ബി​ജെ​പി എം​പി​മാ​രു​ടെ പ​രാ​തി; രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ  “ഹി​ന്ദു” പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ​രേ​ഖ​ക​ളി​ല്‍​നി​ന്നു നീ​ക്കി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭ​യി​ലെ “ഹി​ന്ദു’ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ​രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി. ഇ​ന്ന​ലെ ന​ട​ത്തി​യ രാ​ഹു​ലി​ന്‍റെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രേ ബി​ജെ​പി എം​പി​മാ​ര്‍ സ്പീ​ക്ക​റെ ക​ണ്ട് പ​രാ​തി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഹി​ന്ദു​ക്ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ചി​ല​ർ ഹിം​സ​യി​ലും വി​ദ്വേ​ഷ​ത്തി​ലും ഏ​ർ​പ്പെ​ടു​ന്നു​വെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ​ത്തെ ചൂ​ണ്ടി​യു​ള്ള രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. ആ​ര്‍​എ​സ്എ​സ് അ​ല്ല ഹി​ന്ദു​ക്ക​ള്‍ എ​ന്ന പ​രാ​മ​ര്‍​ശ​വും നീ​ക്കി. ഹി​ന്ദു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ വെ​റു​പ്പ് പ​റ​യു​ന്നെ​ന്ന​ട​ക്കം പ​റ​ഞ്ഞാ​ണ് രാ​ഹു​ൽ ബി​ജെ​പി​യെ ലോ​ക്സ​ഭ​യി​ൽ ക​ട​ന്നാ​ക്ര​മി​ച്ച​ത്. നി​ങ്ങ​ൾ ഹി​ന്ദു​വ​ല്ല, ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഹി​ന്ദു​ക്ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള പ​രാ​മ​ർ​ശ​മാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. പ​ര​മ​ശി​വ​ന്‍റെ ചി​ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം. പ്ര​സം​ഗ​ത്തി​ൽ ഇ​ട​പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഹി​ന്ദു​ക്ക​ളെ അ​ക്ര​മി​ക​ളെ​ന്ന് വി​ളി​ച്ച​ത് ഗൗ​ര​വ​ത​ര​മെ​ന്ന് പ​റ​ഞ്ഞു. താ​ൻ ഹി​ന്ദു​ക്ക​ളെ​യ​ല്ല, ന​രേ​ന്ദ്ര​മോ​ദി​യെ​യും ബി​ജെ​പി​യെ​യു​മാ​ണ് വി​മ​ർ​ശി​ച്ച​തെ​ന്നും ഹി​ന്ദു​വെ​ന്നാ​ൽ ബി​ജെ​പി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി. രാ​ഹു​ൽ മാ​പ്പ് പ​റ​യു​ന്ന​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

ഭ്രാ​ന്തു​ള്ള​വ​ർ ഗ​വ​ർ​ണ​ർ ആ​ക​രു​തെ​ന്നു ഭ​ര​ണ​ഘ​ട​ന പ​റ​ഞ്ഞ​ട്ടി​ല്ല; വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി എം. ​സ്വ​രാ​ജ്

ക​ണ്ണൂ​ര്‍: കേ​ര​ള ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ്. ഭ്രാ​ന്തു​ള്ള​വ​ർ​ക്ക് എം​പി​യോ എം​എ​ൽ​എ​യോ ആ​കാ​നാ​കി​ല്ലെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ടെ​ന്നും എ​ന്നാ​ൽ ഭ്രാ​ന്തു​ള്ള​വ​ർ ഗ​വ​ർ​ണ​ർ ആ​ക​രു​തെ​ന്നു ഭ​ര​ണ​ഘ​ട​ന പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ക​ണ്ണൂ​രി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ “ഭ​ര​ണ​ഘ​ട​ന വാ​യ​ന സ​മ​കാ​ലീ​ന ഇ​ന്ത്യ​യി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഭാ​വി​യി​ൽ കേ​ര​ള ഗ​വ​ർ​ണ​റാ​കു​മെ​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ വ​കു​പ്പ് ഒ​ഴി​വാ​ക്കി​യ​താ​ണോ​യെ​ന്ന് ന​മു​ക്ക് പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സ്വ​രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഭാ​ര​തീ​യ ന്യാ​യ​ സം​ഹി​ത; ഗു​ണ്ട​ക​ള്‍​ക്ക് കു​രു​ക്ക് മു​റു​കും

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ന്‍​എ​സ്)​യി​ല്‍ ഗു​ണ്ട​ക​ള്‍​ക്ക് കു​രു​ക്ക് മു​റു​കും. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ നി​ല​യ്ക്ക് നി​റു​ത്താ​നാ​ണ് പു​തി​യ നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യം. ഗു​ണ്ട​ക​ള്‍​ക്ക് വ​ലി​യ ശി​ക്ഷ കി​ട്ടു​ന്ന വ​കു​പ്പു​ക​ളാ​ണ് ബി​എ​ന്‍​എ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ സെ​ക്ഷ​ന്‍ 111 ലാ​ണ് സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ (ഓ​ര്‍​ഗ​നൈ​സ്ഡ് ക്രൈം) ​എ​ന്ന വ​കു​പ്പ് പു​തു​താ​യി ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന​വ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി മു​ങ്ങാ​മെ​ന്നു ക​രു​തി​യാ​ല്‍ വി​ല​ങ്ങു വീ​ഴും. കാ​ര​ണം സം​ഘ​ടി​ത​മാ​യി നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന സം​ഘ​ത്തി​ലൊ​രാ​ള്‍ ഒ​റ്റ​യ്ക്കു കു​റ്റ​കൃ​ത്യം ന​ട​ത്തി​യാ​ലും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും ഇ​നി കേ​സി​ല്‍ പെ​ടും. സം​ഘാം​ഗ​ങ്ങ​ളാ​യി അ​വ​ര്‍ ആ ​ഗ്രൂ​പ്പി​ല്‍ തു​ട​രു​ക​യാ​ണെ​ങ്കി​ലാ​ണ് കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. മൂ​ന്നു വ​ര്‍​ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ ശി​ക്ഷ കി​ട്ടു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ഒ​റ്റ​യ്‌​ക്കോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ചേ​ര്‍​ന്നോ ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് സം​ഘ​ടി​ത ക്രൈം ​സി​ന്‍​ഡി​ക്കേ​റ്റ്…

Read More

ഇനി ആശ്വാസക്കാലം; പാ​ച​കവാ​ത​ക വി​ല​ 31 രൂ​പ കു​റ​ച്ചു

ഡ​ൽ​ഹി : രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു. ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​ന് 31 രൂ​പ​യാ​ണു കു​റ​ഞ്ഞ​ത്. 1,655 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. 1685.50 രൂ​പ​യി​ല്‍ നി​ന്നാ​ണ് വി​ല 1,655ല്‍ ​എ​ത്തി​യ​ത്. നേ​ര​ത്തേ ജൂ​ണ്‍ ഒ​ന്നി​നു സി​ലി​ണ്ട​റി​ന് 70.50 രൂ​പ കു​റ​ച്ചി​രു​ന്നു. ഒ​രു​മാ​സം തി​ക​യു​മ്പോ​ഴാ​ണ് വീ​ണ്ടും വി​ല കു​റ​ച്ച​ത്. അ​തേ​സ​മ​യം, ഗാ​ര്‍​ഹി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള​ള സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചി​ട്ടി​ല്ല.

Read More

സ്ഥ​ലം​മാ​റ്റി​യ പോ​ലീ​സു​കാ​രെ തി​രി​ച്ചു​വി​ളി​ക്കാ​തെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചു​വി​ളി​ക്കാ​തെ ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​നാ​യി സ്ഥ​ലം മാ​റ്റു​ന്ന​ത്. എ​ന്നാ​ൽ ഫ​ലം വ​ന്ന് മാ​സം ഒ​ന്നാ​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രെ പ​ഴ​യ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​ട്ടി​ല്ല. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള​വ​ർ​ക്കാ​യി​രു​ന്നു ട്രാ​ൻ​സ്ഫ​ർ. താ​ത്കാ​ലി​ക സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച എ​സ്ഐ മാ​ർ മാ​ത്ര​മാ​ണ് അ​ത​തു സ്റ്റേ​ഷ​നു​ക​ളി​ൽ തി​രി​കെ​യെ​ത്തി​യി​ട്ടു​ള്ള​ത്. താ​ത്കാ​ലി​ക സ്ഥ​ലം മാ​റ്റം ആ​യ​തു കൊ​ണ്ട് ആ​ർ​ക്കും ത​ന്നെ കു​ടും​ബ​ത്തെ ഒ​പ്പം കൂ​ട്ടാ​നാ​യി​ട്ടി​ല്ല. താ​ത്കാ​ലി​ക നി​യ​മ​ന​മാ​യ​തി​നാ​ൽ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യ​ക്ഷ​മ​മാ​യി നി​ർ​വ​ഹി​ക്കു​ന്നി​ല്ല എ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ട്രാ​ൻ‌​സ്ഫ​ര്‍ വി​ഷ​യ​ത്തി​ല്‍ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ട്രാ​ൻ‌​സ്ഫ​ര്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും തി​രി​കേ അ​ത​ത് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​രെ പ​റ​ഞ്ഞ​യ​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്‍ കാ​ല​താ​മ​സം വ​രു​ന്ന​തി​നെ​കു​റി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും മി​ണ്ടാ​ട്ട​മി​ല്ല.

Read More

പാ​ഠം 1 – ജ​ന​ങ്ങ​ൾ; അ​ടി​സ്ഥാ​ന​വോ​ട്ടു​ക​ൾ ചോ​ർ​ന്ന​തു പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​നം വി​ല​യി​രു​ത്താ​ൻ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗം സ​മാ​പി​ച്ചു. സാ​ധാ​ര​ണ​ക്കാ​രെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന​വ​രെ​യും വി​ട്ടു​പോ​യ​വ​രെ​യും തി​രി​ച്ചെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കി കേ​ര​ള​ത്തി​ൽ നീ​ങ്ങ​ണ​മെ​ന്നു നി​ർ​ദേ​ശം ന​ൽ​കി. തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള പാ​ർ​ട്ടി​യു​ടെ വ​ർ​ഗ​പ​ര​മാ​യ സ​മീ​പ​ന​ത്തി​ൽ​നി​ന്നു വ്യ​തി​ച​ലി​ച്ചു​നീ​ങ്ങു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണു യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ൽ ഈ ​അ​ക​ൽ​ച്ച ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച​യ്ക്കു വ​ള​മാ​കു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി​ന​യം മു​റു​കെ​പ്പി​ടി​ച്ച് ജ​ന​വി​ശ്വാ​സ​മാ​ർ​ജി​ക്കാ​നു​ള്ള തീ​വ്ര​യ​ജ്ഞം സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്‌ ഉ​ണ്ടാ​ക​ണം. ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ ജ​ന​ങ്ങ​ളി​ലേ​ക്ക്‌ ഇ​റ​ങ്ങി​ച്ചെ​ന്നു​ള്ള തി​രു​ത്ത​ൽ പ്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നും കേ​ര​ളാ​ഘ​ട​ക​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ലേ​ക്കു കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത് സം​ഘ​ട​നാ​ത​ല​ത്തി​ലെ വീ​ഴ്ച​യാ​ണ്. ഇ​തു പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്ത​ണ​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. അ​ടി​സ്ഥാ​ന​വോ​ട്ടു​ക​ൾ ചോ​ർ​ന്ന​ത് പ​രി​ശോ​ധി​ച്ച് മു​ന്നോ​ട്ടു നീ​ങ്ങാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Read More

പി. ​ജ​യ​രാ​ജ​നെ​യും കേ​ര​ള​ത്തി​ലെ തി​രു​ത്ത​ൽ സം​ഘ​ത്തെ​യും ഒ​തു​ക്കാ​ൻ വേ​ണ്ടി ഒ​രു​ക്കി​യ പി​ണ​റാ​യി ടൂ​ൾ ആ​ണ് മ​നു; സി. കെ. നജാഫ്

ക​ണ്ണൂ​ർ: പി. ​ജ​യ​രാ​ജ​നെ​തി​രേ മു​ൻ ഡി​വൈ​എ​ഫ്ഐ നേ​താ​വ് മ​നു തോ​മ​സ് ന​ട​ത്തു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ സീ​ക്ര​ട്ട് ഓ​പ്പ​റേ​ഷ​നെ​ന്ന് എം​എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കെ. ന​ജാ​ഫ്. പി​ണ​റാ​യി വി​ജ​യ​നെ​തി​രേ കേ​ര​ള​ത്തി​ൽ മു​ഴു​വ​ൻ ഉ​ണ്ടാ​യി കൊ​ണ്ടി​രി​ക്കു​ന്ന പാ​ർ​ട്ടി​ക്കു​ള്ളി​ലെ പോ​രാ​ട്ടം ന​യി​ക്കു​ന്ന പി. ​ജ​യ​രാ​ജ​നെ​യും കേ​ര​ള​ത്തി​ലെ തി​രു​ത്ത​ൽ സം​ഘ​ത്തെ​യും ഒ​തു​ക്കാ​ൻ വേ​ണ്ടി ഒ​രു​ക്കി​യ പി​ണ​റാ​യി ടൂ​ൾ ആ​ണ് മ​നു എ​ന്ന് ന​ജാ​ഫ് പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും കേ​ര​ള​ത്തി​ൽ പി. ​ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്ത​തി​ൽ പു​തി​യ പാ​ർ​ട്ടി വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ​ലി​യ ശ​ക്തി ഒ​രു​ങ്ങു​ന്നു എ​ന്നും അ​റി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി. ​ജ​യ​രാ​ജ​ന്‍റെ ഈ ​നീ​ക്ക​ത്തെ ത​ട​യി​ടാ​നു​ള്ള പി​ണ​റാ​യി​യു​ടെ ‘ കു​ടും​ബ കൊ​ട്ടേ​ഷ​ൻ ‘ ആ​ണെ​ന്നും ന​ജാ​ഫ് ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ചെ​ങ്കൊ​ടി​യു​ടെ സം​സ്കാ​രം അ​ധോ​ലോ​ക​വു​മാ​യി നെ​ക്സ​സ് ഉ​ണ്ടാ​ക്കി എ​ന്ന​താ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ…

Read More

സി​പി​എ​മ്മി​നെ അ​ടി മു​ടി ബാ​ധി​ച്ച ജീ​ർ​ണ​ത​യെ ഒ​രാ​ളി​ലേ​ക്ക് മാ​ത്രം ചു​രു​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു; ഇ​തി​ന് ചി​ല ഘ​ട​ക ക​ക്ഷി​ക​ൾ കൂ​ട്ടു നി​ൽ​ക്കു​ക​യാ​ണ്; പി​ണ​റാ​യി വി​ജ​യ​നൊ​പ്പം; പി. ​കെ. ഫി​റോ​സ്

സി​പി​എ​മ്മി​ന്‍റെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മാ​ണ് എ​ന്ന ത​ര​ത്തി​ലാ​ണ് ചി​ല സി​പി​എം നേ​താ​ക്ക​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും വി​മ​ർ​ശ​ന​മെ​ന്ന് യൂ​ത്ത് ലീ​ഗ് നേ​താ​വ് പി. ​കെ. ഫി​റോ​സ്. സി​പി​എ​മ്മി​നെ അ​ടി മു​ടി ബാ​ധി​ച്ച ജീ​ർ​ണ​ത​യെ ഒ​രാ​ളി​ലേ​ക്ക് മാ​ത്രം ചു​രു​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന് ചി​ല ഘ​ട​ക ക​ക്ഷി​ക​ൾ കൂ​ട്ടു നി​ൽ​ക്കു​ക​യു​മാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ പി​ണ​റാ​യി വി​ജ​യ​നൊ​പ്പം എ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… സി​പി​എ​മ്മി​ന്‍റെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മാ​ണ് എ​ന്ന ത​ര​ത്തി​ലാ​ണ് ചി​ല സി​പി​എം നേ​താ​ക്ക​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും വി​മ​ർ​ശ​നം. ഇ​ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​ലാ​ൻ കാ​ര​ണം പി​ണ​റാ​യി വി​ജ​യ​ൻ മാ​ത്ര​മ​ല്ല എ​ന്ന​താ​ണ് ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ പ്ര​സി​ഡ​ണ്ടും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി…

Read More

ബി​ജെ​പി സി​പി​എം ബ​ന്ധം ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യും; തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ന് സി​പി​എം കൂ​ട്ടു​നി​ന്നെ​ന്ന്  കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ന് സി​പി​എം കൂ​ട്ടു​നി​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.  തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ഒ​ടു​ക്കം​വ​രെ സി​പി​എം ബി​ജെ​പി അ​ന്ത​ര്‍​ധാ​ര സ​ജീ​വ​മാ​യി​രു​ന്നു. തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​യ​താ​ണ് ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നു കാ​ര​ണം. ഒ​രു ക​മ്മീ​ഷ​ണ​ര്‍ മാ​ത്രം വി​ചാ​രി​ച്ചാ​ല്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. സി​പി​എ​മ്മി​നോ​ട് താ​ത്പ​ര്യ​മു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്നു. പൂ​രം അ​ല​ങ്കോ​ല​മാ​യ​പ്പോ​ഴും മ​ന്ത്രി രാ​ജ​ന് മൂ​ക​സാ​ക്ഷി​യാ​യി നി​ല്‍​ക്കേ​ണ്ടി വ​ന്നു. ബി​ജെ​പി സി​പി​എം ബ​ന്ധം ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര്‍ പ​റ​ഞ്ഞു.

Read More

ന​വ​കേ​ര​ള സ​ദ​സി​ലും പ​രി​ഹാ​ര​മി​ല്ല; മാറ്റമില്ലാതെ താ​രി​ഫ് വി​ല

വെ​ള്ളി​യാ​മ​റ്റം: ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​നു കീ​ഴി​ലു​ള്ള ഭൂ​മി​യു​ടെ ഉ​യ​ർ​ന്ന താ​രി​ഫ് വി​ല​യ്ക്ക് ഇ​തു​വ​രേ​യും പ​രി​ഹാ​രം ആ​യി​ട്ടി​ല്ല. ഇ​വി​ട​ത്തെ താ​രി​ഫ് വി​ല കു​റ​യ്ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ ​വാ​ഗ്ദാ​നം ഇ​നി​യും ന​ട​പ്പാ​യി​ട്ടി​ല്ല. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​നു പു​റ​മെ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 1,2,3 വാ​ർ​ഡു​ക​ളി​ലും ഉ​യ​ർ​ന്ന താ​രി​ഫ് വി​ല​യാ​ണു​ള്ള​ത്. വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​നു കീ​ഴി​ലാ​ണ് ഈ ​വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​ത്. 2010-ൽ ​താ​രി​ഫ് വി​ല പു​തു​ക്കി​യ​തു​മു​ത​ൽ വെ​ള്ളി​യാ​മ​റ്റം നി​വാ​സി​ക​ളു​ടെ ദു​രി​ത​കാ​ലം ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ഭൂ​മി​യു​ടെ താ​രി​ഫ് വി​ല​യ്ക്ക് സ​മാ​ന​മാ​യ​വി​ല​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യാ​യ വെ​ള്ളി​യാ​മ​റ്റ​ത്തു​ള്ള​ത്. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തെ​റ്റാ​യ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ശ്നം ഉ​ട​ലെ​ടു​ത്ത​ത്. ഇ​വി​ട​ത്തെ ഭൂ​മി​യു​ടെ സ്റ്റാ​ന്പ് ഡ്യൂ​ട്ടി​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും അ​മി​ത​മാ​യി ഉ​യ​ർ​ന്നു. ഇ​തു ഭൂ​മി​യു​ടെ യ​ഥാ​ർ​ത്ഥ വി​ല​യേ​ക്കാ​ൾ 50 ഇ​ര​ട്ടി​വ​രെ കൂ​ടു​ത​ലാ​ണ്. ഇ​തോ​ടെ ഭൂ​മി വി​ൽ​പ്പ​ന ഉ​ൾ​പ്പ​ടെ​യു​ള്ള​വ അ​വ​താ​ള​ത്തി​ലാ​യി. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പോ​ലും ഭൂ​മി വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത…

Read More