ഉളിക്കൽ: ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്തതിന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ഉളിക്കൽ സ്റ്റേഷൻ പരിധിയിലെ തേർമല സ്വദേശി പയ്യൻ വീട്ടിൽ നാരായണന്റെ പരാതി പ്രകാരം ഷാജു, കോമള, ഉഷാദ്, സണ്ണി എന്നിവർക്കെതിരേയും കണ്ടാൽ അറിയുന്ന ഇരുപതോളം പേർക്കെതിരേയും ഉളിക്കൽ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 7.30 ഓടെ പ്രതികൾ നാലുപേരും മറ്റുള്ളവരും പരാതിക്കാരന്റെ വീട്ടിലെത്തി മകൻ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത റീൽ പിൻവലിച്ചില്ലെങ്കിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം മരിച്ച സിപിഎം നേതാവിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് അപകീർത്തി പരത്തുന്ന രീതിയിൽ പോസ്റ്റ് ഇട്ടതാണ് പ്രശ്നത്തിന് കാരണം. എന്നാൽ, മകന്റെ ഇൻസ്റ്റാഗ്രാമിൽ ഗണേശ ഉത്സവത്തോട് അനുബന്ധിച്ച പോസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റിലെ ചില ഭാഗങ്ങൾ മാത്രം സ്ക്രീൻ ഷോട്ട് എടുത്ത് മകന്റെ ഫോട്ടോ വച്ച് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.
Read MoreCategory: Loud Speaker
ഏഴു വര്‍ഷത്തെ ബന്ധം മതിയാക്കിയ കാമുകിയെ വെടിവച്ചശേഷം യുവാവ് ജീവനൊടുക്കി
കോൽക്കത്ത: ഏഴു വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച പങ്കാളിക്കുനേരേ വെടിയുതിർത്തശേഷം യുവാവ് ആത്മഹത്യ ചെയ്തു. കോൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലെ ഗസ്റ്റ് ഹൗസിൽ പകൽ സമയത്തായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബഡ്ജ് ബഡ്ജിലെ താമസക്കാരനായ രാകേഷ് കുമാർ ഷായാണു മരിച്ചത്. ഇതേ നാട്ടുകാരിയായ പങ്കാളി നിക്കു കുമാരി ദുബെയ്ക്കു വെടിയേറ്റു. ബുധനാഴ്ച ഉച്ചയോടെ ഇരുവരും ഒരുമിച്ചാണു കോൽക്കത്തയിലെ ഗസ്റ്റ് ഹൗസിൽ എത്തിയത്. വൈകിട്ട് നാലരയോടെ അവരുടെ മുറിയിൽനിന്നു വെടിയൊച്ച മുഴങ്ങി. രാകേഷ് തന്റെ കാലിൽ വെടിയുതിര്‍ത്തുവെന്ന് പറഞ്ഞ് നിക്കു റിസപ്ഷനിലേക്ക് ഓടിയെത്തി. റിസപ്ഷനിസ്റ്റുകൾ നിക്കുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് മറ്റൊരു വെടിയൊച്ച കേട്ടത്. ജീവനക്കാർ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാകേഷിനെയാണ് കണ്ടത്. താമസിയാതെ മരണം സംഭവിച്ചു. നിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏഴ് വർഷത്തോളം നിക്കുവും രാകേഷും ഒന്നിച്ചായിരുന്നുവെന്നു…
Read Moreവായുമലിനീകരണം; 10 ഇന്ത്യൻ നഗരങ്ങളിൾ ഒരുവർഷം മരിക്കുന്നത് 33,000 പേർ
ന്യൂഡൽഹി: വായുമലിനീകരണത്തെത്തുടർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലായി ഒരു വർഷം മരിക്കുന്നത് 33,000ലേറെ പേരെന്നു പഠനറിപ്പോർട്ട്. മാരകരോഗങ്ങൾക്ക് അടിപ്പെട്ടാണു അന്ത്യം സംഭവിക്കുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കോൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ നഗരങ്ങളിലാണു പഠനം നടത്തിയത്. 2008-2019 ഇടയിൽ സംഭവിച്ച മരണങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ക്യുബിക് മീറ്റർ വായുവിലും 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തേക്കാൾ ഉയർന്നതാണ് ഇന്ത്യൻ നഗരങ്ങളിലെ വായുമലിനീകരണം. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുതലും ഡൽഹിയിലാണു രേഖപ്പെടുത്തിയത്. 12,000ഓളം മരണങ്ങൾ ഇവിടെ മാത്രമുണ്ടായി. ബംഗളൂരുവിൽ 2,100, ചെന്നൈയിൽ 2,900, കോൽക്കത്തയിൽ 4,700, മുംബൈയിൽ 5,100 എന്നിങ്ങനെയാണു മരണക്കണക്ക്. അശോക യൂണിവേഴ്സിറ്റി, ക്രോണിക് ഡിസീസ് കൺട്രോൾ സെന്റർ, സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാർഡ്, ബോസ്റ്റൺ സർവകലാശാലകൾ എന്നിവിടങ്ങളിലെ ഗവേഷകരാണു പഠനം നടത്തിയത്.
Read More‘റഷ്യൻ യുദ്ധമേഖലയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും’; എസ്. ജയശങ്കർ
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തെക്കുറിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിനോട് വ്യക്തവും ശക്തവുമായി ഉന്നയിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഇരുവരും സംസാരിച്ചത്. നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. അവർ തിരിച്ചു വന്നാലേ സാഹചര്യം മുഴുവനായി അറിയൂ. എന്നാൽ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ഒരു യുദ്ധമേഖലയിൽ മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിൽ ഇന്ത്യൻ പൗരന്മാർ ഉള്ളത് അംഗീകരിക്കാനാകില്ല. ഇന്ത്യൻ പൗരന്മാർക്കു കഴിയുന്നത്ര വേഗത്തിലും ഫലപ്രദമായും മടങ്ങാൻ വേഗത്തിൽ വഴി കണ്ടെത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയശങ്കർ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreഅന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി ആരെയും ദ്രോഹിക്കില്ല; ശിവരാജ് സിംഗ് ചൗഹാൻ
റാഞ്ചി: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി ആരെയും ദ്രോഹിക്കില്ലെന്ന് കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ. ചമ്പായി സോറനെ ഏതനും ദിവസത്തേക്ക് മുഖ്യമന്ത്രിയായി നിയമിച്ച് ജാർഖണ്ഡ് മുക്തി മോർച്ച അദ്ദേഹത്തെ ദ്രോഹിക്കുകയാണ്. കുറച്ചു ദിവസം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു. ഒരു കുടുംബം മാത്രം ഭരിക്കാൻ അവർ ആഗ്രഹിക്കുകയാണെന്നും ഹേമന്ത് സോറനെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. മൂന്നാം തവണയും അധികാരമേറ്റ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ ജൂലൈ എട്ടിന് വിശ്വാസ വോട്ട് തേടും.
Read Moreരാഹുല്‍ ഗാന്ധി ഹാത്രസിൽ; ആള്‍ദൈവത്തിന്റെ പേര് എഫ്ഐആറില്‍ ഇല്ല
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ഹാത്രസില്‍ കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇന്നു രാവിലെയാണ് രാഹുല്‍ അലിഗഢിലെത്തി കുടുംബങ്ങളെ സന്ദർശിച്ചത്. തങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തതായി മരിച്ചവരുടെ ബന്ധുക്കൾ പിന്നീട് പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല് എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ക്കാണു ജീവന് നഷ്ടപ്പെട്ടത്. പരിപാടിയുടെ വോളണ്ടിയര്‍മാരായ ആറ് പേരെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ഇല്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പോലീസ്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പുരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നു പോലീസ് പറയുന്നു. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക്…
Read Moreഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം; തീ പടരുന്നത് അറിയിച്ചിട്ടും ബസ് നിർത്തിയില്ലെന്ന് യാത്രക്കാർ
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം പോലീസ് സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസിന്റെ ടയറിനു തീപിടിച്ചു. പോലീസും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. താമരശേരിയില്‍നിന്ന് എറണാകുളത്തേക്ക് പോവുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പുറകിലെ ടയറിനാണ് തീപിടിച്ചത്. ബ്രേക്കിന്റെ ലൈനര്‍ ജാമായതാണ് തീ പിടിക്കാന്‍ കാരണം. താമരശേരിയില്‍നിന്നു പുറപ്പെട്ട ബസ് ഓമശേരി എത്തിയപ്പോള്‍ പിറക് വശത്തുനിന്നും തീ പടരുന്നത് കണ്ട യാത്രക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ അറിയിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. പിനീട് മുക്കം അഗസ്ത്യന്മുഴി ഫയര്‍ സ്റ്റേഷന് മുമ്പില്‍ എത്തിയപ്പോഴും പുക ഉയരുന്നത് കണ്ടു.അവിടെ നിര്‍ത്തി തീയണച്ചശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. പുകയുടെ കാരണം കണ്ടെത്തിയില്ല. മുക്കം പോലീസ് സ്റ്റേഷന് അടുത്ത് എത്തിയപ്പോള്‍ വലിയതോതില്‍ പുക ഉയര്‍ന്നതോടെയാണ് ബസ് നിര്‍ത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഈ ബസിന് സ്ഥിരമായി കേടുപാട് സംഭവിച്ച് യാത്ര മുടങ്ങാറുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. തീ പിടിത്തത്തെ…
Read Moreഏഴ് വര്‍ഷത്തെ ബന്ധം മതിയാക്കിയ കാമുകിയെ വെടിവച്ചശേഷം യുവാവ് ജീവനൊടുക്കി; സംഭവം ഗസ്റ്റ് ഹൗസിൽ മുറിയെടുത്തശേഷം
കോൽക്കത്ത: ഏഴു വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച പങ്കാളിക്കുനേരേ വെടിയുതിർത്തശേഷം യുവാവ് ആത്മഹത്യ ചെയ്തു. കോൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലെ ഗസ്റ്റ് ഹൗസിൽ പകൽ സമയത്തായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബഡ്ജ് ബഡ്ജിലെ താമസക്കാരനായ രാകേഷ് കുമാർ ഷായാണു മരിച്ചത്. ഇതേ നാട്ടുകാരിയായ പങ്കാളി നിക്കു കുമാരി ദുബെയ്ക്കു വെടിയേറ്റു. ബുധനാഴ്ച ഉച്ചയോടെ ഇരുവരും ഒരുമിച്ചാണു കോൽക്കത്തയിലെ ഗസ്റ്റ് ഹൗസിൽ എത്തിയത്. വൈകിട്ട് നാലരയോടെ അവരുടെ മുറിയിൽനിന്നു വെടിയൊച്ച മുഴങ്ങി. രാകേഷ് തന്റെ കാലിൽ വെടിയുതിര്‍ത്തുവെന്ന് പറഞ്ഞ് നിക്കു റിസപ്ഷനിലേക്ക് ഓടിയെത്തി. റിസപ്ഷനിസ്റ്റുകൾ നിക്കുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് മറ്റൊരു വെടിയൊച്ച കേട്ടത്. ജീവനക്കാർ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാകേഷിനെയാണ് കണ്ടത്. താമസിയാതെ മരണം സംഭവിച്ചു. നിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏഴ് വർഷത്തോളം നിക്കുവും രാകേഷും ഒന്നിച്ചായിരുന്നുവെന്നു പോലീസ്…
Read More‘സുധാകര കൂടോത്രത്തിൽ കോൺഗ്രസിൽ അനിഷ്ടം’; ഡി.കെയുടെ കൂടോത്രം കണ്ടെത്തിയതും കേരളത്തിലെ മന്ത്രവാദി; ഏർപ്പാടാക്കിയത് കോൺഗ്രസ് നേതാവ്
കണ്ണൂര്‍: കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിനെതിരേ മൃഗബലിയും ഗൂഢപൂജയും കണ്ണൂർ ജില്ലയിലെ പ്രമുഖ ക്ഷേത്രത്തിനു സമീപം നടന്നെന്ന് കണ്ടെത്തിയതും കേരളത്തിൽനിന്നുള്ള മന്ത്രവാദി. കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവാണ് ഡി.കെ. ശിവകുമാറിന് മന്ത്രവാദിയെ ഏർപ്പാടാക്കിയതെന്നും പറയുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൂജയിലാണ് മൃഗബലിയും ഗൂഢപൂജയും കണ്ണൂരിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ ശിവകുമാറിനെതിരേ നടന്നതായി കണ്ടെത്തിയത്. അന്ന് ശിവകുമാർ കേരളത്തെക്കുറിച്ചു നടത്തിയ ആരോപണം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അപ്പാടെ തള്ളിയിരുന്നു. കേരളം ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളുടെ നാടല്ലെന്നായിരുന്നു അന്ന് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അതിനിടെ കെപിസിസി പ്രസിഡന്റും എംപിയുമായ കെ. സുധാകരനെതിരേ അജ്ഞാതർ കൂടോത്രം നടത്തിയെന്ന ആരോപണവും കൂടോത്രവസ്തുക്കൾ പുറത്തെടുക്കുന്ന ദൃശ്യങ്ങളും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കണ്ണൂർ നടാലിലെ കെ. സുധാകരന്റെ വീട്ടുപറന്പിലെ വിവിധയിടങ്ങളിൽനിന്നായി കൂടോത്രമെന്ന നിഗൂഢപൂജ ചെയ്ത് കുഴിച്ചിട്ട ചില വസ്തുക്കൾ കുഴിച്ചെടുത്തതായി സുധാകരൻ തന്നെ സമ്മതിച്ചു. ഇതു…
Read Moreകലയുടെ കൊലപാതകം: അനിലിനെ നാട്ടിലെത്തിക്കും; പ്രതികളുടെ ചോദ്യംചെയ്യൽ തുടരുന്നു; മൃതദേഹം ടാങ്കിൽ നിന്ന് മാറ്റി സംസ്കരിച്ചിരിക്കാമെന്ന് പോലീസ്
മാന്നാർ: മാന്നാറിലെ കൊലപാതകത്തിൽ കലയുടെ മൃതദേഹം ടാങ്കിൽ നിന്നും മാറ്റിയിട്ടുണ്ടാവാമെന്ന് പോലീസിനു സംശയം. എല്ലാവരും പോയശേഷം മൃതദേഹം മറ്റൊരിടത്തു സംസ്കരിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. കലയെ വലിയ പെരുമ്പുഴ പാലത്തിൽ കൊലപ്പെടുത്തിയ ശേഷം നദിയിൽ തള്ളുവാനായിരുന്നു പദ്ധതി.എന്നാൽ അന്നത്തെ സാഹചര്യം അതിന് ഒത്ത് വരാഞ്ഞതിനാലാണ് നേരെ വീട്ടിലേക്കു കൊണ്ടുപോയത്. തുടർന്നു കസ്റ്റഡിയിലുളള പ്രതികളായ പ്രമോദ്, ജിനു, സോമൻ എന്നിവരുമായി ചേർന്നു സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു.എന്നാൽ ഇവർ പോയ ശേഷം കലയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിഗമനം. പോലീസിന്റെ സഹായി സോമൻ ടാങ്കിൽനിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായും ശരീരം നശിപ്പിക്കാൻ രാസലായനി ഉപയോഗിച്ചതായും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ, ഫോറൻസിക് ഉദ്യോഗസ്ഥർ ഇതു വിശ്വാസത്തിൽ എടുത്തില്ല. ടാങ്കിൽ നിന്നും ലഭിച്ചതു ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. എന്നാൽ കാര്യമായ ഒന്നും ലഭിക്കാഞ്ഞതാണ് മൃതദേഹം പിന്നീട് ഇവിടെ നിന്നും മാറ്റിയതായി…
Read More