തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്ററ്റ് ഹാജരാക്കി ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന യുവതിക്ക് സർട്ടിഫിക്കറ്റ് നിർമിച്ചുകൊടുത്തവരെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വിവിധ സർവകലാശാലകളുടെ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമിച്ച് വൻതുകയ്ക്ക് വിൽക്കുന്ന വൻ മാഫിയ തന്നെ ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ലഭിക്കാനായി ഇതുപോലെയുള്ള വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നതായും പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ വ്യാജനേത് ഒറിജിനലേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് വ്യാജസർട്ടിഫിക്കറ്റുകൾ നിർമിക്കുന്നത്. വലിയൊരു സംഘം തന്നെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഓരോ പുതിയ കേസും വ്യക്തമാക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ട സ്വദേശിനിയായ യുവതി സൂററ്റിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി നേടിയതുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിഫാം പരീക്ഷയിൽ വിജയിച്ച മറ്റൊരു വിദ്യാർഥിനിയുടെ മാർക്ക് ലിസ്റ്റ്…
Read MoreCategory: Loud Speaker
ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് സ്ഥിരം കുറ്റവാളി;രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരേ സാധാരണ ഇത് ചുമത്താറില്ലെന്ന് ബിജെപി നേതാക്കൾ
തൃശൂർ: ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാറിനെതിരേ സ്ഥിരം കുറ്റവാളിയെന്ന പേരിൽ കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരേ ജില്ലയിലെന്പാടും ബിജെപി പ്രതിഷേധം. അനീഷിനെതിരേ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിയ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ ബിജെപി മാർച്ച് നടത്തി. പോലീസ് നൽകിയ റിപ്പോർട്ടിനെ നിയമപരമായിതന്നെ നേരിടുമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. നിരവധി കേസകളിൽ പ്രതിയാണ് അനീഷെന്ന് പറഞ്ഞാണ് അനീഷിനെതിരേ സ്ഥിരം കുറ്റവാളി കേസ് ചുമത്തിയിരിക്കുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരേ ചുമത്തുന്ന നടപടിക്രമമാണിത്. ആറു മാസത്തിനുള്ളിൽ ഇനി ഏതെങ്കിലും കേസിൽ പ്രതിയായാൽ അനീഷ് കുമാറിനെതിരേ കാപ്പ ചുമത്തും. ഇനി കേസിൽ ഉൾപ്പെടില്ലെന്ന് കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകുന്നതാണ് നടപടിക്രമം. ഇന്നുതന്നെ കോടതിയിൽ ഹാജരായി നടപടിക്രമങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. കാപ്പ ചുമത്തിയാൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. അതേസമയം…
Read Moreഈശ്വരപ്രാർഥനയ്ക്കായി എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് നിർദേശം; ചൊടിച്ച് മുഖ്യമന്ത്രി; ചടങ്ങുകൾ ഒരു പ്രത്യേക രീതിയിൽ സംഘടിപ്പിക്കാൻ പാടില്ലന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സർക്കാർ ചടങ്ങുകൾ മതനിരപേക്ഷമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി 2023-ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. പരിപാടി തുടങ്ങുന്നതിനു മുൻപായി ഈശ്വരപ്രാർഥനയ്ക്ക് വേണ്ടി എല്ലാവരോടും എഴുന്നേറ്റുനിൽക്കുന്നതിന് വേദിയിൽനിന്നു നിർദേശമുണ്ടായി. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതെന്നാണ് സൂചന. മതങ്ങളിൽ ഈശ്വരവിശ്വാസികളും അവിശ്വാസികളുമുണ്ട്. ഹിന്ദുമതത്തിൽ എല്ലാവരും ഈശ്വര പ്രതിഷ്ഠയിൽ വിശ്വസിക്കുന്നവരല്ല. ആദ്യം മുതൽ ഈശ്വരനെ നിഷേധിച്ചു ജീവിക്കുന്നവരുമുണ്ട്. ചടങ്ങുകൾ ഒരു പ്രത്യേക രീതിയിൽ സംഘടിപ്പിക്കാൻ പാടില്ലന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്ന മനോഭാവം എല്ലാ ചടങ്ങിലും പ്രകടമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഎവിടെ മൂടിയാലും അവിടെ മാന്തും സോമൻ; അന്ന് ഇലന്തൂരിൽ, ഇന്ന് മാന്നാറിൽ; ഒരു വിളിപ്പാടകലെ പോലീസിന് സഹായിയായി ഈ തിരുവല്ലക്കാരൻ
മാന്നാർ: കുഴിച്ചിട്ട മൃതദേഹങ്ങൾ എടുക്കുന്നതിന് പലപ്പോഴും പോലീസിനെ സഹായിക്കുന്ന വ്യക്തിയാണ് തിരുവല്ല സ്വദേശി സോമൻ. ഇലന്തൂർ നരബലിയുൾപ്പെടെയുള്ള കേസുകളിൽ ശരീരാവശിഷ്ടങ്ങളെടുക്കാൻ സഹായിച്ചത് സോമനാണ്. മാന്നാറിൽ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിലും പോലീസിന് സഹായിക്കാൻ സോമൻ സജീവമായിരുന്നു. ടാങ്കിനുള്ളിലേക്ക് ഇറങ്ങുന്നതിനിടയിൽ സ്ലാബിൽ കാൽ തട്ടി മുറിഞ്ഞെങ്കിലും പിൻമാറാൻ സെമൻ തയാറായില്ല. ടെറ്റോൾ ഒഴിച്ച് കാൽ കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ ശേഷം വീണ്ടും ടാങ്കിനുള്ളിലേക്ക് ഒരു മടിയും കൂടാതെ സോമൻ ഇറങ്ങി. അതേസമയം, യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്നു പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പക്ഷേ, അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് മൂന്നുമാസം മുന്‍പ്…
Read Moreമാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതി കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് പോലീസ്; മൃതദേഹം സെപ്റ്റിക് ടാങ്കില്‍
മാന്നാര്‍ (ആലപ്പുഴ): മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ. യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്നു പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പക്ഷേ, അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് മൂന്നുമാസം മുന്‍പ് പോലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമന്, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാൾ ഇസ്രയേലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി എസ്പി വാർത്തസമ്മേളനത്തിൽ…
Read Moreസ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; തുക വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ബജറ്റില്‍ നീക്കിവച്ച തുക വിനിയോഗിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്നു ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെപിഎസ്ടിഎ) അടക്കം നല്‍കിയിട്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ നിര്‍ദേശം. ഈ മാസം പത്തിനകം വിശദീകരണ പത്രിക സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി പത്തിനു പരിഗണിക്കാന്‍ മാറ്റി. കേന്ദ്ര പദ്ധതി പ്രകാരം പ്രധാനാധ്യാപകര്‍ക്ക് മേല്‍നോട്ട ചുമതല മാത്രമാണുള്ളതെന്നും അതിനപ്പുറമുള്ള സാമ്പത്തിക ബാധ്യത പ്രധാനാധ്യാപകര്‍ ചുമക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേസ് ഈ ഘട്ടത്തില്‍ തീര്‍പ്പാക്കുന്നത് പദ്ധതി നിലച്ചുപോകാനിടയാക്കുമെന്നും കുട്ടികളുടെ കാര്യമായതിനാല്‍ അതിനു മുതിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. പദ്ധതി തുടര്‍ന്ന് നടത്തുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ അടിയന്തരമായി തയാറാക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്നാണു വിശദീകരണം തേടിയത്.
Read Moreഗാർഹിക പീഡനം; എസ്പി ഓഫീസിൽ പരാതി പറയാനെത്തിയ ഭാര്യയെ ഹെഡ് കോൺസ്റ്റബിൾ കുത്തിക്കൊന്നു
ബംഗളൂരു: ഭർത്താവിന്റെ മോശം പെരുമാറ്റത്തിനെതിരേ പരാതി നൽകാനെത്തിയ യുവതിയെ എസ്പി ഓഫീസിനു പുറത്തു ഹെഡ് കോൺസ്റ്റബിൾ കുത്തിക്കൊന്നു. ഭാര്യ മമത (37) ആണു കൊല്ലപ്പെട്ട സംഭവത്തിൽ മമതയുടെ ഭർത്താവായ ഗോരുർ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ലോകനാഥിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. 17 വർഷം മുൻപു വിവാഹിതരായ ദമ്പതികൾക്കു രണ്ടു കുട്ടികളുണ്ട്. ഗാർഹിക പീഡനത്തെക്കുറിച്ച് എസ്പിയോടു പരാതിപ്പെടാനെത്തിയതായിരുന്നു മമത. കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയശേഷം ഒളിവിൽപ്പോയ ലോക്നാഥിനെ പോലീസ് കണ്ടെത്തി ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreസംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം; ശമ്പളവും ആനുകൂല്യങ്ങളും വേണ്ടെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ
ഗൊല്ലപ്രോലു (ആന്ധ്രപ്രദേശ്): സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തന്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള പ്രത്യേക അലവൻസുകളും നിരസിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ക്യാമ്പ് ഓഫീസ് നവീകരണവും അറ്റകുറ്റപ്പണികളും നടത്തരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞു. പുതിയ ഫർണിച്ചറുകൾ വാങ്ങരുത്. ആവശ്യമെങ്കിൽ അതെല്ലാം സ്വന്തമായി കൊണ്ടുവരും. താൻ നേതൃത്വം നൽകുന്ന പഞ്ചായത്ത് രാജ് വകുപ്പിനു മതിയായ ഫണ്ട് ഇല്ലെന്നതാണ് ഈ ആനുകൂല്യങ്ങൾ നിഷേധിക്കാൻ പ്രേരിപ്പിച്ചതെന്നും ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ സംസാരിക്കവെ ഉപമുഖ്യമന്ത്രി പറഞ്ഞു. സൂപ്പർതാരവും രാഷ്ട്രീയപ്രവർത്തകനുമായ ചിരഞ്ജീവിയുടെ ഇളയസഹോദരനാണ് 55കാരനായ കോണിദെല കല്യാൺ ബാബു എന്ന പവൻ കല്യൺ. ജനസേന പാർട്ടിയുടെ സ്ഥാപകനും പ്രസിഡന്റുമാണ്. നടൻ, സംവിധായകൻ, തിരക്കഥകൃത്ത്, സ്റ്റണ്ട് കോർഡിനേറ്റർ എന്നീ മേഖലകളിലും പ്രവർത്തിക്കുന്ന അദ്ദേഹത്തെ തെലുങ്കിലെ “പവർ സ്റ്റാർ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
Read Moreആന്ധ്രാപ്രദേശ് വിഭജനം പൂർത്തിയായി പത്തുവർഷം; രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോൺഗ്രസ് നേതാവായ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ആറിന് ഹൈദരാബാദിൽ കാണണമെന്ന് ആവശ്യപ്പെട്ടാണ് എൻഡിഎ നേതാവുകൂടിയായ നായിഡു കത്ത് അയച്ചത്. ആന്ധ്രാപ്രദേശ് വിഭജനം പൂർത്തിയായി പത്തുവർഷം ആകുന്നതോടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനാണു യോഗം ചേരുന്നതെന്നു സൂചനയുണ്ട്. ആന്ധ്രാ വിഭജനം പൂർത്തിയായി പത്ത് വർഷം പിന്നിടുമ്പോൾ ഹൈദരാബാദ് പൊതു തലസ്ഥാനമായുള്ള നിയമവും അവസാനിക്കുകയാണ്. അമരാവതിയിൽ പുതിയ തലസ്ഥാനം പണിയാനുള്ള നായിഡുവിന്റെ നീക്കങ്ങളെല്ലാം ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലേറിയതോടെ വഴിമുട്ടിയിരുന്നു. മുൻ ടിഡിപി അംഗവും നായിഡുവിന്റെ വിശ്വസ്തനുമായിരുന്നു രേവന്ത് റെഡ്ഢി. 2017ലാണ് റെഡ്ഡി ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നത്.
Read Moreബിജെപി എംപിമാരുടെ പരാതി; രാഹുല്‍ ഗാന്ധിയുടെ “ഹിന്ദു” പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കി
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭയിലെ “ഹിന്ദു’ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി. ഇന്നലെ നടത്തിയ രാഹുലിന്റെ ചില പരാമര്‍ശങ്ങള്‍ക്കെതിരേ ബിജെപി എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ പരാമർശം. ആര്‍എസ്എസ് അല്ല ഹിന്ദുക്കള്‍ എന്ന പരാമര്‍ശവും നീക്കി. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നെന്നടക്കം പറഞ്ഞാണ് രാഹുൽ ബിജെപിയെ ലോക്സഭയിൽ കടന്നാക്രമിച്ചത്. നിങ്ങൾ ഹിന്ദുവല്ല, ബിജെപിയും ആർഎസ്എസും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള പരാമർശമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രസംഗത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് പറഞ്ഞു. താൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി. രാഹുൽ മാപ്പ് പറയുന്നണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.
Read More