ജയ്പുർ: പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞ് അന്തവിശ്വാസത്തിന് ഇരയായി. രാജസ്ഥാനിലെ ബുണ്ടിയിലാണു സംഭവം. സ്വന്തം കുഞ്ഞിനെ പിശാചു ബാധിച്ചെന്ന വിശ്വാസത്തിൽ അച്ഛൻ നിലത്തടിച്ചു കൊല്ലുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ പ്രതി ഭാര്യയ്ക്കരികില്നിന്നു എടുത്തുകൊണ്ടുപോയാണു കുഞ്ഞിനെ കൊലപ്പെടുത്തിയത്. കരച്ചില് കേട്ടുണര്‍ന്ന വീട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവ് ഒരുവര്‍ഷമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്നും അത് തന്റെ കുട്ടിയാണെന്നും വിശ്വസിച്ചിരുന്ന ഇയാള്‍ കുറേക്കാലമായി മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. കുട്ടിയെ പിശാച് ബാധിച്ചെന്ന വിശ്വാസമാണു കൊലയ്ക്കു കാരണമെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു.
Read MoreCategory: Loud Speaker
പ്രിയപ്പെട്ട അൻവർ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്, പിന്തുണ: സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത്; യു. പ്രതിഭ
ആലപ്പുഴ: ആഭ്യന്തര വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി. അൻവർ എംഎൽഎയ്ക്ക് മറ്റൊരു സിപിഎം എംഎൽഎ യു. പ്രതിഭയുടെ പിന്തുണ. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്, പിന്തുണ’ – എന്ന ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കായംകുളം എംഎൽഎ പിന്തുണ പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായം വ്യക്തമാക്കുന്നത്. അൻവറിന്റേത് സത്യസന്ധമായ അഭിപ്രായമാണ്. ആഭ്യന്തരവകുപ്പിൽ എക്കാലത്തും ഒരു പവർഗ്രൂപ്പുണ്ടായിരുന്നു. അതു പരിശോധിക്കണം. സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത് – പ്രതിഭ പിന്നീട് ഒരു മാധ്യമത്തോട് പറഞ്ഞു. കോൺഗ്രസിൽനിന്നു പുറത്താക്കിയ സിമി റോസ്ബെൽ ജോണിനും യു. പ്രതിഭ പിന്തുണ അറിയിച്ചു.
Read Moreപാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ വൻ തീപിടിത്തം; രണ്ട് സ്ത്രീകൾ വെന്തുമരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും(35) ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചു. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തീ ആളിപ്പടർന്നതിന് പിന്നാലെ ഓഫീസിന്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. തീ അതിവേഗം ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Read Moreഅസുഖ ബാധിതനായി ചികിത്സയിലാണ്, അറസ്റ്റ് തടയണം; ബംഗാളി നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഹർജിയുമായി രഞ്ജിത്ത്
കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിന് രഞ്ജിത്ത് ഹർജി നൽകി. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പോലീസ് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലഭിനയിക്കാൻ കൊച്ചിയിലെത്തിയ ബംഗാളി നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിന്റെ നിരാശയിലാണ് തനിക്കെതിരേ പരാതിയുമായി യുവതി രംഗത്തെത്തിയതെന്ന് ഹർജിയിൽ രഞ്ജിത്ത് പറഞ്ഞു. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരും തന്നോടൊപ്പമുണ്ടായിരുന്നു എന്നും ഇയാൾ വ്യക്തമാക്കി.
Read Moreസന്ദർശകർക്കായി അണിഞ്ഞൊരുങ്ങി ഇടുക്കി; ഡാമുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അനുമതി; ബുധനാഴ്ച പ്രവേശനമില്ല
ചെറുതോണി: ഓണത്തോടനുബന്ധഇച്ച് ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും. പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.…
Read Moreപുഴുക്കുത്തുകള്‍ വച്ചുപൊറുപ്പിക്കില്ല: ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, ആരു തെറ്റ് ചെയ്താലും സംരക്ഷിക്കില്ല: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പി. വി. അൻവറിന്റെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും പുഴുക്കുത്തുകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതില്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോകുമെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞതു പോലെ തെറ്റ് ചെയ്ത ആരെയും സംരക്ഷിച്ചു മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറുന്നതിന് മുമ്പ് വർഗീയ കലാപത്തിന് കക്ഷിചേരുന്നവരായിരുന്നു കേരളത്തിലെ പോലീസ്. പല പ്രവൃത്തികൾക്കും ഇടനിലക്കാരായി അവർ പ്രവർത്തിച്ചിരുന്നു. 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനകീയ പോലീസ് സംവിധാനം കൊണ്ടുവരുന്ന നിലപാടുണ്ടായി. മുഖ്യമന്ത്രി ചൂണ്ടികാട്ടിയ പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിൽ കർക്കശ നിലപാട് സ്വീകരിക്കുമെന്നും റിയാസ് വ്യക്തമാക്കി.
Read Moreതമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി: വെളിപ്പെടുത്തലുമായി രാധികാ ശരത് കുമാർ
ചെന്നൈ: യുവനടിക്ക് നേരേ തമിഴ് സിനിമയിലെ ഉന്നതനായ താരം ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ. ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മദ്യപിച്ചെത്തിയ നടൻ യുവനടിക്ക് നേരേ അക്രമം നടത്തുകയായിരുന്നു. തന്റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായതെന്ന് രാധിക പറഞ്ഞു. ഇപ്പോൾ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വർഷങ്ങൾക്ക് മുൻപ് നടന്ന ലൈംഗികാതിക്രമ ശ്രമത്തിന്റെ കാര്യമാണ് രാധിക വെളിപ്പെടുത്തിയത്. ഞാൻ ആ നടനോട് ദേഷ്യപ്പെട്ടു. സംഭവം ഞാൻ കണ്ടെന്ന് അറിഞ്ഞതോടെ നടൻ അവിടെ നിന്നും പോയി. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും താരം പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക കൂട്ടിച്ചേർത്തു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക ആവശ്യപ്പെട്ടു. മലയാള സിനിമാ…
Read Moreസിനിമാ മേഖലയിലെ വെളിപ്പെടുത്തലുകള്‍; സിബിഐ അന്വേഷണത്തിനായി ഹര്‍ജി
കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെയും ഇതേത്തുടര്‍ന്ന് ചില ഇരകള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലുള്ള അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. അഭിഭാഷകരായ എ. ജന്നത്ത്, അമൃത പ്രേംജിത് എന്നിവരാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാമേഖലയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഇത്തരം കേസുകള്‍ക്കായി പ്രത്യേക കോടതി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. അഞ്ചു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. ഇരകളുടെ സ്വകാര്യതയാണു സംരക്ഷിക്കപ്പെടേണ്ടത്. എന്നാല്‍, ഇതിന്റെ പേരില്‍ സ്വാധീനശക്തികളായ പ്രതികളുടെ സ്വകാര്യതകൂടി സംരക്ഷിക്കാനാണു റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിക്കാത്തത്. ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിലൂടെ പ്രതികളെ…
Read Moreഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല: ഒരധികാര പദവിയും വേണ്ട, സിപിഎം സഹയാത്രികനായി തുടരും; കെ. ടി. ജലീൽ
മലപ്പുറം: ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ. സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. ഇനി ഒരു അധികാര പരിധിയും തനിക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗസ്ഥനായ ഗാന്ധിജി”യുടെ അവസാന അധ്യായത്തിൽ പറയുമെന്നും ജലീൽ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗസ്ഥനായ ഗാന്ധിജി”യുടെ അവസാന അധ്യായത്തിൽ.
Read Moreപറ നിറയെ… പള്ള നിറയെ ചോറുണ്ണാമീ ഓണത്തിന്; 10.90 രൂപ നിരക്കില്‍ 10 കിലോ അരി
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരി നല്‍കും.മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ സെപ്റ്റംബര്‍ മാസത്തെ വിതരണം നാളെ ആരംഭിക്കും.
Read More