റാഞ്ചി: പാന്പുകടിയേറ്റ കുട്ടികളെ മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കെത്തിച്ച സംഭവത്തിൽ മൂന്നു കുട്ടികൾക്കു ദാരുണാന്ത്യം. പതിനഞ്ചും ആൺകുട്ടിയും എട്ടും ഒന്‍പതും വയസുള്ള കുട്ടികളാണു മരിച്ചത്. ജാർഖണ്ഡ് ഗർവാ ജില്ലയിലെ ചിനിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാപ്കലി ഗ്രാമത്തിലാണു സംഭവം. കാട്ടാനയുടെ ആക്രമണം ഭയന്നു വീടിന്റെ നിലത്തുകിടന്നുറങ്ങിയ കുട്ടികൾക്കു പാമ്പു കടിയേറ്റത്. പാമ്പു കടിയേറ്റതിനെത്തുടർന്നു കുട്ടികളെ സമീപത്തെ മന്ത്രവാദിയുടെ അടുക്കലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെവച്ചു രണ്ടുകുട്ടികൾ മരിച്ചു. മൂന്നാമത്തെ കുട്ടിയെ ചികിത്സയ്ക്കായി മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. കാട്ടാന ആക്രമണം രൂക്ഷമായ മേഖലയാണ് ചാപ്കലി ഗ്രാമം. ആക്രമണം ഭയന്ന് ഗ്രാമീണർ സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലും ഗ്രാമത്തിലെ ഏതെങ്കിലുമൊരു സ്ഥലത്തു കൂട്ടമായുമാണ് ഉറങ്ങുന്നത്.
Read MoreCategory: Loud Speaker
എഡിജിപി-ആർഎഎസ്എസ് നേതാവ് കൂടിക്കാഴ്ച; തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് വീണ്ടും ചർച്ച; ആഞ്ഞടിക്കാൻ കോണ്‍ഗ്രസ്
തൃശൂർ: പൂരം കലക്കയതിനു പിന്നിലാര് എന്ന ചോദ്യം തൃശൂരിൽ അലയടിക്കുന്പോൾ എഡിജിപിയും ആർഎസ്എസ്് നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങൾ വ്യക്തമാകുന്പോൾ തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിലെ ജയതോൽവികൾ വീണ്ടും ചർച്ചയാവുകയാണ്. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ കനത്ത തോൽവിക്ക് കാരണം ഇതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിക്കാൻ കോണ്‍ഗ്രസ് അരയും തലയും മുറുക്കിയിറങ്ങിക്കഴിഞ്ഞു. ബിജെപി എല്ലാം നിഷേധിച്ച് നിലകൊള്ളുന്പോൾ ഒന്നും വിട്ടുപറയാനാകാതെ കുഴങ്ങുകയാണ് സിപിഐ.കൂടിക്കാഴ്ച സത്യമെങ്കിൽ അതീവ ഗൗരവമെന്ന ഒഴുക്കൻ മറുപടിയാണ് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. എഡിജിപി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ വച്ചാണ് ആർഎസ്എസ് ദേശീയ നേതാവ് ദത്താത്രയ ഹൊസബൊളെയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വകാര്യ സന്ദർശനമായിരുന്നു ഇതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണമെങ്കിലും അത് വിശ്വസിക്കാൻ കോണ്‍ഗ്രസും സിപിഐയും തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് അത് തുറന്നുപറയുന്പോൾ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് സിപിഐ. ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാന ഭാരതിയുടെ…
Read Moreവയനാട്ടിൽ ലക്ഷങ്ങളുടെ വനം കൊള്ള; ഫെൻസിംഗ് നിർമാണത്തിനിടെ മുറിച്ചത് അനുവദിച്ചതിൽ കൂടുതൽ മരങ്ങൾ
കൽപ്പറ്റ: വയനാട് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള തലപ്പുഴ 43ൽ തൂക്ക് ഫെൻസിംഗ് നിർമാണത്തിനിടെ അനുവദിച്ചതിൽ കൂടുതൽ മരങ്ങൾ മുറിച്ചു. ആഞ്ഞിലി, പ്ലാവ്, കരിമരുത്, കറുപ്പ, മരുത്, കുളിർമാവ് ഉൾപ്പെടെയുള്ള 73 മരങ്ങളാണ് മുറിച്ചത്. നോർത്ത് വയനാട് വനം വകുപ്പ് ഡിവിഷനിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് അടുത്ത് തലപ്പുഴ 41 മുതൽ 43 വരെയുള്ള ഭാഗങ്ങളിലാണ് തൂക്കു ഫെൻസിംഗ് നിർമാണം നടക്കുന്നത്. നിർമാണത്തിനിടെ വേലിയുടെ ഇരുഭാഗത്തുമുള്ള അനുമതിയുള്ള മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. എന്നാൽ, നിർമാണത്തിനിടെ വനംവകുപ്പ് അനുമതി നൽകിയതിൽ കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റി. പ്രാഥമിക പരിശോധനയിൽ ഇത്തരത്തിൽ മരങ്ങൾ മുറിച്ചതായി ശ്രദ്ധയിൽപ്പെട്ടതായും വിശദമായ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ.എഫ്. മാർട്ടിൻ ലോവൽ അറിയിച്ചു. എന്നാൽ തൂക്ക് ഫെൻസിംഗ് നിർമാണത്തിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് 70 ഓളം ചെറുതും വലുതുമായ…
Read Moreപോലീസ് ഓഫീസര്‍മാരുടെ പീഡനം: ആരോപണങ്ങളിൽ ഉറച്ച് പരാതിക്കാരി; പിന്തുണയുമായി പി.വി. അന്‍വര്‍ എംഎല്‍എ
കോഴിക്കോട്: പോലീസ് ഓഫീസര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ച് ആരോപണമുന്നയിച്ച സ്ത്രീ. പരാതിക്കാരി ഹണിട്രാപ്പുകാരിയാണെന്ന് ആരോപണവിധേയനായ സിഐ വിനോദ് വലിയാറ്റൂരും നിയമപരമായി നേരിടുമെന്ന് ഡിവൈഎസ്പി വി.വി. ബെന്നിയും എസ്പി സുജിത്ദാസും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുപോകുമെന്ന് പൊന്നാനി സ്വദേശിയായ സ്ത്രീ അറിയിച്ചത്. മാധ്യമങ്ങള്‍ വഴി ആരോപണമുന്നയിച്ച ഇവര്‍ ഇന്നലെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയരായ മൂന്ന് പോലീസ് ഓഫീസര്‍മാരും നേരത്തെ മലപ്പുറം ജില്ലയില്‍ ജോലി ചെയ്തിരുന്നവരാണ്. അന്ന് മലപ്പുറം എസ്പിയായിരുന്നു സുജിത്ദാസ്. തിരൂരിലെ ഡിവെസ്പിയായിരുന്നു ബെന്നി. പൊന്നാനി പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായിരുന്നു വിനോദ്. 2022 ഒക്ടോബറില്‍ സ്വത്തുതര്ക്കവമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ പരാതി നല്കിയ തന്നെ കേസ് അന്വേഷിക്കാന്‍ വന്ന സിഐ വിനോദ് പീഡിപ്പിച്ചെന്നാണ് സ്ത്രീ ഉറപ്പിച്ചുപറയുന്നത്. ഇതേക്കുറിച്ച് പരാതി നല്കിയപ്പോള് ഡിവൈഎസ്പി ബെന്നിയും ഇരുവര്‍ക്കുമെതിരേ പരാതി നല്കാന് എത്തിയപ്പോള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി എസ്പിയും പീഡിപ്പിച്ചുവെന്ന്…
Read More‘വിർച്വൽ നല്ലനടപ്പ്’; കുട്ടികൾ യൂട്യൂബിൽ കാണുന്നത് ഇനി മാതാപിതാക്കളും കാണും..!
ന്യൂഡൽഹി: ഇക്കാലത്തെ കൊച്ചുകുട്ടികൾക്കുപോലും വാട്സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്… എന്നിവയൊക്കെ ഉപയോഗിക്കാനറിയാം. സാമൂഹ്യജീവിതത്തിൽ ഇവ ഒഴിവാക്കാൻ പറ്റാത്തതായിട്ടുമുണ്ട്. എന്നാൽ ഇവയുടെ തെറ്റായ ഉപയോഗം വലിയ പ്രശ്നങ്ങളുണ്ടാക്കും. ഇതിനു പരിഹാരവുമായി എത്തുകയാണ് യൂട്യൂബ്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാൻ സാധിക്കും. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടേതുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ കുട്ടികളുടെ സെർച്ച് ഹിസ്റ്ററി, വീഡിയോ അപ് ലോഡുകൾ, കമന്റുകൾ എന്നിവയുടെയെല്ലാം വിവരങ്ങൾ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നോട്ടിഫിക്കേഷനായി എത്തും. ചെറിയ കുട്ടികൾക്ക് വേണ്ട കണ്ടന്റ് മോഡുലേഷൻ യൂട്യൂബ് മുൻപേ നടപ്പിൽ വരുത്തിയതാണ്. എന്നാൽ ഈ ഫീച്ചറിലൂടെ ടീനേജ് വിഭാഗത്തിലുള്ള കുട്ടികളുടെയും “വിർച്വൽ നല്ലനടപ്പ്’ ഉറപ്പുവരുത്തുകയാണ് യൂട്യൂബ്. വിദഗ്ധരുമായി കൂടിയാലോചിച്ചശേഷമാണ് യൂട്യൂബ് ഇത്തരം ഒരു തീരുമാനമെടുത്തത്. ഈ ശ്രമത്തോടെ പോണോഗ്രാഫി ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽനിന്നു കുട്ടികൾ മാറിനിൽക്കുമെന്നും മികച്ച ഒരു…
Read Moreആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലമാണ് എഡിജിപി; പൂരവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിടാൻ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
കൊച്ചി: ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലമാണ് എഡിജിപിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ജാവദേക്കാറെ കണ്ട ഇ.പി.ജയരാജന്റെ പദവിപോയി. ഇവിടെ ആരുടെ പദവി യാണ് പോകേണ്ടത്. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്. പൂരം കലക്കി തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. തൃശൂര്‍ പൂരം അട്ടിമറിച്ചെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Read Moreമരിച്ചാലും മറക്കാത്ത ഓർമകളുമായി മൂലമറ്റത്തിന്റെ ‘ഫാഷൻ പിള്ള’ വിടവാങ്ങി
മൂലമറ്റം: തലമുറകളുടെ വേഷ സൗന്ദര്യത്തിന് വിവിധ ഫാഷനുകൾ പകർന്നു നൽകിയ മൂലമറ്റം രത്ന നിവാസിൽ കെ.കെ. നാരായണൻ നായർ (83) എന്ന ഫാഷൻ പിള്ള ഓർമയായി. മൂലമറ്റത്തുള്ള കുടിയേറ്റ ജനതയ്ക്കും പവർഹൗസ് നിർമാണ കാലഘട്ടത്തിലെ തിരക്കേറിയ നാളുകളിലും ഫാഷൻ ടെയ്ലറിംഗ് എന്ന സ്ഥാപനം വഴി ഏതു പ്രായക്കാർക്കും അനുയോജ്യമായ ഡിസൈനിൽ വസ്ത്രം തയ്ക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഇദ്ദേഹം. വിവാഹവേഷങ്ങളിലുൾപ്പെടെ അന്നത്തെ പുതിയ ഫാഷൻ സങ്കൽപ്പങ്ങളുടെ വക്താവായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവായും നായർ സർവീസ് സൊസൈറ്റി ഭാരവാഹിയായുംഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം അറക്കുളത്തെ സാമൂഹികരംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. ഏറെക്കാലം ടെയ്ലേഴ്സ് അസോസിയേഷൻ ഭാരവാഹിയായി പ്രവർത്തിച്ച അദ്ദേഹം പിൻതലമുറക്കാരായ തയ്യൽത്തൊഴിലാളികളുടെ ക്ഷേമത്തിനായി അടിത്തറ പാകുകയും ചെയ്തു.
Read More‘ബിജെപിയുടെ ഏത് സ്ഥാനാര്‍ഥി വിചാരിച്ചാലും വിനേഷിനെ നിഷ്പ്രയാസം തോല്‍പ്പിക്കാം, പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ പ്രചാരണത്തിനിറങ്ങും’; ബ്രിജ് ഭൂഷണ്
ഹരിയാന: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിക്കുന്നതില്‍ പ്രതികരണവുമായി ബിജെപി നേതാവും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. ഏത് ബിജെപി സ്ഥാനാര്‍ഥി നിന്നാലും വിനേഷിനെ തോല്‍പ്പിക്കാനാകും. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരേ പ്രചാരണം നടത്താന്‍ താന്‍ തയാറാണെന്ന് ബ്രിജ് ഭൂഷണ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ്. വിഷ്ണോഹര്‍പുരിലെ വസിതിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും ഗുസ്തിയിലെ പ്രകടനംകൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയും രാഷ്ട്രീയ പ്രവേശനത്തിലൂടെ നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreലൈംഗിക പീഡനക്കേസ്: നിയമോപദേശം തേടാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം
കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയില്‍ നടന്മാരായ എം. മുകേഷ് എംഎല്‍എ, ഇടവേള ബാബു എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തുടര്‍നടപടികളിലേക്കു കടക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നിയമോപദേശം തേടും. നിലവില്‍ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച റിപ്പോര്‍ട്ട് എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്. ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സംബന്ധിച്ച കോടതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഇതുകൂടി ലഭിച്ചശേഷമാകും നിയമോപദേശം തേടുക. ഇതിനുശേഷം പ്രതികളുടെ അറസ്റ്റ്, വൈദ്യപരിശോധന, ലൈംഗികശേഷി പരിശോധന എന്നിവ നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവര്‍ക്കും ജാമ്യം ലഭിക്കും. പിന്നീട് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ചോദ്യംചെയ്യൽ ഉള്‍പ്പെടെയുള്ള നടപടികളുമായി സഹകരിച്ചാല്‍ മതിയാകും. ബലാത്സംഗക്കുറ്റം ചുമത്തുമ്പോള്‍ സാധാരണ സ്വീകരിച്ചുവരുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം, കേസില്‍ അപ്പീലിനു പോകാനും അന്വേഷണസംഘം നീക്കം തുടങ്ങിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണു മുകേഷിനും ഇടവേള ബാബുവിനും ഉപാധികളോടെ…
Read Moreമീറ്റിംഗിൽ പങ്കെടുത്തു, പുറത്തിറങ്ങിയശേഷം കടൽപാലത്തിൽ നിന്ന് ചാടി മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
മുംബൈ: മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലിസ്ഥലത്തെ സമ്മർദം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന അലക്സ് റെജി (35) ആണു ജീവനൊടുക്കിയത്. തിങ്കളാഴ്ച ബാങ്കിലെ മീറ്റിംഗിൽ പങ്കെടുത്തു പുറത്തിറങ്ങിയശേഷം അലക്സ് കടൽപാലത്തിൽനിന്നു ചാടുകയായിരുന്നുവെന്നു പറയുന്നു. പത്തനംതിട്ട സ്വദേശിയായ അലക്സ് പുനെയിലാണു താമസം. മേലുദ്യോഗസ്ഥരിൽനിന്നു സമ്മർദമുണ്ടായെന്നും ഓഫീസിൽനിന്നു കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും അലക്സിന്റെ ഭാര്യ പറഞ്ഞു.
Read More