ന്യൂഡൽഹി: യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ പരീക്ഷ നടക്കും. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡിലാണ് പരീക്ഷ. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കുക. പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നല്കുന്ന എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പിന്നാലെ അഡ്മിറ്റ് കാര്‍ഡും പരീക്ഷാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കും.
Read MoreCategory: Loud Speaker
ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്ക് തയാറാകുക എന്നതാണ് അർഥം; റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ല; മൃത്യുഞ്ജയ് മൊഹപത്ര
ന്യൂഡല്‍ഹി: ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോള്‍തന്നെ മുന്നൊരുക്കം നടത്തണമെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹപത്ര. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ഐഎംഡി മേധാവിയുടെ വിശദീകരണം. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്ക് തയാറാകുക എന്നതാണ് അർഥമാക്കുന്നതെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമാനമായ മുന്നറിയിപ്പാണ് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നല്‍കിയിരുന്നതെന്നും മൊഹപത്ര പറഞ്ഞു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് തങ്ങള്‍ പ്രവചിച്ചിരുന്നു. ജൂലൈ 25ന് നല്കിയ യെല്ലോ അലര്‍ട്ട് ജൂലൈ 29 വരെ തുടര്‍ന്നു. 29ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ജൂലൈ 30ന് അതിരാവിലെ 20 സെ.മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്ന റെഡ് അലര്‍ട്ട് നല്‍കിയതായും മൊഹപത്ര പറഞ്ഞു.
Read Moreനീറ്റ് ചോദ്യപേപ്പർ ചോർച്ച; ആദ്യ കുറ്റപത്രമായി; 13 പ്രതികൾ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസ് അന്വേഷിക്കുന്ന സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. എഐ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 13 പേരെ പ്രതികളാക്കിയാണു കുറ്റപത്രം. നിതീഷ് കുമാറാണ് ഒന്നാം പ്രതി. കേസിൽ അന്വേഷണം തുടരുമെന്നും 58 ഇടങ്ങളിൽ പരിശോധന നടത്തിയെന്നും അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരേ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു. ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് മേയ് അഞ്ചിനാണ് സിബിഐ ഏറ്റെടുത്തത്. ഇതുവരെ 40 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
Read Moreപാർലമെന്റ് മന്ദിരത്തിൽ ബക്കറ്റില്‍ ചോരുന്ന വെള്ളം ശേഖരിച്ച് ഉദ്യോഗസ്ഥർ; ചോർച്ച സംബന്ധിച്ച് വിശദീകരണം തേടി സ്പീക്കർ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ടായ ചോർച്ചയിൽ സ്പീക്കർ വിശദീകരണം തേടി. മന്തിരം രൂപകൽപ്പനചെയ്ത ബിമൽ പട്ടേലിനോടാണ് ലോക്സഭാ സ്പീക്കർ ഓംബിർള വിശദീകരണം തേടിയത്. എംപിമാരുടെ ലോബിയുടെ അകത്തായാണു മഴവെള്ളം വീണതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ ബക്കറ്റില്‍ ചോരുന്ന വെള്ളം ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതിപക്ഷ എംപിമാർ പുറത്തുവിട്ടിരുന്നു. പിന്നാലെയാണു വിഷയം വിവാദമായത്. പുതിയ മന്ദിരം ഇത്ര പെട്ടെന്ന് ചോർന്നതിൽ അന്വേഷണം വേണമെന്നും, ഇതിനായി എല്ലാ പാർട്ടികളുടെയും എംപിമാരടങ്ങുന്ന സമിതിക്കു രൂപം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി.
Read Moreപുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിശന്നുവലഞ്ഞു; ഭക്ഷണം തേടിയിറങ്ങിയപ്പോൾ വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടു; സൂചിപ്പാറ കൊടുംകാട്ടിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ
മുണ്ടക്കൈ: സൂചിപ്പാറ കൊടുംകാട്ടിൽ കുടുങ്ങിയ ആറു മനുഷ്യജീവനുകളെ വനപാലകർ രക്ഷപ്പെടുത്തിയത് മണിക്കൂറുകൾനീണ്ട അതീവദുഷ്കരമായ ഓപ്പറേഷനിലൂടെ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തുള്ള ഏറാക്കുണ്ട് കോളനിയിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ എന്നിവരടങ്ങിയ കുടുംബത്തിനാണു വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥരുടെ മനോധൈര്യവും സാഹസികതയും രക്ഷയായത്. 10 കയറുകൾ കൂട്ടിക്കെട്ടി അതിലൂടെ പിടിച്ചു കയറിയായിരുന്നു രക്ഷാദൗത്യം. കൈയൊന്നു വിട്ടുപോയാൽ ശരീരം ചിന്നിച്ചിതറുന്ന കൊടും ഗർത്തങ്ങൾ അതിസാഹസികമായി താണ്ടിയാണ് ആറുപേരെയും വനപാലകർ പുറംലോകത്ത് എത്തിച്ചത്. ഉരുൾപൊട്ടലിനെത്തുടർന്ന് സൂചിപ്പാറ വെള്ളച്ചാട്ടം പേടിപ്പെടുത്തുന്ന വിധം രൗദ്രമായാണ് കുതിച്ചൊഴുകുന്നത്. ഇതോടെ എങ്ങോട്ടും പോകാനാകാതെ കൃഷ്ണനും കുടുംബവും വീട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു. വനത്തിൽ മണ്‍തിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം മഴ കനത്തതോടെ പുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിശന്നുവലഞ്ഞു. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുന്പോൾ വനപാലകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശാന്തയോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം…
Read Moreമുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം; രാഹുൽ ഗാന്ധിക്കെതിരേ ബിജെപി
ന്യൂഡൽഹി: രാഹുലിന്റെ വയനാട് സന്ദർശനത്തെ വിമർശിച്ച് ബിജെപി. രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കി മാറ്റിയെന്ന് അമിത് മാളവ്യ പറഞ്ഞു. മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് കുഴിച്ച് മൂടിയത് യുപിഎ സർക്കാറാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പോലും രാഹുൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പിതാവ് മരിച്ചപ്പോഴുള്ള മാനസികാവസ്ഥ എന്താണോ അതാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നതെന്ന് വയനാട് സന്ദർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു. നിരവധി പേരെ കണ്ടു. അച്ഛന് നഷ്ടപ്പെട്ടപ്പോഴുള്ള എന്റെ അവസ്ഥ ഓര്‍മ്മവന്നു. അവര്‍ക്ക് അച്ഛനെ മാത്രമല്ല നഷ്ടപ്പെട്ടത്. എല്ലാവരെയും നഷ്ടപ്പെട്ടു. രാജ്യം ഒന്നാകെ വയനാടിനൊപ്പം ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.
Read Moreവയനാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത ശേഷം കേരളം സഹായം ആവശ്യപ്പെടട്ടെ, എന്നിട്ട് ആലോചിക്കാം; സുരേഷ് ഗോപി
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിന്റെ ധനസഹായം നൽകാൻ സമയമായിട്ടില്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത ശേഷം കേരളം സഹായം ആവശ്യപ്പെടട്ടെ. എന്നിട്ട് സഹായത്തിനെക്കുറിച്ച് ആലോചിക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന് നിങ്ങൾ നേരിട്ട് അന്വേഷിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കുത്തിത്തിരിപ്പുണ്ടാക്കരുത്. മാധ്യമങ്ങള്‍ വെറുതെ രാഷ്ട്രീയ വക്താക്കളാകരുത്. ജനങ്ങള്‍ക്ക് എത്തേണ്ടത് എത്തും. നിങ്ങളുടെ ചോദ്യത്തില്‍ നല്ല കുത്തിത്തിരിപ്പുണ്ട്. ഇതുവരെ എന്ത് ഇടപെടല്‍ നടത്തി എന്ന് നിങ്ങളോട് പറയേണ്ട കാര്യമില്ല, എന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Read Moreഉരുള്‍പൊട്ടല്‍; വെള്ളാര്‍മല സ്കൂള്‍ പൂർണമായും തകര്‍ന്നു, 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്; വി. ശിവന്‍കുട്ടി
കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇനിയും 240 ലധികം ആളുകളെ കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു. ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. അട്ടമല-ആറൻമല പ്രദേശമാണ് ആദ്യ സോൺ. മുണ്ടക്കൈ സോൺ രണ്ടും പുഞ്ചിരിമട്ടം സോൺ മൂന്നുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അഞ്ചാം സോൺ. ചൂരൽമല പുഴയുടെ അടിവാരത്തെ സോൺ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരൽമലയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.
Read Moreഉത്തരേന്ത്യയിലെ പ്രളയക്കെടുതിയിൽ 32 മരണം; ഹിമാചലിൽ മേഘവിസ്ഫോടനം; ഉരുൾപൊട്ടലിൽ 50 പേരെ കാണാതായി
ന്യൂഡൽഹി: ഉത്തരേന്ത്യയിലും വ്യാപക പ്രളയക്കെടുതി. ഡൽഹി ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ 32ഓളം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ഏറെ നാശമുണ്ടായത്. ഹിമാചൽപ്രദേശിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മൂന്നു പേർ മരിക്കുകയും 50 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സിംല ജില്ലയിലെ രാംപുർ സബ് ഡിവിഷനിൽപ്പെട്ട സാമാഗ് കുഡി(നള്ള)ൽ ഇന്നലെ പുലർച്ചെ ഒന്നിന് മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിക്കുകയും 28 പേരെ കാണാതാകുകയും ചെയ്തു. രണ്ടുപേരെ മാത്രമെ രക്ഷപ്പെടുത്താനായുള്ളൂവെന്ന് പോലീസ് പറഞ്ഞു. റോഡുകളെല്ലാം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരിക്കുകയാണ്. സ്ഥലത്തെ നാല് പാലങ്ങളും ഏതാനും നടപ്പാലങ്ങളും തകർന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെയും ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മാണ്ഡി ജില്ലയിലെ പാഥാറിനടുത്ത തലാതുഖൊഡിലാണ് മേഘവിസ്ഫോടനത്തെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ മറ്റൊരു പ്രദേശം. ബുധനാഴ്ച രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ…
Read Moreഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമിക്കും; വി. ശിവൻകുട്ടി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ തകർന്ന സ്കൂൾ പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിനെയാണ് സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുക. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പുനർനിർമിക്കുന്നത് സംബന്ധിച്ച് അടിയന്തിരമായി നടപടി എടുക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. കൂടാതെ സ്കൂളിന് ചുറ്റുമതിലും പണിയും.
Read More