മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈ, രത്നഗിരി, റായ്ഗഡ്, സത്താറ, പുനെ, സിന്ധുദുർഗ് ജില്ലകളിലാണ് റെഡ് അലർട്ട്. താനെ, പാൽഘർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഈ മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. മോശം കാലാവസ്ഥയെത്തുടർന്ന് മുംബൈയിലേക്കുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആയിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങി. പ്രധാന റോഡുകൾ പലതും വെള്ളത്തിലാണ്. നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. ചിലയിടങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ദുരന്തബാധിതമേഖലയിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ പ്രത്യേക ടീമുകളെ വിന്യസിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്നലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു. ഇന്ന് ചില സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ചിലയിടങ്ങളിൽ മഴയ്ക്കു നേരിയ ശമനമുണ്ട്.
Read MoreCategory: Loud Speaker
ഈ വർഷവും ഡിസംബറിൽ കേരളീയം നടത്തും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
തിരുവനന്തപുരം: ഇക്കൊല്ലവും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനു വേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. സ്പോൺസർഷിപ്പിലൂടെ ഇതിനായുള്ള തുക കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു വേണ്ടി 10 കോടിയാണ് നീക്കിവച്ചത്. കഴിഞ്ഞ വർഷം ഏഴ് ദിവസങ്ങളായി സംഘടിപ്പിച്ച പരിപാടി 44 വേദികളിലായാണ് നടത്തിയത്. കേരളപിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴ് വരെയായിരുന്നു തലസ്ഥാനത്ത് കേരളീയം സംഘടിപ്പിച്ചത്.
Read Moreവൈദ്യുതി വിച്ഛേദിച്ച സംഭവം; തര്‍ക്കം മുറുകുന്നു; കെഎസ്ഇബിയും പരാതിക്കാരും നേർക്കുനേർ
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബിയും റസാഖിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദം ഒഴിയുന്നില്ല. റസാഖിന്റെ മകൻ, യൂത്ത് കോൺഗ്രസ് നേതാവായ അജ്മൽ കെഎസ്ഇബി ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. തിരുവമ്പാടിയിൽ വിശദീകരണ യോഗവും നടത്തും. അജ്മലും സഹോദരനും ചേർന്ന് നടത്തിയ ഓഫീസ് ആക്രമണത്തിൽ ഉദ്യോഗസ്ഥർക്കടക്കം പരിക്കേൽക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. അതേ സമയം വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബിക്കെതിരേ മാനഹനിക്ക് കേസ് കൊടുക്കുമെന്ന് റസാഖിന്റെ കുടുംബം പ്രതികരിച്ചു. കെഎസ്ഇബി ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന കേസിൽ സഹോദരങ്ങളായ അജ്മൽ, ഫഹദ് എന്നിവർക്കെതിരേ പോലീസ് നടപടി തുടരുന്നതിനിടെയാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്. എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവച്ചു. ഇതോടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനം എടുത്തു. ജീവനക്കാരുടെ…
Read Moreഅസമിൽ പ്രളയം രൂക്ഷമായി തുടരുന്നു; എട്ടു മരണം കൂടി; നൂറോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ
ഗുവാഹത്തി: അസമിൽ പ്രളയം രൂക്ഷമായി തുടരുന്നു. വിവിധയിടങ്ങളിൽ ഇന്നലെ എട്ടുപേർ കൂടി മരിച്ചു. ധുബ്രി, നൽബാരി എന്നിവിടങ്ങളിൽ രണ്ടും കച്ചാർ, ഗോൾപാറ, ധേമാജി, ശിവസാഗർ എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. ഇതോടെ ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 78 ആയി. 28 ജില്ലകളിലായി 22,74,289 പേരെയാണു പ്രളയം ബാധിച്ചത്. കൊടുംനാശം വിതച്ച ധുബ്രിയിൽ 7,54,791 പേരാണു ദുരന്തത്തിനിരയായത്. സംസ്ഥാനത്ത് ആകെ 269 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 68,000ലേറെ ഹെക്ടർ കൃഷി നശിച്ചതായി ദുരന്തനിവാരണസേന അറിയിച്ചു. നൂറുകണക്കിനു വീടുകളാണു തകർന്നത്. പ്രളയത്തിൽ വീടു നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി പുതിയ വീടുകൾ നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പ്രഖ്യാപിച്ചു. കാംരൂപ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read Moreതിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ, സംസ്ഥാന സർക്കാരിന്റെ അംഗീകാരം; മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: 1971-നു ശേഷം, തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നു. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040-ന് സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ, തിരുവനന്തപുരം നഗരസഭ തയാറാക്കിയ മാസ്റ്റർ പ്ലാനിനാണ് 04-07-2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അന്തിമ അനുമതി ലഭ്യമായിരിക്കുന്നതെന്ന് മേയർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 1971-നു ശേഷം, തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നു. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040ന് സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ, തിരുവനന്തപുരം നഗരസഭ തയാറാക്കിയ മാസ്റ്റർ പ്ലാനിനാണ് 04-07-2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അന്തിമ അനുമതി ലഭ്യമായിരിക്കുന്നത്. മുൻപ്, 1993,…
Read More‘ഓഫ്റോഡ് ചാമ്പ്യൻഷിപ്പ്; കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകും’: മന്ത്രി പി. എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിലേക്ക് ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാഹസിക വിനോദസഞ്ചാരത്തിന്റെ ചിറകിലേറി ടൂറിസം രംഗത്ത് മലയോര ഗ്രാമമായ കോടഞ്ചേരി പുതിയ കുതിപ്പുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ഓഫ്റോഡ് മത്സരങ്ങളിൽ കൂടുതലായും പങ്കെടുക്കുന്നത് മലയാളികളാണ്. ഓഫ്റോഡ് ചാമ്പ്യൻഷിപ്പുകൾ നടത്താനുള്ള സൗകര്യം ഇവിടെയില്ല. നിയമപരമായും മറ്റുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ മലയാളികളെ കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും ആളുകൾ എത്തും. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്ന് മന്ത്രി പറഞ്ഞു.
Read Moreദുർമന്ത്രവാദം ആരോപിച്ച് ക്ഷേത്രം അടിച്ചുതകർത്തു; പ്രതി പിടിയിൽ
ജമ്മു: ജമ്മുവിൽ ക്ഷേത്രത്തിൽ അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങൾ അടിച്ചുതകർത്ത കേസിൽ ഒരാൾ പിടിയിലായി. ജമ്മു സ്വദേശി അർജുൻ ശർമയാണ് പിടിയിലായത്. ഒരു പ്രത്യേക സമുദായത്തിൽപെട്ടവർ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടത്തുന്നതു കണ്ടതിനാലാണ് അടിച്ചുതകർക്കാൻ തീരുമാനിച്ചതെന്ന് ഇയാൾ മൊഴി നല്കി. ശനിയാഴ്ച വെളുപ്പിനായിരുന്നു സംഭവം. പ്രശ്നം വർഗീയ സംഘർഷത്തിലേക്കു പോകാതെ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ജമ്മുവിൽ ഇതു രണ്ടാം തവണയാണ് ക്ഷേത്രം അടിച്ചുതകർക്കപ്പെടുന്നത്. ജൂൺ 30ന് റിയാസി ജില്ലയിൽ നടന്ന സംഭവത്തിൽ 43 പേരെ പോലീസ് പിടികൂടിയിരുന്നു.
Read Moreകാലവര്‍ഷം ദുര്‍ബലമായി: മഴക്കുറവിൽ വലഞ്ഞ് സംസ്ഥാനം; 11 ജില്ലകളില്‍ മഴക്കുറവ് രൂക്ഷം
തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ മഴക്കുറവിൽ വലഞ്ഞ് സംസ്ഥാനം. ഇന്നലെ വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 26 ശതമാനം മഴക്കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇക്കുറി മേയ് മാസത്തില്‍തന്നെ പെയ്തുതുടങ്ങിയ കാലവര്‍ഷം ജൂണ്‍ പകുതിയോടെ ദുര്‍ബലമാകുകയായിരുന്നു. ഇടവേളയ്ക്കു ശേഷം ജൂണ്‍ അവസാനത്തോടെ മഴ ശക്തിപ്പെട്ടെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ അളവില്‍ മഴ ലഭിച്ചില്ല. സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനു ശേഷമുള്ള ദിവസങ്ങളില്‍ മഴ പാടെ കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ കാലവര്‍ഷം ദുര്‍ബലമായിരുന്നു. വടക്കന്‍ കേരളത്തില്‍ മാത്രമാണ് നിലവില്‍ മഴ തുടരുന്നത്. നാളെയോടെ ഇവിടങ്ങളിലും മഴ ദുര്‍ബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ്…
Read Moreതുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്; ഇരുവരും ക്രിമിനൽ കേസിലെ പ്രതികൾ
തിരുവനന്തപുരം: തുമ്പയിൽ ബോംബേറ്. ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ് ബോംബ് എറിഞ്ഞത്. നെഹ്റു ജംഗ്ഷന് സമീപമാണ് സംഭവം. രണ്ട് പേർക്ക് പരിക്ക്. അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടേയും കൈകൾക്കാണ് പരിക്ക്. ഇവർ ക്രിമിനൽ കേസിലെ പ്രതികളാണ്. അടുത്തിടെയാണ് അഖിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത്. ഷമീർ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപ്രതിപക്ഷ നേതാവ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല; കാര്യങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദി അറിയിച്ച് വി. ഡി. സതീശൻ
കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സഞ്ചരിച്ചിരുന്ന വാഹനം കാഞ്ഞങ്ങാട് ബേക്കൽ പള്ളിക്കരയിൽ വച്ച് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ പ്രതികരിച്ച് സതീശൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. വാർത്ത അറിഞ്ഞ് നിരവധി പേർ തന്നെ വിളിക്കുന്നുണ്ട്. അതിനാലാണ് ഇത്തരത്തിൽ കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടും അല്ലാതെയും കാര്യങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദി. മറ്റൊരു വാഹനത്തിൽ യാത്ര തുടരുന്നതായും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കണ്ണൂരിൽ നിന്ന് കാസർഗോഡേക്കുള്ള യാത്രാമധ്യേ കാഞ്ഞങ്ങാടിനടുത്ത് ബേക്കൽ പള്ളിക്കരയിൽ വച്ച് ഞാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. നല്ല മഴയായിരുന്നു. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങിവന്ന വാഹനത്തിൽ തട്ടാതിരിക്കാൻ പോലിസ് പൈലറ്റ് ജീപ്പിന് മുന്നിലുണ്ടായിരുന്ന കാറുകൾ പെട്ടെന്ന് നിർത്തി. തൊട്ട് മുന്നിൽ പോയിരുന്ന കാറിൽ പൈലറ്റ് വാഹനം ഇടിച്ചു. ഞാൻ സഞ്ചരിച്ചിരുന്ന വാഹനം പൈലറ്റ് ജീപ്പിന്റെ പിൻഭാഗത്തും ഇടിച്ചു. ഞാനടക്കം…
Read More