ആലുവയില്‍ വന്‍ ലഹരിവേട്ട; കഞ്ചാവും ഹാഷിഷ് ഓയിലും എംഡിഎംഎയും പിടികൂടി

കൊ​ച്ചി: ആ​ലു​വ എ​ട​ത്ത​ല​യി​ല്‍ വ​ന്‍ ല​ഹ​രി​വേ​ട്ട. ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ്, 94 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, ഒ​രു ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി. ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി ആ​ര്യാ​ട്ടു​വീ​ട്ടി​ല്‍ അ​നി​ല്‍ ആ​ണ് ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ​ത്.

ല​ഹ​രി​മ​രു​ന്ന് വി​ല്‍​പ്പ​ന​യ്ക്ക് എ​ത്തി​ക്കു​ന്ന​യാ​ളാ​ണ് അ​നി​ല്‍. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലാ​ണ് അ​നി​ല്‍ ല​ഹ​രി​മ​രു​ന്ന് വി​ല്‍​ക്കു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment