മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സ്ത്രീകളടക്കം മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പെരിമിലി ദളത്തിന്റെ ചുമതലക്കാരനും കമാൻഡറുമായ വാസു ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഒരു എകെ 47 റൈഫിൾ, ഒരു കാർബൈൻ, ഒരു ഇൻസാസ് റൈഫിൾ, പുസ്തകങ്ങൾ എന്നിവ ഇവരിൽനിന്നു കണ്ടെടുത്തു. ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിനടുത്തുള്ള വനത്തിൽ മാവോയിസ്റ്റുകൾ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് ക്യാമ്പ് ചെയ്യുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗഡ്ചിറോളി പോലീസിന്റെ സ്പെഷലൈസ്ഡ് കോംബാറ്റ് വിംഗായ സി-60 കമാൻഡോകളുടെ രണ്ട് യൂണിറ്റുകളാണ് തെരച്ചിലിനിറങ്ങിയത്. മാവോയിസ്റ്റുകൾ അവർക്കുനേരേ വെടിയുതിർത്തു. പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
Read MoreCategory: Loud Speaker
മൂന്നാമങ്കത്തിനായി മോദി; വാരാണസിയിൽ നരേന്ദ്ര മോദി പത്രിക സമർപ്പിച്ചു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. എൻഡിഎയിലെ പ്രമുഖ നേതാക്കൾക്കൊപ്പമെത്തിയാണ് മോദി പത്രിക നൽകിയത്. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്. പത്രിക സമർപ്പണത്തിന് മുന്നോടിയായി മോദി ഇന്നലെ വാരാണസിയിൽ റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അഞ്ചു കിലോമീറ്റർ റോഡ് ഷോ നടത്തിയത്. അവസാനഘട്ടമായ ജൂൺ ഒന്നിനാണു വാരാണസിയിൽ വോട്ടെടുപ്പ്. ജൂൺ നാലിന് രാജ്യമാകെ വോട്ടെണ്ണും.
Read Moreമുപ്പതിനായിരത്തിലേറെ വോട്ടുകളുടെ മുന്‍തൂക്കം ചാഴികാടന്; കോട്ടയം എൽഡിഎഫിനൊപ്പമെന്ന് കേരള കോണ്‍ഗ്രസ്-എം
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് വിജയസാധ്യതയെന്ന് കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി. മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ മുന്‍തൂക്കം ചാഴികാടന് ലഭിക്കുമെന്നാണ് ബൂത്ത്തല പോളിംഗ് കണക്കുകളുടെ അടിസ്ഥാനത്തിലെ അപഗ്രഥനം. ലീഡ് നിഗമനം ഇങ്ങനെ: പാലാ-8,500, കടുത്തുരുത്തി- 10,500, വൈക്കം-17,000, ഏറ്റുമാനൂര്‍-11,500.കോട്ടയം, പുതുപ്പള്ളി, പിറവം മണ്ഡലങ്ങളില്‍ യുഡിഎഫ് മേല്‍ക്കൈ നേടും. കോട്ടയം-4000-5000, പിറവം-5000-6000.ആകെയുള്ള 12.5 ലക്ഷം വോട്ടുകളില്‍ 8.5 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്തത്. 2019ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവന് നേടിയത് 3.14 ലക്ഷം വോട്ടുകള്‍. അന്ന് കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് മുന്നണിയിലായിരുന്നു. ഇടതു വോട്ടുകള്‍ക്കൊപ്പം ഇത്തവണ മാണി വിഭാഗം വോട്ടുകളും തോമസ് ചാഴികാടന് വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകളും കൂട്ടിയാല്‍ എല്‍ഡിഎഫിന് വ്യക്തമായ മൂന്‍തൂക്കമുണ്ട്.ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് ബിജെപി വോട്ടുകള്‍ പൂര്‍ണമായി ലഭിക്കാന്‍ സാധ്യതയില്ല കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ 1.5 ലക്ഷത്തേക്കാള്‍ ഏറെ…
Read Moreവിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോൾ കണ്ടത് കാമുകിയെ; ചതിച്ച് കല്യാണം കഴിച്ചെന്ന പരാതിയുമായി വധു
തിരുവനന്തപുരം: വഞ്ചനാക്കുറ്റം ആരോപിച്ച് പരാതിയുമായി നവവധുവും കുടുംബവും. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും വഞ്ചനാ കുറ്റത്തിന് പരാതി നല്‍കിയത്. യുവതിയും മിഥുനും കഴിഞ്ഞ ദിവസമാണ് വിവാഹം ചെയ്തത്. എന്നാല്‍ വിവാഹശേഷം നവദമ്പതിമാര്‍ വരന്റെ വീട്ടിലേക്ക് മടങ്ങി. എന്നാൽ അതേ സമയം 35കാരിയായ മറ്റൊരു യുവതിയും ഇവിടെയെത്തി. മിഥുനുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് അവർ വന്നത്. ഇതോടെ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ ഇവിടേക്ക് വരികയും പിന്നീട് വരനെതിരേ പരാതി നൽകുകയുമായിരുന്നു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുള്ള കാര്യം അയാളുടെ വീട്ടുകാര്‍ മനഃപൂര്‍വം തങ്ങളിൽ നിന്ന് മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വധുവിന്റെ കുടുംബം പരാതി നൽകിയത്. വിവാഹത്തിന് മുൻപ് വരനെക്കുറിച്ച് തിരക്കിയിരുന്നു. എന്നാൽ ആ സമയം ഇതൊന്നും അറിഞ്ഞിരുന്നില്ല. അതാണ് തങ്ങളുടെ മകളെ മിഥുന് കല്യാണം കഴിച്ച് കൊടുത്തതെന്ന്…
Read Moreകുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ, ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ; സന്നിധാനന്ദന് പിന്തുണയുമായി ആർ. ബിന്ദു
തിരുവനന്തപുരം: ഗായകന് സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ. ആര് ബിന്ദു. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ. നിന്റെ ലാളിത്യവും വിനയവും കഷ്ടപ്പെട്ട് വളർത്തിയ അമ്മയോടുള്ള സ്നേഹവുമെല്ലാം നിന്റെ വളർച്ചക്കു വളമാണെന്ന് സന്നിയുടെ അധ്യാപിക കൂടിയായ ബിന്ദു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മനന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശസ്ത ഗായകൻ സന്നിധാനന്ദനെ ആക്ഷേപിച്ച സംഭവം അറിഞ്ഞ് വളരെയധികം വേദനയും ധാർമിക രോഷവും തോന്നി. അനുഗൃഹീതനായ ഈ ഗായകൻ ഞങ്ങളുടെ കേരളവർമ്മ കോളേജിന്റെ അഭിമാനഭാജനവും ക്യാമ്പസ് സമൂഹത്തിന്റെ ഓമനയുമായിരുന്നു. ജനിക്കുമ്പോൾ ഉണ്ടായിരുന്ന cleft lip എന്ന പരിമിതിയെ മറി കടന്ന് സന്നി സംഗീതലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം നേടിയതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. സ്റ്റാർ സിംഗർ പരിപാടിയിൽ അവൻ തിളങ്ങുമ്പോൾ ഞങ്ങൾ അളവറ്റ് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു. അവിടെയും പരിമിതസാഹചര്യങ്ങളിൽ…
Read Moreനവവധുവിന് മർദനമേറ്റ സംഭവം: പോലീസ് കേസെടുക്കാൻ വൈകി, വധശ്രമം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചേർക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി കുടുംബം
എറണാകുളം: നവവധുവിനെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി വധുവിന്റെ കുടുംബം. കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കേസെടുക്കാൻ വൈകിയ സാഹചര്യം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പരാതി. കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വീട്ടുകാർ തന്നെ കാണാനെത്തിയപ്പോഴാണ് യുവതി പീഡനവിവരം തുറന്ന് പറയുന്നത്. തുടർന്ന് ഭർത്താവായ രാഹുലിനെതിരെ ഗാർഹികപീഡനത്തിനാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. എന്നാൽ വധശ്രമം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചേർക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
Read Moreയാത്രക്കാരന്റെ മർദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി
ഷൊർണൂർ: യാത്രക്കാരന്റെ മർദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി. ഇന്നലെ രാത്രി ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. മാവേലി എക്സ്പ്രസിലെ ടിടിഇയായ രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയ്ക്കാണ് യാത്രക്കാരനിൽ നിന്ന് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയായിരുന്നു വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇയാൾ ടിടിഇയുടെ മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് ടിടിഇ വിക്രംകുമാർ മീണ പരാതിയിൽ പറഞ്ഞു. മൂക്കില്‍നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ട്രെയിനില്‍നിന്ന്…
Read Moreപാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും വിധിച്ചു. ശ്യാംജിത്ത് 2ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നുമാണ് പ്രോസിക്യൂഷൻ പ്രതികരിച്ചത്. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്റെയും പാനൂരിൽ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2022 ഒക്ടോബര്‍ 22നാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. കാലങ്ങളായി വിഷ്ണുപ്രിയയും പ്രതിയും പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി പിന്നീട് അതിൽ നിന്ന് പിൻമാറിയിരുന്നു. താനുമൊത്തുള്ള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചത് ശ്യാംജിത്തിന് അടങ്ങാത്ത…
Read Moreയുപിയിൽ നൂഡിൽസ് കഴിച്ച ബാലൻ മരിച്ചു; അഞ്ചു പേർ ഗുരുതരാവസ്ഥയിൽ
ലക്നോ: ഉത്തർപ്രദേശിൽ നൂഡിൽസ് കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 12കാരൻ മരിച്ചു. വീട്ടിലെ അഞ്ച് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരൻപുരിലാണ് സംഭവം. ചോറും നൂഡിൽസും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അവർ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തേടി. ആരോഗ്യനില നില മെച്ചപ്പെട്ടതിനെത്തുടർന്ന് അടുത്തദിവസം വീട്ടിലേക്കു മടങ്ങിയെങ്കിലും അതേ രാത്രി അവർക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്നാണു 12 കാരൻ മരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreനിങ്ങൾ വോട്ടു ചെയ്യാൻ എഎപിയുടെ ചിഹ്നം തെരഞ്ഞെടുത്താൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരില്ല; വോട്ടഭ്യഥിച്ച് കേജരിവാൾ
ന്യൂഡൽഹി: ഞാൻ നിങ്ങൾക്കായി പ്രവർത്തിച്ചതിനാലാണ് അവർ എന്നെ ജയിലിലേക്ക് അയച്ചതെന്നും ജയിലിലേക്ക് മടങ്ങുന്നതിൽനിന്നു രക്ഷിക്കാനായി ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വോട്ടുചെയ്യണമെന്നും അഭർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. 20 ദിവസത്തിനുശേഷം എനിക്ക് ജയിലിലേക്ക് മടങ്ങണം. നിങ്ങൾ വോട്ടു ചെയ്യാൻ എഎപിയുടെ ചിഹ്നം തെരഞ്ഞെടുത്താൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരില്ല – ഡൽഹിയിൽ റോഡ് ഷോക്കിടെ കേജരിവാൾ പറഞ്ഞു. ഡൽഹി മദ്യനയക്കസിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ കേജരിവാൾ ബിജെപി സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരേ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. തന്റെ ജയിൽ വാസം തടയുന്നതിനായി വോട്ടർമാരോട് അദ്ദേഹം പ്രസംഗത്തിൽ സഹായം അഭ്യർഥിക്കുന്നു.
Read More