മീ​ൻ​പി​ടു​ത്ത​ക്കാ​ര​ന്‍റെ മു​ഖ​ത്തു​പി​ടി​ച്ച് ഒ​ക്ടോ​പ​സ്; ഫി​ലി​പ്പീ​ൻ​സി​ൽ നി​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈറൽ

ഫി​ലി​പ്പീ​ൻ​സി​ലെ പാ​ല​വാ​നി​ലെ പു​വ​ർ​ട്ടോ പ്രി​ൻ​സെ​സ ദ്വീ​പി​ന് സ​മീ​പം ജൂ​ലൈ 10നാ​യി​രു​ന്നു സ​മു​ദ്ര​ത്തി​ൽ വെ​ച്ച് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ചെ​റി​യ ത​ടി പ​ട​ക് ഉ​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കു​ക​യാ​യി​രു​ന്ന ജെ​സ്സ​ർ സെ​ർ​വാ​ന്റ​സ് എ​ന്ന മീ​ൻ​പി​ടു​ത്ത​ക്കാ​ര​നാ​ണ് വെ​ള്ള​ത്തി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഒ​ക്ടോ​പ​സി​ന്റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. വ​ല​യി​ൽ കു​ടു​ങ്ങി​യ ഒ​ക്ടോ​പ​സി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൃ​ഗം പെ​ട്ടെ​ന്ന് തി​രി​കെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ടെ​ന്റ​ക്കി​ളു​ക​ൾ (അ​വ​യു​ടെ നീ​ള​മു​ള്ള കൈ​ക​ൾ) ഉ​പ​യോ​ഗി​ച്ച് സെ​ർ​വാ​ന്റ​സി​ന്റെ ത​ല​യി​ലും മു​ഖ​ത്തും ഒ​ക്ടോ​പ​സ് മു​റു​കെ പി​ടി​ച്ചു. കൈ​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ക്ക​റു​ക​ൾ (സ​ക്ഷ​ൻ ക​പ്പു​ക​ൾ) ഉ​പ​യോ​ഗി​ച്ച് ഒ​ക്ടോ​പ​സ് മു​ഖം മ​റ​ച്ച​തോ​ടെ ശ്വാ​സ​മെ​ടു​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​തെ അ​ദ്ദേ​ഹം ബു​ദ്ധി​മു​ട്ടി. സെ​ർ​വാ​ന്റ​സ് ഒ​ക്ടോ​പ​സി​നെ മാ​റ്റാ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യി​രു​ന്നു. ഒ​ടു​വി​ൽ പ​ട​കി​ലു​ണ്ടാ​യി​രു​ന്ന ഒ​രു മു​ള​ങ്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് ഒ​ക്ടോ​പ​സി​ന്റെ ശ​രീ​ര​ത്തി​ൽ അ​ട​ച്ചാ​ണ് അ​ദ്ദേ​ഹം ഇ​തി​ന്റെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. പി​ടി അ​യ​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം അ​തി​നെ…

Read More

1947-ൽ ​മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യാ വി​ഭ​ജ​നം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്‌​നൗ: 1947-ൽ ​ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​ന് വി​ഭ​ജ​നം നേ​രി​ടേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ‘വി​ഭ​ജ​ന ഭീ​ക​ര​ത അ​നു​സ്മ​ര​ണ ദി​ന’​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ലും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​ന് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി കോ​ൺ​ഗ്ര​സ് ആ​ണെ​ന്നും, അ​വ​രു​ടെ അ​ധി​കാ​ര​ക്കൊ​തി​യാ​ണ് രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം വ​ഞ്ചി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​ണ് രാ​ജ്യം ഇ​ന്നും വ​ലി​യ വി​ല ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Read More

ലഹരിക്കടിമയായ മകൻ: നെ​ടു​ങ്ക​ണ്ട​ത്ത് ഇ​ര​ട്ട​ക്കൊ​ല; അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം എ​ഴു​കും​വ​യ​ലി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി. പാ​റ​ത്ത​റ​യി​ൽ അ​പ്പ​ച്ച​ൻ എ​ന്നു​വി​ളി​ക്കു​ന്ന ആ​ന്‍റ​ണി, ഭാ​ര്യ വ​ത്സ​മ്മ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​ജീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും ഡീ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ അ​ജീ​ഷ് സു​ഹൃ​ത്തി​നെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി. ഈ ​സ​മ​യ​ത്ത് പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്ത് നി​ന്ന് എ​ത്തി​യ പോ​ലീ​സ് സം​ഘം അ​ജീ​ഷി​നെ കീ​ഴ​ട​ക്കി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട്ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദ​മ്പ​തി​ക​ളെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യു​ടെ കൈ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ്ര​തി​ക്ക് ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ചോ​ദ്യം ചെ​യ്യും. ഫൊ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

Read More

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ ‘വ​ന്ദേ​മാ​ത​രം’; 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി ദേ​ശീ​യ​ഗീ​തം

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​ഗീ​ത​മാ​യ ‘വ​ന്ദേ​മാ​ത​രം’ പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​ല​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​ര​സേ​നാ ബാ​ൻ​ഡ് വ​ന്ദേ​മാ​ത​രം വാ​യി​ക്കു​ക​യും, തു​ട​ർ​ന്ന് ദേ​ശീ​യ​ഗാ​ന​മാ​യ ‘ജ​ന​ഗ​ണ​മ​ന’ ആ​ല​പി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക വേ​ള​യി​ലാ​ണ് ഈ ​ച​രി​ത്ര​മു​ഹൂ​ർ​ത്തം. ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള 21 ഗ​ൺ സ​ല്യൂ​ട്ടോ​ടെ​യാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വേ​ദി​യി​ൽ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി. ഒ​രു ഹെ​ലി​കോ​പ്റ്റ​റി​ൽ ദേ​ശീ​യ​പ​താ​ക​യും മ​റ്റൊ​ന്നി​ൽ ‘വ​ന്ദേ​മാ​ത​രം’ ആ​ലേ​ഖ​നം ചെ​യ്ത പ​താ​ക​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ചെ​ങ്കോ​ട്ട​യി​ൽ വ​ന്ദേ​മാ​ത​രം മു​ഴ​ങ്ങു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. ദേ​ശീ​യ​ഗാ​ന​ത്തി​ന് സ​മാ​ന​മാ​യ നി​യ​മ​പ​രി​ര​ക്ഷ വ​ന്ദേ​മാ​ത​ര​ത്തി​നും ഉ​റ​പ്പാ​ക്കു​ന്ന ഭേ​ദ​ഗ​തി ബി​ല്ലി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

Read More