കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.
Read MoreCategory: Loud Speaker
നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ മഴ കുറയും
തിരുവനന്തപുരം: ദിവസങ്ങളായി വടക്കന്‍ കേരളത്തില്‍ തുടരുന്ന തീവ്രമഴയ്ക്ക് നാളെയോടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എവിടെയും തീവ്രമഴയ്ക്ക് സാധ്യതയില്ല. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പിന്നീടുള്ള രണ്ടു ദിവസങ്ങളില്‍ കേരളത്തില്‍ എവിടെയും കനത്ത മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. അതേസമയം കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ സംസ്ഥാനത്താകെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിലാണ്. 13 സെന്റിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. കണ്ണൂര്‍, ആറളം, പനത്തൂര്‍ എന്നിവിടങ്ങളില്‍ 10 സെന്റിമീറ്ററും വടകര, കോഴിക്കോട്, വൈത്തിരി, ഇരിക്കൂര്‍, ചെറുവഞ്ചേരി, ചെമ്പേരി എന്നിവിടങ്ങളില്‍ ഒന്‍പത് സെന്റിമീറ്ററും മഴ പെയ്തു.…
Read More“രക്ഷാപ്രവർത്തനം’ എന്ന പരാമർശം തെറ്റ്; “ഇ.പി. ജയരാജന്റെ ചില പരാമർശങ്ങൾ ദോഷംചെയ്തു’; മുഖ്യമന്ത്രിക്കെതിരേ വിമർശനവുമായി സിപിഐ നേതാവ് കെ. പ്രകാശ്ബാബു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസ് യാത്രയിൽ കരിങ്കൊടി കാണിച്ചവരെ മർദിച്ച സഭവത്തെ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതിനെ വിമർശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു. മുഖ്യമന്ത്രി പിണറായി വിജയന്റെ “രക്ഷാപ്രവർത്തനം’ എന്ന പരാമർശം തെറ്റെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രകാശ് ബാബു പറഞ്ഞത്. ജനങ്ങളുടെ മനസ് അതൊന്നും അംഗീകരിക്കില്ലെന്നും ഒരു തരത്തിലും അവയെ ന്യായീകരിക്കാനാവില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. എന്നാൽ സിപിഐ എന്തുകൊണ്ടാണ് ഇതിനെ എതിർക്കാതിരുന്നത് എന്നത് തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി കൺവീനർ ഇ.പി ജയരാജന്റെ ചില പരാമർശങ്ങൾ ദോഷം ചെയ്തെന്നും കെ പ്രകാശ് ബാബു പറഞ്ഞു. ബിജെപിയുടെ അഞ്ച് സ്ഥാനാർത്ഥികൾ മികച്ചതാണ് എന്ന് പറഞ്ഞതിനേക്കാൾ തെറ്റാണ് ജാവദേക്കറെ കണ്ട കാര്യം പറഞ്ഞത്. ഇത് രണ്ടും ഇടതുപക്ഷ മനസുകളിൽ നല്ല മുറിവേൽപ്പിച്ചിട്ടുണ്ട്. മുന്നണിയിലെയും സംസ്ഥാനത്തിലെയും…
Read Moreജുഡീഷറിയിലും ടാർഗറ്റ്; ഒന്നരമാസത്തിൽ 50 കേസുകൾ തീർക്കണം; പ്രായോഗികമല്ലെന്ന് ലോയേഴ്സ് യൂണിയൻ
തലശേരി: ഒന്നരമാസം കൊണ്ട് 50 കേസുകൾ തീർപ്പാക്കണമെന്ന് രാജ്യത്തെ സെഷൻസ് കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ജൂലൈ ഒന്നു മുതൽ 45 ദിവസത്തിനകം ഒരോ കോടതികളും 50 കേസുകൾ വീതം തീർപ്പു കൽപ്പിക്കാനാണു നിർദേശം വന്നിട്ടുള്ളത്.പ്രിൻസിപ്പൽ സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതികൾ, പോക്സോ കോടതികൾ ഉൾപ്പെടെ കേസുകൾ തീർപ്പാക്കാനുള്ള ഊർജിത ശ്രമത്തിലാണ്. കൊലപാതകം, ബലാത്സംഗം, വധശ്രമം, സ്ത്രീപീഡന മരണം, പൊതുമുതൽ നശിപ്പിക്കൽ, പട്ടികവർഗ-പട്ടികവിഭാഗ കേസുകൾ എന്നിവയാണ് സെഷൻസ് കോടതികളുടെ പരിഗണനയിൽ എത്തുക. ഇത്തരം കേസുകളാണ് യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ ശ്രമം നടക്കുന്നത്. ദൃക്സാക്ഷികളും ഫോറൻസിക് ഉദ്യോഗസ്ഥരും ഡോക്ടർമാരും വിവിധ മേഖലകളിലെ വിദഗ്ധരും ഉൾപ്പെടെ 25 മുതൽ 150 സാക്ഷികൾ വരെയുള്ള സെഷൻസ് കേസുകൾ ടാർഗറ്റ് വച്ച് തീർക്കാനുള്ള സുപ്രീം കോടതിയുടെ നിർദേശം നിയമ രംഗത്ത് സജീവ ചർച്ചയായിരിക്കുകയാണ്. ജൂഡീഷൽ ഓഫീസർമാർ സുപ്രീം കോടതിയുടെ പുതിയ നിർദേശം നടപ്പിലാക്കാനുള്ള…
Read Moreതമിഴ്നാട്ടിൽ തലമുറമാറ്റം; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും
ചെന്നൈ: തമിഴ്നാട്ടിൽ തലമുറമാറ്റത്തിനു കളമൊരുങ്ങുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്നു റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. നിലവിൽ യുവജനക്ഷേമ, കായിക മന്ത്രിയാണ് ഉദയനിധി. മുഖ്യമന്ത്രി സ്റ്റാലിന് അടുത്തമാസം 22ന് യുഎസ് സന്ദർശനത്തിനു പോകുന്നതിനു മുമ്പായി ഉദയനിധി പുതിയ സ്ഥാനത്തെത്തുമെന്നാണ് സൂചന. ഇതോടൊപ്പം തമിഴ്നാട് മന്ത്രിസഭയുടെ അഴിച്ചുപണിയും നടക്കും. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വങ്ങൾ നൽകി ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനാണു നീക്കം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ സ്റ്റാർ പ്രചാരകൻ ഉദയനിധിയായിരുന്നു. ജനുവരിയിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും സനാതന ധർമ വിവാദത്തെത്തുടർന്ന് അന്നത്തെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്. മുഖ്യമന്ത്രിയായിരിക്കെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കരുണാനിധി മകനായ എം.കെ. സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.
Read Moreബംഗളൂരു-കോഴിക്കോട് ദേശീയപാത; മുത്തങ്ങയിൽ വെള്ളപ്പൊക്കം; വനത്തിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപെടുത്തി
ബത്തേരി: കോഴിക്കോട്-ബംഗളൂരു ദേശീയപാതയിൽ മുത്തങ്ങയിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി വാഹനങ്ങളും യാത്രക്കാരും രാത്രി വനത്തിൽ കുരുങ്ങി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. 25 ഓളം വാഹനങ്ങളിലായി നാനൂറോളം യാത്രക്കാർ വനമേഖലയിൽ കുടുങ്ങിയിരുന്നു. വനമേഖലയിൽ ശക്തമായ മഴ പെയ്തതോടെയാണ് മുത്തങ്ങയിൽ ദേശീയപാതയിൽ വെള്ളം കയറിയത്. ഇന്നലെ വൈകുന്നേരത്തോടെ ദേശീയപാതയിൽ വെള്ളം കയറിയിരുന്നുവെങ്കിലും വലിയ വാഹനങ്ങൾ കടന്നുപോയിരുന്നു. രാത്രി വൈകി ദേശീയപാതയിൽ കൂടുതൽ വെള്ളം കയറിയതോടെയാണ് കർണാടകയിൽനിന്നു വന്നവരും കേരളത്തിൽനിന്നു കർണാടകയിലേക്കു പോകാൻ എത്തിയവരും വനത്തിൽ കുടുങ്ങിയത്. ഈ മേഖലയിൽ രാത്രിയായാൽ വന്യമൃഗശല്യം രൂക്ഷമാണ്. ഇതുമൂലം വനത്തിൽ കുടുങ്ങിയവർ പരിഭ്രാന്തരായിരുന്നു. ഏകദേശം മൂന്നരമണിക്കൂറോളം പ്രയത്നിച്ച് പുലർച്ചെ രണ്ടുമണിയോടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്. വാഹനങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്കു പുറമെ മുത്തങ്ങ പൊൻകുഴി ഭാഗത്തെ റിസോർട്ടുകളിൽ കുടുങ്ങിപ്പോയ സഞ്ചാരികളെയും മുത്തങ്ങയിലെയും പരിസരപ്രദേശങ്ങളിലെയും ആദിവാസി ഉൗരുകളിലെ…
Read Moreപ്രധാനമന്ത്രിയുടെ പിഎം സ്വനിധി ” PRAISE ” പുരസ്കാരം; കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനമായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം സ്വനിധി ” PRAISE ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്. ഡൽഹി സ്റ്റെയിൻ ഓഡിറ്റോറിയം ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രി മനോഹർ ലാൽ ഘട്ടറിൽ നിന്നും മേയർ ആര്യാ രാജേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കേന്ദ്രസർക്കാരിന്റെ പിഎം സ്വനിധി ” PRAISE ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ് തെളിയിച്ചു. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്. ഇരട്ടിമധുരമായി NULM പദ്ധതി…
Read Moreദേശീയ പാതാ വികസനത്തിന് കേരളത്തിന്റെ ഇടപെടൽ; സംസ്ഥാനത്തിന് അർഹമായ 741.35 കോടിയുടെ റോയൽറ്റിയും സംസ്ഥാന ജിഎസ്ടിയും എൽഡിഎഫ് സർക്കാർ വഹിക്കും; പിണറായി വിജയൻ
തിരുവനന്തപുരം: എൻഎച്ച് 744 (കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ), എൻഎച്ച് 544 ലെ എറണാകുളം ബൈപാസ് (അങ്കമാലി – കുണ്ടന്നൂർ) എന്നിവ എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 741.35 കോടിയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നത്. സംസ്ഥാന സർക്കാർ എൻഎച്ച് 66 നായുള്ള സ്ഥലം ഏറ്റെടുക്കലിനായി 5580.73 കോടി ചെലവഴിച്ചിരുന്നു. രാജ്യത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും പതിവായി നഷ്ടപരിഹാരത്തുക നൽകുന്നത്. കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറിയപ്പോൾ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയപാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ എൻഎച്ച് 66ന്റെ വികസനത്തിന് ചുക്കാൻ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.…
Read Moreവനാതിർത്തിയിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി വന്യജീവി പ്രതിരോധസേന രൂപീകരിക്കുന്ന കാര്യം പരിഗണിക്കും; എ. കെ. ശശീന്ദ്രൻ
തലശേരി: വനാതിർത്തിയിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി വന്യജീവി പ്രതിരോധസേന രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് ഉടൻ സഹായധനം നൽകുമെന്നും മന്ത്രി ഉറപ്പു നൽകി. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള കത്തോലിക്ക കോൺഗ്രസ് നേതാക്കളുമായി തലശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. സ്പീക്കർ എ.എൻ. ഷംസീറും വനം-വന്യജീവി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉൾപ്പെടെയുള്ളവരും ചർച്ചയിൽ പങ്കെടുത്തു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വന്യജീവികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ വിശദമായി കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ചു. ഫെൻസിംഗ് ഇല്ലാത്ത ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കാനും നിലവിലുള്ള സ്ഥലങ്ങളിൽ അവ പരിരക്ഷിക്കാനും തീരുമാനമായി. വനമേഖലയോടടുത്തുള്ള തദ്ദേശ നിവാസികളുടെ സഹകരണത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് മന്ത്രി നിർദേശിച്ചു.…
Read Moreഫിസിയോതെറാപ്പിക്കെത്തിയ യുവതിയെ പീഡിപ്പിച്ചു: ആരോഗ്യപ്രവർത്തകനെതിരെ പരാതി; സംഭവം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സക്കെത്തിയ യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ഒരുമാസമായി യുവതി ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നതാണ്. ഇവിടേക്ക് സ്ഥലം മാറിയെത്തിയ തിരുവനന്തപുരം സ്വദേശി മഹേന്ദ്രൻ നായർ എന്ന ആരോഗ്യ പ്രവർത്തകനാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More