തി​രു​വി​ല്വാ​മ​ല ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ കവർച്ച; ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ടു

തി​രു​വി​ല്വാ​മ​ല: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​മാ​യ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള തി​രു​വി​ല്വാ​മ​ല ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ടു. നാ​ല​ന്പ​ല​ത്തി​ന​ക​ത്ത് ഓ​ടു പൊ​ളി​ച്ച് ക​ട​ന്ന മോ​ഷ്ടാ​വ് കൗ​ണ്ട​ർ പൊ​ളി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞു​ള്ള ക​ള​ക്ഷ​നും ചി​ല്ല​റ​ക്കു വേ​ണ്ടി സൂ​ക്ഷി​ച്ച പ​ണ​വും അ​ട​ക്കം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി മാ​നേ​ജ​ർ മ​നോ​ജ് കെ. ​നാ​യ​ർ പ​റ​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ കൗ​ണ്ട​ർ തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ൽ ന​ല്ല ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്രം കേ​ന്ദീ​ക​രി​ച്ച് നാ​ല​ന്പ​ല ദ​ർ​ശ​ന​വും ന​ട​ക്കു​ന്ന​തി​നാ​ൽ ദൂ​രെ നി​ന്നു​ള​ള നി​ര​വ​ധി​യാ​ളു​ക​ൾ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ക്ഷേ​ത്ര​ത്തി​ൽ പ​ണം ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി ഈ ​ത​ക്കം നോ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ൽ സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ലും അ​വ​രും മോ​ഷ​ണം ന​ട​ന്ന​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല . മേ​ൽ​ശാ​ന്തി​മാ​ർ​ക്കു പു​റ​മെ താത്​കാ​ലി​ക…

Read More

ഇ​ന്ത്യ​ൻ യു​ദ്ധ​ക്ക​പ്പ​ലി​ൽ തീ​പി​ടി​ത്തം; കാ​ണാ​താ​യ സേ​നാം​ഗ​ത്തി​നാ​യി തെ​ര​ച്ചി​ൽ

മും​ബൈ: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ ഐ​എ​ൻ​എ​സ് ബ്ര​ഹ്മ​പു​ത്ര​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു സേ​നാം​ഗ​ത്തെ കാ​ണാ​താ​യി. മും​ബൈ​യി​ലെ നാ​വി​ക ഡോ​ക്ക് യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്നു ക​പ്പ​ൽ ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞി​രു​ന്നു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ക​പ്പ​ലി​നെ പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ ജൂ​ണി​യ​ര്‍ സെ​യി​ല​ര്‍​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത കാ​ര​ണം വെ​ളി​വാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ നാ​വി​ക​സേ​ന ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Read More

തൃ​ശൂ​രി​ലെ തോ​ൽ​വി​ക്ക് കാ​ര​ണം വി​ഴു​പ്പ​ല​ക്ക​ലും കു​തി​കാ​ൽ​വെ​ട്ടും; ക​ണ്ടെ​ത്ത​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ൽ ശു​ദ്ധി​ക​ല​ശം

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​ക്കു കാ​ര​ണ​മാ​യി പാ​ർ​ട്ടി ക​ണ്ടെ​ത്തി​യ വി​ഴു​പ്പ​ല​ക്ക​ലും കു​തി​കാ​ൽ​വെ​ട്ടും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ തി​ര​ക്കി​ട്ട ശു​ദ്ധി​ക​ല​ശം. മു​ൻ​കാ​ല​ത്തേ​ത​ട​ക്കം പാ​ർ​ട്ടി​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​തു ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റു നേ​താ​ക്ക​ളെ. ഇ​തി​ൽ ഒ​രാ​ളു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ന്നീ​ടു പി​ൻ​വ​ലി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ല്കി​യി​ട്ടു​ണ്ട്. ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​സ് വ​ള്ളൂ​രി​ന്‍റെ​യും യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യി​രു​ന്ന എം.​പി. വി​ൻ​സെ​ന്‍റി​ന്‍റെ​യും രാ​ജി ചോ​ദി​ച്ചു​വാ​ങ്ങി​യ എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണു തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സി​ലെ ക​ള​പ​റി​ക്ക​ൽ.ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ല​യി​ട​ത്തും വി​മ​ത പാ​ന​ലു​ക​ള​ട​ക്കം വി​ഭാ​ഗീ​യ പ്ര​ർ​ത്ത​ന​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി. കോ​ൺ​ഗ്ര​സി​ൽ കാ​ല​ങ്ങ​ളാ​യു​ള്ള പു​ഴു​ക്കു​ത്തു​ക​ളെ വേ​രോ​ടെ പി​ഴു​തെ​റി​ഞ്ഞു പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണു ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ലൂ​ടെ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു ബി​ജെ​പി അ​ട​ക്ക​മു​ള്ള…

Read More

മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി; രാ​ജി​ഭീ​ഷ​ണി മു​ഴ​ക്കി ബി​ജെ​പി എം​എ​ല്‍​എ

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ല്‍​എ നാ​ഗ​ര്‍​സിം​ഗ് ചൗ​ഹാ​ന്‍ രാ​ജി ഭീ​ഷ​ണി മു​ഴ​ക്കി. മോ​ഹ​ന്‍ യാ​ദ​വ് സ​ര്‍​ക്കാ​രി​ല്‍ വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി​യാ​യി​രു​ന്ന നാ​ഗ​ര്‍​സിം​ഗി​നു മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജി ഭീ​ഷ​ണി. ഞാ​യ​റാ​ഴ്ച​യാ​ണ് നാ​ഗ​ര്‍​സിം​ഗ് ചൗ​ഹാ​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്. ചൗ​ഹാ​നു പ​ക​രം കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ രാം​നി​വാ​സ് റാ​വ​ത്തി​നെ മ​ന്ത്രി​യാ​ക്കു​ക​യാ​യി​രു​ന്നു. താ​ന്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നെ​തി​രേ​യു​മു​ള്ള ക​ന​ത്ത പ്ര​ഹ​ര​മാ​ണി​തെ​ന്നു ചൗ​ഹാ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. മു​ന്‍ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ വി​ശ്വ​സ്ത​നാ​യ നാ​ഗ​ര്‍​സിം​ഗി​ന്‍റെ തീ​രു​മാ​നം ബി​ജെ​പി സ​ര്‍​ക്കാ​രി​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ത്‌​ലാ​മി​ല്‍​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​മാ​ണ് ചൗ​ഹാ​ന്‍റെ ഭാ​ര്യ അ​നി​ത നാ​ഗ​ര്‍​സിം​ഗ് ചൗ​ഹാ​ന്‍. ഇ​വ​രും രാ​ജി​വ​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന​ക​ളു​ണ്ട്.

Read More

റെ​യി​ല്‍​വേയിൽ​‍ ജോ​ലിവാ​ഗ്ദാ​നം; സ​ഹോ​ദ​ര​ങ്ങ​ളി​ല്‍​നി​ന്ന് ത​ട്ടി​യത് അ​ര​ക്കോ​ടി

പ​യ്യ​ന്നൂ​ര്‍: റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ര​ക്കോ​ടി​യോ​ളം രൂ​പ വ​ഞ്ചി​ച്ചെ​ന്ന സ​ഹോ​ദ​ര​ന്മാ​രു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ലി​ക്ക​ട​വ് പി​ലി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് കു​മാ​ര്‍, സ​ഹോ​ദ​ര​ന്‍ ശ്യാം​കു​മാ​ർ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ചെ​ന്നൈ റെ​യി​ല്‍​വേ​യി​ല്‍ മി​ക​ച്ച ശ​ന്പ​ള​ത്തി​ലു​ള്ള ജോ​ലി ശ​രി​യാ​ക്കി ന​ല്‍​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യിരുന്നു ത​ട്ടി​പ്പ്. രണ്ടു പേരിൽനിന്നായി 53,70,000 രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഫെ​ബ്രു​വ​രി ആ​റു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി ശ​ര​ത്കു​മാ​റി​ല്‍​നി​ന്നു പ​ണ​മാ​യും അ​ക്കൗ​ണ്ട് മു​ഖേ​ന​യും 35,20,000 രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ കൈ​പ്പ​റ്റി​യ​ത്. എ​ന്നാ​ല്‍, വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി​യോ പ​ണ​മോ തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നു ശ​ര​ത്കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ മ​ക്രേ​രി​യി​ലെ ലാ​ല്‍​ച​ന്ദ്, ചൊ​ക്ലി​യി​ലെ ശ​ശി, കൊ​ല്ല​ത്തെ അ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ​ര​ത്കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ശ്യാം​കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ ശ​ശി, അ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് മ​റ്റൊ​രു കേ​സു​മെ​ടു​ത്തു. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 27 മു​ത​ല്‍ ഫെ​ബ്രു​വ​രി ആ​റു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി 18,50,000…

Read More

മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് അ​മ്പ​ലം ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ലോ​റി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​ഞ്ചു​മാ​സ​മെ​ടു​ത്ത് ആ​ർ​ക്കി​യോ​ള​ജി​സ്റ്റു​ക​ൾ ചെ​യ്യ​ണ​മെ​ന്നാ​ണോ പ​റ​യു​ന്ന​ത്; ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ

കൊ​ച്ചി: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി അ​ർ​ജു​ന് വേ​ണ്ടി തി​ര​ച്ചി​ൽ ഇ​ന്ന് എ​ട്ടാം ദി​ന​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഏ​ഴ് ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു സാ​ധി​ക്കാ​ത്ത​തി​ൽ വി​മ​ർ​ശ​നം നാ​നാ​ഭാ​ഗ​ത്തു നി​ന്നും ഉ​യ​രു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് അ​മ്പ​ലം ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് ലോ​റി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ എ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന മ​ത​ഭ്രാ​ന്ത് പി​ടി​ച്ച കു​റേ​യ​ധി​കം മ​നു​ഷ്യ​ർ ഉ​ണ്ടെ​ന്നാ​ണ് ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ പ​റ​ഞ്ഞ​ത്. അ​ർ​ജു​ന് വേ​ണ്ടി​യു​ളള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​ഞ്ചു​മാ​സ​മെ​ടു​ത്ത് ആ​ർ​ക്കി​യോ​ള​ജി​സ്റ്റു​ക​ൾ ചെ​യ്യ​ണ​മെ​ന്നാ​ണോ ഇ​വ​ന്മാ​ർ പ​റ​യു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്കി​ലാ​ണ് ശ്രീ​ജി​ത്ത് പ​ണി​ക്ക​രു​ടെ പ​രി​ഹാ​സ കു​റി​പ്പ്. കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… അ​തി​നി​ടെ മ​ത​വെ​റി​യ​ൻ​സ് കു​റെ​യെ​ണ്ണം ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് അ​മ്പ​ലം ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് ലോ​റി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ എ​ന്ന്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​ഞ്ചു​മാ​സ​മെ​ടു​ത്ത് ആ​ർ​ക്കി​യോ​ള​ജി​സ്റ്റു​ക​ൾ ചെ​യ്യ​ണ​മെ​ന്നാ​ണോ ഇ​വ​ന്മാ​ർ…

Read More

സ്വർണം വാങ്ങാനെത്തുന്നവർക്ക് ഇനി ആശ്വാസക്കാലം; സ്വർണവില വീണ്ടും കുറഞ്ഞു

കൊ​ച്ചി: വി​ല കൂ​ടി​യാ​ലും സ്വ​ർ​ണം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ്. ഭാ​വി​യി​ലേ​ക്കു​ള്ള ഒ​രു ആ​സ്തി ആ​യി​ട്ടാ​ണ് സ്വ​ർ​ണ​ത്തെ എ​ല്ലാ​വ​രും ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ സ്വ​ർ​ണ​ത്തി​ന് വി​പ​ണി​യി​ൽ വ​ലി​യ ഡി​മാ​ന്‍റ് ആ​ണ്. ഇ​പ്പോ​ഴി​താ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വ​സി​ക്കു​ന്ന​തി​നു​ള്ള വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ് തു​ട​രു​ന്നു. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 53960 രൂ​പ​യും ഗ്രാ​മി​ന് 6745 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ല്‍ ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 200 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ സ്വ​ർ​ണ​ത്തി​ന് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല രേ​ഖ​പ്പെ​ടു​ത്തി​യ മാ​സം മെ​യ് ആ​ണ്. മെ​യ് 20ന് ​ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 55,120 രൂ​പ​യും ഗ്രാ​മി​ന് 6,890 രൂ​പ​യു​മാ​യി​രു​ന്നു വി​ല.  

Read More

ബം​ഗ്ലാ​ദേ​ശ് സം​ഘ​ർ​ഷം; ‘ആ​ക്ര​മി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് അ​ഭ​യം ന​ൽ​കാ​ൻ ത​യാ​ർ’; മമതാ ബാനർജി

കോ​ൽ​ക്ക​ത്ത: ബം​ഗ്ലാ​ദേ​ശി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ അ​ക്ര​മി​ക്ക​പ്പെ​ട്ട​വ​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ര​ക്ത​സാ​ക്ഷി ദി​ന റാ​ലി​യി​ലാ​ണ് മ​മ​ത ഇ​ക്ക​ര്യം അ​റി​യി​ച്ച​ത്. അ​ഭ​യാ​ർ​ഥി​ക​ളോ​ടു ബ​ഹു​മാ​ന​ത്തോ​ടെ പെ​രു​മാ​റും. ബം​ഗ്ലാ​ദേ​ശി​ൽ ബ​ന്ധു​ക്ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ബം​ഗാ​ൾ നി​വാ​സി​ക​ൾ​ക്കു പൂ​ർ​ണ സ​ഹ​ക​ര​ണ​വും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. മ​റ്റൊ​രു രാ​ജ്യ​മാ​യ​തി​നാ​ൽ ബം​ഗ്ലാ​ദേ​ശി​നെ​ക്കു​റി​ച്ച് എ​നി​ക്കു പ​റ​യാ​നാ​വി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ന​യം വ്യ​ക്ത​മാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ബം​ഗാ​ളി​ന്‍റെ വാ​തി​ലു​ക​ളി​ൽ മു​ട്ടു​ന്ന നി​സ​ഹാ​യ​രാ​യ ആ​ളു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

Read More

മ​രു​മ​ക​ളെ സം​ശ​യം, ര​ണ്ടാ​മ​ത്തെ കു​ട്ടി അ​വി​ഹി​ത​ബ​ന്ധ​ത്തി​ലു​ള്ള​തെ​ന്ന് ആ​രോ​പ​ണം; നി​ര​ന്ത​ര​മാ​യ വ​ഴ​ക്കി​നൊ​ടു​വി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ന്ന് മു​ത്ത​ശി

അ​രി​യ​ലൂ​ര്‍: മ​രു​മ​ക​ളോ​ടു​ള്ള പ​ക​യി​ൽ പി​ഞ്ച് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി മു​ത്ത​ശി. മ​ക​ന്‍റെ കു​ഞ്ഞ​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​തി​ന​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മു​ത്ത​ശി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ അ​രി​യ​ലൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ അ​റു​പ​തി​കാ​രി​യാ​യ വി​രു​താം​ബാ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. പ​തി​ന​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കൃ​തി​ക എ​ന്ന പെ​ണ്‍​കു​ഞ്ഞാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​രു​താം​ബാ​ളു​ടെ മ​ക​ന്‍ രാ​ജ വി​ദേ​ശ​ത്താ​ണ്. മ​രു​മ​ക​ള്‍ സ​ന്ധ്യ​യും ര​ണ്ടു മ​ക്ക​ളും ഇ​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. രാ​ജ വി​ദേ​ശ​ത്തേ​ക്ക് പോ​കു​മ്പോ​ള്‍ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​യ സ​ന്ധ്യ ര​ണ്ടാ​മ​ത് ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അ​വി​ഹി​ത​ബ​ന്ധ​ത്തി​ലു​ള്ള ഗ​ര്‍​ഭ​മാ​ണെ​ന്നാ​ണ് വി​രു​താം​ബാ​ള്‍ ആ​രോ​പി​ച്ചത്. ഈ​ക്കാ​ര്യ​ത്തി​ൽ വി​തു​രാ​മ്പാ​ൾ സ്ഥി​ര​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി പോ​ലീ​സി​നെ സ​ന്ധ്യ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മ​ക്ക​ളെ വീ​ട്ടി​ല്‍ വി​ട്ട് സൊ​സൈ​റ്റി​യി​ല്‍ നി​ന്ന് പാ​ല്‍ വാ​ങ്ങാ​ന്‍ പോ​യ​താ​ണ് സ​ന്ധ്യ. തി​രി​ച്ചെ​ത്തു​മ്പോ​ള്‍ മ​ക​ള്‍ കൃ​തി​ക ബോ​ധ​മില്ലാതെ കി​ട​ക്കു​ന്ന​താ​ണ് സ​ന്ധ്യ ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ഞ്ഞി​ന്‍റെ വാ​യി​ല്‍ മ​ണ​ല് വാ​രി…

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​ൻ എ​ൻ​സി​പി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​സി​പി ഒ​റ്റ​യി​ക്കു മ​ത്സ​രി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ജി​ത്ത് പ​വാ​ര്‍. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്ക് ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ചു വി​ജ​യം നേ​ടാ​ന്‍ ക​രു​ത്തു​ണ്ടെ​ന്നും പ​വാ​ര്‍ പ​റ​ഞ്ഞു. ലോ​ക്‌​സ​ഭ​യി​ലേ​ക്കു സ​ഖ്യ​മാ​യാ​ണ് മ​ത്സ​രി​ച്ച​ത്. എ​ന്നാ​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും. പ​ക്ഷെ ത​ങ്ങ​ള്‍ എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ല്‍ തു​ട​രും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​ഖ്യ​ത്തി​നൊ​പ്പം നേ​രി​ടു​മെ​ന്നും അ​ജി​ത്ത് പ​വാ​ര്‍ പ​റ​ഞ്ഞു. അ​ജി​ത്ത് പ​വാ​റി​ന്‍റെ എ​ന്‍​സി​പി​യു​മാ​യു​ള്ള സ​ഖ്യം ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി​യാ​യെ​ന്ന ത​ര​ത്തി​ലു​ള്ള ലേ​ഖ​ന​ങ്ങ​ള്‍ ആ​ര്‍​എ​സ്എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ ലേ​ഖ​ന​ങ്ങ​ള്‍ വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​ജി​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ന്‍​സി​പി​യു​മാ​യു​ള്ള സ​ഖ്യം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളി​ല്‍​നി​ന്നു വ​രു​ന്നു​ണ്ട്.

Read More