തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം…
Read MoreCategory: Loud Speaker
എന്ത് പ്രഹസനമാണ് എസ്പി ഇത്; അർജുന് വേണ്ടി തിരച്ചിൽ ഒരു വശത്ത്; മൺകൂമ്പാരത്തിനൊപ്പം സെൽഫി മറുവശത്ത്; കർവാർ എസ്പി ഇത് മോശമെന്ന് വിമർശകർ
ബംഗുളൂരു: കുടുംബം പോറ്റാൻ ചെറുപ്രായത്തിൽ തന്നെ വളയം പിടിച്ചവൻ. ഇന്നേക്ക് എഴാം ദിവസമായിട്ടും അർജുനെ കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ല. ഒരു നാടു മുഴുവൻ അവന്റെ വരവിനായി കാക്കുന്പോഴും പ്രാർഥനയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലന്ന് കൈക്കുഞ്ഞുമായി ഭാര്യ വിതുന്പുന്പോൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ വലയുന്ന ബന്ധുമിത്രാധികൾ നിസഹായരായി നോക്കി നിൽക്കുന്ന നാട്ടുകാർ. കേരളം മുഴുവൻ അർജുന് വേണ്ടി പ്രാർഥിക്കുന്പോഴും രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്ന കർവാർ എസ്പി നാരായണ ഐപിഎസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രൊഫൽ ചിത്രം മാറ്റിക്കൊണ്ടിരിക്കുന്നു. സംഭവ സ്ഥലത്തു നിന്നു പോലും സെൽഫി എടുത്ത് അദ്ദേഹം തന്റെ വാളിൽ പോസ്റ്റ് ചെയ്യുന്നു. ഇത്രയ്ക്കും കഠിനമാണോ അദ്ദേഹത്തിന്റെ മനസെന്ന് ഒരു നിമിഷമെങ്കിലും കാഴ്ചക്കാരന് തോന്നാതെ ഇരിക്കില്ല. ദുരന്തസ്ഥലത്ത് നിന്നും മണിക്കൂറുകൾ ഇടവിട്ടിട്ടുള്ള വീഡിയോയും ഫോട്ടോയുമാണ് എഫ്ബി പേജിൽ എസ്പി പങ്കുവച്ചിരിക്കുന്നത്. എന്തായാലും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളടക്കമുള്ളവർ വിമർശനം…
Read Moreഇന്ത്യയില്‍ ആദ്യമായി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയാറാക്കാന്‍ തീരുമാനിച്ചത്. തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി…
Read Moreകാലവര്‍ഷം ദുര്‍ബലമായി; ചെറിയ തോതിലുള്ള മഴ തുടരും, ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നലെ സംസ്ഥാനത്ത് ഒരിടത്തും കനത്ത മഴ പെയ്തില്ല. കൊട്ടാരക്കരയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അഞ്ച് സെന്റീമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഇവിടെ പെയ്തത്. വടക്കന്‍ കേരളത്തില്‍ ഒരാഴ്ചയായി തുടര്‍ന്ന തീവ്ര മഴയ്ക്കും ഇന്നലെയോടെ ശമനമായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നുകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഇതു കണക്കിലെടുത്ത് രണ്ട് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശവും ഇന്നലെയോടെ പിന്‍വലിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് കേരളത്തിലെവിടെയും കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്നും അതേസമയം കാലാവര്‍ഷത്തിന്റെ ഭാഗമായുള്ള ചെറിയ തോതിലുള്ള മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreആർഎസ്എസ് ഗാനത്തിന് സല്യൂട്ട് ചെയ്ത് വിദ്യാർഥികളും അധ്യാപകരും; വിമർശനവുമായി കോൺഗ്രസ്
ബംഗളൂരു: കർണാടക കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ യോഗം കൂടിയതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. സർവകലാശാലയെ ആർഎസ്എസ് ശാഖയാക്കി മാറ്റുകയാണെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാർഗ പറഞ്ഞു. കർണാടക കേന്ദ്ര സർവകലാശാലയിൽ ജൂലൈ 18നായിരുന്നു ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടി നടന്നത്. പരിപാടിക്കിടെ സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും ആർഎസ്എസ് ഗാനത്തിന് സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. എക്സിൽ പങ്കുച്ച കുറിപ്പിലൂടെയാണ് പ്രിയങ്കിന്റെ വിമർശനം. കല്യാണ കർണാടക മേഖലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് വേണ്ടി മല്ലികാർജുൻ ഖാർഗെ സ്ഥാപിച്ചതാണ് കർണാടക കേന്ദ്ര സർവകലാശാല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് പകരം സർവകലാശാല ഒരു ആർഎസ്എസ് ശാഖയായി മാറിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രിയങ്കിന്റെ വിമർശനം.
Read Moreആറ് വര്‍ഷം, പിടി തരാതെ നിപ: 2018 മേയിലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി നിപ കോഴിക്കോട്ട് സ്ഥിരീകരിച്ചത്; രോഗം സ്ഥിരീകരിച്ച 23 പേരില്‍ 17 പേരും മരണത്തിന് കീഴടങ്ങി
കോഴിക്കോട്: കൃത്യമായ ഇടവേളകളില്‍ എത്തുന്ന നിപ വെറസ് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. നിപ വീണ്ടും നാടിനെ ഭീതിയിലാഴ്ത്തുമ്പോള്‍ ജാഗ്രതയ്ക്കൊപ്പം വെല്ലുവിളികളും ഏറെയാണ്. നിപ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞുവെങ്കിലും വൈറസിനെ പൂര്‍ണമായും തുടച്ചുനീക്കാന്‍ ആകാത്തതാണ് ആരോഗ്യകേരളത്തിന് തിരിച്ചടിയാകുന്നത്. വീണ്ടും നിപയെത്തുമ്പോള് ഏതു രീതിയിലുള്ള ജാഗ്രതാ നടപടികളാണ് എടുക്കേണ്ടതെന്ന അവ്യക്തതയും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്. സമ്പര്‍ക്കപ്പട്ടിക, ഐസോലേഷന് തുടങ്ങിയ ജാഗ്രതാ നടപടികള്‍ക്ക് പ്രാമുഖ്യം കൊടുക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. 2018 മേയിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി നിപ കോഴിക്കോട്ട് സ്ഥിരീകരിച്ചത്. രോഗംസ്ഥിരീകരിച്ച 23 പേരില്‍ 17 പേരും മരണത്തിനു കീഴടങ്ങി, 2019ല്‍ വീണ്ടും പേടിപ്പെടുത്തി നിപ വന്നു. എറണാകുളത്തായിരുന്നു ഇത്. പക്ഷെ മരണമുണ്ടായില്ല. അതിനുശേഷം രണ്ട് വര്‍ഷത്തോളം നിപ മറഞ്ഞുനിന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഈ പ്രദേശങ്ങളിലെ…
Read Moreഅർജുനെ രക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്; മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അർജുന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സർക്കാർ നിരന്തരമായി ഇടപെടുന്ന കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കർണാടക സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് കളക്ടർ ഏകോപന പ്രവർത്തനം നടത്തിവരികയാണ്. അർജുനെ രക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അർജുനെ കാണാതായിട്ട് ഇന്നേക്ക് ആറാം ദിവസമാണ്. അർജുനു വേണ്ടിയുള്ള തിരച്ചിലിൽ ഇന്ന് സൈന്യവുമിറങ്ങും. ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. ബെൽഗാമിൽ നിന്ന് ഉച്ചയോടെന നാൽപത് അംഗ സൈന്യം എത്തും. തിരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി…
Read Moreഅര്‍ഹരായ ഒരുപാടു കലാകാരന്മാര്ക്ക് അംഗീകാരം കിട്ടുന്നില്ല; മന്ത്രി സജി ചെറിയാൻ
തൃശൂർ: സംഗീതനാടക അക്കാദമിയില്‍ പെര്‍ഫോമിംഗ് ആര്‍ട്സ് മ്യൂസിയം ഈ വര്‍ഷംതന്നെ സ്ഥാപിക്കാൻ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും അതിനായി 50 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി സജി ചെറിയാന്. കേരള സംഗീതനാടക അക്കാദമി പുരസ്കാര സമര്‍പ്പണ വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അര്‍ഹരായ ഒരുപാടു കലാകാരന്മാര്ക്കു യഥോചിതം അംഗീകാരം കിട്ടുന്നില്ലെന്നതു സത്യമാണ്. ഇതു പരിഹരിക്കാന്‍ ശ്രദ്ധചെലുത്തും. അവശകലാകാരന്മാരുടെ സംരക്ഷണത്തിന് മാവേലിക്കരയില്‍ ഉടന്‍ കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreഒഡീഷയില്‍ നിഴല്‍ മന്ത്രിസഭയുമായി ബിജു ജനതാദള്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ ഭരണം നഷ്ടപ്പെട്ട ബിജു ജനതാദള്‍ നിഴല്‍ മന്ത്രിസഭ പ്രഖ്യാപിച്ചു. 50 എംഎല്‍എമാര്‍ക്കാണ് മുൻ മുഖ്യമന്ത്രി നവീന്‍ പട്നായിക് നിഴല്‍ മന്ത്രിസഭയുടെ ചുമതല നല്‍കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം നിഴൽമന്ത്രിസഭ സൂക്ഷ്മമായി നിരീക്ഷിക്കും. ഭരണത്തിലുള്ള ബിജെപി മന്ത്രിസഭയെ സമ്മര്‍ദത്തിലാക്കുകയാണു ലക്ഷ്യം. ആദ്യമായാണ് ഒരു പാര്‍ട്ടി സംസ്ഥാനതലത്തില്‍ നിഴല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഔദ്യോഗികമായി നടപടി സ്വീകരിക്കുന്നത്. മുന്‍ മന്ത്രി നിരഞ്ജന് പൂജാരിയ്ക്ക് ആഭ്യന്തര, ഭക്ഷ്യ, ഉപഭോക്തൃ ക്ഷേമ വകുപ്പുകളുടെ നിരീക്ഷണ ചുമതലയാണുള്ളത്. മുന്‍ ധനമന്ത്രി പ്രസന്ന ആചാര്യയ്ക്കാണ് ധനവകുപ്പ് നിരീക്ഷിക്കാനുള്ള ചുമതല. പൊതുഭരണവും പൊതുജന പരാതികളും പരിഗണിക്കുന്ന വകുപ്പ് നിരീക്ഷിക്കാൻ പ്രതാപ് ദേബിനെയും ചുമതലപ്പെടുത്തി. മോഹന്‍ മാഞ്ചിയുടെ നേതൃത്വത്തിലാണ് ഒഡീഷയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ഒഡീഷ നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂലൈ 22ന് ആണ് ആരംഭിക്കും.
Read Moreഅർജുന്റെ വീട്ടുകാരുടെ വികാരം നമ്മൾ മനസിലാക്കണം; രക്ഷാപ്രവർത്തനം നടക്കുന്നില്ലന്ന് പറഞ്ഞ് നമ്മൾ ആരേയും കുറ്റപ്പെടുത്തരുത്; സുരേഷ് ഗോപി
തിരുവനന്തപുരം: കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കർണാടകയിലുള്ള ജനപ്രതിനിധികളുമായി സംസാരിച്ചപ്പോൾ രക്ഷാപ്രവർത്തനം നന്നായി മുന്നോട്ടുപോയെന്ന് മനസിലാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു. ആരുംതന്നെ രക്ഷാസംഘത്തെ കുറ്റപ്പെടുത്തരുത്. ഈ സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് വേണ്ട. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ മല കൂടുതൽ ഇടിയുമെന്ന റിസ്ക് നിലനിൽക്കുന്നുണ്ട് അതിനാൽ ഈ സമയത്ത് എന്തെങ്കിലും വികാരങ്ങൾക്ക് വശംവദരായി ആരോപണം ഉന്നയിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. അർജുന്റെ വീട്ടുകാരെ സംബന്ധിച്ച് അവരുടെ കുഞ്ഞിനെ, സഹോദരനെ, ഭർത്താവിനെ ഒക്കെയാണ് നാലുദിവസമായി കാണാതെ പോയിരിക്കുന്നത്. അവരുടെ വലിയ വികാരം നമ്മൾ മനസിലാക്കണം. രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്ന് പറഞ്ഞ് നമ്മൾ ആരേയും കുറ്റപ്പെടുത്തരുത്.
Read More