കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തബാധിത സ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. വ്യാഴാഴ്ച അദ്ദേഹം ദുരന്തം ബാധിച്ച മേഖല സന്ദർശിക്കുന്നതിനായി പോയിരുന്നു. അതിനുപിന്നാലെ വീട്ടിലേക്ക് മടങ്ങിയെത്തി. അൽപസമയത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളയാളാണ് ഇദ്ദേഹം. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയയാളാണ് കുഞ്ഞു മുഹമ്മദ്. ജീപ്പ് ഡ്രൈവറായിരുന്നു. ദുരന്തത്തെത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു അദ്ദേഹം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Read MoreCategory: Loud Speaker
നടക്കുമോ കായൽ ജലമേള? ആഘോഷങ്ങൾക്ക് നിയന്ത്രണമിട്ട സർക്കാർ നെഹ്റു ട്രോഫി വള്ളംകളിക്കും നങ്കൂരമിടുമോയെന്ന് ആശങ്ക
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം ഉള്‍പ്പെടെ ലളിതമാക്കിയ സാഹചര്യത്തില്‍ നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പും ആശങ്കയില്‍. ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ വള്ളംകളി തീയതി സംബന്ധിച്ചു ധാരണയാകുമെന്നും തുടര്‍ന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്നു ചേര്‍ന്നു പുതിയ തീയതി തീരുമാനിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഇത്തരമൊരു ദുരന്തത്തിന്റെ സാഹചര്യത്തില്‍ വള്ളംകളി നടത്തേണ്ടതുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ച മന്ത്രിതല യോഗത്തില്‍ ഉണ്ടായതായാണു വിവരം. വള്ളംകളി മാറ്റിവച്ചതായി പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്നതും ആശങ്കയ്ക്കിടയാക്കുന്നു. സമിതികളും ആശങ്കയിൽ പുതിയ തീയതി തീരുമാനിക്കാത്തതില്‍ വള്ളംകളി പ്രേമികള്‍ക്ക് അമര്‍ഷമുണ്ട്. പുതിയ തീയതി നിശ്ചയിക്കാത്തതിനാല്‍ വള്ളംകളി ക്ലബ്ബുകളും വള്ള സമിതികളും ആശങ്കയിലാണ്. മത്സരം കൂടുതല്‍ നീണ്ടുപോയാല്‍ ഇതുവരെയുള്ള പരിശീലനം വെറുതേയാകും. വീണ്ടും ആദ്യഘട്ടം മുതല്‍ പരിശീലനം നടത്താനുള്ള ചെലവും വഹിക്കേണ്ടിവരും. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നിര്‍മിച്ചുകൊണ്ടിരുന്ന താത്കാലിക…
Read Moreവിവാഹ ദിവസം കിടപ്പുമുറിയിൽ വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
ബംഗളൂരു: വിവാഹ ദിവസം യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ് ഏരിയയിലെ ചമ്പരസനഹള്ളിയിലാണ് സംഭവം. 27 കാരനായ നവീനാണ് 19 കാരിയായ ഭാര്യ ലിഖിതയെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ വീട്ടിലെത്തിയ ദമ്പതികൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അഭിപ്രായ വ്യത്യാസമുണ്ടാവുകയായിരുന്നു. തുടർന്ന് ഇരുവരും മുറിയിൽ കയറി വാതിൽ പൂട്ടി. ഏതാനും മിനിറ്റുകൾക്ക് ശേഷം മുറിക്കുള്ളിൽ നിന്ന് ഇരുവരും വഴക്കിടുന്നത് കേട്ട ബന്ധുക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഏറെ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ചിലർ ജനലിലൂടെ മുറിയിലേക്ക് നോക്കിയപ്പോഴാണ് നവീൻ ലിഖിതയെ ആക്രമിക്കുന്നത് കണ്ടത്. തുടർന്ന് ബന്ധുക്കൾ ഓട്ടോയിൽ കയറ്റി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ലിഖിത വഴിമധ്യേ മരിക്കുകയായിരുന്നു. നവീൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസംസ്ഥാനത്ത് വീണ്ടും മഴ: മറ്റന്നാൾ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മറ്റന്നാൽ മുതൽ വീണ്ടും മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാൾ മുതൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയപ്പ്. തിങ്കളാഴ്ച മൂന്ന് ജില്ലകളിലും (പത്തനംതിട്ട, ഇടുക്കി, പാലക്കാട്) യെല്ലോ അലർട്ടാണ്. ഒറ്റപ്പട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
Read Moreഓണ്‍ലൈന്‍ തട്ടിപ്പില്‍ 15 ലക്ഷം നഷ്ടപ്പെട്ടു: ബിഷപ്പിന്റെ പരാതിയില്‍ അന്വേഷണം; മുംബൈ കേന്ദ്രീകരിച്ച തട്ടിപ്പു സംഘമെന്ന് സൂചന
മല്ലപ്പള്ളി: യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് 15 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്ന പരാതിയിൽ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. കീഴ്വാപൂര് പോലീസ് സ്റ്റേഷനില്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്ത പരാതി സൈബര്‍സെല്ലിനു കൈമാറുകയായിരുന്നു. സിബിഐയില്‍ നിന്നാണെന്നു പറഞ്ഞു കഴിഞ്ഞ രണ്ടിനു മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നതായും രണ്ട് മൊബൈല്‍ നമ്പരുകളില്‍നിന്നായി വിളിച്ചു തെറ്റിധരിപ്പിച്ചു. ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. ഈ കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരില്‍ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.…
Read Moreബംഗ്ലാദേശിലെ സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ “ഒരുനാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ടാകും’; കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തിൽ
ഭോപ്പാൽ: ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും ഭരണാധികാരികളുടെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ടാകുമെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സജ്ജൻസിംഗ് വർമയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം. ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ ഒരുദിവസം ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ വസതിയും കൈയേറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബംഗ്ലദേശിലെ ആയിരക്കണക്കിനു വരുന്ന പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീനയുടെ വസതി കൈയേറിയതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. ഇൻഡോർ മുൻസിപ്പൽ കോർപറേഷനിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സജ്ജൻ സിംഗ്. സജ്ജൻ സിംഗിന്റെ പ്രസ്താവനയ്ക്കെതിരേ യുവമോർച്ച അടക്കം വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.
Read Moreരാജ്യത്ത് വൻ ലഹരിവേട്ട; കോടികളുടെ മയക്കുമരുന്ന് പിടികൂടി; മഹാരാഷ്ട്രയിൽ 800 കോടിയുടെ മയക്കുമരുന്നുമായി പിടിയിലായത് സഹോദരങ്ങൾ
മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിൽ താനെ ജില്ലയിലെ മെഫെഡ്രോൺ നിർമാണ യൂണിറ്റിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) നടത്തിയ റെയ്ഡിൽ 792 കിലോഗ്രാം മെഫെഡ്രോൺ (എംഡി മയക്കുമരുന്ന്) കണ്ടെടുത്തു. സംഭവത്തിൽ മുഹമ്മദ് യൂനുസ് ഷെയ്ഖ് (41), സഹോദരൻ മുഹമ്മദ് ആദിൽ ഷെയ്ഖ് (34) എന്നിവരെ അറസ്റ്റ് ചെയ്തു. ലിക്വിഡ് രൂപത്തിലുള്ള മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 800 കോടി രൂപ വിലമതിക്കും. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലും സമാനമായ ഓപ്പറേഷൻ നടത്തി 31 കോടി രൂപ വിലമതിക്കുന്ന ട്രമാഡോൾ ലിക്വിഡ് കണ്ടെടുത്തു. ഈ സംഭവത്തിൽ രണ്ടു പേരെ പിടികൂടി. ഹരിയാനയിലെ ഗുരുഗ്രാമിൽ ആളൊഴിഞ്ഞ വീട്ടിൽനിന്നു കോടികൾ വിലമതിക്കുന്ന 762.15 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പട്ടൗഡി പ്രദേശത്തെ നനു ഖുർദ്…
Read More‘കാപ്പ’ കേക്ക് മുറിക്കൽ; പൊതുഗതാഗതം തടസപ്പെടുത്തിയതിനും കാപ്പ നിയമത്തിന്റെ പേര് കേക്കിൽ എഴുതി ചേർത്തതിനുമെതിരേ കേസെടുത്ത് പോലീസ്
പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനായി പൊതുവഴിയിൽ പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനു പിന്നാലെയാണ് മലയാലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്. മലയാലപ്പുഴ പോലീസ് സ്റ്റേഷനു തൊട്ടടുത്താണ് നടുറോഡിൽ ആഘോഷം നടന്നത്. സംഭവദിവസം തന്നെ വിഷയം പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഒരു മാസം മുന്‍പ് സിപിഎമ്മിൽ അംഗത്വം എടുത്ത മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രന്റെ പിറന്നാളാഘോഷമാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മലയാലപ്പുഴ – മണ്ണാരക്കുളഞ്ഞി റോഡിൽ നടന്നത്. ‘കാപ്പ’ എന്ന് പ്രത്യേകം എഴുതിയ കേക്ക് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് സംഘടിപ്പിച്ച ആഘോഷത്തിൽ മുറിച്ചു. ഇവരിൽ പോലീസ് രേഖകളിൽ പിടികിട്ടാപ്പുള്ളിയായ എസ്. സുധീഷ് കുമാർ എന്നയാളുമുണ്ടായിരുന്നു. കഴിഞ്ഞ നവംബറിൽ എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചുവെന്ന പേരിൽ എടുത്ത കേസിലെ നാലാം പ്രതിയാണ് സുധീഷ് കുമാർ. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് റിപ്പോർട്ട്.…
Read Moreദേശീയ പാതയിലെ വെള്ളക്കെട്ട്: വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സര്‍ക്കാരും ദേശീയപാത അഥോറിറ്റിയും തമ്മിലെ ഏകോപനമില്ലായ്മ മൂലം ദേശീയ പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാനാവുന്നില്ലെന്ന് ഹൈക്കോടതി. ഓട നിര്‍മാണത്തിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശം വെളളക്കെട്ട് ഭീഷണിയിലാകുകയും അതുവഴി ഗതാഗത തടസത്തിനും അപകടങ്ങള്‍ക്കും കാരണമാകുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ദേശീയപാത നിര്‍മാണം നടക്കുന്ന മേഖലയിലെല്ലാം വെള്ളക്കെട്ട് പരാതി വ്യാപകമാണ്. മാഹി ബൈപ്പാസുമായി ബന്ധപ്പെട്ടും സമാന പരാതി ഉയര്‍ന്നിട്ടുണ്ട്. ഒട്ടേറെ ഹര്‍ജികളും ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയ്ക്കെത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം വേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേര്‍ത്തു. വെളളക്കെട്ട് പ്രശ്നം ചൂണ്ടിക്കാട്ടി വരാപ്പുഴ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
Read Moreഅടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ദുർബലമായ ന്യൂനമർദ്ദ പാത്തി കാരണം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളതീരത്ത് നാളെ രാത്രി 8.30 വരെ 1.3 മുതൽ 2.2 മീറ്റർ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. ലക്ഷദ്വീപ് തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read More