കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജിന് അക്ഷരനഗരി യാത്രാമൊഴി ചൊല്ലി. അകാലത്തില്‍ വിടപറഞ്ഞ പ്രിയ സഹപ്രവര്ത്തകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണു കോട്ടയത്തും ജന്മനാട്ടിലും എത്തിയത്. ഉച്ചകഴിഞ്ഞ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു കൊണ്ടുവന്നപ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിറകണ്ണുകളോടെയാണു വരവേറ്റത്. ഡിസിസി ഓഫീസിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, പോഷകസംഘടനാ നേതാക്കളും പ്രവര്‍ത്തകരും ജോബോയിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. എംപിമാരായ ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍, ഫ്രാന്‍സിസ് ജോര്‍ജ്, നേതാക്കളായ കുര്യന് ജോയി, കെ.സി. ജോസഫ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍, മന്ത്രി റോഷി അഗസ്റ്റിന്, നേതാക്കളായ പി.എ. സലിം, ജോസി സെബാസ്റ്റ്യന്‍, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി,…
Read MoreCategory: Loud Speaker
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്നും ചൊവ്വാഴ്ചയും ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നാളെയും ചൊവ്വാഴ്ചയുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നും കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള മറ്റു ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്റിമീറ്ററിനു മുകളിലുള്ള തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreഇതൊരു നല്ല തീരുമാനം… വയനാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കാര്യങ്ങൾ നേരിട്ടു കണ്ട് മഹാദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ അങ്ങയ്ക്ക് കഴിയും. ഇതൊരു നല്ല തീരുമാനം ആണ്. പ്രധാനമന്ത്രി ഉരുളെടുത്ത പ്രദേശം കണ്ടാൽതന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറിയുമെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.
Read Moreതെലങ്കാന ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്; 6.07 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ഹൈദരാബാദ്: തെലങ്കാനയിലെ ഉദ്യോഗസ്ഥരുടെ വസതികളിൽ നടത്തിയ റെയ്ഡിൽ മൂന്നു കോടി രൂപയുടെ കറൻസികളും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തു. നിസാമാബാദ് മുനിസിപ്പൽ കോർപറേഷൻ സൂപ്രണ്ട്-റവന്യൂ ഇൻചാർജ് ഓഫീസർ ദാസരി നരേന്ദറിന്റെ വസതിയിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഇന്നലെയാണു റെയ്ഡ് നടത്തിയത്. വസതിയിലെ കട്ടിലിനടിയിലെ പെട്ടികളിൽനിന്നു 2.93 കോടി രൂപയും നരേന്ദർ, ഭര്യ, അമ്മ എന്നിവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 1.10 കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തി. ഇതുവരെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 6.07 കോടി രൂപയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയത്. പിതാവിന്റെ മരണശേഷം ആശ്രിതനിയമനത്തിലാണ് ഇയാൾ സർക്കാർ സർവീസിൽ പ്രവേശിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreവയനാട് ദുരന്തം; തെരച്ചിലിൽ കണ്ട 3 മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു
കോഴിക്കോട്: വയനാട് ചൂരല്‍മലയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ ആനടികാപ്പിൽ ഇന്നലെ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തി ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാണ് എയര്‍ലിഫ്റ്റ് ചെയ്തത്. അധികൃതര്‍ മൃതദേഹങ്ങള്‍ മാറ്റാന്‍ കാണിച്ച അനാസ്ഥയ്ക്കെതിരേ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തെരച്ചില്‍ ഇന്ന് നിര്‍ത്തിവച്ചിട്ടും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അതിവേഗത്തില്‍ നടപടിയുണ്ടായത്. കാന്തന്പാറയ്ക്കുംസൂചിപ്പാറയ്ക്കും ഇടയിലുള്ള ആനടികാപ്പിലാണ് മൂന്നു മൃതദേഹങ്ങളും പകുതി മാത്രമുള്ള മറ്റൊരു ശരീരവും ഇന്നലെ രാവിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ദുര്‍ഘടം നിറഞ്ഞ മേഖലയില്‍നിന്ന് ഇന്നുരാവിലെ നാവിക സേനയാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. ബത്തേരിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ശരീരഭാഗം എയര്‍ലിഫ്റ്റ് ചെയ്തില്ല. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം തെരച്ചിലിനെത്തിയ മേപ്പാടി സ്വദേശികളായ വോളണ്ടിയര്‍മാരും ചാമ്പ്യന്‍സ് ക്ലബ് പ്രവര്‍ത്തകരുമാണ് ഇന്നലെ മൃതദേഹങ്ങള്‍ കണ്ടത്. എന്നാൽ, സന്നദ്ധപ്രവര്‍ത്തകരെ ഇന്നത്തെ ദൗത്യത്തിന്റെ ഭാഗമാക്കിയിരുന്നില്ല. ബത്തേരിയിഇന്നലെ രാവിലെ മൃതദേഹങ്ങൾ കണ്ടയുടന്‍ സന്നദ്ധപ്രവര്‍ത്തകര്‍ അധികൃതരെ അറിയിച്ചിരുന്നു.…
Read Moreപ്രധാനമന്ത്രി കണ്ണൂരിലെത്തി; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു; ദുരന്തമേഖല കാണാൻ വ്യോമ നിരീക്ഷണം ആരംഭിച്ചു
കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിലെത്തി. വിമാനത്താവളത്തിലെത്തിയ അദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം കണ്ണൂരിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൽപ്പറ്റയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരെ നേരിൽ കാണും. ബെയ്ലി പാലം സന്ദർശിക്കുന്ന നരേന്ദ്ര മോദി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിനു 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടും. കെ.കെ. ശൈലജ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡിജിപി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, എ. പി.…
Read Moreയുട്യൂബിൽ വീഡിയോ കണ്ട് ബോംബ് ഉണ്ടാക്കൽ; സ്ഫോടനത്തിൽ 5 കുട്ടികൾക്ക് പരിക്ക്
മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ യുട്യൂബിൽ വീഡിയോ കണ്ട് ബോംബ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും ഗയാഘട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്സി) ചികിത്സയ്ക്കായി മാറ്റി. കുട്ടികൾ യൂട്യൂബ് വീഡിയോകളിൽനിന്ന് പഠിച്ച മെറ്റീരിയലുകൾ പരീക്ഷിച്ചതായി സീനിയർ പോലീസ് സൂപ്രണ്ട് രാകേഷ് കുമാർ സ്ഥിരീകരിച്ചു. കുട്ടികൾ തീപ്പെട്ടിക്കോലിൽനിന്ന് വേർതിരിച്ചെടുത്ത വെടിമരുന്ന് ടോർച്ചിൽ നിറയ്ക്കുകയും ബാറ്ററി കയറ്റുകയും ചെയ്തു. സ്വിച്ച് ഓൺ ചെയ്യുമ്പോൾ ടോർച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് പോലീസ് അധികൃതർ ആവശ്യപ്പെട്ടു.
Read Moreകാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് സ്യൂട്ട്കേസിലാക്കി; യുവതി അറസ്റ്റിൽ
മുംബൈ: യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ (30) ഭാര്യ റുക്സാനയാണ് അറസ്റ്റിലായത്. യുവതിയും പ്രതികളിലൊരാളായ ജയ് ചൗഡയും തമ്മിലുളള അടുപ്പമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് വ്യക്തമാക്കി. ഭർത്താവിനെ കൊലപ്പെടുത്തി ചൗഡയ്ക്കൊപ്പം ജീവിക്കാനായിരുന്നു റുക്സാനയുടെ പദ്ധതി. ഇതിനായി ഇരുവരും ശിവജിത് സുരേന്ദ്ര സിംഗ് എന്നായാളുമായി ഗൂഢാലോചന നടത്തിയാണു കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ദക്ഷിണ മുംബൈയിലെ പൈധുണിയിലെ വീട്ടിലേക്ക് അർഷാദിനെ വിളിച്ചുവരുത്തിയ ചൗഡ മദ്യം നൽകിയശേഷം തലയ്ക്കടിച്ചും കത്തി ഉപയോഗിച്ചും കൊലപ്പെടുത്തുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച് വിദേശ സുഹൃത്തിന് ചൗഡ അയച്ചുകൊടുത്തതായും പോലീസ് കണ്ടെത്തി. മൃതദേഹം സ്യൂട്ട്കേസിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചെങ്കിലും രക്തം കണ്ട പോലീസുകാരന്റെ സംശയമാണു കൊലപാതകം പുറത്തറിയാൻ കാരണമായത്.
Read Moreഉരുൾപൊട്ടൽ ദുരന്തം: പ്രധാനമന്ത്രി നാളെ വയനാട്ടിൽ; ജനകീയതെരച്ചിൽ വെട്ടിച്ചുരുക്കി
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു മുതൽ ആരംഭിച്ച ജനകീയതെരച്ചിലിന്റെ സമയം അധികൃതർ വെട്ടിക്കുറച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതബാധിത പ്രദേശങ്ങളിൽ എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണു ജനകീയ തെരച്ചലിന്റെ സമയം വെട്ടിച്ചുരുക്കിയത്. ഈ പ്രദേശം സംസ്ഥാന, ദേശീയ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് കൂടുതൽ സമയം തെരച്ചിൽ നടത്തുന്നതു തടസമാകുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. തൻമൂലം ഇന്നു രാവിലെ ആറിന് ആരംഭിച്ച തെരച്ചിൽ 11 ഓടെ അവസാനിപ്പിച്ചു. നാളെ തെരച്ചിൽ ഉണ്ടായിരിക്കില്ല. എന്നാൽ, ഞായറാഴ്ച ജനകീയ തെരച്ചിൽ നടത്തുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജനകീയ തെരച്ചിലിനോട് അനുബന്ധിച്ച് ഇന്നു രാവിലെ മന്ത്രി ദുരന്ത ഭൂമിയിലെത്തിയിരുന്നു. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെയും സ്ഥല പരിചയമുള്ള നാട്ടുകാരെയും ഉൾപ്പെടുത്തിയാണ് ജനകീയതെരച്ചിൽ ആരംഭിച്ചത്. ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനം നാട്ടുകാരെ ബോധ്യപ്പെടുത്തുക,…
Read Moreവയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും; പരിഭ്രാന്തരായി ജനങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
കൽപ്പറ്റ: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. പരിഭ്രാന്തിയിൽ വയനാട് ജനത. വെള്ളി രാവിലെ 10 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊഴുതന, നെന്മേനി തുടങ്ങി വിവിധ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അറിയിച്ചു. നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നീ സ്ഥലങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്വാരങ്ങളിലാണ് രാവിലെ ശബ്ദം കേട്ടത്. ആദ്യം ശബ്ദം കേട്ടപ്പോൾ ഇടിവെട്ടിയതാകാം എന്നാണ് നാട്ടുകാർ പലരും കരുതിയത്. എന്നാൽ പിന്നീട് ഉഗ്രമായ ശബ്ദം വീണ്ടും ഉണ്ടായതോടെയാണ് ഇടി അല്ലന്ന് മനസിലായത്. ഇതിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഉടനടി…
Read More