തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി അഹമ്മദ് ദേവർകോവിൽ എംഎൽഎയും എം. വിൻസെന്റ് എംഎൽഎയും. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഒരു ചാനലിലൂടെ വിഴിഞ്ഞം സമരത്തിന് ചുക്കാൻ പിടിച്ചത് എം. വിൻസെന്റ് എംഎൽഎയാണെന്ന് ആരോപിച്ചിരുന്നു. സമരത്തിന് പിന്നിൽ വിൻസെന്റ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ കരങ്ങളുണ്ടെന്നായിരുന്നു അഹമ്മദ് ദേവർകോവിലിന്റെ ആരോപണം. ഉമ്മൻ ചാണ്ടി സർക്കാർ കരാറിൽ ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഫണ്ട് നീക്കി വച്ചിരുന്നില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. അദാനിക്ക് പൂർണ സ്വാതന്ത്രമുള്ള കരാറിലാണ് ആ സർക്കാർ ഒപ്പുവച്ചത്. ആ സർക്കാറിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും ദേവർകോവിൽ വിമർശിച്ചിരുന്നു. ആരോപണത്തിനു മറുപടിയുമായി എം. വിൻസെന്റ് എംഎൽഎ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണം എന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലായിരുന്നെന്നും അഹമ്മദ് ദേവർകോവിൽ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും എം. വിൻസെന്റ് പറയുന്നു. വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള നീക്കങ്ങൾക്ക് യഥാർഥത്തിൽ ശ്രമിച്ചത് അന്ന് മന്ത്രിയായിരുന്ന അഹമ്മദ്…
Read MoreCategory: Loud Speaker
ശ്രീകണ്ഠപുരം ചെങ്ങളായിയിൽ വീണ്ടും നിധി ലഭിച്ചു; പ്രദേശത്തേക്ക് ആളുകളുടെ പ്രവാഹം
ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായി ഗവ. യുപി സ്കൂളിന് സമീപത്തുനിന്ന് ഇന്ന് രാവിലെ വീണ്ടും നിധി ലഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴിയിൽ നിന്നാണ് ജോലി തുടങ്ങുമ്പോൾ സ്വർണം, വെള്ളി ആഭരണങ്ങൾ അടങ്ങിയ നിധി ലഭിച്ചത്. എന്നാൽ, ഇവ സ്വർണമാണോയെന്നും വെള്ളിയാണോയെന്നും സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച ഇവിടെ നിന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഇന്ന് ലഭിച്ചത്. വിവരമറിഞ്ഞ് വാർഡ് മെമ്പർ ഉഷയും ശ്രീകണ്ഠപുരം പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. കളക്ടറും സ്ഥലം സന്ദർശിച്ചേക്കും. കഴിഞ്ഞ ദിവസം നിധി ലഭിച്ച പുതിയപുരയിൽ താജുദ്ദീന്റെ റബർ തോട്ടത്തിൽനിന്ന് തന്നെയാണ് തൊഴിലുറപ്പു തൊഴിലാളികൾക്ക് വീണ്ടും ആഭരണങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം 17 മുത്തുമണി, 13 സ്വർണലോക്കറ്റ്, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയകാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളി നാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന…
Read Moreഒരു സർവകലാശാലയിൽ രണ്ട് സേർച്ച് കമ്മിറ്റികൾ; ഗവർണറും സർക്കാരും വീണ്ടും തുറന്ന പോരിലേക്ക്
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കുശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിക്ക് ബദലായി സർക്കാരും പുതിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചതാണ് ഗവർണർക്കെതിരേ വീണ്ടും തുറന്ന പോരിന് കളമൊരുക്കിയിരിക്കുന്നത്. സർക്കാർ രൂപീകരിച്ച അഞ്ചംഗ സേർച്ച് കമ്മിറ്റി നിയമപരമായി നിലനിൽക്കുമോയെന്ന ചോദ്യം ബാക്കിയാണ്. ഗവർണറുടെ പ്രതിനിധിയില്ലാത്ത സേർച്ച് കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ഗവർണറുമായുള്ള പോര് മൂർച്ഛിച്ച് വിസി നിയമനം കോടതിയിലെത്തിക്കാനുള്ള നീക്കമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഗവർണർക്ക് കീഴടങ്ങാതെ നിയമനം പരമാവധി വൈകിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ഗവർണറുടെ കാലാവധി കഴിയുകയും പുതിയ ഗവർണർ എത്തുകയും ചെയ്താൽ കാര്യങ്ങൾ സർക്കാർ തീരുമാനിക്കുന്ന പോലെ നടപ്പാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലുകളും ഉണ്ട്. അതേ സമയം കേന്ദ്രസർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കാലാവധി നീട്ടി…
Read Moreഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; “ഇന്ത്യ സഖ്യ’ത്തിന് വൻ മുന്നേറ്റം; 13 സീറ്റുകളിൽ 11 ഇടത്തും മുന്നിൽ
ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുന്പോൾ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിനു വൻ മുന്നേറ്റം 13 സീറ്റുകളിൽ 11 ഇടത്തും ഇന്ത്യ സഖ്യം സ്ഥാനാർഥികളാണു മുന്നിട്ടുനിൽക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ രണ്ടു സീറ്റുകളിൽ മാത്രമാണ് ഈ റിപ്പോർട്ട് തയാറാക്കുന്പോൾ ലീഡ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം എൻഡിഎ, ഇന്ത്യ മുന്നണികൾ നേർക്കുനേർ വന്ന തെരഞ്ഞെടുപ്പാണിത്.പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിൺ, ബാഗ്ദ, മണിക്താല, ഹിമാചൽ പ്രദേശിലെ ഡെഹ്റ, ഹാമിർപൂർ, നലഗഡ്, ഉത്തരാഖണ്ഡിലെ ബദരീനാഥ് മംഗളൂരു, പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, ബിഹാറിലെ രൂപൗലി, തമിഴ്നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമർവാര എന്നീ മണ്ഡലിങ്ങളിലണു വോട്ടെടുപ്പു നടന്നത്. ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് ഉൾപ്പെടെ നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ഹിമാചൽ പ്രദേശിൽ വോട്ടെണ്ണൽ…
Read Moreമഴ കനക്കും: ഇന്ന് വ്യാപക മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമായ മഴ കിട്ടും. എറണാകുളം തൃശൂർ മലപ്പുറം വയനാട് ജില്ലകളിൽ യെലോ അലർട്ട് ആണ്. ഈ ജില്ലകളിൽ പരക്കെ മഴ ലഭിക്കും. പതിനാറാം തീയതി വരെ മഴ തുടരും. കേരള തീരത്ത് നിന്ന് ചൊവ്വാഴ്ച വര കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Read More2085ൽ ചൈനയുടെ ഇരട്ടിയാകും ഇന്ത്യയുടെ ജനസംഖ്യ
ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യ 2061ൽ 160 കോടിയാകുമെന്ന് യുഎൻ റിപ്പോർട്ട്. 2085ൽ ചൈനയുടെ ഇരട്ടിയായിരിക്കും ഇന്ത്യയിലെ ജനസംഖ്യ. നിലവിൽ ഇന്ത്യയിൽ 145 കോടിയാണ് ജനസംഖ്യ. രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഒമ്പത് ദശലക്ഷം കൂടുതലാണിത്. 2011 നുശേഷമുള്ള ഒരു ദശാബ്ദ സെൻസസ് ഇല്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ആധികാരികമായ കണക്കാണിത്. ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. 2100ൽ ഏകദേശം 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജനസംഖ്യ, ചൈനയുടെ 633 ദശലക്ഷത്തിന്റെ ഇരട്ടിയിലധികം വരും. ഇന്ത്യൻ ജനസംഖ്യയുടെ നിലവിലെ ശരാശരി പ്രായം 28.4 വയസാണ്. ചൈനയുടെ 39.6 വയസും യുഎസിലെ 38.3 വയസുമാണ്. 2100ൽ ഈ സംഖ്യകൾ യഥാക്രമം 47.8 വയസ്, 60.7 വയസ്, 45.3 വയസ് എന്നിങ്ങനെയാകുമെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
Read Moreഉടൻ മോചന ഉത്തരവിറങ്ങും; അബ്ദുൾറഹീം 10 ദിവസത്തിനുള്ളിൽ നാട്ടിലെത്തും
കോഴിക്കോട്: സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദാക്കിയ സാഹചര്യത്തിൽ അടുത്ത 10 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് നാട്ടിലെത്താനാവുമെന്ന് പ്രതീക്ഷ. ഇനി മോചനത്തിനുള്ള ഉത്തരവാണ് പുറപ്പെടുവിക്കേണ്ടത്. കോടതിയുടെ അടുത്ത സിറ്റിംഗിൽ തന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷയെന്നും 10 ദിവസത്തിനുള്ളിൽ റഹീമിന് നാട്ടിലെത്താനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതന്ന് അബ്ദുൾ റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു. 34 കോടി രൂപയുടെ ദയാധനം, മരിച്ച സൗദി ബാലന്റെ കുടുംബത്തിനു കൈമാറിയതോടെയാണ് അബ്ദുൾറഹീമിന്റെ മോചനത്തിനു വഴിയൊരുങ്ങിയത്. ഇന്ത്യൻ എംബസി മുഖേനെ കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ചെക്ക് റിയാദ് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറിയിരുന്നു. 2006 നവംബറിൽ സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽശഹ്റി മരിച്ച…
Read Moreകൊല്ലത്തുനിന്നു വളപട്ടണത്തെത്തിയ ലോറിക്കു വ്യാജ നമ്പർ പ്ലേറ്റ്; പിടികൂടിയത് കർണാടക രജിസ്ട്രേഷൻ വാഹനം
കണ്ണൂർ: കണ്ണൂർ ആർടിഒ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വളപട്ടണത്ത് വാഹന പരിശോധന നടത്തവെ വ്യാജ നന്പർ പ്ലേറ്റ് ഉപയോഗിച്ച വാഹനം പിടികൂടി. കൊല്ലത്തു നിന്നു വളപട്ടണത്തേക്കു ചരക്കുമായി വന്ന ലോറിയാണ് പിടികൂടിയത്. കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ശരിയായ നമ്പർ പ്ലേറ്റിന് മുകളിൽ വ്യാജ നമ്പർ പ്ലേറ്റ് വയ്ക്കുകയായിരുന്നു. ലോറിയുടെ യഥാർഥ നമ്പറായ കെഎ 01 എൻ 3942 എന്ന നമ്പറിന് പകരം കെഎ 07 ബി 0749 എന്ന വ്യാജ നമ്പർ ഉപയോഗിക്കുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധന നടത്തുന്പോൾ ഡ്രൈവർ പരുങ്ങുന്നത് കണ്ട് ലോറിയുടെ ഉൾഭാഗം പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്തിയില്ല. തുടർന്ന് ലോറിയുടെ മുൻഭാഗം പരിശോധിക്കുന്പോഴാണ് രണ്ട് നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനം പിടികൂടി വളപട്ടണം പോലീസിൽ ഏൽപിച്ചു. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തെങ്കിലും നമ്പർ പ്ലേറ്റ് മാറിയത്…
Read Moreസിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചു; സ്പൈസ്ജെറ്റ് ജീവനക്കാരി അറസ്റ്റിൽ
ന്യൂഡൽഹി: വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സ്പൈസ്ജെറ്റ് ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്കു പ്രവേശിച്ച ജീവനക്കാരി അനുമതിയില്ലാത്ത ഗേറ്റിലൂടെ ഉള്ളിലേക്കു കടക്കാൻ ശ്രമിച്ചതാണു തർക്കത്തിനു കാരണമായത്. മറ്റൊരു ഗേറ്റിലൂടെ പോയി വിമാനക്കമ്പനി ജീവനക്കാർക്കുള്ള പരിശോധനയ്ക്കു വിധേയയാകാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഈ ഗേറ്റിൽ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഈ സമയം സിഐഎസ്എഫ് എഎസ്ഐ ഒരു വനിതാ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി. അതിനിടെ പ്രകോപിതയായ ജീവനക്കാരി എഎസ്ഐയുടെ മുഖത്ത് അടിച്ചെന്നാണു സിഐഎസ്എഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നത്. ജീവനക്കാരിയോട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതാണു സംഭവങ്ങൾക്കു കാരണമെന്ന് സ്പൈസ്ജെറ്റ് അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read Moreസിലബസിൽ ‘മനുസ്മൃതി’; എതിർപ്പ് പ്രകടിപ്പിച്ച് അധ്യാപകർ
ന്യൂഡൽഹി: രാജ്യത്തെ പ്രധാനപ്പെട്ട കലാലയങ്ങളിലൊന്നായ ഡൽഹി സർവകലാശാലയിലെ എൽഎൽബി സിലബസിൽ “മനുസ്മൃതി’ ഉൾപ്പെടുത്തിയ തീരുമാനം വിവാദമാകുന്നു. വിഷയം ഇന്നു നടക്കുന്ന അക്കാഡമിക് കൗൺസിൽ ചർച്ചചെയ്യും. നിയമബിരുദ കോഴ്സിന്റെ ഒന്നും ആറും സെമസ്റ്ററുകളിലാണ് മനുസ്മൃതി ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു വിഭാഗം അധ്യാപകർ ഇതിനെ എതിർത്തിട്ടുണ്ട്. മനുസ്മൃതിയെക്കുറിച്ചുള്ള ജി.എൻ. ഝായുടെ മനുസ്മൃതി വിത്ത് ദി മനുഭാഷ്യ ഓഫ് മേധാതിഥി, ടി. കൃഷ്ണസ്വാമി അയ്യരുടെ മനുസ്മൃതി-സ്മൃതിചന്ദ്രിക എന്നീ പുസ്തകങ്ങളാണു പഠനത്തിനായി നിർദേശിച്ചിട്ടുള്ളത്.
Read More