പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്നു; മ​ല​പ്പു​റ​ത്ത് ഇ​നി​യും വേ​ണം പ​തി​നാ​യി​രം സീ​റ്റ്

മ​ല​പ്പു​റം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ മ​ല​പ്പു​റ​ത്ത് ഇ​നി​യും സീ​റ്റ് വേ​ണ്ട​ത് 16881 പേ​ർ​ക്കാ​ണ്. ഇ​പ്പോ​ൾ മ​ല​പ്പു​റ​ത്ത് ബാ​ക്കി​യു​ള്ള​ത് 6937 സീ​റ്റു​ക​ളാ​ണ്. അ​താ​യ​ത് പ​തി​നാ​യി​ര​ത്തോളം​ സീ​റ്റു​ക​ൾ ഇ​നി​യും ക​ണ്ടെ​ത്ത​ണം. ആ​കെ 7000ത്തോ​ളം പേ​ർ​ക്കാ​ണ് സീ​റ്റ് വേ​ണ്ടി​വ​രി​ക എ​ന്നാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​രു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം നോ​ക്കി കൂ​ടു​ത​ൽ താ​ത്ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ എ​ല്ലാ​വ​ർ​ക്കും സീ​റ്റ് കി​ട്ടു​മോ​യെ​ന്ന ആ​ശ​ങ്ക ബാ​ക്കി​യാ​ണ്.  

Read More

ബി​ഹാ​റി​ൽ മൂ​ന്ന് പാ​ല​ങ്ങ​ൾ കൂ​ടി ത​ക​ർ​ന്നു; 15 ദി​വ​സ​ത്തി​നി​ടെ ത​ക​ർ​ന്ന​ത് ഒ​ൻ​പ​ത് പാ​ല​ങ്ങ​ൾ

പ​ട്ന: ബി​ഹാ​റി​ൽ മൂ​ന്നു പാ​ല​ങ്ങ​ൾ കൂ​ടി ത​ക​ർ​ന്നു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തി​നി​ടെ​യു​ണ്ടാ​കു​ന്ന ഒ​ൻ​പ​താ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. സ​ര​ൺ, സി​വാ​ൻ ജി​ല്ല​ക​ളി​ലാ​ണ് മൂ​ന്ന് പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന​ത്. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ പ​ഴ​യ പാ​ല​ങ്ങ​ളു​ടെ സ​ർ​വേ ഉ​ട​ൻ ന​ട​ത്താ​നും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മു​ള്ള​വ ക​ണ്ടെ​ത്താ​നും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ റോ​ഡ് നി​ർ​മാ​ണ വ​കു​പ്പി​നും റൂ​റ​ൽ വ​ർ​ക്സ് വ​കു​പ്പി​നും നി​ർ​ദേ​ശം ന​ൽ​കി. ശ​ക്ത​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തു​ണ്ട്.

Read More

മ​ദ്യ​പി​ച്ച​തി​നാ​ൽ കോ​ള​ജി​ൽ ക​യ​റ്റാ​ൻ വി​സ​മ്മ​തി​ച്ചു; സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ വി​ദ്യാ​ർ​ഥി കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: മ​ദ്യ​പി​ച്ച് കോ​ള​ജി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വി​ദ്യാ​ർ​ഥി കു​ത്തി​ക്കൊ​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ബം​ഗ​ളൂ​രു അ​മൃ​ത​ഹ​ള്ളി​യി​ലെ സി​ന്ധി കോ​ള​ജി​ലാ​ണ് സം​ഭ​വം. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യ ജ​യ് കി​ഷോ​ർ റാ​യ് (52) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​ദ്യ​പി​ച്ച​നി​ല​യി​ൽ എ​ത്തി​യ ഭാ​ർ​ഗ​വ് എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ള​ജി​ൽ ഫെ​സ്റ്റ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഭാ​ർ​ഗ​വി​നും കൂ​ട്ടു​കാ​ർ​ക്കും സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത്. ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഭാ​ർ​ഗ​വ് അ​ടു​ത്തു​ള്ള ക​ട​യി​ൽ പോ​യി ക​ത്തി വാ​ങ്ങി റാ​യി​യു​ടെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ്ര​തി​യെ പി​ന്നീ​ട് പി​ടി​കൂ​ടി.  

Read More

കാ​മ്പ​സു​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 35 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ; കെ​എ​സ്‌​യു​വി​ന് ഇ​ത്ത​രം ച​രി​ത്രം പ​റ​യാ​നു​ണ്ടോ? ഡി​വൈ​എ​ഫ്ഐ​ക്കാ​ർ ചെ​യ്ത​ത് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ത​ന്നെ​യെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാമ്പ​സു​ക​ളി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കു​ന്പോ​ൾ ഒ​രു വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തെ താ​റ​ടി​ച്ച് കാ​ണി​ക്കു​ന്ന പ്ര​തി​പ​ക്ഷ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 35 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കാമ്പ​സു​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. കെഎ​സ് യു ​ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളെ ചെ​റു​ത്താ​ണ് എ​സ്എ​ഫ്ഐ വ​ള​ർ​ന്ന​ത്. തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്തു​ന്ന ശൈ​ലി​യാ​ണ് എ​സ്എ​ഫ്ഐ​ക്ക് ഉ​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി. ന​വ​കേ​ര​ള സ​ദ​സ്‌​സി​ൽ ബ​സി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത​വ​രെ ര​ക്ഷി​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഡി​വൈ​എ​ഫ്ഐ​ക്കാ​ർ ചെ​യ്ത​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ്. താ​ൻ ക​ണ്ട കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യെ തു​ട​ർ​ന്ന് സ്പീ​ക്ക​ർ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോട്ടീസ് ത​ള്ളു​ക​യാ​യി​രു​ന്നു.

Read More

മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലും കൈ​യി​ൽ പ​ണ​മി​ല്ല;  സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ക​ർ​ഷ​ക​ന്‍റെ നി​രാ​ഹാ​ര സ​മ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പൈ​​​ക്ലോ സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ പ​​​ണം കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ഉ​​​ട​​​ൻ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ക​​​ർ​​​ഷ​​​ക​​​ന്‍റെ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം. കോ​​​ട്ട​​​യം വി​​​ല്ലൂ​​​ന്നി സ്വ​​​ദേ​​​ശി സ​​​ജി എം. ​​​ഏ​​​ബ്ര​​​ഹാ​​​മാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ചൊ​​​വാ​​​ഴ്ച 11 മു​​​ത​​​ൽ സ​​​ജി നി​​​രാ​​​ഹാ​​​രം ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നു സ​​​ജി പ​​​റ​​​ഞ്ഞു. ര​​​ണ്ടു മാ​​​സ​​​മാ​​​യി പ​​​ണം കി​​​ട്ടാ​​​ത്ത​​​തി​​​നാ​​​ൽ മ​​​രു​​​ന്നു​​​മേ​​​ടി​​​ക്കാ​​​ൻ പോ​​​ലും സാ​​​ധി​​​ക്കു​​​ന്നി​​​ല്ല.​​ കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും സ്ഥി​​​തി ഇ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നും സ​​​ജി പ​​​റ​​​ഞ്ഞു.

Read More

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത്, കാ​യി​ക​മേ​ള എ​റ​ണാ​കു​ള​ത്തും; പ്ര​ഖ്യാ​പ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഡി​സം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കും. ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ന​ട​ത്തു​ന്ന​ത് പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ചാ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ ഒ​രു ക​ലാ​രൂ​പം ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത്ത​ര​ത്തി​ൽ ഒ​രു ക​ലാ​രൂ​പം മ​ത്സ​ര ഇ​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കാ​യി​ക​മേ​ള ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 22 വ​രെ എ​റ​ണാ​കു​ള​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ടി​ടി​ഐ, പി​പി​ടി​ടി​ഐ ക​ലോ​ത്സ​വം സെ​പ്റ്റം​ബ​ർ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തും. സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ക​ണ്ണൂ​രി​ൽ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ 27 വ​രെ​യും ശാ​സ്ത്ര​മേ​ള ആ​ല​പ്പു​ഴ​യി​ൽ ന​വം​ബ​ർ 14 മു​ത​ൽ 17 വ​രെ​യും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ദി​ശ എ​ക്സ്പോ, ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ തൃ​ശൂ​രി​ലും ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Read More

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ ക​ന​ക്കും; അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്‌​ച വ​രെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നാ​ളെ​യും ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Read More

കു​ട്ടി​ക​ൾ ആ​രോ​ഗ്യ​മു​ള്ള​വ​രാ​യി വ​ള​ര​ണം; എ​സ്‌​സി​ഇ​ആ​ർ​ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹെ​ൽ​ത്തി കി​ഡ്‌​സ് പ​ദ്ധ​തി സം​സ്ഥാ​ന ക​രി​ക്കു​ലം ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് ഹെ​ൽ​ത്തി കി​ഡ്‌​സ് എ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്‌​സി​ഇ​ആ​ർ​ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹെ​ൽ​ത്തി കി​ഡ്‌​സ് പ​ദ്ധ​തി സം​സ്ഥാ​ന ക​രി​ക്കു​ലം ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് പു​സ്ത​ക​ങ്ങ​ളാ​ണ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് നി​ല​വി​ലെ ടൈം​ടേ​ബി​ൾ പ്ര​കാ​രം ആ​ഴ്ച​യി​ൽ ആ​രോ​ഗ്യ, കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് മൂ​ന്ന് പീ​രീ​ഡു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​ർ​ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ കാ​യി​കാ​ധ്യാ​പ​ക​രു​ടെ​യും, വി​ദ​ഗ്‌​ധ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… കു​ട്ടി​ക​ൾ ആ​രോ​ഗ്യ​മു​ള്ള​വ​രാ​യി വ​ള​ര​ണം..പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് ഹെ​ൽ​ത്തി കി​ഡ്‌​സ്. എ​സ്‌​സി​ഇ​ആ​ർ​ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹെ​ൽ​ത്തി കി​ഡ്‌​സ് പ​ദ്ധ​തി സം​സ്ഥാ​ന ക​രി​ക്കു​ലം…

Read More

ഹാ​ത്ര​സ് ദു​ര​ന്തം; മ​ര​ണം 130; ആൾ ദൈവം ഒളിവിൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ത്ര​സി​ൽ തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 130 ആ​യി ഉ​യ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 121 പേ​രു​ടെ മ​ര​ണ​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. പ​രി​ക്കേ​റ്റ നൂ​റോ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ൻ​ഡി​ആ​ർ​ഫി​ന്‍റെ മെ​ഡി​ക്ക​ൽ ടീം ​എ​ത്തി​യി​ട്ടു​ണ്ട്. ആ​ൾ​ദൈ​വ​മാ​യ ഭോ​ലെ ബാ​ബ എ​ന്ന് വി​ളി​ക്കു​ന്ന സ​ക​ർ വി​ശ്വ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ത്‌​സം​ഗി​ൽ (പ്രാ​ർ​ഥ​നാ​യോ​ഗം) പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹാ​ത്ര​സി​ലെ സി​ക്ക​ന്ദ​ർ റൗ​വി​ലെ പാ​ട​ത്ത് താ​ത്കാ​ലി​ക പ​ന്ത​ൽ കെ​ട്ടി​യാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്. ഭോ​ലെ ബാ​ബ​യെ ആ​ദ​രി​ക്കാ​നാ​യി​രു​ന്നു സ​ത്‌​സം​ഗ്. ച​ട​ങ്ങ് അ​വ​സാ​നി​ച്ച​പ്പോ​ൾ ഭോ​ലെ ബാ​ബ​യു​ടെ ദ​ർ​ശ​ന​ത്തി​നാ​യി ഭ​ക്ത​ർ തി​ര​ക്കു കൂ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ബാ​ബ​യു​ടെ കാ​ൽ പ​തി​ഞ്ഞ മ​ണ്ണ് ശേ​ഖ​രി​ക്കാ​നും ഭ​ക്ത​ർ ശ്ര​മി​ച്ചു. ഭോ​ലെ ബാ​ബ​യു​ടെ കാ​ർ ക​ട​ന്നു​പോ​കു​ന്ന​തു വ​രെ ജ​ന​ക്കൂ​ട്ടം പോ​ക​രു​തെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. സ്ത്രീ​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഏ​റെ​യും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: മൂ​ന്ന് വ​യ​സു​കാ​രി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി പ്ര​തി​യു​ടെ വീ​ട്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പീ​ഡ​നം. ​സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ സ​ന്തോ​ഷ് ഖു​ന്തി​യെ(23) പോ​ലീ​സ് പി​ടി​കൂ​ടി. പെ​ൺ​കു​ട്ടി ക​ളി​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ൾ പ്ര​തി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി  വീ​ട്ടി​ൽ​വ​ച്ച് കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​കെ എ​ത്താ​ൻ താ​മ​സി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ ന​ട​ത്തി‍​യ തി​ര​ച്ചി​ലൊ​ടു​വി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​ത്. പി​ന്നാ​ലെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള പി​പ്പി​ലി പ്ര​ദേ​ശ​ത്ത് നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More