ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിൽ കൂടോത്ര വിവാദം കത്തിനിൽക്കുന്നതിനിടെ കൂടോത്രത്തിനെതിരേ സ്വകാര്യ ബില്ലുമായി ബെന്നി ബഹനാൻ എംപി. യുക്തി ചിന്ത പ്രോത്സാഹന ബില്ലിന് ലോക്സഭയിൽ അവതരണ അനുമതി തേടി. യുക്തി സഹമായ ചിന്തയും തത്വങ്ങളും ഉയർത്തിപ്പിടിക്കുക, അന്ധവിശ്വാസങ്ങൾക്കെതിരേ നിയമനിർമാണം നടത്തുക എന്നിവയാണു ബില്ലിന്റെ ലക്ഷ്യം. സമൂഹത്തിൽ അമിതമായ രീതിയിൽ അന്ധവിശ്വാസം വർധിക്കുന്നു.അതുകൊണ്ടു തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കണമെന്നു നിർദേശിക്കുകയും അത്തരത്തിലുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണു ബില്ല്.
Read MoreCategory: Loud Speaker
‘കണ്ണൂരിൽ പത്തേക്കർ ഭൂമിയും കെട്ടിടങ്ങളും സിപിഎം നേതാവ് കൈയടക്കി’; ആരോപണവുമായി മനുഷ്യാവകാശ പ്രവര്ത്തകൻ
കണ്ണൂര്‍: കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വൈപ്പിരിയത്ത് ഉപഭോക്തൃ സമിതിയായ കൺസ്യൂമർ കംപ്ലെയിന്റ് അഡ്വൈസറിയുടെ (നോസർ ഇന്ത്യ) സെന്റർ പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടങ്ങളും പാര്‍ട്ടിയുടെ പേരില്‍ പിടിച്ചെടുത്ത് സിപിഎം നേതാവ് സ്വന്തമാക്കിയെന്ന ആരോപണ വുമായി സ്ഥലമുടമ രംഗത്ത്. പാലാ സ്വദേശിയും ഇരിട്ടി എടൂരിലെ താമസക്കാരനും മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകനുമായ മണിമല നിരപ്പേല്‍ മാത്യുവാണ് പരാതിക്കാരൻ. നോസർ ഇന്ത്യയുടെ കണ്ണൂർ ജില്ലയിലെ സ്ഥാപകനാണ് മാത്യു. ജനങ്ങളെ എങ്ങനെ ചൂഷണങ്ങളില്‍നിന്നു രക്ഷിക്കാമെന്ന വിഷയത്തിലൂന്നിയുള്ള പ്രവര്‍ത്തനവുമായി 1990 ല്‍ രൂപീകരിച്ച കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ സമിതിയാണ് മാത്യുവിന്റെ നേതൃത്വത്തിൽ നോസര്‍ ഇന്ത്യയായി മാറിയത്. നോസർ ഇന്ത്യക്കായി മാത്യു വൈപ്പിരിയത്ത് രണ്ടുപേരിൽ നിന്നായി ഒൻപതേക്കർ 80 സെന്റ് സ്ഥലം വാങ്ങി ചുറ്റുമതിലും 27 കെട്ടിടങ്ങളും നിര്‍മിക്കുകയും 2003 ഏപ്രില്‍ ഒന്നിന് നോസര്‍ ഇന്ത്യ സെന്ററിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. നൂറോളം കട്ടിലുകള്‍, കിടക്കകള്‍, കംപ്യൂട്ടറുകള്‍, രണ്ട് ജനറേറ്ററുകള്‍,…
Read Moreമലയാളിക്ക് സമയലാഭം, റെയിൽവേയ്ക്ക് വരുമാന ലാഭം… ബംഗളുരു -എറണാകുളം റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ്; പുതിയ വന്ദേഭാരത് ഏറെ ജനപ്രിയമാകും
കൊല്ലം: ബംഗളുരു -എറണാകുളം റൂട്ടിൽ റെയിൽവേ അനുവദിച്ച പുതിയ വന്ദേ ഭാരത് എക്സ്പ്രസ് വമ്പൻ ഹിറ്റാകും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ബംഗളുരുവിൽ നിന്ന് എറണാകുളത്ത് എത്താം എന്നതാണ് ഈ ട്രെയിന്റെ എടുത്ത് പറയേണ്ട പ്രത്യേകത. യാത്രാ സമയം ഒമ്പത് മണിക്കൂർ 10 മിനിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ ഒറ്റക്കാരണത്താൽ തന്നെ കൂടുതൽ യാത്രക്കാർ ഈ വന്ദേഭാരത് എക്സ്പ്രസിനെ ആശ്രയിക്കുമെന്ന കാര്യം ഉറപ്പാണ്. അതുവഴി റെയിൽവേയ്ക്ക് വൻ വരുമാന വർധനയും ഉണ്ടാകും.നിലവിൽ ബംഗളുരുവിൽ നിന്ന് എറണാകുളത്തേയ്ക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി എക്സ്പ്രസ് 10 മണിക്കൂർ 40 മിനിട്ട് കഴിഞ്ഞാണ് എറണാകുളത്ത് എത്തുന്നത്. മാത്രമല്ല ബംഗളുരുവിൽ നിന്ന് കന്യാകുമാരിക്ക് പോകുന്ന ഐലൻഡ് എക്സ്പ്രസ് എറണാകുളത്ത് എത്തുന്നതിന് 11 മണിക്കൂറാണ് റെയിൽവേ നിശ്ചയിച്ചിട്ടുള്ളത്.സമയക്രമത്തിന്റെ കാര്യത്തിൽ പുതിയ വന്ദേഭാരത് മുന്നിലാണെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ സർവീസ് ഉള്ളൂ എന്നത് വലിയ പോരായ്മയാണ്. എട്ട്…
Read Moreകോൺഗ്രസിൽ പോര് മുറുകുന്നു; സതീശനും സുധാകരനും നേർക്കുനേർ; കെപിസിസി പരിപാടികളിൽനിന്നു വിട്ടു നിൽക്കാനുറച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി പ്ലാൻ ചെയ്ത മിഷൻ 2025 നെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മിൽ വീണ്ടും നേർക്കുനേർ. നിലവിലുള്ള കെപിസിസി ഭാരവാഹികൾക്ക് ജില്ലകളുടെ ചുമതല കൊടുക്കുന്നത് ഒഴിവാക്കി സതീശന് വേണ്ടപ്പെട്ടവരെ നിയമിച്ചതാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്. ഇക്കാര്യത്തിലുള്ള അതൃപ്തിയും വിമർശനവും സുധാകരൻ വ്യക്തമാക്കിയതാണ് സതീശനെ പ്രകോപിപ്പിച്ചിരിക്കുന്നത്. വയനാട്ടിൽ നടന്ന കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ യോഗമായ ലീഡേഴ്സ് മീറ്റിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻവിജയം നേടാനുള്ള ലക്ഷ്യവുമായി മിഷൻ 2025ന് രൂപം നൽകിയത്. ഇതിന്റെ ചുമതല സതീശൻ ഏറ്റെടുത്ത് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകവെയാണ് വീണ്ടും അഭിപ്രായ വ്യത്യാസങ്ങൾ തലപൊക്കിയത്. ഹൈക്കമാൻഡിന്റെ ഇടപെടൽ വരുന്നത് വരെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്ന് സതീശൻ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. സതീശന്റെ എതിർപ്പ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെയും…
Read Moreപ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചുവിടണം: കിഫ്ബിയുടെ എല്ലാ സാമ്പത്തിക ബാധ്യതയും നിറവേറ്റേണ്ടത് വരുംകാല സംസ്ഥാന സർക്കാരുകളെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പ്രഖ്യാപിത വികസന പദ്ധതികൾ നടപ്പാക്കാനുള്ള ധനസമാഹരണ ശേഷിയില്ലാത്തതിനാൽ പ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചു വിടണമെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കിഫ്ബിയുടെ കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കിഫ്ബി സിഇഒ കെ.എം.എബ്രഹാമും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. ഏകപക്ഷീയ തീരുമാനമെടുക്കുന്ന കിഫ്ബി ഒരു വെള്ളാനയാണെന്ന് ധനവകുപ്പ് കരുതുന്നു. കേരളത്തെ കടക്കെണിയിലാക്കിയ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെയും കെ.എം. ഏബ്രഹാമിന്റെയും തെറ്റായ നടപടികളെ തിരുത്താനാണ് ബാലഗോപാൽ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമല്ല. കെ.എം. ഏബ്രഹാം നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. കിഫ്ബിയുടെ കടവും സംസ്ഥാന പൊതുകടത്തിന്റെ പരിധിയിൽ പെടുത്തിയതോടെ പുറമെ നിന്നും കിഫ്ബിക്ക് വൻതുക കടമെടുക്കാനാവില്ല. ഇപ്പോഴത്തെ കിഫ്ബി ഫണ്ടിന്റെ സിംഹഭാഗവും സംസ്ഥാന ഖജനാവിലേക്ക് വരേണ്ട വാഹന, ഇന്ധന നികുതികളാണ്. കിഫ്ബി പദ്ധതികൾ പ്രത്യുലത്പാദനപരമല്ലാത്തതിനാൽ, വരുമാനത്തിൽ നിന്നും കടം തിരിച്ചടയ്ക്കാനാവില്ല.…
Read Moreവി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പ്; കെപിസിസി യോഗത്തിൽ ഗ്രൂപ്പിന്റെ പേരിൽ തമ്മിലടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പേരിൽ കെപിസിസി യോഗത്തിൽ തർക്കം. വാട്സാപ്പ് ഗ്രൂപ്പിൽ ആദ്യം ജില്ലാ ചുമതലയുള്ള ഭാരവാഹികളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പരാതി നൽകിയശേഷമാണ് ഇവരെ വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്. എന്നാൽ തുടക്കത്തിൽ തന്നെ തങ്ങളെ ഉൾപ്പെടുത്താത്തത് അഭിമാനക്ഷതമായി എന്ന നിലയിലാണ് യോഗത്തിൽ ഭാരവാഹികൾ പ്രതികരിച്ചത്.വാട്സാപ്പ് ഗ്രൂപ്പ് വഴി സർക്കുലർ പുറപ്പെടുവിച്ചുവെന്നും ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവെന്നും യോഗത്തിൽ ആരോപണമുയർന്നു. വയനാട്ടിലെ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി താൻ ഇറക്കേണ്ട സർക്കുലർ വി.ഡി.സതീശൻ ഇറക്കിയതെന്തുകൊണ്ടെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യോഗത്തിൽ പറഞ്ഞു. യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരേ ഇതടക്കം രൂക്ഷവിമർശനമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു, കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു, ജില്ലാ…
Read Moreവനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി 59.5 ലക്ഷം തട്ടി; ഫോണിൽനിന്ന് അശ്ലീല വീഡിയോ വന്നെന്ന് ആരോപിച്ചാണു പണം തട്ടിയത്
ന്യൂഡൽഹി: വനിതാ ഡോക്ടറുടെ ഫോണിൽനിന്ന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം 59.5 ലക്ഷം രൂപ തട്ടിയെടുത്തു. നോയിഡ സെക്ടർ 77-ൽ താമസിക്കുന്ന ഡോ. പൂജ ഗോയലിനെ കബളിപ്പിച്ചാണ് പണം തട്ടിയത്. ജൂലൈ 13നായിരുന്നു കേസിനാസ്പദമായ സംഭവം. ടെലിഫോൺ റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഡോക്ടർ പൂജ ഗോയലിന് ഒരു ഫോൺ കോളെത്തി. ഡോക്ടറുടെ ഫോണിൽനിന്ന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് ഇയാൾ ആരോപിച്ചത്. എന്നാൽ ഡോക്ടർ ഇത് നിഷേധിച്ചു. ഇതോടെ വീഡിയോ കോൾ കണക്ട് ചെയ്യണമെന്നും തെളിവ് കാണിക്കാമെന്നും ഇയാൾ പറഞ്ഞു. വീഡിയോകോൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ആയിരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറെ വീഡിയോ കോളിൽ ആഡ് ചെയ്തു. വീഡിയോ കോൾ സ്വീകരിച്ചതോടെ യുവതിയോട് തട്ടിപ്പ് സംഘം ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞു. 48 മണിക്കൂറോളം ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഘം ഇതിനിടെ 59,54,000…
Read Moreകാർഗിൽ യുദ്ധവിജയം അനുസ്മരിച്ച് രാജ്യം; ഷിങ്കുൻ-ലാ തുരങ്ക പദ്ധതിക്കു തുടക്കം
ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി രാജ്യം ആചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കണ്ടു. 1999ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം നിർമിച്ചതാണ് ദ്രാസ് യുദ്ധ സ്മാരകം. “ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും സവിശേഷമായ ദിനമായി കാണണമെന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ട സൈനികർക്ക് എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണിതെന്നും’ മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഷിങ്കുൻ-ലാ തുരങ്ക പദ്ധതിക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു. നിമ്മു-പദും-ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടുന്നതാണു ഷിങ്കുൻ-ലാ തുരങ്ക പദ്ധതി. ഇതു ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും…
Read Moreഗുരുദേവ കോളജ് സംഘര്‍ഷം; പ്രിൻസിപ്പലിനെ മർദിച്ച് അവശനാക്കിയ സംഭവം; നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചു
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പൽ സുനില്‍ ഭാസ്കറിനെ മര്‍ദ്ദിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചു. തേജു സുനില്‍ എം. കെ, തേജു ലക്ഷ്മി ടി. കെ, അമല്‍ രാജ് ആര്. പി, അഭിഷേക് .എസ്. സന്തോഷ് എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ജൂലൈ ഒന്നിനാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്. കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ അന്വേഷണ കമ്മീഷന് പരിശോധിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചത്. കോളജില്‍ എസ്എഫ്ഐ ഹെല്പ് ഡസ്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യുന്നതിലേക്കും സംഘര്‍ഷത്തിലേക്കും മാറുകയായിരുന്നു. കോളജിനു പുറത്തു നിന്നു പോലും പ്രവർക്കകരെത്തി തന്നെ മർദിച്ചു എന്നാണ് സുനിൽ ഭാസ്കറിന്റെ ആരോപണം. കണ്ടാലറിയാവുന്ന 20 ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കൊയിലാണ്ടി പോലീസ് കേസ് എടുത്തിട്ടുണ്ട്.
Read Moreഅർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയം; കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും; പി. എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. അർജുന്റെ കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും. അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഷിരൂരിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അർജുന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യത്തെ സംബന്ധിച്ച് മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്. അതേസമയം, മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മുഹമ്മദ് റിയാസും എ. കെ. ശശീന്ദ്രനും ഷിരൂരിരിൽ ക്യാമ്പ് ചെയ്യും. അർജുനെ കണ്ടെത്തുന്നതിനുളള ദൗത്യം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.
Read More