ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി; മു​കേ​ഷി​നും ഇ​ട​വേ​ള ബാ​ബു​വി​നും മു​ന്‍​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​നും എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷി​ന് എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നും മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ചു. ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​കേ​ഷ് അ​ട​ക്ക​മു​ള്ള​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി പ്ര​തി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം അ​ട​ച്ചി​ട്ട കോ​ട​തി​യി​ല്‍ ന​ട​ന്ന വി​ശ​ദ​മാ​യ വാ​ദ​ത്തി​ന് ഒ​ടു​വി​ലാ​ണ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം.​വ​ര്‍​ഗീ​സ് ഇ​രു​വ​ര്‍​ക്കും മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Read More

വി​വാ​ദ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വ​ത്തി​ന് കോ​ട​തി​യി​ൽ തി​രി​ച്ച​ടി;  മ​ഠാ​ധി​പ​തി​യാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന  ഹ​ർ​ജി  മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി

ചെ​ന്നൈ: വി​വാ​ദ ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ​യെ മ​ഠാ​ധി​പ​തി​യാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. നാ​ഗ​പ​ട്ട​ണ​ത്തും തി​രു​വാ​രൂ​രും ഉ​ള്ള നാ​ലു മ​ഠ​ങ്ങ​ളി​ലെ നി​യ​മ​ന​ത്തി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. നി​ത്യാ​ന​ന്ദ ഹാ​ജ​രാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. വീ​ഡി​യോ കോ​ളി​ൽ എ​ങ്കി​ലും ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ ദൈ​വ​മാ​യ ഇ​യാ​ൾ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യാ​ണ്. പ്ര​തി​യാ​യ​തോ​ടെ 2019ൽ ​നി​ത്യാ​ന​ന്ദ ഇ​ന്ത്യ വി​ട്ടി​രു​ന്നു.

Read More

ആ​ദി​വാ​സി യു​വ​തി​ക്കു​നേ​രേ ബ​ലാ​ത്സം​ഗ​ശ്ര​മം: തെ​ല​ങ്കാ​ന​യി​ൽ ക​ട​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും തീ​യി​ട്ടു

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ആ​സി​ഫാ​ബാ​ദ് ജി​ല്ല​യി​ൽ ആ​ദി​വാ​സി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ന് പി​ന്നാ​ലെ വ​ൻ​പ്ര​തി​ഷേ​ധം. ജ​ന​ക്കൂ​ട്ടം ക​ട​ക​ളും വീ​ടു​ക​ളും ക​ത്തി​ച്ച​തോ​ടെ ജൈ​നൂ​ർ ടൗ​ണി​ലാ​കെ പ​രി​ഭ്രാ​ന്തി നി​റ​ഞ്ഞു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. 45കാ​രി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഓ​ഗ​സ്റ്റ് 31ന് ​യു​വ​തി വ​ഴി​യ​രി​കി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ യു​വ​തി ബോ​ധ​ര​ഹി​ത​യാ​യി​രു​ന്നു. ആ​ദ്യം റോ​ഡ​പ​ക​ട​മാ​ണെ​ന്നു ക​രു​തി​യി​രു​ന്ന പോ​ലീ​സ്, യു​വ​തി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. ഗോ​ണ്ട് സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്കു ബോ​ധം വ​ന്ന​പ്പോ​ൾ ത​നി​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വം അ​വ​ർ പോ​ലീ​സി​നോ​ട് വി​വ​രി​ച്ചു.

Read More

വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ് ഈ ​സ്നേ​ഹം; അ​ധ്യാ​പ​ക ദി​ന​ത്തി​ൽ കു​റി​പ്പു​മാ​യി ന​ടി ശി​വ​ദ

അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ഹൃ​ദ​യം തൊ​ടു​ന്ന കു​റി​പ്പു​മാ​യി ന​ടി ശി​വ​ദ. ത​ന്‍റെ അ​ച്ഛ​നെ പ​ഠി​പ്പി​ച്ച അ​ധ്യാ​പി​ക​യെ കാ​ണാ​ൻ അ​ച്ഛ​നോ​ടും മ​ക​ളോ​ടു​മൊ​പ്പം പോ​കു​ന്ന വീ​ഡി​യോ​യാ​ണ് ശി​വ​ദ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന​ത്. താ​ൻ പ​ഠി​പ്പി​ച്ച വി​ദ്യാ​ർ​ഥി​യെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും ക​ണ്ട​പ്പോ​ഴു​ള്ള അ​ധ്യാ​പി​ക​യു​ടെ ക​ണ്ണു​ക​ളി​ലെ സ​ന്തോ​ഷ​വും വീ​ഡി​യോ​യി​ൽ കാ​ണാം. അ​ച്ഛ​ൻ ത​ന്‍റെ ജ​ന്മ​നാ​ടാ​യ ഷൊ​ർ​ണൂ​ർ കാ​ര​ക്കാ​ട് വ​രു​മ്പോ​ഴെ​ല്ലാം കാ​ര​ക്കാ​ട് എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​വ​ണ 94 വ​യ​സു​ള്ള പാ​റു​ക്കു​ട്ടി അ​മ്മ​യെ കാ​ണാ​ൻ ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​യി. അ​വ​ർ ത​മ്മി​ലു​ള്ള അ​ഗാ​ധ​മാ​യ ബ​ന്ധ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച​ത് ശ​രി​ക്കും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി​രു​ന്നു. അ​വ​രു​ടെ ക​ണ്ണു​ക​ളി​ലെ സ​ന്തോ​ഷം, അ​വ​രു​ടെ പു​ഞ്ചി​രി​യി​ലെ ഊ​ഷ്മ​ള​ത – വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും അ​വ​രു​ടെ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ ഭാ​ഗ്യ​വ​തി​യാ​ണ്. ഈ ​അ​ധ്യാ​പ​ക ദി​ന​ത്തി​ൽ, ഒ​രു അ​ധ്യാ​പ​ക​നാ​കു​ന്ന​ത് എ​ത്ര​മാ​ത്രം അ​നു​ഗ്ര​ഹീ​ത​മാ​ണെ​ന്ന് ഞാ​ൻ ഓ​ർ​മി​പ്പി​ക്കു​ന്നു എ​ന്നും ശി​വ​ദ കു​റി​ച്ചു.        …

Read More

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി പ്രേം​കു​മാ​ർ അ​ധി​കാ​ര​മേ​റ്റു: സം​വി​ധാ​യ​ക​ൻ അ​ല്ലാ​ത്ത​യാ​ൾ ത​ല​പ്പ​ത്ത് ആ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ താ​ത്കാ​ലി​ക ചെ​യ​ർ​മാ​നാ​യി പ്രേം​കു​മാ​ർ അ​ധി​കാ​ര​മേ​റ്റു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ബം​ഗാ​ളി ന​ടി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ഞ്ജി​ത്ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തെ​ത്തു​ട​ർ​ന്നാ​ണ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ൻ സ്ഥാ​നം പ്രേം​കു​മാ​റി​ന് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​നം വ്യ​ക്തി​പ​ര​മാ​യി സ​ന്തോ​ഷ​മി​ല്ലെ​ന്നും ര​ഞ്ജി​ത് പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്താ​ണെ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് സം​വി​ധാ​യ​ക​ൻ അ​ല്ലാ​ത്ത ഒ​രാ​ൾ വ​രു​ന്ന​ത്.

Read More

നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി ആ​ക്ഷ​ൻ ഹീ​റോ… ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന; ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി നി​വി​ന്‍ പോ​ളി

തി​രു​വ​ന​ന്ത​പു​രം: സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി ന​ട​ന്‍ നി​വി​ന്‍ പോ​ളി. യു​വ​തി​യു​ടെ വ്യാ​ജ ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ ഗു​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് നി​വി​ന്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി നി​വി​ന്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. ത​നി​ക്ക് പെ​ണ്‍​കു​ട്ടി​യെ അ​റി​യി​ല്ലെ​ന്നും പ​രാ​തി​ക്ക് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു​മാ​ണ് നി​വി​ന്‍ പോ​ളി​യു​ടെ നി​ല​പാ​ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി ന​ട​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​ന്‍റെ പ​രാ​തി കൂ​ടി സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​പ​രി​ശോ​ധി​ച്ച് നി​ല​പാ​ടി​ലെ​ത്ത​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വി​ൻ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി ദു​ബാ​യി​യി​ല്‍ വ​ച്ച് നി​വി​ന്‍ പോ​ളി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് എ​റ​ണാ​കു​ളം ഊ​ന്നു​ക​ല്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി. സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്യു​ക​യും യൂ​റോ​പ്പി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. അ​തി​ന് ശേ​ഷം ദു​ബാ​യി​യി​ല്‍ കൊ​ണ്ടു​പോ​യി ജ്യൂ​സി​ല്‍ മ​യ​ക്കു​മ​രു​ന്ന് ചേ​ര്‍​ത്ത് ന​ല്‍​കി…

Read More

അ​രി​യു​ൾ​പ്പ​ടെ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടി സ​പ്ലൈ​കോ; വി​ല വ​ർ​ധ​ന​വ് ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങാ​നി​രി​ക്കെ

തി​രു​വ​ന​ന്ത​പു​രം: സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച് സ​പ്ലൈ​കോ. മ​ട്ട അ​രി, തു​വ​ര​പ്പ​രി​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യ്ക്കാ​ണ് വി​ല കൂ​ട്ടി​യ​ത്. അ​രി​ക്കും പ​ഞ്ച​സാ​ര​ക്കും മൂ​ന്നു രൂ​പ വീ​ത​വും തു​വ​ര​പ്പ​രി​പ്പി​ന് നാ​ല് രൂ​പ​യു​മാ​ണ് കൂ​ട്ടി​യ​ത്. കു​റു​വ അ​രി​യു​ടെ വി​ല കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യി​ൽ നി​ന്നു 33 രൂ​പ​യാ​യി. തു​വ​ര​പ​രി​പ്പി​ന്റെ വി​ല 111 രൂ​പ​യി​ൽ​നി​ന്ന് 115 രൂ​പ​യാ​ക്കി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബു​ധ​ൻ രാ​ത്രി​യാ​ണ് വി​ല കൂ​ട്ടാ​നു​ള്ള നി​ർ​ദ്ദേ​ശം സ​പ്ലൈ​കോ ഔ​ട്ട്ലെ​റ്റു​ക​ളി​ൽ എ​ത്തി​യ​ത്. പു​തി​യ നി​ര​ക്ക് ബ്രാ​ക്ക​റ്റി​ൽ കു​റു​വ അ​രി (kg) – 30 ( 33) തു​വ​ര​പ്പ​രി​പ്പ് (kg) – 111 (115) മ​ട്ട അ​രി (kg) – 30 ( 33) പ​ഞ്ച​സാ​ര (kg) – 27 (33) വി​ല കു​റ​ഞ്ഞ​ത് ചെ​റു​പ​യ​ർ (kg) – 92 (90) സ​പ്ലൈ​കോ​യു​ടെ ഓ​ണം ഫെ​യ​റു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം…

Read More

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ പീ​ഡി​പ്പി​ച്ചു

ല​ക്നോ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​നെ പീ​ഡി​പ്പി​ക്കു​ക​യും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത് യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണു സം​ഭ​വം. വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ ജൂ​ലൈ 13ന് ​കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പീ​ഡ​നം, വ​ഞ്ച​ന എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് സൂ​പ്ര​ണ്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Read More

സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് പു​തു​വ​ഴി​ക​ൾ: കോ​ഴി​ക്കോ​ട്ട് ഡോ​ക്ട​റി​ല്‍​നി​ന്നു ത​ട്ടി​യ​ത് 4 കോ​ടി; ത​ട്ടി​പ്പ് സം​ഘ​ത്തെ തേ​ടി പോ​ലീ​സ് രാ​ജ​സ്ഥാ​നി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ഡോ​ക്ട​റി​ല്‍​നി​ന്ന് 4.08 കോ​ടി രൂ​പ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സൈ​ബ​ര്‍ പോ​ലീ​സ് സം​ഘം രാ​ജ​സ്ഥാ​നി​ലേ​ക്കു പോ​കും. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ ഡോ​ക്ട​റി​ല്‍ നി​ന്നു പ​ല​ത​വ​ണ​യാ​യാ​ണു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. വ്യാ​ജ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും കേ​സ് രേ​ഖ​ക​ളും മൊ​ബൈ​ലി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്ത് സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റി​യും പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ന്‍. രാ​ജ​സ്ഥ​ന്‍ സം​ഘ​മാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ത​ട്ടി​പ്പു​സം​ഘ​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഒ​രു സം​ഘ​മാ​ളു​ക​ൾ പോ​ലീ​സു​കാ​രാ​യും സ്ഥ​ല​ത്തെ പ്ര​മാ​ണി​മാ​രാ​യും മ​റ്റും ച​മ​ഞ്ഞു ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ൽ വീ​ണു​പോ​യ ഡോ​ക്ട​ര്‍ അ​വ​സാ​നം വീ​ട്ടു​കാ​ർ അ​റി​യാ​തെ സ്വ​ർ​ണം പ​ണ​യം വ​ച്ചും പ​ണം ന​ൽ​കി. ഒ​ടു​വി​ൽ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു ത​ട്ടി​പ്പാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി അ​വ​സാ​ന​മാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ അ​മി​ത് ജെ​യി​ൻ എ​ന്ന​യാ​ൾ പ​രാ​തി​ക്കാ​ര​നാ​യ ഡോ​ക്ട​റെ ബ​ന്ധ​പ്പെ​ട്ട​ത്. പ​രാ​തി​ക്കാ​ര​നെ വ​ല​യി​ലാ​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ജാ​തി​യും…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി: മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ല​ക്നോ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്‌​നോ​ർ ജി​ല്ല​ക്കാ​ര​നാ​യ സാ​ഖി​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 13കാ​ര​നാ​യ കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി മ​ദ്ര​സ​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു കു​ട്ടി. പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു പു​റ​ത്തു​പ​റ​ഞ്ഞാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നു പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കു​ട്ടി വെ​ളി​പ്പെ​ടു​ത്തി.

Read More