കൊച്ചി: പെരിയാറുമായി ബന്ധപ്പെട്ട വിവിധ കനാലുകളിലെ 24 കിലോമീറ്ററോളം ഭാഗത്തെ പുനരുജീവനം ഉൾപ്പെടെ കൊച്ചി വിമാനത്താവളം നടത്തുന്ന 11 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഈ ഉദ്യമത്തിൽ സിയാലും പങ്കു ചേരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ക്ഷേമത്തിനായി വിവിധ പദ്ധതികൾ ഡയറക്ടർ ബോർഡ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… പെരിയാറുമായി ബന്ധപ്പെട്ട വിവിധ കനാലുകളിലെ 24 കിലോമീറ്ററോളം ഭാഗത്തെ പുനരുജീവനം ഉൾപ്പെടെ കൊച്ചി വിമാനത്താവളം നടത്തുന്ന 11 കോടി രൂപയുടെ വികസന പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്തു. 2018-ലെ പ്രളയത്തിന് ശേഷം അടിസ്ഥാന സൗകര്യ വികസന നയങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതികൾ ഇതിന്റെ ഭാഗമായി. സിയാലും ഈ ഉദ്യമത്തിൽ പങ്കു…
Read MoreCategory: Loud Speaker
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കാൻ കെപിസിസി; അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 18ന്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ കെപിസിസി ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തിൽ മാമ്മൻ മാപ്പിള്ള ഹാളിൽ നടക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അധ്യക്ഷത വഹിക്കുന്ന യോഗം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. മറ്റു ഡിസിസികളുടെയും ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ അന്നേദിവസം പുഷ്പാർച്ചന, രക്തദാന ക്യാന്പ്, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും
Read Moreചൂടുവെള്ളത്തിൽ വീണ് പൊള്ളലേറ്റ മൂന്നുവയസുകാരൻ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു; പിതാവും വൈദ്യനും റിമാൻഡിൽ
പനമരം: ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണു പൊള്ളലേറ്റ മൂന്നു വയസുകാരൻ മുഹമ്മദ് അസാൻ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പിതാവും വൈദ്യനും റിമാൻഡിൽ. പിതാവ് അഞ്ചുകുന്ന് വെശ്യന്പത്ത് അൽത്താഫ് (45), ചികിത്സിച്ച നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് (68) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കും ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരേ കേസ്. പോലീസ് ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെയാണ് പ്രതികളെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ജൂണ്‍ ഒൻപതിന് ഉച്ചയോടെയാണ് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റത്. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, ആംബുലൻസ് സൗകര്യം വേണ്ടെന്ന് എഴുതിക്കൊടുത്ത പിതാവ് കുട്ടിയെ സ്വകാര്യ ആംബുലൻസിൽ കമ്മനയിലെ വൈദ്യന്റെ അടുത്ത് എത്തിക്കുകയായിരുന്നു.
Read Moreപകലടിച്ച് അക്രമികൾ, ഇരുട്ടടി നൽകി കെഎസ്ഇബി; തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ അതിക്രമം; അക്രമികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു
തിരുവമ്പാടി: തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസി. എന്‍ജിനിയറുള്‍പ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. കെഎസ്ഇബി ചെയർമാൻ ആന്‍ഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറുടെ നിര്‍ദേശപ്രകാരമാണു നടപടി. ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് തിരുവമ്പാടി ഉള്ളാറ്റിൽ ഹൗസിൽ റസാഖ് എന്നയാളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന്റെ പ്രതികാരമായി മകൻ അജ്മൽ എന്നയാളും കൂട്ടാളിയും ചേർന്ന് കഴിഞ്ഞദിവസം കെഎസ്ഇബി ലൈൻമാൻ പി. പ്രശാന്ത്, സഹായി എം.കെ. അനന്തു എന്നിവരെ കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സെക്ഷന്‍ അസി. എന്‍ജിനിയർ തിരുവമ്പാടി പോലീസില്‍ പരാതി നൽകി. ഇതിലുള്ള പ്രതികാരമായാണ് അജ്മൽ കൂട്ടാളി ഷഹദാദുമൊത്ത് ഇന്നലെ രാവിലെ സെക്ഷൻ ഓഫീസിലെത്തി അതിക്രമം കാട്ടിയത്. രാവിലെ സെക്ഷൻ ഓഫീസിൽ കടന്നുകയറിയ അക്രമികൾ അസി. എന്‍ജിനിയറുടെ ശരീരത്തില്‍ ഭക്ഷണാവശിഷ്ടങ്ങളുള്ള മലിനജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു.…
Read Moreമഹാരാഷ്ട്രയിലെ സിഎസ്എംഎച്ച് ആശുപത്രിയിൽ ഒരുമാസം 21 ശിശുമരണം; മരിച്ചത് സ്വകാര്യ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കെത്തിയ ശിശുക്കൾ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിലുള്ള ഛത്രപതി ശിവാജി മഹാരാജ് ഹോസ്പിറ്റലിൽ (സിഎസ്എംഎച്ച്) ഒരു മാസത്തിനിടെ 21 നവജാത ശിശുക്കൾ മരിച്ചു. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കെത്തിച്ച ശിശുക്കളാണ് മരിച്ചതെന്നും അതീവ ഗുരുതരമായ ഘട്ടത്തിലാണു കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചിരുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു. കുട്ടികളുടെ മരണത്തിനു കാരണം കുറഞ്ഞ ഭാരവും മാസം തികയാതെയുള്ള പ്രസവവുമാണെന്നു ചൈൽഡ് സ്പെഷലിസ്റ്റ് ഡോ. ജയേഷ് പനോട്ട് പറഞ്ഞു. അതേസമയം, ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. 2023 ഓഗസ്റ്റിൽ, 24 മണിക്കൂറിനുള്ളിൽ 18 രോഗികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു.
Read More‘കേരളീയ സമൂഹത്തിന്റെ അപചയത്തിന്റെ ദൃഷ്ടാന്തമാണ് കൂടോത്രത്തിൽ വിശ്വസിക്കുന്ന രണ്ട് കോൺഗ്രസ് നേതാക്കൾ’; കെ. കെ. ഷൈലജ
കണ്ണൂർ: കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിന്റെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഎം നേതാവ് കെ. കെ. ഷൈലജ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തണമെന്ന് പ്രഖ്യാപിച്ചിരുന്നു എന്ന് ഷൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിന്റെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ(കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും) കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തണമെന്ന് പ്രഖ്യാപിച്ചിരുന്നു. ശ്രീ നാരായണഗുരുദേവനടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളും ഇടതുപക്ഷ…
Read Moreബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയി; ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി ഗേറ്റും മതിലും ഇടിച്ചുതകർത്ത് അപകടം
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില് ഇടിച്ച് തകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലും തകര്‍ത്തത്. മറ്റു വാഹനങ്ങളോ യാത്രക്കാരോ റോഡിൽ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഡ്രൈവർ ബസ് നിർത്തിയിട്ട ശേഷം കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള മതിലും ഗേറ്റിലും ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
Read Moreഅഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം; അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് പുതുക്കാം
തിരുവനന്തപുരം: ഇനി മുതൽ അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കുന്നതിന് സാധിക്കും. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. പക്ഷേ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസിനുള്ളിലും, 15 വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ : സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442. സംശയങ്ങൾക്ക് : [email protected] എന്ന മെയിൽ…
Read Moreഅമീബിക് മസ്തിഷ്ക ജ്വരം; വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുത്; രോഗം കൂടുതലായി ബാധിക്കുന്നത് കുട്ടികളെ; മുഖ്യമന്ത്രി
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്നു മുഖ്യമന്ത്രി നിർദേശിച്ചു. സ്വിമ്മിംഗ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Read Moreബിഹാറിൽ തുടർക്കഥയായി പാലങ്ങളുടെ തകർച്ച: 18 ദിവസത്തിനുള്ളിൽ തകർന്നത് 12 പാലങ്ങൾ; 14 എൻജിനിയർമാർക്ക് സസ്പെൻഷൻ
പാറ്റ്ന: ബിഹാറിൽ പാലങ്ങൾ തകരുന്നത് തുടർക്കഥയായതോടെ എക്സിക്യൂട്ടീവ് തസ്തികയിലുള്ള മൂന്നുപേരുൾപ്പെടെ 14 എൻജിനിയർമാർക്കു സസ്പൻഷൻ. പാലം തകർച്ചയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജലവിഭവ വകുപ്പ് (ഡബ്ലിയുആർഡി) നടപടി. എൻജിനിയർമാർ ഫലപ്രദമായി പ്രവർത്തിക്കാതിരുന്നതാണ് അപകടങ്ങൾക്ക് ആക്കംകൂട്ടിയതെന്ന് ഡബ്ലിയുആർഡി അഡീഷണൽ ചീഫ് സെക്രട്ടറി ചൈതന്യപ്രസാദ് പറഞ്ഞു. കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 12 പാലങ്ങളാണു തകർന്നുവീണത്. സരൺ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു ഒടുവിലത്തെ ദുരന്തം. കഴിഞ്ഞ ബുധനാഴ്ചമാത്രം സിവാൻ ജില്ലയിൽ മൂന്നു പാലങ്ങളാണ് തകർന്നുവീണത്.
Read More