തോ​രാ​മ​ഴ തു​ട​രു​ന്നു; 12 ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ്; പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ തീ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം; സം​സ്ഥാ​ന​ത്ത് വ്യാ​പ​ക നാ​ശ​ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. തി​രു​വ​ന​ന്ത​പു​ര​വും കൊ​ല്ല​വും ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പാ​ണു​ള്ള​ത്. അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം മു​ത​ല്‍ കാ​സ​ര്‍​ഗോഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ആ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. ഏ​ഴു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യം മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും സൃ​ഷ്ടി​ച്ചേ​ക്കാം. പൊ​തു​ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ അ​തീ​വ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. കേ​ര​ള തീ​ര​ത്ത് ഉ​യ​ര്‍​ന്ന തി​ര​മാ​ല​ക​ള്‍​ക്ക് സാ​ധ്യ​ത ഉ​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്ക്…

Read More

സൈ​ബ​ർ ത​ട്ടി​പ്പ്; നൈ​നി​റ്റാ​ൾ ബാ​ങ്കി​ൽ​നി​ന്ന് ക​വ​ർ​ന്ന​ത് 16 കോ​ടി; കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

ന്യൂ​ഡ​ൽ​ഹി: നൈ​നി​റ്റാ​ൾ ബാ​ങ്കി​ന്‍റെ നോ​യി​ഡ ശാ​ഖ​യി​ലെ സെ​ർ​വ​റു​ക​ൾ ഹാ​ക്ക് ചെ​യ്ത് 16 കോ​ടി​യി​ല​ധി​കം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. 89 വ്യ​ത്യ​സ്‌​ത അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്‌​താ​ണു ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബാ​ങ്കി​ന്‍റെ ഐ​ടി മാ​നേ​ജ​ർ സു​മി​ത് കു​മാ​ർ ശ്രീ​വാ​സ്ത​വ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ജൂ​ൺ 16 നും ​ജൂ​ൺ 20 നും ​ഇ​ട​യി​ലാ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. ജൂ​ൺ 17ന്, ​സാ​ധാ​ര​ണ ഓ​ഡി​റ്റിം​ഗി​ൽ ബാ​ല​ൻ​സ് ഷീ​റ്റി​ൽ പ​ണം കു​റ​വു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യെ​ന്നും ദി​വ​സ​ങ്ങ​ളോ​ളം ബാ​ല​ൻ​സ് ഷീ​റ്റു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണു ത​ട്ടി​പ്പു പു​റ​ത്താ​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി എ​സി​പി സൈ​ബ​ർ ക്രൈം ​വി​വേ​ക് ര​ഞ്ജ​ൻ റാ​യ് അ​റി​യി​ച്ചു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ക​ണ്ടെ​ത്തി.

Read More

പിഎസ്‌സി കോഴ; പുറത്താക്കലിനെതിരേ സിപിഎം നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കാ​ന്‍ പ്ര​മോ​ദ് കോ​ട്ടൂ​ളി

കോ​ഴി​ക്കോ​ട്: പി​എ​സ‌്സി കോ​ഴ ആ​രോ​പ​ണ​ത്തി​ൽ സിപിഎമ്മിൽ നിന്നു പു​റ​ത്താ​ക്കി​യ കോഴിക്കോട് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി അം​ഗം പ്ര​മോ​ദ് കോ​ട്ടൂ​ളി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​ക്കും ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കും. ത​ന്നെ പു​റ​ത്താ​ക്കാ​ൻ ചി​ല നേ​താ​ക്ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​ണെ​ന്നും മ​തി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ സ്വീ​ക​രി​ച്ച ന​ട​പ​ടി പു​ന​ഃപരി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​മോ​ദി​ന്‍റെ ആ​വ​ശ്യം. പ്ര​മോ​ദി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​തു സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണെ​ന്ന​തി​നാ​ല്‍ത്തന്നെ പ​രാ​തി​യി​ല്‍ പ്ര​മോ​ദി​ന​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്. മാ​ത്ര​മ​ല്ല പു​റ​ത്താ​ക്കി​യ​തി​നെത്തു​ട​ര്‍​ന്ന് പ്ര​മോ​ദ് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കു ക്ഷീ​ണ​മു​ണ്ടാ​ക്കി​യെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. പു​റ​ത്താ​ക്ക​ലി​നു​പി​ന്നാ​ലെ, പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ. ​പ്രേം​കു​മാ​ർ, കോ​ട്ടൂ​ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ര​ജു​ല എ​ന്നി​വ​ർ​ക്കെ​തി​രേ പ്ര​മോ​ദ് പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തു. റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് അ​ട​ക്കം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് പാ​ർ​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യ​ത് ര​ജു​ല​യാ​ണ്. പി​എ​സ്‌​സി കോ​ഴ​യി​ൽ ത​ന്നെ കു​ടു​ക്കാ​ൻ ക​ളി​ച്ച​ത് പ്രേം…

Read More

നാം ​ത​മി​ഴ​ർ ക​ക്ഷി നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു; കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ വ്യ​ക്തി​വൈ​രാ​ഗ്യ​മെ​ന്ന് സം​ശ​യം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ നാം ​ത​മി​ഴ​ർ ക​ക്ഷി നേ​താ​വി​നെ അ​ക്ര​മി​സം​ഘം വെ​ട്ടി​ക്കൊ​ന്നു. പാ​ർ​ട്ടി​യു​ടെ മ​ധു​ര നോ​ർ​ത്ത് സെ​ക്ര​ട്ട​റി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ഭാ​ത​ന​ട​ത്ത​തി​നി​ടെ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നെ അ​ക്ര​മി സം​ഘം വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. മ​ധു​ര ത​ല്ല​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വ​ച്ചാ​ണു സം​ഭ​വം. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി കൂ​ടി​യാ​ണ് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണോ​യെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ ത​മി​ഴ്നാ​ട് ബി​എ​സ്പി അ​ധ്യ​ക്ഷ​ൻ കെ. ​ആം​സ്ട്രോം​ഗും വ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ചെ​ന്നൈ​യി​ലെ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് ആ​റം​ഗ​സം​ഘം വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Read More

ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; നാ​ല് ജ​വാ​ന്മാ​ര്‍​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ഡ ജി​ല്ല​യി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു ജ​വാ​ന്മാ​ര്‍​ക്കു വീ​ര​മൃ​ത്യു. ദോ​ഡ ടൗ​ണി​ല്‍​നി​ന്ന് 55 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ ഭീ​ക​ര​ര്‍​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു സം​ഭ​വം. വ​ന​മേ​ഖ​ല​യി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ട ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന പി​ന്തു​ട​ര്‍​ന്നു. ഇ​തി​നു പി​ന്നാ​ലെ വീ​ണ്ടും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. സ്ഥ​ല​ത്തു കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Read More

ബാ​ർ ഹോ​ട്ട​ലി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി യു​വാ​വ് ജി​വ​നൊ​ടു​ക്കി; ശ​രീ​രം ര​ണ്ടാ​യി മു​റി​ഞ്ഞ നി​ല​യി​ൽ

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ൽ ബാ​ർ ഹോ​ട്ട​ലി​ന്‌ മു​ക​ളി​ൽ നി​ന്ന് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. വൈ​റ്റി​ല പൊ​ന്നു​രു​ന്നി മാ​മ്പ്ര കു​രി​ശു​മൂ​ട്ടി​ൽ വീ​ട്ടി​ൽ ക്രി​സ്‌ ജോ​ർ​ജ്‌ ഏ​ബ്ര​ഹാ(23)​മി​നെ​യാ​ണ്‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് 12ന്‌ ​ക​ട​വ​ന്ത്ര ജം​ഗ്ഷ​നി​ലു​ള്ള ബാ​ർ ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. എ​തി​ർ വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ക്രി​സ്‌ ബാ​റി​ന് മു​ക​ളി​ൽ നി​ന്നു ചാ​ടു​ന്ന​ത് ക​ണ്ട​ത്. വീ​ഴ്‌​ച​യി​ൽ ഹോ​ട്ട​ലി​ന്‍റെ ഗേ​റ്റി​ൽ ത​ട്ടി ഇ​യാ​ളു​ടെ കാ​ല് വേ​ർ​പ്പെ​ട്ടു. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ഇം​ഗ്ലീ​ഷി​ലെ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി. ‘എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ളും ഒ​രി​ക്ക​ൽ അ​വ​സാ​നി​ക്ക​ണം. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ന​ല്ല കാ​ര്യ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. ഞാ​നും അ​തി​നൊ​പ്പം മ​രി​ക്ക​ണം’ എ​ന്ന്‌ അ​ർ​ഥം വ​രു​ന്ന വാ​ക്കു​ക​ൾ ഇം​ഗ്ലീ​ഷി​ൽ പ്രി​ന്‍റ് ചെ​യ്‌​ത ക​ട​ലാ​സാ​ണ് ല​ഭി​ച്ച​ത്‌. ക​ട​ലാ​സി​ന്‍റെ താ​ഴ​ത്താ​യി പേ​ന കൊ​ണ്ട്‌ ‘എ​ന്നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ ഏ​തെ​ങ്കി​ലും പ​ള്ളി​യി​ൽ അ​ട​ക്ക​ണം. ഇ​താ​ണ്‌ എ​ന്‍റെ ഒ​രേ​യൊ​രു അ​ന്ത്യാ​ഭി​ലാ​ഷം’ എ​ന്നും എ​ഴു​തി​യി​രു​ന്നു.…

Read More

ഭ​ര്‍​തൃ​മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി; മ​രു​മ​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്

കാ​സ​ര്‍​ഗോ​ഡ്: ഭ​ര്‍​തൃ​മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​രു​മ​ക​ള്‍​ക്ക് കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ബേ​ഡ​കം കൊ​ള​ത്തൂ​ര്‍ ചേ​പ്പ​ന​ടു​ക്ക​ത്തെ പി.​അം​ബി​ക (49) യെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ്(​ഒ​ന്ന്) കോ​ട​തി ജ​ഡ്ജി എ.​മ​നോ​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​വ​ര്‍​ഷം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ ഭാ​ര്യ പു​ക്ക​ള​ത്ത് അ​മ്മാ​ളു​വ​മ്മ​യെ (68) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ അ​മ്മാ​ളു​വ​മ്മ​യു​ടെ മ​ക​നും അം​ബി​ക​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ ക​മ​ലാ​ക്ഷ​ന്‍(57), ക​മ​ലാ​ക്ഷ​ന്‍റെ മ​ക​ന്‍ ശ​ര​ത് (21) എ​ന്നി​വ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ വി​ട്ട​യ​ച്ചി​രു​ന്നു. 2014 സെ​പ്റ്റം​ബ​ര്‍ 16നു ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടി​ന്‍റെ ചാ​യ്പി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന അ​മ്മാ​ളു​വ​മ്മ​യെ അം​ബി​ക ക​ഴു​ത്തു ഞെ​രി​ച്ചും ത​ല​യ​ണ​കൊ​ണ്ട് മു​ഖം അ​മ​ര്‍​ത്തി​യും നൈ​ലോ​ണ്‍ ക​യ​ര്‍​കൊ​ണ്ട് ക​ഴു​ത്ത് മു​റു​ക്കി​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കൊ​ല​പാ​ത​കം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​ന്‍ മൃ​ത​ദേ​ഹം ചാ​യ്പി​ല്‍ കെ​ട്ടി​ത്തൂ​ക്കു​ക​യും ചെ​യ്തു. അ​മ്മാ​ളു​വ​മ്മ​യു​ടെ പേ​രി​ലു​ള്ള…

Read More

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് 12കാ​ര​നെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ചു; ദൃശ്യങ്ങൾ പുറത്ത്

പ​ട്ന: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് 12കാ​ര​നെ സം​ഘം ചേ​ർ​ന്ന് റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ടു മ​ർ​ദ്ദി​ച്ചു. ബി​ഹാ​റി​ലെ ബ​ഗു​സാ​രി​യി​ലാ​ണു സം​ഭ​വം. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ട കു​ട്ടി​യെ ഒ​രാ​ൾ വ​ലി​യ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന​തു കാ​ണാം. കു​ട്ടി ക​ട​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. തു​ട​ർ​ന്ന് ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്നു കു​ട്ടി​യെ പി​ടി​കൂ​ടി റെ​യി​ൽ​വേ ട്രാ​ക്കി​ൽ എ​ത്തി​ച്ചു കെ​ട്ടി​യി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പോ​ലീ​സ് എ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി മോ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ളു​ക​ൾ സം​ഘം​ചേ​ർ​ന്നു കു​ട്ടി​യെ കെ​ട്ടി​യി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​യു​ടെ പി​താ​വു പ​റ​ഞ്ഞു. 

Read More

അ​തി​തീ​വ്ര മ​ഴ തു​ട​രും: മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​തി​തീ​വ്ര മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ത് പ്ര​കാ​രം മൂന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് തു​ട​രും. ഏ​റ്റ​വും പു​തി​യ അ​റി​യി​പ്പ് പ്ര​കാ​രം മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഓ​റ​ഞ്ച് അ​ല​ർ​ട്ട് 6 ജി​ല്ല​ക​ളി​ലേ​ക്ക് നീ​ട്ടി​യി​ട്ടു​ണ്ട്.  ഇ​ടു​ക്കി​യി​ലാ​ണ് പു​തു​താ​യി ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​യി​രി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ചഭ​ക്ഷ​ണ പ​ദ്ധ​തി: ഹ​ര്‍​ജി​ക​ള്‍ കോടതി പരിഗണിക്കും‍

കൊ​ച്ചി: സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ സ്വ​ന്തം പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ അ​ട​ക്കം ന​ല്‍​കി​യി​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​ന്ദ്ര പ​ദ്ധ​തി പ്ര​കാ​രം പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്ക് മേ​ല്‍​നോ​ട്ട ചു​മ​ത​ല മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​തി​ന​പ്പു​റ​മു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ചു​മ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. ഉ​ച്ച ഭ​ക്ഷ​ണ ഫ​ണ്ട് ജൂ​ലൈ 15ന് ​മു​ന്‍​പ് അ​നു​വ​ദി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Read More