ചു​വ​പ്പു​കൊ​ടി​യു​മാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം; കൊ​ല്ലം-മ​ധു​ര വ​ന്ദേ​ഭാ​ര​തി​ന് അ​നു​മ​തി​യി​ല്ല; വേ​ളാ​ങ്ക​ണ്ണി പ്ര​തി​ദി​നം ഓ​ടി​ക്കി​ല്ല

കൊ​ല്ലം: ട്രെ​യി​ൻ യാ​ത്രി​ക​രു​ടെ നി​ര​ന്ത​ര​മാ​യ ര​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ​ക്കുനേ​രേ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​വ​പ്പു​കൊ​ടി. കൊ​ല്ല​ത്ത് നി​ന്ന് ചെ​ങ്കോ​ട്ട വ​ഴി മ​ധു​ര​യ്ക്ക് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഒ​ന്നാ​മ​ത്തെ ആ​വ​ശ്യം. ഇ​ത് ആ​ലോ​ച​ന​യി​ൽ പോ​ലും ഇ​ല്ലെ​ന്നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്ന് കൊ​ല്ലം, ചെ​ങ്കോ​ട്ട വ​ഴി വേ​ളാ​ങ്ക​ണ്ണി​ക്ക് പോ​കു​ന്ന വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് പ്ര​തി​ദി​ന സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് മു​ന്നി​ലും റെ​യി​ൽ​വേ പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഈ ​ട്രെ​യി​ൻ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കൊ​ല്ലം – മ​ധു​ര (ചെ​ങ്കോ​ട്ട വ​ഴി ) വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ആ​വ​ശ്യ​ത്തി​ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് ന​ൽ​കി​യ മ​റു​പ​ടി​യും വി​ചി​ത്ര​മാ​ണ്. രാ​ജ്യ​ത്താ​ക​മാ​നം 102 വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ച​തി​ൽ നാ​ലെ​ണ്ണം കൊ​ല്ലം ഭാ​ഗ​ത്ത് ഉ​ള്ള​വ​ർ​ക്കും ര​ണ്ടെ​ണ്ണം മ​ധു​ര ഭാ​ഗ​ത്ത് ഉ​ള്ള​വ​ർ​ക്കും ഉ​പ​യു​ക്ത​മാ​ണെ​ന്നാ​ണ് മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി. അ​തി​നാ​ൽ കൊ​ല്ലം…

Read More

ക്ലാ​സി​ൽ കൈ​ത്തോ​ക്കു​മാ​യെ​ത്തി; ന​ഴ്സ​റി വി​ദ്യാ​ർ​ഥി മൂ​ന്നാം ക്ലാ​സു​കാ​ര​നെ വെ​ടി​വ​ച്ചു

പാ​റ്റ്ന: കൈ​ത്തോ​ക്കു​മാ​യി സ്കൂ​ളി​ലെ​ത്തി​യ ന​ഴ്സ​റി വി​ദ്യാ​ർ​ഥി മൂ​ന്നാം ക്ലാ​സു​കാ​ര​നെ വെ​ടി​വ​ച്ചു. ബി​ഹാ​റി​ലെ സു​പോ​ൽ ജി​ല്ല​യി​ൽ ലാ​ൽ​പ​ത്തി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണു സം​ഭ​വം. കൈ​യി​ൽ വെ​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ്കൂ​ൾ ബാ​ഗി​ൽ​നി​ന്ന് തോ​ക്കെ​ടു​ത്താ​ണു വെ​ടി​യു​തി​ർ​ത്ത​തെ​ന്നു സ​ഹ​പാ​ഠി​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. അ​ഞ്ചു വ​യ​സു​കാ​ര​നാ​യ ന​ഴ്സ​റി വി​ദ്യാ​ർ​ഥി​ക്കു കൈ​ത്തോ​ക്ക് എ​വി​ടെ​നി​ന്നു ല​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി​ല്ല​യി​ലെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Read More

സ്‌​കൂ​ളു​ക​ളി​ല്‍ ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി ദി​വ​സം; സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: സ്‌​കൂ​ളു​ക​ളി​ല്‍ ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. അ​ധ്യ​യ​ന ദി​വ​സം 220 ആ​ക്കി വ​ര്‍​ധി​പ്പി​ച്ച പു​തി​യ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ സ​ര്‍​ക്കാ​ര്‍ കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​എ​സ്ടി​എ), കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ (കെ​എ​സ്ടി​യു), സ്‌​കൂ​ള്‍ ഗ്രാ​ജ്വേ​റ്റ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (പി​ജി​ടി​എ) തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍ വി​ധി പ​റ​ഞ്ഞ​ത്. ജൂ​ണ്‍ മൂ​ന്നി​നാ​ണ് 220 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ 200 അ​ധ്യ​യ​ന ദി​വ​സ​മെ​ന്ന ക​ല​ണ്ട​റി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. മൂ​വാ​റ്റു​പു​ഴ വി​ട്ടൂ​ര്‍ എ​ബ​നേ​സ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.​അ​തേ​സ​മ​യം,…

Read More

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത​മ​ഴ: അ​മ്മ​യും കു​ഞ്ഞും മു​ങ്ങി​മ​രി​ച്ചു; നി​ര​വ​ധി ആ​ളു​ക​ൾ കു​ടു​ങ്ങി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത​മ​ഴ​യി​ൽ ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഗോ​സി​പു​രി​ൽ അ​മ്മ​യും കു​ഞ്ഞു​മാ​ണു മ​രി​ച്ച​ത്. ഖോ​ഡ കോ​ള​നി​ക്കു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് 22കാ​രി​യാ​യ ത​നൂ​ജ​യും മൂ​ന്നു വ​യ​സു​കാ​ര​ൻ പ്രി​യാ​ൻ​ഷും മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ൻ‌ ഡ​ൽ​ഹി​യി​ലെ സ​ബ്ജി മ​ണ്ഡി​യി​ൽ റോ​ബി​ല്‍ സി​നി​മ​യു​ടെ സ​മീ​പ​ത്തെ വീ​ടു ത​ക​ര്‍​ന്ന് ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണു ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. നി​ര​വ​ധി ആ​ളു​ക​ൾ കു​ടു​ങ്ങി. കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം ത​ല​സ്ഥാ​ന​ഗ​രി​യി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി​യാ​ണ്. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ടി​നു വെ​ളി​യി​ൽ ഇ​റ​ങ്ങ​രു​തെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി-​നോ​യി​ഡ എ​ക്‌​സ്‌​പ്ര​സ് വേ​യി​ലും വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. നോ​യി​ഡ​യി​ൽ ഇ​ന്ന​ലെ രാ​ത്രി പെ​യ്ത മ​ഴ​യി​ൽ നി​ര​വ​ധി അ​ടി​പ്പാ​ത​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ലു​ട്ടി​യ​ൻ​സ് ഡ​ൽ​ഹി​യി​ലെ റോ​ഡു​ക​ളി​ലും ഗു​രു​ഗ്രാം, നോ​യി​ഡ, ഗാ​സി​യാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം താ​റു​മാ​റാ​യി. കൊ​ണാ​ട്ട് പ്ലേ​സി​ൽ…

Read More

ഹി​മാ​ച​ലി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും മേ​ഘ​വി​സ്‌​ഫോ​ട​നം: മൂ​ന്ന് മ​ര​ണം, 28 പേ​രെ കാ​ണാ​താ​യി; കേ​ദാ​ർ​നാ​ഥി​ൽ ഇ​രു​ന്നൂ​റോ​ളം തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ർ​നാ​ഥി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഷിം​ല​യി​ലെ സ​മേ​ജ് ഖ​ഡി​ലും അ​തി​തീ​വ്ര മേ​ഘ​സ്ഫോ​ട​നം. മൂ​ന്നു പേ​ർ മ​രി​ച്ചു. 28 പേ​രെ കാ​ണാ​താ​യി. കേ​ദാ​ർ​നാ​ഥി​ൽ ഇ​രു​ന്നൂ​റോ​ളം തീ​ർ​ത്ഥാ​ട​ക​ർ കു​ടു​ങ്ങി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്‌​രി ജി​ല്ല​യി​ലെ ഗ​ൻ​സാ​ലി​യി​ൽ നൗ​ത​ർ തോ​ടി​ന് സ​മീ​പ​ത്തെ ഭ​ക്ഷ​ണ​ശാ​ല​യും ക​ലു​ങ്കും ഒ​ലി​ച്ചു​പോ​യാ​ണു ര​ണ്ടു പേ​ർ മ​രി​ച്ച​ത്. ഭാ​നു പ്ര​സാ​ദ് (50), ഭാ​ര്യ നീ​ലം ദേ​വി (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​യി. പെ​ട്ടെ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ന്ദാ​കി​നി ന​ദി​യി​ലെ ജ​ല​നി​ര​പ്പ് കു​ത്ത​നെ ഉ​യ​ർ​ന്നു. ഇ​രു​ന്നൂ​റോ​ളം തീ​ർ​ത്ഥാ​ട​ക​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഷിം​ല​യി​ലെ സ​മേ​ജ് ഖ​ഡി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ഒ​രു കെ​ട്ടി​ടം ത​ക​ർ​ന്ന് അ​പ്പാ​ടെ കു​ളു​വി​ലെ പാ​ർ​വ​തി ന​ദി​യി​ൽ ഒ​ഴു​കി​പ്പോ​യി. കു​ളു, സോ​ള​ൻ, സി​ർ​മൗ​ർ, ഷിം​ല, കി​ന്നൗ​ർ ജി​ല്ല​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ലി​നും മി​ന്ന​ൽ പ്ര​ള​യ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്…

Read More

വ്യ​വ​സാ​യ​ലോ​ക​ത്തി​നോ​ടു​ള്ള അ​ഭ്യ​ർ​ഥ​ന; ​വയ​നാ​ട് പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​ണം; പി. രാജീവ്

ക​ള​മ​ശേ​രി:​വ​യ​നാ​ട്ടി​ൽ സം​ഭ​വി​ച്ച ദു​ര​ന്തം സ​മ​ചി​ത്ത​ത​യോ​ടെ​യാ​ണ് കേ​ര​ളം നേ​രി​ടു​ന്ന​ത്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​യി 200ല​ധി​കം ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഈ ​ഉ​രു​ൾ​പൊ​ട്ട​ൽ മാ​റി​ക്ക​ഴി​ഞ്ഞു എ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. വ​യ​നാ​ടി​നൊ​പ്പം കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ​ലോ​ക​വും ഒ​ന്നി​ച്ച് നി​ൽ​ക്കേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​ത്. സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ​ശാ​ല​ക​ൾ ഇ​തി​നോ​ട​കം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വ​യ​നാ​ടി​നാ​യി സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എം​എം​എ​ൽ 50 ല​ക്ഷം കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളു​ൾ​പ്പെ​ടെ ഒ​രു നാ​ടി​നെ​യാ​കെ കൊ​ണ്ടു​പോ​യ ദു​ര​ന്ത​ത്തി​ൽ നി​ന്ന് വ​യ​നാ​ടി​നെ ക​ര​ക​യ​റ്റു​ന്ന​തി​നാ​യി മു​ഴു​വ​ൻ വ്യ​വ​സാ​യ​ലോ​ക​വും സം​സ്ഥാ​ന സ​ർ​ക്കാ​രി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… വ്യ​വ​സാ​യ​ലോ​ക​ത്തി​നോ​ടു​ള്ള അ​ഭ്യ​ർ​ഥ​ന. വ​യ​നാ​ട്ടി​ൽ സം​ഭ​വി​ച്ച ദു​ര​ന്തം സ​മ​ചി​ത്ത​ത​യോ​ടെ​യാ​ണ് കേ​ര​ളം നേ​രി​ടു​ന്ന​ത്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​യി 200ല​ധി​കം ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഈ…

Read More

ര​ക്ഷാ​ദൗ​ത്യം കൃ​ത്യ​മാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്; സൈ​ന്യം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​ഘം ദൗ​ത്യ​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്; കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ൾ മേ​ഖ​ല​യി​ൽ എ​ത്തി​ച്ചു; എ​ഡി​ജി​പി എം. ​ആ​ർ. അ​ജി​ത് കു​മാ​ർ

ക​ല്‍​പ്പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ക്ഷാ​ദൗ​ത്യം കൃ​ത്യ​മാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് എ​ഡി​ജി​പി എം. ​ആ​ർ. അ​ജി​ത് കു​മാ​ർ. സൈ​ന്യം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​ഘം ദൗ​ത്യ​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ൾ മേ​ഖ​ല​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ഡി​ജി​പി പ​റ​ഞ്ഞു. മു​ണ്ട​ക്കൈ പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​പോ​യി. എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു വീ​ണു. അ​വി​ടെ​മാ​കെ ചെ​ളി​യാ​ണ്. മു​ന്നൂ​റി​ൽ​പ​രം ആ​ളു​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. സ​ജീ​വ​മാ​യി ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ്രാ​ദേ​ശി​ക സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് എ​ഡി​ജി​പി പ​റ​ഞ്ഞു. നി​ല​മ്പൂ​ർ മു​ത​ൽ ദു​ര​ന്ത മേ​ഖ​ല വ​രെ തി​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 273 ആ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദ്രു​ത​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കും.1100 അം​ഗ​ങ്ങ​ൾ ഉ​ള്ള സം​ഘ​മാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഡാ​വ​ർ നാ​യ​ക​ളെ​യും ദു​ര​ന്ത​മേ​ഖ​ല​യി​ൽ എ​ത്തി​ച്ചു.

Read More

ബെയ്‌ലി പാലം പൊളിക്കില്ല; സ്ഥി​രം പാ​ലം വ​രു​ന്ന​തു​വ​രെ ബെ​യ്‌​ലി പാ​ലം നാ​ടി​നെന്ന് സൈന്യം

ക​ൽ​പ്പ​റ്റ: ര​ക്ഷാ​പ്ര​വ‍‍​ർ​ത്ത​ന​ത്തി​നാ​യി താ​ത്കാ​ലി​ക​മാ​യി നി‍​ർ​മ്മി​ക്കു​ന്ന ബെ​യ്‌​ലി പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്നു എ​ന്ന് അ​റി​യി​ച്ച് സൈ​ന്യം. സ്ഥി​രം പാ​ലം വ​രു​ന്ന​തു​വ​രെ ബെ​യ്‌​ലി പാ​ലം നാ​ടി​നെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ വി​നോ​ദ് മാ​ത്യു പ​റ​ഞ്ഞു. മു​ണ്ട​ക്കൈ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ലം ത​ക​ർ​ന്ന​ത് അ​വി​ടേ​യ്ക്കു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ദു​ഷ്ക​ര​മാ​യി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ര​സേ​ന ക​ഴി​ഞ്ഞ ദി​വ​സം ബെ​യ്‍​ലി പാ​ല​ത്തി​ന്‍റെ നി‍​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റു​ക​ര​യി​ലെ​ത്തി​ക്കാ​ൻ താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ല​വും ഇ​വി​ടെ നി​ർ​മ്മി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ആ​രം​ഭി​ച്ച പാ​ല​ത്തി​ന്‍റെ പ​ണി ഇ​ന്ന് ഉ​ച്ച​യോ​ടെ പൂ‍‍​ർ​ത്തി​യാ​കു​മെ​ന്നാ​ണ് സേ​ന മേ​ധാ​വി അ​റി​യി​ച്ച​ത്.

Read More

‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം; തി​ര​ച്ചി​ൽ പൂ​ർ​ണ​മാ​യി യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും’; കെ. ​രാ​ജ​ൻ

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു എ​ന്ന് റ​വ​ന്യു മ​ന്ത്രി കെ ​രാ​ജ​ൻ. പൂ​ർ​ണ​മാ​യി യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. തി​ര​ച്ച​ൽ മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ബെ​യ്‌​ലി പാ​ലം ഉ​ട​ൻ സ​ജ്ജ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​കും. മേ​ൽ​ക്കൂ​ര​യോ​ടു​കൂ​ടി താ​ഴ്ന്ന വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര മാ​റ്റി ആ​ളു​ക​ളെ ക​ട​ത്തി​വി​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി പ്ര​ത്യേ​കം സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രേ സ​മ​യം 15 കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ഇ​ന്ന​ത്തെ ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്‌ട്രയി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നു യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പൂ​നെ ജി​ല്ല​യി​ലെ പിം​പ്രി ചി​ഞ്ച്‌​വാ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണു ദാ​രു​ണ​സം​ഭ​വം. പ്രാ​ചി മാ​നെ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22കാ​ര​നാ​യ അ​വി​രാ​ജ് ഖ​രാ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​ര​ത്തെ, അ​വി​രാ​ജ് ഖ​രാ​ത്തി​ന്‍റെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന പ്രാ​ചി മാ​നെ നി​ര​സി​ച്ചി​രു​ന്നു. സാം​ഗ്ലി സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ അ​വി​രാ​ജി​നെ സ​താ​ര ജി​ല്ല​യി​ൽ​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്.

Read More