ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; പ​ത്ത​നം​തി​ട്ട​യി​ലും  ഇ​ടു​ക്കി​യി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട്; ശ​ക്ത​മാ​യ മ​ഴ​പെ​യ്യു​ന്നി​ട​ത്തെ ജ​ന​ങ്ങ​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്  കാ​ലാ​വ​സ്ഥ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ‌​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടും ആ​ണ്. അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം,ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​ണ്.ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ൽ സാ​ധ്യ​ത​യു​ണ്ട്. വി​വി​ധ തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

അവിടെല്ലാം മലയാളികൾ ഉണ്ടല്ലോ..! പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ൻ പു​തി​യ ത​ന്ത്രം; അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തി​യ​റ്റ​റു​ക​ളി​ൽ കേ​ര​ള സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ; 18.19 ല​ക്ഷം അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പു​തി​യ നീ​ക്കം. മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ല്‍ വ​സി​ക്കു​ന്ന ഇതര സം​സ്ഥാ​ന​ങ്ങ​ളി​ലെ സി​നി​മാ തിയ​റ്റ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചു​ള്ള പ​ര​സ്യ​ങ്ങ​ള്‍ ന​ല്കാ​നാ​ണ് തീ​രു​മാ​നം. 90 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള പ​ര​സ്യ​ങ്ങ​ള്‍ 28 ദി​വ​സം വ​രെ പ്ര​ദ​ര്‍​ശി​പ്പി​ക്കും. കേ​ര​ള​ത്തി​ന്‍റെ സ​വി​ശേ​ഷ​നേ​ട്ട​ങ്ങ​ള്‍, ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍, വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ മാ​തൃ​ക​ക​ള്‍ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു​ള്ള തി​യേ​റ്റ​ര്‍ പ​ര​സ്യ​ങ്ങ​ള്‍ അ​ഞ്ചു അ​ഞ്ചു​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി 18 ല​ക്ഷ​ത്തി 19,843 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ച​ത്. മ​ല​യാ​ളി​സാ​ന്നി​ധ്യ​മേ​റെ​യു​ള്ള ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഡ​ല്‍​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ഗ​ര​പ​രി​ധി​യി​ലു​ള്ള 100 തി​യേ​റ്റ​റു​ക​ളി​ലാ​ണ് 90 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.. പ്രദ​ര്‍​ശ​നം ക്ര​മീ​ക​രി​ക്കാ​ന്‍ പി​ആ​ർ​ഡി​യു​ടെ എം​പാ​ന​ല്‍​ഡ് ഏ​ജ​ന്‍​സി​ക​ൾ, സാ​റ്റ​ലൈ​റ്റ് ലി​ങ്ക് വ​ഴി തി​യേ​റ്റ​റു​ക​ളി​ല്‍ സി​നി​മാ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ക്യൂ​ബ്, യു​എ​ഫ്ഒ. എ​ന്നി​വ​യെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​ന്‍റ​ര്‍‌​സ്റ്റേ​റ്റ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​ഖ്യാ​നം. 90…

Read More

ആ​രാ​ണ് ‍‍യ​ഥാ​ർ​ഥ അ​വ​കാ​ശി… പാ​ലാ​യു​ടെ വി​ക​സ​ന​ത്തെ​ച്ചൊ​ല്ലി മാ​ണി സി. ​കാ​പ്പ​നും കേ​ര​ള കോ​ൺ-​എ​മ്മും കൊ​ന്പു​കോ​ർ​ക്കു​ന്നു

പാ​ലാ: പാ​ലാ​യു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ചു മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യും കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മും കൊന്പു​കോ​ർ​ക്കു​ന്നു. പാ​ലാ​യു​ടെ വി​ക​സ​ന​ത്തി​നാ​യി ആ​രാ​ണ് ശ്ര​മി​ക്കു​ന്ന​ത്, ആ​രാ​ണ് ‍‍യ​ഥാ​ർ​ഥ അ​വ​കാ​ശി എ​ന്ന ചോ​ദ്യ​മാ​ണ് പാ​ലാ​യി​ൽ ഇ​രു​കൂ​ട്ട​രും ഉ​യ​ർ​ത്തു​ന്ന​ത്. രാ​ഷ്‌​ട്രീ​യ​വി​രോ​ധം മൂ​ലം പാ​ലാ​യു​ടെ വി​ക​സ​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ചി​ല​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു​ടെ പ​രാ​തി. എ​ന്നാ​ൽ പാ​ലാ​യി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ക്കു​ന്നു​വെ​ന്നു പ്ര​ച​രി​പ്പി​ച്ചു ചു​മ​ത​ല​യി​ല്‍​നി​ന്നു മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ത​ല​യൂ​രു​ക​യാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​രോ​പി​ക്കു​ന്ന​ത്. ത​മ്മി​ൽ​ത്ത​ല്ലി പാ​ലാ​യു​ടെ വി​ക​സ​നം ന​ശി​പ്പി​ക്ക​രു​തെ​ന്നു വാ​ദി​ക്കു​ന്ന​വ​രും ഈ ​വി​ക​സ​ന​ച​ർ​ച്ച​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. ആ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്നു: എം​എ​ല്‍​എ രാ​ഷ്‌​ട്രീ​യ​വി​രോ​ധം മൂ​ലം പാ​ലാ​യു​ടെ വി​ക​സ​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ചി​ല​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. കെ.​എം. മാ​ണി​യു​ടെ കാ​ല​ശേ​ഷം പാ​ലാ​യി​ല്‍…

Read More

വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ; 28ലേ​റെ മ​ര​ണം; താ​ഴ്‌​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ൽ

ന്യു​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. മ​ഴ​ക്കെ​ടു​തി​യി​ല്‍ 28ലേ​റ പേ​ർ മ​രി​ച്ചു. വി​വ​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്‌​ട​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഹ​രി​യാ​ന​യി​ല്‍ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​മ​ര്‍​നാ​ഥ് യാ​ത്ര താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​താ​യി ജ​മ്മു ക​ശ്‌​മി​ര്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണു പെ​യ്യു​ന്ന​ത്. ശ​നി‍​യാ​ഴ്ച രാ​ത്രി​മു​ത​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ 20 പേ​ർ മ​രി​ച്ചു. ജ​യ്പു​ർ, ക​രൗ​ലി, സ​വാ​യ് മ​ധോ​പു​ർ, ദൗ​സ എ​ന്നി​വി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​ന്നു സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നു കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ണ്ട്. പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​ർ​പു​രി​ൽ ഇ​ന്ന​ലെ ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു​പേ​ര​ട​ക്കം വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്‌​തി​രു​ന്ന ഒ​മ്പ​തു​പേ​ർ ഒ​ലി​ച്ചു​പോ​യി. ഇ​ന്ന​ലെ, വൈ​കു​ന്നേ​രം രോ​ഹി​ണി സെ​ക്‌​ട​റ​ർ 20ലെ ​വെ​ള്ള​ക്കെ​ട്ടു​ള്ള പാ​ർ​ക്കി​ൽ ഏ​ഴു വ​യ​സു​കാ​ര​ൻ മു​ങ്ങി മ​രി​ച്ചു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഗു​രു​ഗ്രാ​മി​ൽ പ​ക​ൽ സ​മ​യ​ത്ത് 70…

Read More

കാ​മു​കി​യെ ച​തി​ച്ച് മ​റ്റൊ​രു ബ​ന്ധ​ത്തി​നു മു​തി​ർ​ന്നു; വി​വാ​ഹ​ദി​ന​ത്തി​ൽ കാ​മു​ക​നു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ

അ​മ​രാ​വ​തി: വി​വാ​ഹ​ദി​വ​സം മു​ൻ കാ​മു​ക​നു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശ് അ​മ​രാ​വ​തി​യി​ലെ ന​ന്ദ​ലൂ​രി​ലാ​ണു സം​ഭ​വം. തി​രു​പ്പ​തി സ്വ​ദേ​ശി​നി​യാ​യ മു​ൻ സോ​ഫ്‌​റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജ​യ(44)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്ക് 22 വ​യ​സു​ള്ള മ​ക​നു​ണ്ട്. ഷെ​യ്ഖ് സ​യ്യി​ദി (32)നെ​തി​രേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. 10 വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി സ​യ്യി​ദ് ഡ്രൈ​വ​റാ​യി കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഇ​യാ​ൾ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വി​വാ​ഹ​വേ​ദി​യി​ൽ​വ​ച്ചു ജ​യ​യും സ​യ്യി​ദും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ജ​യ ആ​സി​ഡ് ഇ​യാ​ൾ​ക്കു​നേ​രേ ഒ​ഴി​ച്ചു. എ​ന്നാ​ൽ സ​യ്യി​ദി​ന്‍റെ ബ​ന്ധു​വി​ന്‍റെ ശ​രീ​ര​ത്തി​ലാ​ണ് ആ​സി​ഡ് വീ​ണ​ത്. ഇ​തി​നു പ്ര​തി​കാ​ര​മാ​യി സ​യ്യി​ദ് ക​ത്തി ഉ​പ​യോ​ഗി​ച്ച് ജ​യ​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്; അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രേ കു​ടും​ബം

കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​തെ​ന്ന് അ​ർ​ജു​ന്‍റെ കു​ടും​ബം. തെ​ര​ച്ചി​ൽ മ​നഃ​പ്പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് സം​ശ​യ​മെ​ന്ന് അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ജി​തി​ൻ ആ​രോ​പി​ച്ചു. ര​ണ്ടു​ദി​വ​സം​കൊ​ണ്ട് തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു തു​ട​ര്‍ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് തു​ട​ർ​ച്ച​യാ​യി വീ​ഴ്ച സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ജി​തി​ൻ പ​റ​ഞ്ഞു.​അ​വ​ലോ​ക​ന യോ​ഗം ഉ​ണ്ടെ​ന്ന് ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​യു​ന്നു​വെ​ന്നും അ​ങ്ങ​നെ ഒ​രു യോ​ഗം ഇ​ല്ലെ​ന്ന് ക​ള​ക്ട​ർ പ​റ​യു​ന്നു​വെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ ഏ​റ്റ​വും അ​നു​കൂ​ല​മെ​ന്നാ​ണ് ഈ​ശ്വ​ർ മാ​ൽ​പെ അ​റി​യി​ച്ച​ത്. കേ​ര​ള സ​ർ​ക്കാ​രി​ലും നേ​താ​ക്ക​ളി​ലും സ​മ്മ​ർ​ദ്ദം ചൊ​ലു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 16-ന് ​രാ​വി​ലെ ക​ര്‍​ണാ​ട​ക-​ഗോ​വ അ​തി​ര്‍​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​ന്‍​വേ​ല്- ക​ന്യാ​കു​മാ​രി ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ല്‍ സ്വ​ദേ​ശി അ​ര്‍​ജു​ന്‍ സ​ഞ്ച​രി​ച്ച ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read More

പ്ര​വാ​സി​ക​ള്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി വീ​ണ്ടും വി​മാ​ന ടി​ക്ക​റ്റ് വ​ര്‍​ധ​ന; ക​രി​പ്പൂ​രി​ല്‍ 3,000 രൂ​പവ​രെ അ​ധി​കം ന​ല്‍​ക​ണം

കോ​ഴി​ക്കോ​ട്: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​ത് മു​ന്നി​ല്‍​ക്ക​ണ്ട് പ്ര​വാ​സി​ക​ളെ പി​ഴി​യാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ൾ. ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ​നി​ര​ക്ക് മൂ​ന്നു​മു​ത​ല്‍ അ​ഞ്ചി​ര​ട്ടി​വ​രെ വ​ര്‍​ധി​പ്പി​ച്ചു.​ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കും. ഇ​ത് മു​ത​ലെ​ടു​ക്കാ​നാ​ണ് വി​മാ​ന ക​മ്പ​നി​ക​ളു​ടെ നീ​ക്കം. 20 മു​ത​ല്‍ ബു​ക്ക് ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ള്‍​ക്ക് അ​മി​ത നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​യ​ര്‍ ഇ​ന്ത്യ​യി​ലും എ​യ​ര്‍ ഇ​ന്ത്യാ എ​ക്‌​സ്പ്ര​സി​ലും ഉ​ള്‍​പ്പെ​ടെ ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്ക് ഇ​ക്ക​ണോ​മി ക്ലാ​സി​ല്‍ 35,000മു​ത​ല്‍ 60,000 രൂ​പ​വ​രെ ന​ല്‍​ക​ണം. നി​ല​വി​ല്‍ 10,000മു​ത​ല്‍ 15,000 വ​രെ​യാ​യി​രു​ന്നു നി​ര​ക്ക്. ബി​സി​ന​സ് ക്ലാ​സി​ല്‍ ഒ​രു​ല​ക്ഷം രൂ​പ​വ​രെ​യാ​ണ് നി​ര​ക്ക്. സം​സ്ഥാ​ന​ത്തെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 2,000 മു​ത​ല്‍ 3,000 രൂ​പ​വ​രെ​യാ​ണ് ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള അ​ധി​ക നി​ര​ക്ക്. ടി​ക്ക​റ്റ് ക്ഷാ​മം സൃ​ഷ്ടി​ച്ച് വ​ലി​യ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന ഓ​ണാ​ഘോ​ഷ​ത്തി​ന് നാ​ട്ടി​ലെ​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും ബാ​ധി​ക്കും. നി​ല​വി​ല്‍…

Read More

ബാ​ർ​ബി​ക്യൂ അ​ടു​പ്പ് അ​ണ​ച്ചി​ല്ല; വി​ഷ​വാ​ത​കം ശ്വ​സി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ചെ​ന്നൈ: ബാ​ർ​ബി​ക്യൂ ചി​ക്ക​ൻ ഉ​ണ്ടാ​ക്കി​യ​തി​ന് ശേ​ഷം കെ​ടു​ത്താ​തെ വ​ച്ച ക​ൽ​ക്ക​രി അ​ടു​പ്പി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കൊ​ടൈ​ക്ക​നാ​ലി​ലാ​ണ് സം​ഭ​വം. തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ആ​ന​ന്ദ ബാ​ബു, ജ​യ​ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് ചി​ന്ന​പ്പ​ള്ള​ത്തെ റി​സോ​ർ​ട്ടി​ൽ ഉ​റ​ക്ക​ത്തി​നി​ടെ മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ന്മാ​രാ​യ ശി​വ​ശ​ങ്ക​റും ശി​വ​രാ​ജും മ​റ്റൊ​രു മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ​തി​നാ​ൽ അ​വ​ർ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച​യാ​ണ് യു​വാ​ക്ക​ൾ റി​സോ​ർ​ട്ടി​ൽ എ​ത്തി​യ​ത്. ലി​വിം​ഗ് റൂ​മി​ൽ ബാ​ർ​ബി​ക്യൂ ചി​ക്ക​ൻ പാ​കം ചെ​യ്ത ശേ​ഷം അ​ടു​പ്പി​ലെ തീ ​കെ​ടു​ത്താ​തെ​യാ​ണ് സം​ഘം ഉ​റ​ങ്ങാ​ൻ പോ​യ​ത്. രാ​വി​ലെ യു​വാ​ക്ക​ൾ ഉ​ണ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. അ​ടു​പ്പ് കെ​ടു​ത്താ​തി​രു​ന്ന​തി​നാ​ൽ രൂ​പ​പ്പെ​ട്ട വി​ഷാം​ശ​മു​ള്ള വാ​ത​ക​ങ്ങ​ൾ മൂ​ലം ശ്വാ​സം​മു​ട്ടി​യാ​ണ് മ​ര​ണ​മെ​ന്ന് പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം പ​റ​ഞ്ഞു.

Read More

‘അ​വ​സ്ഥ പ​രി​താ​പ​ക​രം, തു​രു​മ്പി​ച്ച പ​ഴ​യ ക​മ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ, ജനറൽ കോച്ചുകളുടെ അ​പ​ര്യാ​പ്ത​ത’; ട്രെ​യി​ൻ യാ​ത്രാ​ദു​രി​തം റെ​യി​ൽ​വേ മ​ന്ത്രി​യോ​ട് അ​റി​യി​ച്ച് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലോ​ടു​ന്ന ട്രെ​യി​നു​ക​ളു​ടെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യെ​കു​റി​ച്ചും റെ​യി​ൽ​വേ ബ​ഡ്ജ​റ്റി​ലെ അ​വ​ഗ​ണ​ന​യെ​ക്കു​റി​ച്ചും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ ഓ​ടു​ന്ന പ​ല ട്രെ​യി​നു​ക​ളി​ലും നി​ല​വി​ലു​ള്ള കോ​ച്ചു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം മൂ​ല​മു​ള്ള തു​രു​മ്പി​ച്ച അ​വ​സ്ഥ, ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത, സ്റ്റേ​ഷ​നു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ത​ലാ​യ കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ഇ​ക്കാ​ര്യ​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… കേ​ര​ള​ത്തോ​ടു​ള്ള റെ​യി​ൽ​വേ ബ​ഡ്ജ​റ്റി​ലെ അ​വ​ഗ​ണ​ന​യെ​ക്കു​റി​ച്ചും കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യു​വാ​നാ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ സ​ന്ദ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ളി​ൽ അ​മൃ​ത​ഭാ​ര​ത് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ർ​മ്മാ​ണ പു​രോ​ഗ​തി വ​ള​രെ കു​റ​വാ​ണ്. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ട് വ​ള​രെ​യ​ധി​ക​മാ​ണ്. ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മാ​യ ചെ​ങ്ങ​ന്നൂ​രി​ലും കേ​ര​ള​ത്തി​ന്‍റെ…

Read More

മു​ള​ള​ന്‍​പ​ന്നി കു​റു​കെ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ൽ മു​ള​ള​ൻ​പ​ന്നി കു​റു​കെ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ബാ​ലം​കു​ളം സ്വ​ദേ​ശി​യാ​യ ഷ​ഫീ​ഖ് മോ​ൻ എ​ന്ന ബാ​വ (34)യാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​റ​ച്ചി​ക്ക​ട തു​റ​ക്കാ​ൻ ക​രു​ളാ​യി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഷ​ഫീ​ഖ് മോ​ൻ. ഈ ​സ​മ​യ​ത്താ​ണ് മു​ള്ള​ൻ​പ​ന്നി ബൈ​ക്കി​നു കു​റു​കെ ചാ​ടി​യ​ത്.

Read More