ചിക്കമംഗളൂരു: മുജ്ജന്മ ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ച് വിദേശവനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. പ്രദീപ് ഉള്ളാല്‍ ആണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ് സുഹൃത്ത് മുഖേന യുവതി ഇയാളെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. 2021ലും 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ജന്മത്തിൽ നമ്മൾ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും അലസിപ്പോയെന്നും പരാതിയില്‍ പറയുന്നു. പഞ്ചാബിൽനിന്നുള്ള യുവതിയുടെ കുടുംബം 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നത്.
Read MoreCategory: Loud Speaker
എഡിജിപിക്കെതിരായ അന്വേഷണം; പ്രത്യേക സംഘത്തിന്റെ ആദ്യയോഗം പോലീസ് ആസ്ഥാനത്ത്; ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രമസമാധാനചുമതലയുള്ള എഡിജിപി. എംആർ. അജിത്ത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, മുൻ മലപ്പുറം എസ്പി. സുജിത്ത് എസ് ദാസ് എന്നിവർക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക പോലീസ് സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും. പോലീസ് ആസ്ഥാനത്താണ് യോഗം.സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർബേഷ് സാഹിബ്, സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, തൃശൂർ റേഞ്ച് ഡിഐജി. തോംസണ്‍ ജോസ്, ഇന്റലിജൻസ് എസ്പി. ഷാനവാസ്, ക്രൈംബ്രാഞ്ച് എസ്പി. മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
Read Moreമൊബൈൽ ഹോട്ട്സ്പോട്ട് പങ്കിടാൻ വിസമ്മതിച്ചു: യുവാവിനെ കുത്തിക്കൊന്നു
മുംബൈ: മൊബൈൽ ഹോട്ട്സ്പോട്ട് കണക്ഷൻ പങ്കിടാൻ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്ര പുനെയിലെ ഹഡ്പ്സർ പ്രദേശത്താണു സംഭവം. കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. മൊബൈൽ ഹോട്ട്സ്പോട്ട് കണക്ഷൻ പങ്കിടാൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ചെറുപ്പക്കാർ യുവാവിനെ സമീപിച്ചു. എന്നാൽ ഇവർ അപരിചിതരായതിനാൽ ആവശ്യം നിരസിച്ചു. ഇതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. തൊട്ടുപിന്നാലെ പ്രതികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ യുവാവ് മരണത്തിനു കീഴടങ്ങുകയായിരുന്നു.
Read Moreന്യൂഡൽഹിയിൽനിന്നു പുറപ്പെട്ട എയർഇന്ത്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി
ന്യൂഡൽഹി: ന്യൂഡൽഹിയിൽനിന്നു വിശാഖപട്ടണത്തേക്കു പുറപ്പെട്ട എയർഇന്ത്യ വിമാനത്തിനുനേരേ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് സംഭവം. വിശാഖപട്ടണത്ത് വിമാനം സുരക്ഷിതമായി നിലത്തിറക്കിയശേഷം പരിശോധിച്ചെങ്കിലും അപകടകരമായതൊന്നും കണ്ടെത്തിയില്ല. വിമാനത്തിൽ 107 യാത്രക്കാരുണ്ടായിരുന്നു. ഡൽഹി പോലീസിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻതന്നെ എയർലൈനിലും വിശാഖപട്ടണം വിമാനത്താവളത്തിലും മുന്നറിയിപ്പ് നൽകി. ഡൽഹി വിമാനത്താവളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും പരിശോധനയിൽ അത് തെറ്റായ കോളാണെന്നു കണ്ടെത്തിയെന്നും വിശാഖപട്ടണം എയർപോർട്ട് ഡയറക്ടർ എസ് രാജ റെഡ്ഡി പറഞ്ഞു.
Read Moreപാപ്പനംകോട് തീപിടിത്തം: മരിച്ച രണ്ടാമനെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; കൊലപാതക സാധ്യത തള്ളാതെ പോലീസ്
നേമം: പാപ്പനംകോട് ദി ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ വെന്തു മരിച്ച സംഭവത്തിൽ മരിച്ച രണ്ടാമനെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. തീപിടിത്തത്തിൽ ഓഫീസ് ജീവനക്കാരി വൈഷ്ണ (35) ആണ് മരിച്ചത്. മരിച്ച രണ്ടാമൻ ആരെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ തിരിച്ചറിയാൻ പോലീസ് ഡിഎൻഎ പരിശോധന നടത്തും. ഇന്നലെ ഉച്ചയ്ക്ക് ഒന്നര യോടുകൂടിയാണ് വലിയ ശബ്ദത്തോടെ ഓഫീസിൽ നിന്നും തീയും പുകയും ഉയർന്നത്. സമീപത്തെ കടകളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി എത്തിയാണ് തീ അണച്ചത്. ഇതിനിടയിൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി അകത്തു കയറി പരിശോധിച്ചപ്പോഴാണ് രണ്ടുപേർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. അതേസമയം സംഭവത്തിൽ പോലീസ് കൊലപാതക സാധ്യതയും സംശയിക്കുന്നുണ്ട്. ആദ്യ ഭർത്താവുമായി പിരിഞ്ഞുകഴിയായിരുന്ന വൈഷ്ണ നാലു വർഷം മുമ്പാണ് നരുവാമൂട് സ്വദേശിയായ ബിനു കുമാറുമായി താമസം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ബിനുകുമാർ…
Read Moreരാജസ്ഥാനിൽ പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്നുവീണു: പൈലറ്റ് രക്ഷപ്പെട്ടു
ജയ്പുർ: രാജസ്ഥാനിൽ പരിശീലനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു. ബാർമറിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തോടെ ജനവാസ മേഖലയിൽനിന്നു ദൂരെയാണു യുദ്ധവിമാനം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിനു ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചതായി വ്യോമസേന അറിയിച്ചു. ബാർമർ സെക്ടറിൽ പതിവു രാത്രി പരിശീലന ദൗത്യത്തിനിടെ മിഗ് -29 യുദ്ധവിമാനം സാങ്കേതിക തടസം നേരിട്ടു. ഇതേതുടർന്നാണ് അപകടമുണ്ടായത്. പൈലറ്റ് സുരക്ഷിതനാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് അറിയിച്ചു.
Read Moreമെഡിക്കൽ കോളജിലെ അഞ്ചാം നിലയിൽനിന്നു ചാടി ട്രെയിനി ഡോക്ടർ മരിച്ചു; വിഷാദരോഗം അലട്ടിയിരുന്നതായി സൂചന
ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനി ഡോക്ടർ മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. തിരുനെൽവേലി സ്വദേശിനിയും അഞ്ചാം വർഷ വിദ്യാർഥിനിയുമായ ഷെർലിൻ (23) ആണു മരിച്ചത്. കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കൽ കോളജിലാണ് സംഭവം. കാമ്പസിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്നു ചാടിയാണു മരണം. വ്യക്തിപരമായ കാരണങ്ങളാൽ ഷെർലിൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ലോക്കൽ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreദുരഭിമാന കൊല: പ്രണയബന്ധത്തിൽ പ്രകോപിതനായി; പ്രായപൂർത്തിയാകാത്ത മകളെ കൊന്ന് കൈകാലുകൾ വെട്ടിമാറ്റി അച്ഛൻ
ലക്നൗ: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധത്തിൽ പ്രകോപിതനായ അച്ഛൻ കൗമാരക്കാരിയെ കഴുത്തറത്തു കൊന്നശേഷം കൈയും കാലും വെട്ടിമാറ്റി. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ മോത്തിപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലക്ഷ്മൺപുർ മതേഹി ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛൻ നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി 17കാരിയുടെ കഴുത്തു മുറിച്ചശേഷം തലയും കൈകളും കാലുകളും മുറിച്ചുമാറ്റുകയായിരുന്നു. ഇതേ ഗ്രാമത്തിലുള്ള യുവാവുമായി കൗമാരക്കാരിക്കു ബന്ധമുണ്ടായിരുന്നുവെന്നും മുമ്പു രണ്ടുതവണ വീട്ടിൽനിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നയീം ഖാനു നാലു പെൺകുട്ടികളാണുള്ളത്.
Read Moreഎന്തിനീ ക്രൂരത: പിശാചു ബാധിച്ചെന്നു പറഞ്ഞ് പിഞ്ചുകുഞ്ഞിനെ അച്ഛൻ നിലത്തടിച്ചു കൊന്നു
ജയ്പുർ: പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞ് അന്തവിശ്വാസത്തിന് ഇരയായി. രാജസ്ഥാനിലെ ബുണ്ടിയിലാണു സംഭവം. സ്വന്തം കുഞ്ഞിനെ പിശാചു ബാധിച്ചെന്ന വിശ്വാസത്തിൽ അച്ഛൻ നിലത്തടിച്ചു കൊല്ലുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ പ്രതി ഭാര്യയ്ക്കരികില്നിന്നു എടുത്തുകൊണ്ടുപോയാണു കുഞ്ഞിനെ കൊലപ്പെടുത്തിയത്. കരച്ചില് കേട്ടുണര്‍ന്ന വീട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവ് ഒരുവര്‍ഷമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്നും അത് തന്റെ കുട്ടിയാണെന്നും വിശ്വസിച്ചിരുന്ന ഇയാള്‍ കുറേക്കാലമായി മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. കുട്ടിയെ പിശാച് ബാധിച്ചെന്ന വിശ്വാസമാണു കൊലയ്ക്കു കാരണമെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു.
Read Moreപ്രിയപ്പെട്ട അൻവർ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്, പിന്തുണ: സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത്; യു. പ്രതിഭ
ആലപ്പുഴ: ആഭ്യന്തര വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി. അൻവർ എംഎൽഎയ്ക്ക് മറ്റൊരു സിപിഎം എംഎൽഎ യു. പ്രതിഭയുടെ പിന്തുണ. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്, പിന്തുണ’ – എന്ന ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കായംകുളം എംഎൽഎ പിന്തുണ പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായം വ്യക്തമാക്കുന്നത്. അൻവറിന്റേത് സത്യസന്ധമായ അഭിപ്രായമാണ്. ആഭ്യന്തരവകുപ്പിൽ എക്കാലത്തും ഒരു പവർഗ്രൂപ്പുണ്ടായിരുന്നു. അതു പരിശോധിക്കണം. സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത് – പ്രതിഭ പിന്നീട് ഒരു മാധ്യമത്തോട് പറഞ്ഞു. കോൺഗ്രസിൽനിന്നു പുറത്താക്കിയ സിമി റോസ്ബെൽ ജോണിനും യു. പ്രതിഭ പിന്തുണ അറിയിച്ചു.
Read More