പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് പാൽ നൽകുവാൻ സമ്മതം അറിയിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റിട്ട യുവാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി.മോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ പ്രവൃത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്ന് ചെർപ്പുളശ്ശേരി പൊലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Read MoreCategory: Loud Speaker
ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് ഭയവും ഭീഷണിയും മൂലമെന്ന് കോൺഗ്രസ്; 2019ന് ശേഷം 8.33 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു
ന്യൂഡൽഹി: മിടുക്കരായ ലക്ഷക്കണക്കിന് ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് വിദേശത്തേക്കു കുടിയേറുന്നത് രാജ്യത്തു നിലനിൽക്കുന്ന ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തിന്റെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞവർഷം മാത്രം 2.16 ലക്ഷം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടി രാജ്യത്തിന്റെ നികുതി അടിത്തറ ചുരുക്കുന്ന സാമ്പത്തിക പരിഹാസമായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എംപി ആരോപിച്ചു. രണ്ടാം മോദി സർക്കാരിന്റെ 2019 മുതലുള്ള അഞ്ചു വർഷക്കാലത്ത് മാത്രം 8.33 ലക്ഷം പേർ സ്വയം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി സർക്കാരിന്റെ കണക്ക് വ്യക്തമാക്കി. വിദ്യാസന്പന്നരും ഉയർന്ന വൈദഗ്ധ്യവും ആസ്തിയുമുള്ളവരാണ് രാജ്യവും പൗരത്വവും ഉപേക്ഷിക്കുന്നത്. വൻ ബിസിനസുകാർ അടക്കമുള്ളവരും പ്രഫഷണലുകളും സിംഗപ്പുർ, യുഎഇ, യുകെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരതാമസം മാറുകയാണ്. 2011 നേക്കാൾ ഇരട്ടിയോളം ആളുകളാണ് 2023ൽ പൗരത്വം ഉപേക്ഷിച്ചത്. 2011ൽ 123,000 പേർ പൗരത്വം വേണ്ടെന്നു…
Read Moreസംസ്ഥാനത്ത് മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ മുന്നറിയിപ്പും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. മറ്റുജില്ലകളിൽ മിതമായ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണമെന്നുമാണു മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ട്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണു മഴ തുടരുന്നത്.
Read Moreഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം തെളിവായി: ജിഷയുടെ ‘കൈ’ബന്ധുക്കള്‍ തിരിച്ചറിഞ്ഞു
നിലമ്പൂര്‍: ഉരുൾപൊട്ടലിൽ കാണാതായ ചൂരല്‍മലയിലെ മുരുകന്റെ ഭാര്യ ജിഷയുടെ കൈപ്പത്തി തിരിച്ചറിയാൻ സഹായകമായത് വിരലിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം. നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ ജിഷയുടെ കൈ ഏറ്റെടുക്കും. ഇന്നലെ വൈകുന്നേരമാണ് ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കൈ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ആംബുലന്‍സുകള്‍ പോകുന്നത് നിര്‍ത്തിവച്ചിരുന്നതിനാല്‍ അടുത്ത ദിവസം മൃതദേഹങ്ങളുടെ കൂടെ അയയ്ക്കാമെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. ചാലിയാര്‍ പുഴയില്‍നിന്ന് വെള്ളിയാഴ്ച ലഭിച്ചതാണ് ജിഷയുടെ കൈ ഭാഗം. കൈവിരലില്‍ മുരുകന് എന്ന് പേരെഴുതിയ മോതിരം കണ്ടതിനെത്തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് മേപ്പാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മേപ്പാടി പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോടഞ്ചേരിയില്‍നിന്ന് അച്ഛന് രാമസ്വാമിയും ബന്ധുക്കളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം കണ്ട് കൈ ജിഷയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. ദുഃഖം ഉള്ളിലൊതുക്കി ജിഷയുടെ കൈ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്…
Read Moreപട്ടാപ്പകൽ ജ്വല്ലറിയിൽ തോക്കു ചൂണ്ടി ലക്ഷങ്ങളുടെ സ്വർണം കവർന്നു; ദൃശ്യങ്ങൾ പുറത്ത്
പൂനെ: മഹാരാഷ്ട്രയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി ലക്ഷങ്ങളുടെ ആഭരണങ്ങൾ മോഷ്ടിച്ചു. പൂനെയിലെ ഹിൻജെവാഡിയിലെ ലക്ഷ്മി ചൗക്കിലെ ഒരു ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രരിക്കുന്നുണ്ട്. വ്യാപരം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ജ്വല്ലറിയിലേക്ക് മൂന്നംഗ കവർച്ചാ സംഘം എത്തിയത്. സംഘത്തിലെ ഒരാൾ ബാഗിൽനിന്നു തോക്കെടുത്ത് ഉടമയ്ക്കുനേരേ നീട്ടി. പിന്നാലെ കോളറിൽ പിടിച്ച് വലിച്ചിട്ട് ഭീഷണിപ്പെടുത്തി. മറ്റൊരാൾ ബാഗുമായി കൗണ്ടറിന് മുകളിൽ കയറി സ്വർണാഭരണങ്ങൾ കവർന്നു. കൂട്ടാളിയും ആഭരണങ്ങൾ ബാഗിലാക്കി. എല്ലാം 20 സെക്കൻഡിനുള്ളിൽ കഴിഞ്ഞു. കവർച്ചാ സംഘം സ്ഥലം വിടുന്നതിനിടെ ജ്വല്ലറി ഉടമ കൈയിൽ കിട്ടിയ സ്പാനറുമായി അവരുടെ പിന്നാലെ ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ കള്ളന്മാർ ബൈക്കിൽ രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ സ്വർണം മോഷണം പോയതായി ഉടമ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായി…
Read Moreഎംബിബിഎസ് വിദ്യാര്‍ഥിനിയെ ഫ്ളാറ്റിനു മുകളിൽനിന്ന് തള്ളിയിട്ട് കൊന്നു; സഹപാഠിയായ കാമുകൻ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിലെ സതാറയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു വീണുമരിച്ച സംഭവത്തിൽ സഹപാഠിയും കാമുകനുമായ യുവാവ് അറസ്റ്റിൽ. ധ്രുവ് ചിക്കാരയാണ് പിടിയിലായത്. കൃഷ്ണ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന 21കാരിയാണു മരിച്ചത്. വിദ്യാർഥിനി താമസിച്ചിരുന്ന ഫ്ളാറ്റിന്റെ മുകളിൽനിന്നു താഴേക്കു തള്ളിയിടുകയായിരുന്നു. രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങളുണ്ടായതായും പോലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം യുവാവ് ഫ്ലാറ്റിൽ എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ തള്ളിയിടുകയായിരുന്നു.
Read Moreഉടമയെത്തേടുന്ന കണ്ണുകൾ; വീർത്ത അകിടും മുറിവേറ്റ ശരീരവുമായി പശുക്കൾ; കെട്ടഴിച്ച് വിട്ട് ഉദ്യോഗസ്ഥർ
കൽപ്പറ്റ: പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ പുഞ്ചിരിമട്ടത്തെ കന്നുകാലി ഫാമിൽ ഒരു കൂട്ടം മിണ്ടാപ്രാണികൾ ഉടമയെ കാത്ത് കിടക്കുകയാണ്. ഭക്ഷണമോ വെള്ളമോ കിട്ടാതെ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അവർ കരഞ്ഞ് നിലവിളിച്ചു. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ നാല് ദിവസമാണ് കാലിത്തൊഴുത്തിൽ 23 പശുക്കൾ കഴിഞ്ഞ് കൂടിയത്. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ഡോക്ടർമാരും സംഭവമറിഞ്ഞ് ഫാമിലേക്ക് എത്തിയപ്പോൾ നന്ദിയിൽ കുതിർന്ന കണ്ണുനീരിനൊപ്പം പുല്ലും വെള്ളവും നൽകി പോറ്റിയ തങ്ങളുടെ ഉടമ ഇക്കൂട്ടത്തിൽ ഉണ്ടോയെന്ന് നാൽക്കാലികളുടെ കണ്ണുകൾ പരതി. 23 പശുക്കളിൽ 14 പേർ കിടാവുകളായിരുന്നു. ശരീരമാസകലം മുറിവുകളും വീർത്ത അകിടുമായി കിടന്ന കാലിക്കൂട്ടങ്ങളെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അഴിച്ചുവിട്ടു. അവരുടെ നിലവിളികൾക്ക് സാന്ത്വനമേകാൻ മുറിവുകളിലെല്ലാം ഡോക്ടർമാർ മരുന്ന് പുരട്ടി. ആവശ്യത്തിന് ഭക്ഷണം നൽകി. അകിടുകൾ കറന്നു. പാൽ കെട്ടിനിന്ന് വീർത്ത അകിടിൽ നിന്നും കറന്ന് കളഞ്ഞപ്പോൾ മിണ്ടാപ്രാണികൾക്ക് ഉയിര്…
Read Moreവയനാട് ദുരന്തം: ദുരിതാശ്വാസ ക്യാംപുകളിലേക്ക് മൊബൈൽ ഫോണുകളും സിം കാര്‍ഡുകളും എത്തിക്കാൻ മൊബൈൽ വ്യാപാരികൾ
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ ആളുകൾക്ക് മുക്തി വന്നിട്ടില്ല. ജീവിച്ച് കൊതി തീരും മുന്നേ മരണത്തെ വരിച്ച വയനാട്ടിലെ നിരപരാധികളായ ഒരുകൂട്ടം മനുഷ്യരെ ഓർത്ത് നീറുകയാണ് ലോകം. ജീവിതകാലമത്രയും സന്പാദിച്ചു കൂട്ടിയതിൽ ഒരു നാണയത്തുട്ടു പോലും മിച്ചമില്ലാതെ എല്ലാം വെള്ളത്തിന്റെ ഭ്രാന്തമായ ഒഴുക്ക് കവർന്നെടുത്തു. ചിലർക്ക് മാത്രം ജീവൻ തിരികെ ലഭിച്ചു. എങ്കിലും ഇനി എന്ത് എന്ന ചോദ്യം രക്ഷപെട്ടവരെ ദുരിതത്തിലാഴ്ത്തുന്നു. നാനാ തുറകളിൽ നിന്നാണ് വയനാട് ജനതയെ ചേർത്തു നിർത്തുന്നത്. ദുരന്തത്തിൽപ്പെട്ടവർക്കായി തങ്ങളെകൊണ്ട് കഴിയാവുന്ന സഹായങ്ങളെത്തിക്കാനുള്ള തിരക്കിലാണ് ഓരോ ആളുകളും. ഒരു മൊബൈൽ ഫോണുപോലും വാങ്ങാൻ ആരുടെയും കൈയിലും പണമുണ്ടാവില്ല. ഇവർക്കായി മൊബൈൽ ഫോണുകള്‍ ശേഖരിക്കുകയാണ് മൊബൈൽ കടക്കാരുടെ സംഘടന. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മൊബൈൽ കടക്കാരുടെ സംഘടനയുടെ കളക്ടഷൻ സെന്ററുകളുണ്ട്. സംഘടനയിൽ അംഗങ്ങളായവരോ, അല്ലെങ്കിൽ താൽപര്യമുള്ളവർക്കോ മൊബൈൽ നൽകാം. ആധാർ കാർഡുകള്‍…
Read Moreരണ്ടാമതും പെണ്‍കുഞ്ഞ്: യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ
ഭുവനേശ്വർ: പെണ്‍കുഞ്ഞിനു ജന്മം നൽകിയതിന് യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ. ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതാണ് കൊലപാതകത്തിനു കാരണമായത്. ഒഡിഷ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ജൂണ്‍ ഒന്‍പതിന് ഭുവനേശ്വറിലെ ഘടികിയ എന്ന സ്ഥലത്തിരുന്നു സംഭവം. 46കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33 തവണ ഇയാൾ ഭാര്യയെ കുത്തിയെന്ന് പോലീസ് പറഞ്ഞു. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയെയും ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. കേസിലെ പ്രധാന സാക്ഷിയും ഈ കുട്ടിയാണ്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പരിഗണിച്ചാണ് ജഡ്ജി ബന്ദന കർ മരണം വരെ തൂക്കിലേറ്റാൻ ശിക്ഷ വിധിച്ചത്.
Read Moreവടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരും: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിലെ പ്രളയ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read More