തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ എത്തി. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. രാവിലെ ഒൻപതിനാണ് ബെർത്തിംഗ്. വാട്ടര്‍ സല്യൂട്ട് നല്‍കിയാവും സാന്‍ ഫെര്‍ണാണ്ടോയെ സ്വീകരിക്കുക. ബെര്‍ത്തിംഗ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങും. 1500 മുതല്‍ 2000 വരെ കണ്ടെയ്നറുകളാവും കപ്പലില്‍ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോയിലേക്കു പുറപ്പെടുമെന്നാണ് വിവരം. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര–സംസ്ഥാന മന്ത്രിമാരും ചേര്‍ന്നുള്ള സ്വീകരണ ചടങ്ങ് നടത്തും. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുക.
Read MoreCategory: Loud Speaker
മൂന്ന്, ആറ് ക്ലാസുകളിൽ പാഠപുസ്തകം മാറും: സിബിഎസ്ഇ
ന്യൂഡൽഹി: ഈ അധ്യയനവർഷത്തിൽ മൂന്ന്, ആറ് ഒഴികെയുള്ള എല്ലാ ക്ലാസുകളിലും നിലവിലുള്ള പാഠ്യപദ്ധതി തുടരുമെന്ന് ആവർത്തിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ). ഇന്നലെ പുറത്തിറക്കിയ അറിയിപ്പിലാണ് സിബിഎസ്ഇ ഇക്കാര്യം അറിയിച്ചത്. മൂന്ന്, ആറ് ക്ലാസുകളിൽ ഒഴികെ സിബിഎസ്ഇക്കു കീഴിലുള്ള എല്ലാ സ്കൂളുകളിലും 2023-24 അധ്യയനവർഷത്തെ അതേ പാഠപുസ്തകങ്ങളും പാഠ്യപദ്ധതികളും ഉപയോഗിക്കുന്നത് തുടരാൻ നിർദേശം നൽകി. മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഉടൻ പുറത്തിറക്കുമെന്നും സിബിഎസ്ഇ ഇന്നലെ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. പുതിയ പാഠപുസ്തകവുമായി വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിന് ആറാം ക്ലാസിലെ വിദ്യാർഥികൾക്ക് ഒരു ബ്രിഡ്ജ് കോഴ്സും മൂന്നാം ക്ലാസിലെ കുട്ടികൾക്ക് മാർഗരേഖയും തയാറാക്കുന്നതാണെന്നും ബോർഡ് അറിയിച്ചു. എൻസിആർടി ഇവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒമ്പത് മുതൽ 12 വരെ ക്ലാസുകൾക്കുള്ള വാർഷിക പാഠ്യപദ്ധതി, അക്കാദമിക് ഉള്ളടക്കം, പരീക്ഷ സിലബസ്, മാർഗരേഖകൾ, മൂല്യനിർണയ നിർദേശങ്ങൾ എന്നിവയും നൽകുമെന്ന്…
Read More“കേന്ദ്രമന്ത്രിയാകാത്തതിൽ വേദനയുണ്ട്’; തുറന്നു പറഞ്ഞ് ബിജെപിയുടെ ദളിത് എംപി
ബംഗുളൂരു: കർണാടകയിൽനിന്നു തുടർച്ചയായി ഏഴു തവണ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ദളിത് എംപിയായ തന്നെ കേന്ദ്രമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ലെന്ന പരാതിയുമായി ബിജെപി എംപി രമേഷ് ജിഗജിനാഗി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും ആഴത്തിൽ വേദനിക്കുന്നുവെന്നും ബിജാപുർ എംപിയായ അദ്ദേഹം പറഞ്ഞു. ഉന്നത ജാതിക്കാരൊക്കെ കാബിനറ്റ് മന്ത്രിമാരായി. ബിജെപി ദളിത് വിരുദ്ധമാണെന്നു പലരും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. കേന്ദ്രമന്ത്രിയാകാൻ ജനങ്ങളിൽനിന്നു തനിക്കു സമ്മർദ്ദമുണ്ടെന്നും ജിഗജിനാഗി പറഞ്ഞു. നാലു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഒരു പാർലമെന്റ് തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജാപുർ പാർലമെന്റ് മണ്ഡലത്തിൽനിന്ന് 77,229 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദക്ഷിണേന്ത്യയിൽനിന്നുള്ള ബിജെപിയുടെ ഏക ദളിത് എംപിയാണ് രമേഷ് ജിഗജിനാഗി.
Read Moreപീഡനക്കേസ് പ്രതികൾക്കെതിരേ നടപടിയില്ല; വാട്ടർ ടാങ്കിന് മുകളിൽ കയറി ഇരയുടെ ആത്മഹത്യാഭീഷണി
ഗോണ്ട (യുപി): കൂട്ടബലാത്സംഗ കേസിൽ പോലീസ് നിഷ്ക്രിയത്വം കാണിച്ചെന്നാരോപിച്ച് പതിനെട്ടുകാരി ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിലെ വാട്ടർ ടാങ്കിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. 2023 ഡിസംബറിൽ സംഭവം നടക്കുമ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. സഹോദരന്മാരായ മൂന്നു യുവാക്കൾ മോട്ടോർ സൈക്കിളിലെത്തി മകളെ തോക്കിൻമുനയിൽ നിർത്തി പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കാണുന്നതിനായി മാതാപിതാക്കളോടൊപ്പം എത്തിയ പെൺകുട്ടി ഉച്ചയ്ക്ക് 12 ഓടെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് മുകളിൽ നിർമിച്ച വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് പെൺകുട്ടി ആരോപിച്ചു. മൂന്നു മണിക്കൂറിനു ശേഷം കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചശേഷമാണു പെൺകുട്ടി താഴെയിറങ്ങിയത്.
Read Moreമൂന്നാർ ഗ്യാപ് റോഡിൽ നിയമലംഘനം തടയാൻ വഴിയില്ലേ? റോഡ് നിയമങ്ങൾ ലംഘിക്കുന്നവരിൽ അധികവും 20നും30നും മധ്യേ പ്രായമുള്ളവർ
മൂന്നാർ: പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിലെ ഗ്യാപ് റോഡ് ആധുനിക രീതിയിൽ നിർമിച്ചതോടെ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം കുത്തനേ ഉയരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുള്ള നിരവധിപ്പേരാണ് സമീപനാളിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത്. പച്ചപ്പുനിറഞ്ഞ തേയിലത്തോട്ടങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന കാഴ്ചകളുമാണ് വാഹനത്തിൽ തലയും കൈയുമെല്ലാം പുറത്തിടാനും ഡോറിൽ കയറിയിരുന്നു യാത്ര ചെയ്യാനും സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. സമീപനാളിൽ മാത്രം എട്ടോളം വാഹനങ്ങളാണ് മോട്ടോർവാഹന വകുപ്പിന്റെ പിടിയിലായത്. ഇതിൽ ചില ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അന്തർസംസ്ഥാന വാഹന രജിസ്ട്രേഷൻ ഉടമകളും ഒന്നുമറിയാതെ കേസിൽപ്പെട്ടു. നിരത്തിൽ ട്രാഫിക് നിയമലംഘനം സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒരുപരിധിവരെയെങ്കിലും കേസിൽപ്പെടുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നു. നിയമലംഘനം നടത്തിയവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. വാഹനങ്ങളിൽ അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടികളുമായി രംഗത്തെത്തിയത.് എന്നാൽ നിയമലംഘനത്തിന് അറുതിവരുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. അഭ്യാസ…
Read Moreകുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ കുണ്ടന്നൂരിൽ പാലത്തിനു താഴെ തേവര എസ്എച്ച് സ്കൂളിലെ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും ബസിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.
Read Moreജലസംഭരണി തകർന്ന് അമ്മയ്ക്കും ഒന്നര വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: ജലസംഭരണി തകർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നതാണ് മരണ കാരണം. വെള്ളത്തിന്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടി ഒഴുകുകയായിരുന്നു. ഒരു മണിക്കൂറാണ് ഈ വെള്ളത്തിൽ അമ്മയും കുഞ്ഞും അകപ്പെട്ട് കിടന്നത്. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പശു ഫാമിലെ ടാങ്കാണ് പൊട്ടിയത്. സിമന്റ് കൊണ്ട് ഒന്നര വർഷം മുമ്പ് കെട്ടിയതായിരുന്നു ടാങ്ക്.
Read Moreസിപിഐ എക്സിക്യൂട്ടീവിൽ സിപിഎമ്മിനെതിരേ രൂക്ഷവിമർശനം; അടിസ്ഥാന വോട്ടുകൾ ചോർന്നു ; ഭരണവിരുദ്ധ വികാരവും സാമുദായിക ചേരിതിരിവും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കേറ്റ കനത്ത പരാജയത്തിൽ സിപിഎമ്മിനെതിരേ വിമർശനവുമായി സിപിഐ എക്സിക്യൂട്ടീവ്. ഭരണ വിരുദ്ധ വികാരവും സാമുദായിക ചേരിതിരിവും പ്രതികൂലമായി ബാധിച്ചു. ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായി. സാമുദായിക ചേരിതിരിവ് ഉണ്ടായത് ബിജെപിക്ക് വോട്ട് കൂടാന്‍ കാരണമായി. സർക്കാരിന്റെ നയവും നിലപാടും ജനങ്ങളിൽ ഭരണ വിരുദ്ധ വികാരമുണ്ടാക്കി. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. ഇന്നും നാളെയും സംസ്ഥാന കൗൺസിൽ യോഗം ചേരും. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും ഇടതുമുന്നണി തോറ്റിരുന്നു. അതേസമയം എസ്എഫ്ഐക്കെതിരേ വിമര്‍ശനം നടത്തിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എക്സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു. ശരിയായ കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചാല്‍ ഇടതുപക്ഷ…
Read Moreഅശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവെച്ചു; മുൻ എസ്എഫ്ഐ നേതാവിനെതിരേ കേസ്
കൊച്ചി: അശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവച്ച മുൻ എസ്എഫ്ഐ നേതാവിനെതിരേ കേസ്. കാലടി ശ്രീ ശങ്കര കോളജിലെ പൂർവ വിദ്യാർഥിയായ രോഹിതിനെതിരേ ആണ് കേസ്. ഇരുപതോളം വിദ്യാർഥികളുടെ ചിത്രങ്ങളാണ് ഇയാൾ പങ്കുവെച്ചത്. സമീപ കാലത്ത് ഇയാൾ കോളജിൽ നിരന്തരം വരുമായിരുന്നു. വിദ്യാർഥിയായിരുന്നില്ലെങ്കിലും ഫോട്ടോഗ്രാഫറായി കാമ്പസിൽ പതിവായി എത്തിയിരുന്ന രോഹിത് വിദ്യാർഥിനികളുമായി നല്ല രീതിയിലുള്ള സൗഹൃദം വളർത്തിയിരുന്നു. തുടർന്ന്, അവരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്ന് എടുത്ത ചിത്രങ്ങൾ അപകീർത്തികരമായ അടിക്കുറിപ്പുകളോടെ അശ്ലീല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ ഇയാൾക്കെതിരേ കാലടി പോലീസ് കേസെടുത്തു. രോഹിതിന്റെ രണ്ട് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Read Moreറിയാസിനെതിരേ പാര്‍ട്ടിയിലെ ചില നേതാക്കളും; പിഎസ്സി കോഴ; പാര്‍ട്ടി നടപടി ഇന്നുണ്ടായേക്കും
കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേയുള്ള പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കളുടെ നീക്കം സിപിഎമ്മിനു തലവേദനയാകുന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട്ടുണ്ടായ പിഎസ് സി അംഗത്വ വിവാദം മന്ത്രിയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് സിപിഎം വിലയിരുത്തല്‍. ആരോപണവിധേയനായ സിപിഎം യുവനേതാവ് പ്രമോദ് കോട്ടൂളി മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളല്ല. അതേസമയം പാര്‍ട്ടി ജില്ലാ ഘടകത്തിലെ പ്രമുഖ നേതാക്കളുമായി പ്രമോദ് അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നിട്ടും മന്ത്രിയുടെ പേരു പരാതിയില്‍ ഉള്‍പ്പെടുകയും അതു വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തത് പാര്‍ട്ടിയിലെതന്നെ ചിലരുടെ പിന്തുണയോടെയാണെന്നാണു വിലയിരുത്തല്‍. അതുകൊണ്ടാണ് റിയാസിനെതിരേ ‘ഒരു അന്വേഷണവുമില്ല’ എന്ന് എം.വി. ഗോവിന്ദന് ഇന്നലെ അറിയിച്ചത്. ഇന്ന് ജില്ലാക്കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തതവരുത്തി പ്രമോദ് കോട്ടൂളിക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്. അതേസമയം വിഷയം ഏറ്റുപിടിച്ച് റിയാസിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുത്ത് ലീഗും റിയാസിനെ ലക്ഷ്യമിട്ടു…
Read More