അ​ർ​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പ​തി​നൊ​ന്നാം ദി​വ​സം; സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ മ​ന്ത്രി​മാ​രാ​യ റി​യാ​സും ശ​ശീ​ന്ദ്ര​നും ഷി​രൂ​രി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ സ്ഥ​ല​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു, മ​ന്ത്രി​മാ​രാ​യ മു​ഹ​മ്മ​ദ് റി​യാ​സും എ.​കെ.​ശ​ശീ​ന്ദ്ര​നും ക​ർ​ണാ​ട​ക​യി​ലേ​ക്ക്. ഉ​ച്ച​യോ​ടെ മ​ന്ത്രി​മാ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തും. അ​ര്‍​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ലി​ല്‍ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. അ​ര്‍​ജു​ന്‍റെ കു​ടും​ബ​ത്തി​ന് നേ​രെ ഉ​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തി​ര​ച്ചി​ൽ പ​തി​നൊ​ന്നാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. ഗം​ഗാ​വ​ലി ന​ദി​യി​ലു​ള്ള അ​ർ​ജു​ന്‍റെ ട്ര​ക്ക് ക​ര​യ്ക്കെ​ത്തി​ക്കാ​ൻ നാ​വി​ക​സേ​ന ഇ​ന്നും ശ്ര​മം തു​ട​രും. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ മാ​ത്ര​മേ സ്കൂ​ബ ഡൈ​വ​ർ​മാ​ർ​ക്ക് ന​ദി​യി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യൂ​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ന​ദി​യി​ൽ ശ​ക്ത​മാ​യ അ​ടി​യോ​ഴു​ക്കു​ണ്ട്. ഇ​ത് കു​റ​യാ​ൻ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ൾ ഇ​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​റ​ഞ്ഞു.

Read More

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ മ​ഴ ക​ന​ക്കും; അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കു​ന്നു. അ​ടു​ത്ത നാ​ല് ദി​വ​സം വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നാ​ളെ​യും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച​യു​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ ഏ​ഴ് മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

സെ​ക്ര​ട്ടേ​റി​യ​റ്റ് സ്തം​ഭ​നം തു​ട​രു​ന്നു ; ഇ ​ഫ​യ​ലിം​ഗ് ത​ക​രാ​ർ എ​ന്ന് പ​രി​ഹ​രി​ക്കു​മെ​ന്നു വ്യ​ക്ത​ത‍​യി​ല്ല; വി​ദ​ഗ്ധ സം​ഘം ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ-​ഫ​യ​ലിം​ഗ് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​ർ പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ-​ഫ​യ​ലിം​ഗ് പ​ണി​മു​ട​ക്കി​യി​ട്ട് ര​ണ്ട് ദി​വ​സ​മാ​യി. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ളൊ​ന്നും ഇ​റ​ക്കാ​നാ​കാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലേ​ക്കു സെ​ക്ര​ട്ടേ​റി​യ​റ്റ് നീ​ങ്ങു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഫ​യ​ലു​ക​ൾ എ​ല്ലാം ഇ- ​ഫ​യ​ലിം​ഗി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ പ​ഴ​യ ക​ട​ലാ​സ് രീ​തി​യി​ലേ​ക്ക് മാ​റ്റി ഉ​ത്ത​ര​വി​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റി​നാ​ണ് ഇ-​ഫ​യ​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല. ഇ- ​ഫ​യ​ലിം​ഗ് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ ഐ​ടി വ​കു​പ്പി​ന് ക​ടു​ത്ത നീ​ര​സം ഉ​ണ്ട്. ത​ങ്ങ​ളു​ടെ നീ​ര​സം എ​ൻ​ഐ​സി അ​ധി​കൃ​ത​രോ​ട് ഐ​ടി വ​കു​പ്പ് പ്ര​ക​ടി​പ്പി​ച്ചു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം എ​ത്തി​യാ​ൽ മാ​ത്ര​മെ ത​ക​രാ​ർ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നു.ഒ​ന്ന​ര​മാ​സം മു​ൻ​പാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ- ​ഫ​യ​ലിം​ഗി​ൽ കു​ടു​ത​ൽ അ​പ്ഡേ​ഷ​ൻ വ​രു​ത്തി​യ​ത്. ജോ​ലി ഭാ​രം…

Read More

വ്യാ​ജ​രേ​ഖ സൃ​ഷ്ടി​ച്ച് കാ​ർ വി​ല്പ​ന; അ​ന്ത​ർ​സം​സ്ഥാ​ന​സം​ഘം പി​ടി​യി​ൽ; നൂ​റോ​ളം കാ​റു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ​താ​യി പോ​ലീ​സ്

ബം​ഗ​ളൂ​രു: വ്യാ​ജ​രേ​ഖ​ക​ൾ സൃ​ഷ്ടി​ച്ച് കാ​റു​ക​ൾ വി​ൽ​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന​സം​ഘ​ത്തെ പി​ടി​കൂ​ടി ക​ർ​ണാ​ട​ക പോ​ലീ​സ്. സ​യ്യി​ദ് റി​യാ​സ്, ഓ​സ്റ്റി​ൻ കാ​ർ​ഡോ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ മോ​ഷ്ടി​ക്കു​ന്ന കാ​റു​ക​ൾ​ക്ക് വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റും രേ​ഖ​ക​ളും ഉ​ണ്ടാ​ക്കി വി​ല​പ്ന ന​ട​ത്തു​ക​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ​തി​വ്. അ​തു​പോ​ലെ, ബാ​ങ്ക് ലോ​ൺ ഉ​ള്ള കാ​റു​ക​ളും വ്യാ​ജ​രേ​ഖ ത​യാ​റാ​ക്കി വി​ല്ക്കു​ക​യും ചെ​യ്തി​രു​ന്നു സം​ഘം. ഇ​ൻ​സ്റ്റ​ഗ്രാം, ഫെ​യ്‌​സ്ബു​ക്ക് വീ​ഡി​യോ​ക​ളി​ലൂ​ടെ വാ​ങ്ങു​ന്ന​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​തി നൂ​റോ​ളം കാ​റു​ക​ൾ വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നോ​വ ഫോ​ർ​ച്യൂ​ണ​ർ, മ​ഹീ​ന്ദ്ര ജീ​പ്പ്, ഹ്യു​ണ്ടാ​യ് ക്രെ​റ്റ എ​ന്നി​വ​യു​ൾ​പ്പെ​ടെ 2.5 കോ​ടി വി​ല​മ​തി​ക്കു​ന്ന 17 കാ​റു​ക​ൾ പ്ര​തി​ക​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ലോ​ണി​ന്‍റെ തി​രി​ച്ച​ട​വി​ല്‍ തി​രി​മ​റി; വ്യ​ജ​ര​സീ​ത് ഉ​പ​യോ​ഗി​ച്ച് ത​ട്ടി​യെ​ടു​ത്ത​ത്  24 ല​ക്ഷം; മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന

മുഹ​മ്മ: പി​ന്നാ​ക്ക വി​ക​സ​ന കോ​ര്‍​പറേ​ഷ​നി​ല്‍നി​ന്ന് എ​ടു​ത്ത ലോ​ണി​ന്‍റെ തി​രി​ച്ച​ട​വി​ല്‍ മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സ് വീ​ഴ്ച​വ​രു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് സം​ഘം മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.ക്ര​മ​ക്കേ​ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. വി​ജി​ല​ന്‍​സ് ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മെ വി​ജി​ല​ന്‍​സി​ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​യാ​ക്കാ​ന്‍ ക​ഴി​യൂ. ത​ട്ടി​പ്പ് ന​ട​ന്ന​താ​യി സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബോ​ധ്യ​മാ​യി​രു​ന്നു. കോ​ര്‍​പ​റേ​ഷ​നി​ല്‍നി​ന്ന് എ​ടു​ത്ത 2.23 കോ​ടി രു​പ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്ക് ലോ​ണാ​യി ന​ല്‍​കി​യി​രു​ന്നു. ഈ ​തു​ക​യു​ടെ തി​രി​ച്ച​ട​വ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ത്തി​യെ​ങ്കി​ലും കോ​ര്‍​പറേ​ഷ​നി​ലേ​ക്കു​ള്ള തി​രി​ച്ച​ട​വ് കൃ​ത്യ​മാ​യി ന​ട​ന്നി​ല്ല.24 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ വ്യ​ത്യാ​സ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ ര​സീ​ത് ഉ​പ​യോ​ഗി​ച്ച് ഈ ​തു​ക തി​രി​മ​റി ന​ട​ത്തി​യ​താ​യാ​ണ് ബോ​ധ്യ​മാ​യി​ട്ടു​ള്ള​ത്.…

Read More

നി​പ: 16 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്; സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ 472 പേ​ര്‍

മ​ല​പ്പു​റം: നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പു​റ​ത്തു വ​ന്ന 16 സ്ര​വ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ് അ​റി​യി​ച്ചു. എ​ല്ലാ​വ​രും ലോ ​റി​സ്ക് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്ള​വ​രാ​ണ്. ഇ​തു​വ​രെ​യാ​യി ആ​കെ 58 സാ​മ്പി​ളു​ക​ളാ​ണു നെ​ഗ​റ്റീ​വാ​യ​ത്. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വൈ​കു​ന്നേ​രം ചേ​ര്‍​ന്ന നി​പ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ മൂ​ന്നു പേ​ര്‍ അ​ഡ്മി​റ്റാ​യി​ട്ടു​ണ്ട്. ആ​കെ 21 പേ​രാ​ണ് ഇ​പ്പോ​ള്‍ മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലാ​യി അ​ഡ്മി​ഷ​നി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 17 പേ​ര്‍ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ്. ഇ​ന്ന​ലെ പു​തു​താ​യി സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് 12 പേ​രെ​യാ​ണ്. ഇ​വ​രെ​ല്ലാ​വ​രും സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ട് ആ​ണ്. ഇ​തോ​ടെ ആ​കെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 472 ആ​യി. 220 പേ​രാ​ണ് ഹൈ​റി​സ്ക് വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ പാ​ണ്ടി​ക്കാ​ട്, ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 8376 വീ​ടു​ക​ളി​ല്‍ പ​നി സ​ര്‍​വേ ന​ട​ത്തി. ആ​കെ 26,431 വീ​ടു​ക​ളി​ലാ​ണ്…

Read More

റെ​യി​ൽ​വേ: ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് 3,011 കോ​ടി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യി 3,011 കോ​ടി രൂ​പ വ​ക​യി​രു​ത്തി. അ​മൃ​ത് പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് 35 സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. യു​പി​എ സ​ർ​ക്കാ​ർ ഭ​രി​ച്ചി​രു​ന്ന​പ്പോ​ൾ 372 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ എ​ട്ട് മ​ട​ങ്ങാ​ണ് ഇ​ത്ത​വ​ണ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഏ​തൊ​ക്കെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് തു​ക വ​ക​യി​രു​ത്തി​യ​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ല്ല. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ എ​ട്ട് പ​ദ്ധ​തി​ക​ൾ​ക്കാ​യി 12,350 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ റെ​യി​ൽ​വേ വൈ​ദ്യു​തീ​ക​ര​ണം 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 106 അ​ടി​പ്പാ​ത​ക​ളും മേ​ൽ​പ്പാ​ത​ക​ളും സം​സ്ഥാ​ന​ത്ത് റെ​യി​ൽ​വേ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി റെ​യി​ൽ​വേ പു​തി​യ അ​ലൈ​ൻ​മെ​ന്‍റാ​യ ചെ​ങ്ങ​ന്നൂ​ർ-​പ​ന്പ പാ​ത സം​ബ​ന്ധി​ച്ച സ​ർ​വേ…

Read More

ബ​ജ​റ്റി​നെ​തി​രേ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് ‘ഇ​ന്ത്യ’; പാ​ര്‍​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും എ​തി​ർ​ക്കും, നീ​തി ആ​യോ​ഗ് യോ​ഗം ബ​ഹി​ഷ്ക​രി​ക്കും

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ല​പാ​ടു ക​ടു​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ടു കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രേ ഇ​ന്ത്യ സ​ഖ്യം ഇ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ലും പു​റ​ത്തും പ്ര​തി​ഷേ​ധി​ക്കും. 27നു ​ന​ട​ക്കു​ന്ന നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ല്‍​നി​ന്ന് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​ര്‍ വി​ട്ടു​വി​ൽ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല. “ബ​ജ​റ്റ്’ എ​ന്ന ആ​ശ​യം​ത​ന്നെ ത​ക​ർ​ത്തു​കൊ​ണ്ടു​ള്ള​താ​ണ് ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര ബ​ജ​റ്റെ​ന്നും മി​ക്ക സം​സ്ഥാ​ന​ങ്ങ​ളോ​ടും എ​ൻ​ഡി​എ സ​ർ​ക്കാ​ർ വി​വേ​ച​ന​മാ​ണു കാ​ണി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും ത​ത്വ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ബ​ജ​റ്റ് അ​ങ്ങേ​യ​റ്റം വി​വേ​ച​ന​പ​ര​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് വേ​ണു​ഗോ​പാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. ബ​ജ​റ്റി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ​ടു കാ​ണി​ച്ച​ത് ക​ടു​ത്ത അ​നീ​തി​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി​യി​ന​ത്തി​ൽ വ​രു​മാ​നം ന​ൽ​കു​ന്ന സം​സ്ഥാ​ന​മാ​യി​ട്ടും ക​ർ​ണാ​ട​ക​ത്തി​നു ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണു നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നു…

Read More

ആ​മ​യി​ഴ​ഞ്ചാ​ൻ: ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ; കോ​ർ​പ​റേ​ഷ​ന് ബ​ന്ധ​മി​ല്ലെ​ന്നാ​യി​രു​ന്നു നേരത്തെ മേ​യ​റു​ടെ വാ​ദം

തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ൽ കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പാ​ള​യം മു​ത​ൽ ത​ന്പാ​നൂ​ർ വ​രെ ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സെ​ക്ര​ട്ടേറി​യറ്റ് സ​ർ​ക്കി​ൾ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ഗ​ണേ​ഷ​നെ​യാ​ണ് കോ​ർ​പറേ​ഷ​ൻ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കോ​ർ​പറേ​ഷ​ൻ നി​യോ​ഗി​ച്ച ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞ് കൂ​ടു​ന്ന മു​റ​യ്ക്ക് യ​ഥാ​സ​മ​യം മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ലും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യം തോ​ടി​ൽ ത​ള്ളി​യ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തും ഉ​ൾ​പ്പെ​ടെ ഗ​ണേ​ഷ് കൃ​ത്യ​വി​ലോ​പം കാ​ട്ടി​യെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ജോ​യി എ​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. നേ​ര​ത്തെ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തെ വീ​ഴ്ച​യാ​ണെ​ന്നും കോ​ർ​പ​റേ​ഷ​ന് ബ​ന്ധ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു മേ​യ​റു​ടെ വാ​ദം. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തു മാ​ലി​ന്യ പ്ര​ശ്നം…

Read More

സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പോ​ലീ​സി​ന്‍റെ കൈ​ത്താ​ങ്ങ്; ‘പോ​ൽ ആ​പ്പിൽ’ കൂടുതൽ സംവിധാനങ്ങൾ

കൊ​ല്ലം: ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും വീ​ടു​ക​ളി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രു​മാ​യ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി കേ​ര​ള പോ​ലീ​സി​ന്‍റെ പോ​ൽ ആ​പ്പ്. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്ന​ലെ ആ​പ്പി​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റാ​യി കു​റി​ച്ചി​ട്ടു​ണ്ട്. കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ വി​ര​ല്‍​ത്തു​മ്പി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന പോ​ല്‍ ആ​പ്പ് എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി നി​ര​വ​ധി സേ​വ​ന​ങ്ങ​ള്‍ ഇ​തി​ന​കം നി​ല​വി​ൽ ഉ​ണ്ട്. ആ​പ​ത്ഘ​ട്ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള​താ​ണ് എ​സ്ഒഎ​സ് സം​വി​ധാ​നം. എ​സ്ഒഎ​സ് ബ​ട്ട​ണി​ല്‍ അ​മ​ര്‍​ത്തു​മ്പോ​ള്‍ ലൊ​ക്കേ​ഷ​നോ​ടു​കൂ​ടി​യ സ​ന്ദേ​ശം പോ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യ സം​വി​ധാ​ന​ത്തി​ൽ ല​ഭി​ക്കും. ഉ​ട​ന്‍ ത​ന്നെ പോലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് തി​രി​കെ വി​ളി​ക്കു​ക​യും വി​വ​രം അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. നി​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഉ​ട​ൻ സ​ഹാ​യം എ​ത്തി​ക്കു​ക​യും ചെ​യ്യും. സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് മു​മ്പാ​യി എ​മ​ര്‍​ജ​ന്‍​സി കോ​ണ്‍​ടാ​ക്ട് ന​മ്പ​രു​ക​ള്‍ സേ​വ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍…

Read More