മലപ്പുറം: എടവണ്ണ ആരംതൊടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങൾ പൂർണ്ണമായും കത്തി. വീടിനും കേടുപാടുകൾ സംഭവിച്ചു. ആരെങ്കിലും തീ ഇട്ടതാണോ എന്ന് സംശയിക്കുന്നു. തിങ്കൾ പുലർച്ചെ 3നാണ് സംഭവം. വെളിയിൽ നിന്ന് ശബ്ദവും പൊട്ടിത്തെറികളും കേട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. വീട്ടുകാർ എത്തിയപ്പോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തെ തുടർന്ന് എടവണ്ണ പോലീസിൽ പരാതി നൽകി. ആരംതൊടി സ്വദേശി അഷറഫിന്റെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്.
Read MoreCategory: Loud Speaker
സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. സാഹചര്യം പ്രതികൂലമായതിനാൽ കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നതിനും വിലക്കേർപ്പെടുത്തി. അടുത്ത അഞ്ചു ദിവസം മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് രാവിലെ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് റഡാർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഇന്നും മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. അതേസമയം,…
Read Moreമെഡിക്കല്‍ സ്റ്റോറില്‍നിന്ന് മരുന്നു മാറി നല്കി; രോഗി ഗുരുതരാവസ്ഥയിലെന്ന് പരാതി
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മാറി നല്കിയ മരുന്നു കഴിച്ച് രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സ്റ്റോറിനെതിരേയും സെയില്‍സ് മാനെതിരേയും ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഗാസ്ട്രോ വിഭാഗത്തില്‍ ചികിത്സ തേടിയ വയോധികന് ഡോക്ടര്‍ മരുന്നു കുറിച്ച് നല്കി. തുടര്‍ന്ന് ആശുപത്രി ജംഗ്ഷനിലുള്ള മരുന്നു കടയില്‍നിന്ന് മരുന്ന് വാങ്ങി. രണ്ടാഴ്ചയോളം രോഗി മരുന്ന് കഴിക്കുകയും ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കണ്ടപ്പോഴാണ് മരുന്ന് മാറിയെന്നും കാന്‍സര്‍ രോഗ ചികിത്സയ്ക്കുള്ള മരുന്നാണ് ഇയാള്‍ കഴിച്ചു കൊണ്ടിരിന്നതെന്നും മനസിലായത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും മരുന്ന് നല്കിയ സെയില്സ്മാനെയും പ്രതിയാക്കി പോലീസ് കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് സസ്പെന്റ്…
Read Moreഓടുന്ന ട്രെയിനിൽ ചാടിക്കയറി യുവാവിന്റെ അഭ്യാസപ്രകടനം; ഒടുവിൽ സംഭവിച്ചത്…
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറി വീഡിയോ എടുത്ത യുവാവിനെ അന്വേഷിച്ചെത്തിയ ആര്‍പിഎഫ് സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഈ വര്‍ഷം മാര്‍ച്ച് ഏഴിനാണ് മുംബൈ വാഡാല സ്വദേശിയായ ഫര്‍ഹത്ത് അസം ഷെയ്ഖ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നുള്ള സാഹസിക വിഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ആര്‍പിഎഫ് സംഘം യുവാവിനായി അന്വേഷണം ആരംഭിച്ചു. ഒടുവിൽ മാസങ്ങള്‍ക്ക് ശേഷം വൈറല്‍ വീഡിയോയിലെ യുവാവിനെ കണ്ടെത്തി. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഒരു കൈയും ഒരു കാലും നഷ്ടപ്പെട്ട നിലയില്‍ യുവാവിനെ കാണുന്നത്. വൈറൽ വിഡിയോയ്ക്ക് പിന്നാലെ സമാനമായ രീതിയില്‍ മറ്റൊരു വിഡിയോ എടുക്കാനും യുവാവ് ശ്രമിച്ചിരുന്നു. മറ്റൊരു സ്റ്റേഷനില്‍ നിന്ന് ഇത്തരത്തില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടത്തില്‍പ്പെട്ട് യുവാവിന് കൈയും കാലും നഷ്ടമാവുന്നത്. യുവാവിന്റെ നിലവിലെ അവസ്ഥ പരിഗണിച്ച് സിആര്‍പിഎഫ് കേസ് എടുത്തില്ല. യുവാവിന്റെ അടുത്ത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തിയ വിഡിയോ…
Read Moreസൂ സഫാരി പാർക്ക് ഇനി മലബാറിൽ; കണ്ണൂർ തളിപ്പറമ്പിൽ 256 ഏക്കർ പാർക്ക് യാഥാർഥ്യമാക്കും; പിണറായി വിജയൻ
കണ്ണൂർ: തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായി. തളിപ്പറമ്പ് – ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നൽകാനുള്ള നിരാക്ഷേപ പത്രമാണ് നൽകിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പിണറായി കൂട്ടിച്ചേർത്തു. കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിർത്തി സ്വഭാവികവനവൽക്കരണം നടത്തിയാണ് പാർക്കിന്റെ രൂപകൽപ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക. പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ,…
Read Moreജമ്മു കഷ്മീരിൽ സൈനികന് വീരമൃത്യു; മേജർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കഷ്മീരിൽ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റു. കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ജമ്മു കഷ്മീരിലാകെ വീരചരമം പ്രാപിച്ചത്.
Read Moreമഴ തീവ്രമാകും: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. അതിനാല്‍ ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, കാലവര്‍ഷത്തില്‍ ഇന്നലെവരെ സംസ്ഥാനത്ത് 14 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ഇന്നലെവരെ 1224.2 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍ 1057.1 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Read Moreസ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും വയറിളക്കവും; വയനാട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ
മാനന്തവാടി: ദ്വാരക എയുപി സ്കൂളിലെ 40 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഛർദ്ദിയും വയറിളക്കവും മൂലം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; കൊടുംക്രൂരതയ്ക്ക് ഇന്ന് ഒരു വയസ്
ആലുവ: കേരള മനഃസാക്ഷിയെ ഞെട്ടിച്ച, ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം നടന്നിട്ട് ഇന്ന് ഒരു വർഷം. ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ തായിക്കാട്ടുകര റെയിൽവേ ഗേറ്റിനു സമീപത്തായി വാടകവീട്ടിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ മകളെ വഴിയരികിൽ കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അസ്ഫാഖ് ആലം (29) എന്ന നരാധമൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 29 കാരനായ പ്രതി ഒരു വർഷമായി ജയിലിലാണ്. ബാലികയെ സംസ്കരിച്ച കീഴ്മാട് പഞ്ചായത്തിലെ ശാന്തിതീരം പൊതുശ്മശാനത്തിൽ കുടുംബാംഗങ്ങൾ ഇന്ന് പുഷ്പാർച്ചന നടത്തും. അടുത്തയാഴ്ച ശ്മശാനത്തിൽ പുഷ്പകൃഷി ആരംഭിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി കുഴിമാടമിരിക്കുന്ന ഭാഗത്തെ പുല്ലും കാടും വെട്ടിത്തെളിച്ച് വൃത്തിയാക്കിയിട്ടുണ്ട്.
Read Moreഡിഎംകെ മന്ത്രി ഉൾപ്പെട്ട ഖനനക്കേസ് 14 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയും അദ്ദേഹത്തിന്റെ മകനും മുൻ എംപിയുമായ പി. ഗൗതം സിഗാമണിയും ചില കുടുംബാംഗങ്ങളും ഉൾപ്പെട്ട അനധികൃത മണ്ണു ഖനനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 14.21 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കെ.എസ്. രാജമഹേന്ദ്രന്റെ (ഗൗതമിന്റെ ഭാര്യാ സഹോദരൻ) പേരിലുള്ള 5.47 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും ഗൗതമിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കൺഫ്ലൂയൻസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള 8.74 കോടി രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെയാണ് ഇഡി കണ്ടുകെട്ടിയത്. വില്ലുപുരം ജില്ലയിലെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 2007നും 2010നും ഇടയിൽ പൊൻമുടി ഖനനമന്ത്രിയായിരിക്കെ കെ.എസ്. രാജമഹേന്ദ്രൻ, ജയചന്ദ്രൻ എന്നിവരുടെ പേരിൽ ഗൗതം സിഗാമണി അഞ്ച് ലൈസൻസുകൾ നേടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Read More