ക​ള​രി പ​ഠി​ക്കാ​നെ​ത്തി​യ അ​മേ​രി​ക്ക​ൻ യു​വ​തി​യെ നിരന്തരമായി പീ​ഡി​പ്പി​ച്ചു; പരിശീലകൻ അറസ്റ്റിൽ

ക​ണ്ണൂ​ർ: ക​ള​രി പ​ഠി​ക്കാ​നെ​ത്തി​യ വി​ദേ​ശ​വ​നി​ത​യെ ആ​റു മാ​സ​ത്തോ​ളം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ള​രി പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യും ഇ​ന്ത്യ​ൻ പൗ​ര​ത്വ​വു​മു​ള്ള 42 കാ​രി​യെ ക​ള​രി പ​ഠി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ തോ​ട്ട​ട സ്വ​ദേ​ശി​യും ക​ള​രി പ​രി​ശീ​ല​ക​നു​മാ​യ 53-കാ​ര​നാ​യ സു​ജി​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2023 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മെ​ങ്കി​ലും ഇ​ന്ന​ലെ​യാ​ണ് യു​വ​തി പ​രാ​തി ന​ല്കി​യ​ത്. ടൗ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം കേ​സു​ക​ൾ സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് റി​സോ​ര്‍​ട്ടി​ലെ മ​സാ​ജ് സെ​ന്‍റ​റി​ല്‍ വ​ച്ച് വി​ദേ​ശ വ​നി​ത​യ്ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ റി​സോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര​നെ പി​ടി​കൂ​ടി​യ​ത്.

Read More

ലി​ങ്ക് ചോ​ർ​ത്തി ഓ​ൺ​ലൈ​ൻ മീ​റ്റിംഗി​ൽ ക​യ​റി; പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​നി​ടെ പോ​ലീ​സു​കാ​രു​ടെ തെ​റി​വി​ളി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​നി​ടെ തെ​റി​വി​ളി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ചീ​ത്ത വി​ളി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ പ്ര​ജീ​ഷ്, സ​ജി ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് മീ​റ്റിം​ഗി​നി​ടെ മോ​ശ​മാ​യി സം​സാ​രി​ച്ച​ത്. പോ​ലീ​സു​കാ​രു​ടെ ജോ​ലി സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​നാ​യി യൂ​ണി​യ​ൻ ഒ​ന്നും ചെ​യ്യു​ന്നി​ല്ല​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ര​ണ്ടു പേ​രും തെ​റി​വി​ളി ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​വ​ർ മീ​റ്റിം​ഗി​ൽ അ​ബ​ദ്ധ​ത്തി​ൽ ക​യ​റി​യ​താ​ണെ​ന്നും ഇ​രു​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി ഒ​ന്നു​മി​ല്ല​ന്നു​മാ​ണ് കെ​പി​എ​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്താ​യാ​ലും പോ​ലീ​സു​കാ​രു​ടെ തെ​റി​വി​ളി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.  

Read More

ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യു​​​ടെ നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യം കൊ​​​ണ്ടു​​​മാ​​​ത്ര​​​മാ​​​ണ് വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​ത്; തു​റ​മു​ഖ​ത്തി​ന് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​ക​ണം; കെ.​ സു​ധാ​ക​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ​​​മാ​​​യി ച​​​രി​​​ത്ര​​​ത്തി​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്താ​​​ൻ പോ​​​കു​​​ന്ന വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യു​​​ടെ പേ​​​രു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ എം​​​പി. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യു​​​ടെ നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യം കൊ​​​ണ്ടു​​​മാ​​​ത്ര​​​മാ​​​ണ് വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​ത്. എ​​​ന്നാ​​​ല​​​ത് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ മ​​​നഃ​​​പൂ​​​ർ​​​വ്വം ത​​​മ​​​സ്ക​​​രി​​​ക്കു​​​ക​​​യാ​​​ണ്. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​നു വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ച യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളെ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ നി​​​ന്നു പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ പാ​​​ടെ ഒ​​​ഴി​​​വാ​​​ക്കി അ​​​സ​​​ഹി​​​ഷ്ണു​​​ത പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു. വി​​​ഴി​​​ഞ്ഞ​​​ത്ത് ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​നു സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കു​​​ന്ന ച​​​ട​​​ങ്ങി​​​ലേ​​​ക്ക് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ ക്ഷ​​​ണി​​​ക്കാ​​​ത്ത​​​ത് മാ​​​ന്യ​​​ത​​​യി​​​ല്ലാ​​​ത്ത ന​​​ട​​​പ​​​ടി​​​യാ​​​ണെ​​ന്നും കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Read More

കു​ട്ടി​ക​ൾ ത​ന്‍റേ​ത​ല്ലെ​ന്ന് ഭ​ർ​ത്താ​വ്; ന​വ​ജാ​ത ഇ​ര​ട്ട​ക​ളെ യു​വ​തി ക​ഴു​ത്ത​റ​ത്ത് കൊ​ന്നു

ശ്രീ​ന​ഗ​ർ: ന​വ​ജാ​ത ഇ​ര​ട്ട ശി​ശു​ക്ക​ൾ ത​ന്‍റേ​ത​ല്ലെ​ന്ന് ഭ​ർ​ത്താ​വ് ആ​രോ​പി​ച്ച​തി​ന് പി​ന്നാ​ലെ ​യു​വ​തി കുട്ടികളെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. ജ​മ്മു​ക​ശ്മീ​രി​ലെ പൂ​ഞ്ചി​ലാ​ണ് അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് സൗ​ദി അ​റേ​ബ്യ​യി​ലാ​യി​രു​ന്നു. മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ​ത്. ഗ​ർ​ഭി​ണി​യാ​യി​രു​ന്ന യു​വ​തി ക​ഴി​ഞ്ഞ ദി​വ​സമാണ് ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചത്. ഇ​തി​ന് പി​ന്നാ​ലെ യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും ഭാ​ര്യ​യ്ക്ക് ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ ത​ന്‍റേ​ത​ല്ലെ​ന്നും അ​വി​ഹി​ത ബ​ന്ധ​ത്തി​ലേ​താ​ണെ​ന്നും ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ളു​മാ​യി വ​യ​ലി​ലേ​ക്ക് പോ​യ യു​വ​തി അ​വി​ടെ​വ​ച്ച് ഇ​ര​ട്ട​കു​ട്ടി​ക​ളെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ഇ​ര​ട്ട​കു​ട്ടി​ക​ളെ കൊ​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ യു​വ​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ അ​വ​ർ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യിരുന്നു. തു​ട​ർ​ന്ന് യു​വ​തി​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി.

Read More

‘തോ​ന്ന്യാ​സം എ​ഴു​തു​ന്ന​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ക​ണ്ണ​ടി​ച്ചു​ പൊ​ട്ടി​ക്കും’; വൈറലായി സി​പി​എം നേ​താ​വി​ന്‍റെ ഭീ​ഷ​ണി

കോ​ഴി​ക്കോ​ട്: സി​പി​എം കു​ന്ന​മം​ഗ​ലം ഏ​രി​യ സെ​ക്ര​ട്ട​റി പാ​ർ​ട്ടി അ​നു​ഭാ​വി​യെ തെ​റി വി​ളി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ല്‍. ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ഷൈ​ബു, ബാ​ല​കൃ​ഷ്‌​ണ​ൻ എ​ന്ന​യാ​ളെ തെ​റി വി​ളി​ക്കു​ന്ന വീഡി​യോ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ർ​ട്ടി​യെ വി​മ​ർ​ശി​ച്ച​തി​നാ​ണ് ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി. തോ​ന്ന്യാ​സം എ​ഴു​തു​ന്ന​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ക​ണ്ണ​ടി​ച്ചു​പൊ​ട്ടി​ക്കു​മെ​ന്നാ​ണു മോ​ഹ​ന​നോ​ടു​ള്ള ഭീ​ഷ​ണി. പോ​സ്റ്റ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​വി​ടെ വ​ന്ന് ഞാ​ൻ അ​ടി​ക്കും. ഞാ​നാ​രാ​ണെ​ന്ന് അ​പ്പോ​ൾ നി​ന​ക്ക​റി​യാം എ​ന്നാ​ണ് ഫോ​ണി​ൽ പ​റ​യു​ന്ന​ത്.

Read More

ഇ​ട​തുനേ​താ​ക്ക​ൾ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു; സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: സിപിഎം, സിപിഐ നേ​താ​ക്ക​ൾ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽനി​ന്ന് അ​ക​ന്നു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ൽ വി​മ​ർ​ശ​നം. ഇ​ട​ത് പാ​ർ​ട്ടി​ക​ളു​ടെ അ​ടി​ത്ത​റ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും സ​ർ​ക്കാ​രി​ന്‍റെ പ​ല വ​കു​പ്പു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തി​ൽ കെ​ടു​കാ​ര്യ​സ്ഥ​ത ഉ​ണ്ടെ​ന്നും വി​മ​ർ​ശ​നം ഉയർന്നു. ധ​ന​കാ​ര്യ​വ​കു​പ്പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് മു​ഖ്യ​മ​ന്ത്രി​യെ മാ​ത്രം കു​റ്റം പ​റ​യു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും തോ​ൽ​വി​യി​ൽ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം വേ​ണ​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശ​നം അ​റി​യി​ച്ചു. ഒ​ന്ന​ല്ല ഒ​രാ​യി​രം പി​ണ​റാ​യി​മാ​ർ പു​റ​ത്തു​ണ്ടെ​ന്നും നേ​താ​ക്ക​ളു​ടെ പെ​രു​മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ച് പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ബിജെപിക്ക് പോ​ളിം​ഗ് ബൂ​ത്തി​ലി​രി​ക്കാ​ൻ പോ​ലും പ്ര​വ​ർ​ത്ത​ക​ർ ഇ​ല്ലാ​ത്ത ബൂ​ത്തു​ക​ളി​ൽ പോ​ലും ബി​ജെ​പി​ക്ക് വോ​ട്ട് വ​ർ​ധി​ച്ചു. ഇ​ട​തുപ​ക്ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ങ്ങ​നെ പോ​യാ​ൽ ബം​ഗാ​ളി​ലെ പോ​ലെ ത​ക​രു​ന്ന അ​വ​സ്ഥ​യി​ലെ​ത്തു​മെ​ന്നും പ്ര​തി​നി​ധി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​സ​ഭ സീ​റ്റി​നെ ചൊ​ല്ലി​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. പി.​പി. സു​നീ​റി​ന് രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നും…

Read More

പ​തി​നാ​ലു​കാ​ര​ന്‍റെ തൂങ്ങിമരണം; ഓ​ൺ​ലൈ​ൻ റ​മ്മിക​ളി​യുടെ ഇരയെന്നു പോലീസ്

ത​ല​ശേ​രി: ധ​ർ​മ​ട​ത്ത് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ​ത് ഓ​ൺ​ലൈ​ൻ ഗെ​യി​മി​ലൂ​ടെ പ​ണം ന​ഷ്‌​ട​പ്പെ​ട്ട​തുകൊ​ണ്ടാ​ണെ​ന്ന് പോലീസ് റി​പ്പോ​ർ​ട്ട്. ധ​ർ​മ​ടം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നുവ​രു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​തുസം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​ണം ന​ഷ്‌​ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് കു​ട്ടി വീ​ട്ടു​കാ​ർ​ക്ക​യ​ച്ച വോ​യ്സ് സ​ന്ദേ​ശം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽനി​ന്നു​ള്ള പ​ണ​മാ​ണ് ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​യി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ടത്. ധ​ർ​മ​ടം ഒ​ഴ​യി​ൽ ഭാ​ഗ​ത്തെ പ​തി​നാ​ലു​കാ​ര​നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വ​സ്ത്രം ധ​രി​ച്ച് ക​ഴി​ഞ്ഞ മാ​സം 28 ന് ​രാ​ത്രി തൂ​ങ്ങി മ​രി​ച്ച​ത്. ഒ​ഴ​യി​ൽ ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഒ​രു വ​ർ​ഷം മു​മ്പ് പ​തി​ന​ഞ്ചു​കാ​ര​ൻ മൊ​ബൈ​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ക്ഷു​ഭി​ത​നാ​കു​ക​യും മൊ​ബൈ​ൽ എ​റി​ഞ്ഞു​ട​ച്ച ശേ​ഷം മു​റി​യി​ൽ ക​യ​റി ജീ​വ​നൊ​ടു​ക്കു​ക​യുമായിരുന്നു. ഇ​തി​ന് സ​മാ​ന​മാ​യ ത​ര​ത്തി​ലാ​ണ് ഇപ്പോൾ പ​തി​നാ​ലു​കാ​ര​നും ജീ​വ​നൊ​ടു​ക്കി​യ​ത്. മ​രി​ച്ച ര​ണ്ട് കു​ട്ടി​ക​ളും ബ​ന്ധു​ക്ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. ര​ണ്ട് സം​ഭ​വ​ത്തി​ലും ഓ​ൺ​ലൈ​ൻ ഗെ​യി​മി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ര​ണ്ട് കു​ട്ടി​ക​ളു​ടെ…

Read More

യാ​ത്ര​ക്കാ​രി​ല്ല; ര​ണ്ട് ദി​വ​സ​മാ​യി സ​ർ​വീ​സ് മു​ട​ങ്ങി ന​വ​കേ​ര​ള ബ​സ്

കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​രി​ല്ല, ര​ണ്ട് ദി​വ​സ​മാ​യി സ​ർ​വീ​സ് ന​ട​ത്താ​തെ ‘ന​വ​കേ​ര​ള’ ബ​സ്. കോ​ഴി​ക്കോ​ട് -ബം​ഗ​ളൂ​രു റൂ​ട്ടി​ലെ ഗ​രു​ഡ പ്രീ​മി​യം ബ​സാ​ണ് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. ഈ ​ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും ബു​ക്കിം​ഗ് ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഈ ​ആ​ഴ്ച​യി​ൽ തി​ങ്ക​ളാ​ഴ്ച 55,000 രൂ​പ​യും ചൊ​വ്വാ​ഴ്ച 14,000 രൂ​പ​യും ആ​യി​രു​ന്നു ബ​സി​ന്‍റെ വ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ന​വ​കേ​ര​ള സ​ദ​സി​നാ​യി യാ​ത്ര​ന​ട​ത്തി​യ ബ​സ് ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ക​ഴി​ഞ്ഞ മെ​യ് അ​ഞ്ച് മു​ത​ലാ​ണ് കോ​ഴി​ക്കോ​ട് -ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്.  

Read More

കേ​ര​ളീ​യം വീ​ണ്ടും ന​ട​ത്തു​ന്ന​ത് ആ​ഭാ​സ​മാ​ണ്; ക്ഷേ​മ​പെ​ൻ​ഷ​ൻ കു​ടി​ശി​ക തീ​ർ​ക്കാ​ൻ പ​ണ​മി​ല്ലാ​ത്ത​വ​രാ​ണ് കേ​ര​ളീ​യം ന​ട​ത്തു​ന്ന​ത്; കേ​ര​ള​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ ഇ​ത് ബ​ഹി​ഷ്ക​രി​ക്ക​ണം; കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളീ​യം ന​ട​ത്തു​ന്ന​തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ. കേ​ര​ളീ​യം വീ​ണ്ടും ന​ട​ത്തു​ന്ന​ത് ആ​ഭാ​സ​മാ​ണ്. പാെതു​ജ​ന​ങ്ങ​ൾ പ​ക​ർ​ച്ച പ​നി​കൊ​ണ്ട് വ​ല​യു​ക​യാ​ണ്. പ​നി ബാ​ധി​ച്ച് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് മ​ര​ണ​പ്പെ​ട്ട​ത്. കേ​ര​ളം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ൽ. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പോ​ലും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ഇ​ക്കൊ​ല്ലം കേ​ര​ളീ​യം ആ​ഘോ​ഷി​ക്കു​ന്ന​ത് ആ​ഭാ​സ​ക​ര​മാ​യ പ്ര​വ​ർ​ത്തി​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. ക്ഷേ​മ​പെ​ൻ​ഷ​ൻ കു​ടി​ശി​ക തീ​ർ​ക്കാ​ൻ പ​ണ​മി​ല്ലാ​ത്ത​വ​രാ​ണ് കേ​ര​ളീ​യം ന​ട​ത്തു​ന്ന​ത്. ഇ​വ​ന്‍റ് മാ​നേ​ജു​മെ​ന്‍റ് ടീ​മു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് ഇ​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ണ്. കേ​ര​ള​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ കേ​ര​ളീ​യം ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മ​റ്റൊ​രു തു​റ​മു​ഖ​ത്തി​ന് ല​ഭി​ക്കാ​ത്ത പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​ണ് വി​ഴി​ഞ്ഞം; പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തൊ​പ്പി​യി​ലെ ഒ​രു പൊ​ൻ​തൂ​വ​ലാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്; വി. എൻ. വാസവൻ

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ മ​ദ​ർ​ഷി​പ്പ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് അ​ടു​ക്കു​ന്ന​ത് കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് ആ​ഹ്ളാദ​ത്തി​ന്‍റേ​യും അ​ഭി​മാ​ന​ത്തി​ന്‍റേ​യും നി​മി​ഷ​മെ​ന്ന് തു​റ​മു​ഖ മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ. ഈ ​ധ​ന്യ​നി​മി​ഷ​ത്തി​ൽ ലോ​കം മു​ഴു​വ​ൻ കേ​ര​ള​ത്തെ ഉ​റ്റു​നോ​ക്കു​ന്നു. മ​റ്റൊ​രു തു​റ​മു​ഖ​ത്തി​ന് ല​ഭി​ക്കാ​ത്ത പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം. ഇ​ത് ച​രി​ത്ര നി​മി​ഷ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​രം​ഗ​ത്ത് വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തൊ​പ്പി​യി​ലെ ഒ​രു പൊ​ൻ​തൂ​വ​ലാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്ന് വാ​സ​വ​ൻ വ്യക്തമാക്കി. ആ​രു​ടെ​യും ക​ണ്ണു​നീ​ര് വീ​ഴ്ത്താ​തെ എ​ല്ലാ​വ​രു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടു​കൊ​ണ്ടാ​ണ് പോ​ർ​ട്ട് ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ പോ​കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​വ​ർ​ക്കും, ജോ​ലി ന​ഷ്ട​മാ​യ​വ​ർ​ക്കും, വി​വി​ധ ത​ര​ത്തി​ൽ പ്ര​യാ​സം ഉ​ണ്ടാ​യ​വ​ർ​ക്കും 106.8 കോ​ടി വീ​തം വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.  

Read More