റൂ​റ​ൽ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് കു​ൽ​ഷ​ൻ സ​യ്യി​ദ് എ​ന്ന സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്തു.  

Read More

‘അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​നി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യണ്ട’: സ​ർ​ക്കാ​രി​നെ​യും ഡി​ജി​പി​യെയും മ​റി​ക​ട​ന്ന് എ​ഡി​ജി​പി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ക്ര​മ​സ​മാ​ധാ​ന​കാ​ര്യ​ങ്ങ​ൾ ത​ന്നോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ടെ​ന്ന് കാ​ട്ടി ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​ർ രേ​ഖാ​മൂ​ലം ത​ന്‍റെ കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ത്ത് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി. ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ, തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി. തോം​സ​ണ്‍ ജോ​സ് എ​ന്നി​വ​ർ​ക്കാ​ണ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ക​ത്ത് ന​ൽ​കി​യ​ത്. ഇ​രു​വ​രും എ​ഡി​ജി​പി​യു​ടെ കീ​ഴു​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. സാ​ധാ​ര​ണ​യാ​യി ഇ​ത്ത​ര​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പോ ഡി​ജി​പി​യോ ആ​ണ്. അ​തി​ന് വി​പ​രീ​ത​മാ​യാ​ണ് എ​ഡി​ജി​പി ത​ന്നെ രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​ക്ക് മു​ൻ​പാ​കെ​യാ​ണ് ക്ര​മ​സ​മാ​ധാ​ന​പാ​ല​ന ചു​മ​ത​ല​യു​ള്ള ഐ​ജി​യും ഡി​ഐ​ജി​യും ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്. അ​ജി​ത് കു​മാ​റി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഡി​ജി​പി​യാ​ണ് നേ​രി​ട്ട് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക്ര​മ​സ​മാ​ധാ​ന​പാ​ല​ന ചു​മ​ത​ല​യി​ൽനി​ന്നു ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഡി​ജി​പി. എം.​ആ​ർ. അ​ജി​ത്ത് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.…

Read More

ക​ർ​ണാ​ട​ക​യി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ​ചെ​യ്തു കൊ​ന്നു; പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്ത​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ബി​ദാ​ർ ജി​ല്ല​യി​ലെ ബ​സ​വ​ക​ല്യാ​ൺ താ​ലൂ​ക്കി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ളി​ലൊ​രാ​ൾ പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തും നാ​ട്ടു​കാ​ര​നു​മാ​ണ്. ഓ​ഗ​സ്റ്റ് 29നാ​ണു 19കാ​രി​യെ കാ​ണാ​താ​യ​ത്. 31ന് ​പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് ഇ​ര​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​ണു കേ​സി​ൽ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചേ​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ ക​ർ​ണാ​ട​ക​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

Read More

പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു: ഓ​ണം സ്പെ​ഷ​ൽ ട്രെയിൻ ദീ​ർ​ഘി​പ്പി​ച്ചു

കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ​യും ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ത്തി​നു ഫ​ലം ക​ണ്ടു. ഓ​ണ​ക്കാ​ല സ്പെ​ഷ​ൽ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ. ബം​ഗ​ളു​രു​വി​ന് സ​മീ​പ​ത്തെ യ​ല​ഹ​ങ്ക സ്റ്റേ​ഷ​നി​ൽനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ത്രൈ​വാ​ര ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് സ്പെ​ഷ​ലാ​ണ് 19 വ​രെ ദീ​ർ​ഘി​പ്പി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഈ ​ട്രെ​യി​നി​ൽ ഏ​സി ത്രീ ​ട​യ​ർ, ഏ​സി ചെ​യ​ർ​കാ​ർ കോ​ച്ചു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ. സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച​ത് ഈ ​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്രി​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. എ​റ​ണാ​കു​ളം – യ​ല​ഹ​ങ്ക സ്പെ​ഷ​ൽ ( 06101) എ​ട്ടി​നും 18 – നും ​മ​ധ്യേ ഞാ​യ​ർ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ക്കു​ക. ഏ​റ​ണാ​കു​ള​ത്ത് നി​ന്ന് ഉ​ച്ച​യ്ക്ക് 12.40 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി അ​ന്ന് രാ​ത്രി 11 – ന് ​യ​ല​ഹ​ങ്ക​യി​ൽ എ​ത്തും. 06102 എ​ല​ഹ​ങ്ക -എ​റ​ണാ​കു​ളം സ്പെ​ഷ​ൽ ഒ​മ്പ​തി​നും 19-നും…

Read More

ക​ർ​ണാ​ട​ക​യി​ൽ സാ​രി ഇ​ട​പാ​ടി​ൽ മു​ൻ ബി​ജെ​പി സ​ർ​ക്കാ​ർ 23 കോ​ടി ത​ട്ടി; ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 2010ൽ ​ബി​ജെ​പി ഭ​രി​ക്കു​ന്പോ​ൾ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ “ഭാ​ഗ്യ​ല​ക്ഷ്മി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​രി​വാ​ങ്ങി​യ​തി​ൽ 23 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്. സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി മാ​ധ്യ​മ​വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ര​മേ​ഷ് ബാ​ബു മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കു ക​ത്തു​ന​ൽ​കി. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ സ്ത്രീ​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യാ​ൻ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ​നി​ന്ന് 10,68,196 സാ​രി​ക​ളാ​ണു വാ​ങ്ങി​യ​ത്. മാ​ർ​ക്ക​റ്റ് നി​ര​ക്കി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല​യ്ക്കാ​ണു സാ​രി​വാ​ങ്ങി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ക​ർ​ണാ​ട​ക​യി​ലെ നെ​യ്ത്തു​കാ​രെ​യും സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി​യാ​ണു പു​റ​ത്തു​നി​ന്നു സാ​രി​വാ​ങ്ങി​യ​ത്. അ​ന്ന് നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ രാ​ജ്യ​സ​ഭാം​ഗം ല​ഹ​ർ സിം​ഗ് സി​റോ​യ​യാ​ണ് സാ​രി​ വാ​ങ്ങാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ‘മു​ഡ’ ഭൂ​മി​യി​ട​പാ​ടും വാ​ല്മീ​കി എ​സ്ടി കോ​ർ​പ്പ​റേ​ഷ​ൻ ഫ​ണ്ട് തി​രി​മ​റി​യു​മു​യ​ർ​ത്തി സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് പു​തി​യ ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​ത്.

Read More

നാ​ലു വ​ര്‍​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ല്‍ സ​മ​യ​ക്ര​മം കോ​ള​ജു​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം: ആ​ർ. ബി​ന്ദു

തൃ​ശൂ​ര്‍: നാ​ലു വ​ര്‍​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ല്‍ സ​മ​യ​ക്ര​മം കോ​ള​ജു​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍. ബി​ന്ദു. രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച​ര വ​രെ​യു​ള്ള ഏ​ത് സ്ലോ​ട്ടും കോ​ള​ജു​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ട്ട​ര​യ്ക്ക് തു​ട​ങ്ങു​ന്ന കോ​ള​ജു​ക​ള്‍​ക്ക് മൂ​ന്ന​ര വ​രെ​യും ഒ​മ്പ​തി​ന് തു​ട​ങ്ങു​ന്ന​വ​യ്ക്ക് നാ​ലു വ​രെ​യും ഒ​മ്പ​ത​ര​ക്ക് തു​ട​ങ്ങു​ന്ന​വ​യ്ക്ക് നാ​ല​ര വ​രെ​യും പ​ത്തി​ന് തു​ട​ങ്ങു​ന്ന​വ​യ്ക്ക് അ​ഞ്ചു​വ​രെ​യും അ​ധ്യ​യ​നം ന​ട​ത്താം. ന​ഷ്ട​പ്പെ​ടു​ന്ന അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ള്‍​ക്ക് പ​ക​രം അ​ത​ത് സെ​മ​സ്റ്റ​റു​ക​ളി​ല്‍ ത​ന്നെ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം. അ​ധ്യാ​പ​ക​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​റു മ​ണി​ക്കൂ​ര്‍ കാ​മ്പ​സി​ലു​ണ്ടാ​വ​ണ​മെ​ന്നും ബി​ന്ദു അ​റി​യി​ച്ചു.  

Read More

വീ​ട്ട​മ്മ​യു​ടെ ബ​ലാ​ത്സം​ഗ ആ​രോ​പ​ണം: പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന; കു​ടും​ബം പോ​ലും ത​ക​ര്‍​ക്കാ​ൻ ശ്ര​മം; സു​ജി​ത് ദാ​സ്

തി​രു​വ​ന​ന്ത​പു​രം:​വീ​ട്ട​മ്മ​യു​ടെ ബ​ലാ​ത്സം​ഗ ആ​രോ​പ​ണ​ത്തി​നെ​തി​രേ സു​ജി​ത് ദാ​സ്. ആ​രോ​പ​ണ​ത്തി​നെ​തി​രെ കേ​സ് ന​ല്‍​കും. പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2022ൽ ​ത​ന്‍റെ എ​സ്‍​പി ഓ​ഫീ​സി​ല്‍ സ​ഹോ​ദ​ര​നും കു​ട്ടി​ക്കും ഒ​പ്പ​മാ​യി​രു​ന്നു സ്ത്രീ ​എ​ത്തി​യ​ത്. അ​വ​ർ വ​ന്നു​പോ​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ റി​സ​പ്ഷ​ൻ ര​ജി​സ്റ്റ​റി​ൽ ഉ​ണ്ട്. നി​ര​ന്ത​ര​മാ​യി പോ​ലീ​സി​നെ​തി​രേ കേ​സ് കൊ​ടു​ക്കു​ന്ന സ്ത്രീ​യാ​ണ് ഇ​പ്പോ​ള്‍ ത​നി​ക്കെ​തി​രെ​യും ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്നും സു​ജി​ത് ദാ​സ് കു​റ്റ​പ്പെ​ടു​ത്തി. കു​ടും​ബം പോ​ലും ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ കാ​ര്യ​ങ്ങ​ൾ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പ്ലാ​സ്റ്റി​ക് ഹോ​സു​കൊ​ണ്ട് ക​വു​ങ്ങി​ൽ കെ​ട്ടി​യി​ട്ട അ​ഖി​ലി​ന്‍റെ ജ​ഡം; കൊ​ല​പാ​ത​കം ന​ട​ത്തി​യ സ​ഹോ​ദ​ര​നും അ​മ്മ​യും പി​ടി​യി​ൽ

പീരുമേട്: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് പീരുമേട് പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെ വീടിനു സമീപത്ത് പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കവുങ്ങിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഖിലിന്‍റെ സഹോദരൻ അജിത്ത്, അമ്മ തുളസി എന്നിവരെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു.  പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം എന്ന് സൂചന ലഭിച്ചതോടെയാണ് അഖിലിന്‍റെ സഹോദരൻ അജിത്തിനെയും അമ്മ തുളസിയെയും പോലീസ് ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ പറഞ്ഞ ഇരുവരും പിന്നീട് കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ വീട്ടിലെത്തിയ അഖിൽ സഹോദരൻ അജിത്തുമായി വാക്ക് തർക്കം ഉണ്ടാക്കി. തർക്കം തടയാൻ എത്തിയ അമ്മ തുളസിയെ തള്ളിയിട്ടതോടെ പ്രകോപിതനായ അജിത്ത് അഖിലിന്‍റെ തലയിൽ കമ്പിവടി വച്ച് അടിക്കുകയായിരുന്നു. പി​ന്നാ​ലെ ബോ​ധ​ര​ഹി​ത​നാ​യ അ​ഖി​ലി​നെ സ​ഹോ​ദ​ര​ൻ വീ​ടി​ന് സ​മീ​പ​ത്തെ ക​വു​ങ്ങി​ൽ കെ​ട്ടി​യി​ട്ടു.  മ​ര​ണ​കാ​ര​ണം ത​ല​ക്കേ​റ്റ ക്ഷ​ത​വും ര​ക്ത​സ്രാ​വ​വു​മാ​ണ്.…

Read More

മ​ഴ മു​ന്ന​റി​യി​പ്പ്: ര​ണ്ട് ദി​വ​സം പ്ര​ത്യേ​ക അ​ല​ർ​ട്ടി​ല്ല; സം​സ്ഥാ​ന​ത്ത് അ​ഞ്ച് ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​ത ഇ​ങ്ങ​നെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങി​ൽ മ​ഴ തു​ട​രു​മെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക അ​ല​ർ​ട്ടു​ക​ളി​ല്ല. സെ​പ്തം​ബ​ർ ആ​റ്, ഏ​ഴ് ജി​ല്ല​ക​ളി​ൽ ഒ​രു ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​ത്യേ​ക അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 8, 9 തിയതികളിൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ട്ടാം തീ​യ​തി ക​ണ്ണൂ​ർ, കാ​സ​ർ​കോ​ഡ് ജി​ല്ല​ക​ളി​ലും, ഒ​ൻ​പ​തി​ന് വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലുമാണ് യെ​ല്ലോ അ​ല​ർ​ട്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് ഈ ​ജി​ല്ല​ക​ളി​ൽ പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ തു​ട​രും എ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More