ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ താ​മ​സ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കും; പി. എ. മു​ഹ​മ്മ​ദ് റി​യാ​സ്

ക​ൽ​പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ​മാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് മ​ന്ത്രി പി. എ. മു​ഹ​മ്മ​ദ് റി​യാ​സ്. ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ താ​മ​സ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സാ​ധ്യ​മാ​യ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്‌​സ് ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ 64 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​മാ​ർ ചേ​ർ​ന്നാ​ണ് ഇ​ന്ന് ദു​ര​ന്ത​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സൂ​ചി​പ്പാ​റ മ​ല​യി​ൽ ഇ​ന്ന​ലെ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് താ​ഴേ​ക്കി​റ​ങ്ങി തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല എ​ങ്കി​ലും ഇ​ന്നും സ​മാ​ന​രീ​തി​യി​ലു​ള്ള പ​രി​ശോ​ധ​ന തു​ട​രാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വ​യ​നാ​ടി​നാ​യി രാ​ഷ്ട്രീ​യം മ​റ​ന്ന് പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണം; എ​ല്ലാ​വ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യം ന​ൽ​ക​ണം; സം​ഭാ​വ​ന ന​ൽ​കി എ. ​കെ. ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ അ​ഭ്യ​ർ​ഥി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ. ​കെ. ആ​ന്‍റ​ണി. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​കാ​ത്ത ദു​ര​ന്ത​മാ​ണ് വ​യ​നാ​ട് ഉ​ണ്ടാ​യ​ത്. ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട് പോ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ രാ​ഷ്ട്രീ​യം മ​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. എ​ല്ലാ​വ​രും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​ണം താ​ന്‍ 50,000 രൂ​പ ന​ൽ​കും ഒ​രു ത​ർ​ക്ക​വു​മി​ല്ലാ​തെ പ​ര​മാ​വ​ധി തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.  

Read More

പ​ണി​ചെ​റു​താ​യൊ​ന്നു പാ​ളി; കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചു, വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി ഉ​ത്ത​ര​വു ലം​ഘി​ച്ച കേ​സി​ൽ കൊ​ല്ലം നെ​ടു​ങ്ങ​ണ്ട എ​സ്എ​ൻ ട്രെ​യി​നിം​ഗ് കോ​ള​ജ് മാ​നേ​ജ​രാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ അ​റ​സ്റ്റ് ചെ​യ്തു ഹാ​ജ​രാ​ക്ക​ണ​മെ​ന്നു കോ​ട​തി. ഹ​ർ​ജി​ക്കാ​ര​നു​ണ്ടാ​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് നാ​ലാ​ഴ്ച​യ്ക്ക​കം അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വാ​യി. യൂ​ണി​വേ​ഴ്സി​റ്റി അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജി ജോ​സ് എ​ൻ. സി​റി​ലി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. എ​സ്എ​ൻ ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ ഡോ.​ആ​ർ. പ്ര​വീ​ണ്‍ ആ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ൻ. വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ പ്ര​വീ​ണി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Read More

ഇ​ത് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്; വ​യ​നാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് 6 മാ​സം വൈ​ദ്യു​തി ചാ​ർ​ജും കു​ടി​ശി​ക​യും ഈ​ടാ​ക്കി​ല്ല

ക​ൽ​പ്പ​റ്റ : വ​യ​നാ​ടി​ലെ ദു​ര​ന്ത മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും 6 മാ​സ​ത്തേ​ക്ക് വൈ​ദ്യു​തി ചാ​ർ​ജ് ഈ​ടാ​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി വൈ​ദ്യു​ത മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കെ​എ​സ്ഇ​ബി​യു​ടെ ചൂ​ര​ൽ​മ​ല എ​ക്സ്ചേ​ഞ്ച്,അം​ബേ​ദ്ക​ർ കോ​ള​നി, മു​ണ്ട​ക്കൈ, കെ. ​കെ. നാ​യ​ർ, ചൂ​ര​ൽ​മ​ല ട​വ​ർ, അ​ട്ട​മ​ല, അ​ട്ട​മ​ല പ​മ്പ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​റ് മാ​സം സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യാ​നാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം. ഈ ​ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ല​വി​ല്‍ വൈ​ദ്യു​തി ചാ​ര്‍​ജ് കു​ടി​ശി​ക ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഈ​ടാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ആ​ദ്യം ര​ണ്ട് മാ​സ​ത്തേ​ക്ക് ഇ​ള​വ​നു​വ​ദി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. പി​ന്നീ​ട് ഇ​ത് 6 മാ​സ​ത്തേ​ക്ക് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.  

Read More

ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​ക്കു​ന്ന​തു വി​ല​ക്ക​ണം; ഹ​ർ​ജി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ വി​ല​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​ത്ത​രം ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സി​ന്‍റെ കൈ​പ്പ​ത്തി ചി​ഹ്ന​ത്തെ ല​ക്ഷ്യം​വ​ച്ചു​ള്ള ഹ​ർ​ജി​യാ​ണി​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

Read More

300 രൂ​പ ന​ൽ​കി​യി​ല്ല; വ​യോ​ധി​ക​യെ മ​ക​ൻ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 300 രൂ​പ​യ്ക്കു വേ​ണ്ടി മ​ക​ൻ സ്വ​ന്തം അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. ബൈ​ല​ഹോം​ഗ​ല താ​ലൂ​ക്കി​ലെ ഉ​ദി​ക്കേ​രി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. മ​ഹാ​ദേ​വി ഗു​രെ​പ്പ തോ​ല​ഗി (70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ഹാ​ദേ​വി​യു​ടെ മ​ക​ൻ എ​ര​പ്പ ഗു​രെ​പ്പ തോ​ല​ഗി (34) യെ ​ദോ​ദ്‌​വാ​ഡ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 300 രൂ​പ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ മ​ഹാ​ദേ​വി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും മ​ര​ക്ക​ന്പു​കൊ​ണ്ട് എ​ര​പ്പ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ഹാ​ദേ​വി മ​രി​ച്ചു. ഇവർ തമ്മിൽ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു​വെ​ന്നും മ​ക​ൻ അ​മ്മ​യെ ആ​ക്ര​മി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും അ​യ​ൽ​ക്കാ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

Read More

ക​ർ​ണാ​ട​ക​യി​ൽ 1,600 ട​ൺ ലി​ഥി​യം ക​ണ്ടെ​ത്തി; ഭാ​വി മാ​റ്റി മ​റി​ക്കു​ന്ന വെ​ളു​ത്ത സ്വ​ർ​ണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 1,600 ട​ൺ വെ​ളു​ത്ത​സ്വ​ർ​ണം എ​ന്ന​റി​യ​പ്പെ​ടു​ന്ന ലി​ഥി​യം നി​ക്ഷേ​പം ക​ണ്ടെ​ത്തി. ഭാ​വി​യി​ല്‍ ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക രം​ഗ​ത്തി​നു മു​ത​ല്‍​ക്കൂ​ട്ടാ​കു​ന്ന ലോ​ഹ​നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​തു മാ​ണ്ഡ്യ ജി​ല്ല​യി​ലെ മാ​ർ​ല​ഗ​ല്ല​യി​ലാ​ണ്. അ​റ്റോ​മി​ക് ഡ​യ​റ​ക്ട​റേ​റ്റ് ഫോ​ര്‍ എ​ക്‌​സ്‌​പ്ലൊ​റേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ആ​ണ് വ​ൻ​നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​ത്. ലി​ഥി​യം ഭാ​വി​യി​ലേ​ക്കു​ള്ള ഏ​റ്റ​വും മൂ​ല്യ​മു​ള്ള ലോ​ഹ​ങ്ങ​ളി​ലൊ​ന്നാ​യാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​യി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്ന് ലി​ഥി​യം ആ​ണ്. വാ​ഹ​ന ബാ​ക്ട​റി​യി​ല്‍ മാ​ത്ര​മ​ല്ല, ലാ​പ്‌​ടോ​പ്, മൊ​ബൈ​ല്‍ തു​ട​ങ്ങി​യ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സം​വി​ധാ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​യി​ലും ലി​ഥി​യം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. ഗ്ലാ​സ്, സി​റാ​മി​ക്‌​സ് വി​പ​ണി​യി​ലും ഇ​തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളു​ണ്ട്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ലി​ഥി​യം ഉ​ത്പാ​ദ​ന​രാ​ജ്യം ചി​ലി​യാ​ണ്. ലോ​ക​ത്തെ ലി​ഥി​യം ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 35 ശ​ത​മാ​ന​വും ഈ ​രാ​ജ്യ​ത്തു​നി​ന്നാ​ണ്. ചി​ലി​യി​ലും ബൊ​ളീ​വി​യ​യി​ലും അ​ര്‍​ജ​ന്‍റീ​ന​യി​ലു​മാ​യി പ​ര​ന്നു കി​ട​ക്കു​ന്ന ഉ​പ്പു​നി​ല​ങ്ങ​ളി​ലാ​ണ് ലി​ഥി​യം നി​ക്ഷേ​പ​മു​ള്ള​ത്. ലോ​ക​ത്തു ലി​ഥി​യ​ത്തി​ന്‍റെ ക്ഷാ​മം അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഉ​ട​ലെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.

Read More

വയനാട് ഉരുൾപൊട്ടൽ ; സൂ​ചി​പ്പാ​റ​ കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ല്‍; ചാ​ലി​യാ​റി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ലി​കോ​പ്റ്റ​റും

ക​ല്‍​പ്പ​റ്റ: ചൂ​ര​ല്‍​മ​ല​യെ​യും മു​ണ്ട​ക്കൈ​യെ​യും പി​ടി​ച്ചു​കു​ലു​ക്കി​യ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി​ട്ട് ഇ​ന്ന് എ​ട്ടു​ദി​വ​സം. ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. സൂ​ചി​പ്പാ​റ​യി​ലെ സ​ൺ​റൈ​സ് വാ​ലി കേ​ന്ദ്രീ​ക​രി​ച്ചാണ് ഇ​ന്നു തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ന്‍​ഡി​ആ​ർ​എ​ഫും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തെ​ര​ച്ചി​ലി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. പ​രി​ശീ​ല​നം നേ​ടി​യ ര​ണ്ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​റ് സൈ​നി​ക​രും അ​ട​ങ്ങു​ന്ന സം​ഘം എ​സ്കെ​എം​ജെ ഗ്രൗ​ണ്ടി​ൽനിന്ന് എ​യ​ര്‍ ലി​ഫ്റ്റിം​ഗി​ലൂ​ടെ ദു​ര​ന്ത​സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഒ​മ്പ​തോ​ടെ​ത​ന്നെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം​മു​ത​ൽ പോ​ത്തു​ക​ൽ​വ​രെ​യു​ള്ള തെ​ര​ച്ചി​ല്‍ സാ​ഹ​സി​ക​ത ഏ​റി​യ​താ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. മൂ​ന്ന്‌ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ക​ട​ന്നു​വേ​ണം പോ​ത്തു​ക​ല്ലി​ലെ​ത്താ​ൻ. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ചു​മ​ന്ന് പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യേ​ണ്ടി​വ​രും.ചാ​ലി​യാ​റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യോ​മസേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ചാ​ലി​യാ​റി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് നേ​ര​ത്തെ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ചൂ​ര​ൽ​മ​ല​യി​ലെ​യും മു​ണ്ട​ക്കൈ​യി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍…

Read More

കോ​ഴി​യാ​ണോ മു​ട്ട​യാ​ണോ ആ​ദ്യ​മു​ണ്ടാ​യ​ത്? കൂ​ട്ടു​കാ​ർ ത​മ്മി​ൽ അ​ടി​പി​ടി, ഒ​രാ​ൾ മ​റ്റൊ​രാ​ളെ വെ​ട്ടി​ക്കൊ​ന്നു

കോ​ഴി​യാ​ണോ മു​ട്ട​യാ​ണോ ആ​ദ്യ​മു​ണ്ടാ​യ​ത്?​കാ​ലാ​കാ​ല​ങ്ങ​ളാ​യി ന​മ്മ​ൾ ചോ​ദി​ക്കു​ന്ന ചോ​ദ്യ​മാ​ണി​ത്. ഇ​തി​നെ​ച്ചൊ​ല്ലി പ​ല​യി​ട​ങ്ങ​ളി​ലും ച​ർ​ച്ച​ക​ൾ വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ട്ടു​കാ​രു​മാ​യി പ​ല​വി​ധ ത​ർ​ക്ക​ങ്ങ​ൾ​ക്കും ഈ ​ചോ​ദ്യം കാ​ര‍​ണ​മാ​യി​ട്ടു​ണ്ട്. എ​ന്താ​യാ​ലും, ഈ ​ചോ​ദ്യ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. തെ​ക്കു​കി​ഴ​ക്ക​ൻ സു​ല​വേ​സി പ്ര​വി​ശ്യ​യി​ലെ മു​ന റീ​ജ​ൻ​സി​യി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ കാ​ദി​ർ മ​ർ​ക​സും ഡി​ആ​റും ത​മ്മി​ൽ കോ​ഴി​യേ​യും കോ​ഴി മു​ട്ട​യേ​യും കു​റി​ച്ച് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ത​ർ​ക്കം ക​ലു​ഷി​ത​മാ​കു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ കാ​ദി​ർ വ​ഴ​ക്കി​ന് താ​നി​ല്ല​ന്നും പ​റ​ഞ്ഞ് ഡി​ആ​റി​നോ​ട് യാ​ത്ര പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പ​ക്ഷേ ഡി​ആ​ർ കാ​ദി​റി​നെ പി​ന്തു​ട​രു​ക​യും ഇ​ന്തോ​നേ​ഷ്യ​യി​ലെ ഒ​രു പ​ര​മ്പ​രാ​ഗ​ത ആ​യു​ധ​മു​പ​യോ​ഗി​ച്ച് ഇ​യാ​ളെ വെ​ട്ടു​ക​യും ചെ​യ്തു. ക​ണ്ടു​നി​ന്ന​വ​ർ കാ​ദി​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​ന്നാ​ലെ, ഡി​ആ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ർ​ക്ക സ​മ​യ​ത്ത് ഇ​രു​വ​രും ന​ന്നാ​യി മ​ദ്യ​പി​ച്ചി​രു​ന്നു അ​ത് പി​ന്നീ​ട് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന്…

Read More

പു​ക പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലെ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ; വ​ല​ഞ്ഞ് വാ​ഹ​ന ഉ​ട​മ​ക​ള്‍; ടെ​സ്റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ലും ഉ​ട​മ​ക​ളി​ല്‍​നി​ന്നു പ​ണം വാ​ങ്ങു​ന്നു

കോ​​ട്ട​​യം: പു​​ക പ​​രി​​ശോ​​ധ​​നാ കേ​​ന്ദ്ര​​ത്തി​ന്‍റെ പ​​രി​​ഷ്‌​​ക്ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളി​​ല്‍ വ​​ല​​ഞ്ഞ് വാ​​ഹ​​ന ഉ​​ട​​മ​​ക​​ള്‍. ഭാ​​ര​​ത് സ്റ്റേ​​ജ് ബി​​എ​​സ് നാ​ല്, ആ​റ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ വ​​രു​​ന്ന പെ​​ട്രോ​​ള്‍ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ മ​​ലി​​നീ​​ക​​ര​​ണം വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി ലാം​​ഡ ടെ​​സ്റ്റ് നി​​ര്‍​ബ​​ന്ധ​​മാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് പു​​ക പ​​രി​​ശോ​​ധ​​ന​​യി​​ല്‍ നൂ​​റു​​ക​​ണ​​ക്കി​​നു വാ​​ഹ​​ന​​ങ്ങ​​ള്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. മു​​ന്‍​പ് ലാം​​ഡ ടെ​​സ്റ്റ് സം​​സ്ഥാ​​ന​​ത്ത് ക​​ര്‍​ശ​​ന​​മാ​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ല്‍, ര​​ണ്ടു മാ​​സം മു​​മ്പ് കേ​​ന്ദ്ര സ​ർ​ക്കാ​ർ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ശ​​ക്ത​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചു തു​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് ടെ​​സ്റ്റി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം കൂ​​ടി​​യ​​ത്. ജി​​ല്ല​​യി​​ല്‍ പു​ക പ​​രി​​ശോ​​ധ​​ന​​യി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം 10 മു​​ത​​ല്‍ 25 ശ​​ത​​മാ​​നം വ​​രെ​​യാ​​ണ്. അ​​ഞ്ചു വ​​ര്‍​ഷ​​ത്തി​​നു​​മേ​​ല്‍ പ​​ഴ​​ക്ക​​മു​​ള്ള മി​​ക്ക​​വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കും പു​​തി​​യ പ​​രി​​ശോ​​ധ​​നാ​​രീ​​തി തി​​രി​​ച്ച​​ടി​​യാ​​ണ്. ടെ​​സ്റ്റി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ലും പു​​ക പ​​രി​​ശോ​​ധ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ ഉ​​ട​​മ​​ക​​ളി​​ല്‍​നി​​ന്നു പ​​ണം വാ​​ങ്ങു​​ന്നു​ണ്ട്. സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് പ്രി​​ന്‍റ് ചെ​​യ്തു ല​​ഭി​​ക്കു​​മ്പോ​​ഴാ​​കും പ​​ല​​പ്പോ​​ഴും പ​​രാ​​ജ​​യ​​പ്പെ​​ട്ട കാ​​ര്യം അ​​റി​​യു​​ക. സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ച്ചു വീ​​ണ്ടും ടെ​​സ്റ്റ് ന​​ട​​ത്തി…

Read More