ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറലായി സദാനന്ദ് വസന്ത് ഡേറ്റ് ചുമതലയേറ്റു. ഇന്നലെ സർവീസിൽ നിന്നു വിരമിച്ച ദിനകർ ഗുപ്തയിൽനിന്നാണ് സദാനന്ദ് ചുമതലയേറ്റെടുത്തത്. നിലവിൽ മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ പോലീസ് കമ്മീഷണർ, ലോ ജോയിന്റ് കമ്മീഷണർ ആൻഡ് ഓർഡർ , മുംബൈ ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ തുടങ്ങി നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. സിബിഐയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായും സിആർപിഎഫ് ഇൻസ്പെക്ടർ ജനറലായും അദ്ദേഹം രണ്ടു തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് വസന്ത് ഡേറ്റ്.
Read MoreCategory: Loud Speaker
പൊള്ളിച്ച് പൊന്ന്; അരലക്ഷവും പിന്നിട്ട് സ്വർണത്തിന്റെ കുതിപ്പ് തുടരുന്നു; വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്ന് വ്യാപാരികൾ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് മുന്നേറ്റം. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,360 രൂപയും പവന് 50,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മാര്‍ച്ച് 29 ലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 6,300 രൂപ, പവന് 50,400 രൂപ എന്നതാണ് ഇന്ന് ഭേദിക്കപ്പെട്ടത്. അന്താരാഷ്ട്ര സ്വര്‍ണവില 2,262 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില ഫെബ്രുവരി 13ന് 1,981 ഡോളര്‍ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളര്‍ ആണ് വര്‍ധിച്ചത്. 200- 250 ഡോളര്‍ മാത്രമാണ് ഇതിനുമുമ്പ് മൂന്നു മാസത്തിനിടെ വര്‍ധിച്ചിട്ടുള്ളത്. സാധാരണയായി 250 ഡോളര്‍ വില വര്‍ധിക്കുമ്പോള്‍ സാങ്കേതികമായി ചില…
Read Moreമൂന്ന് മക്കളും ബിജെപിയിൽ ചേരില്ല; യുഡിഎഫിന് വേണ്ടി കുടുംബ സമേതം പ്രചരണത്തിനിറങ്ങും; രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പം ചേർന്ന് പ്രവർത്തിക്കണം; മറിയാമ്മ ഉമ്മൻ
കോട്ടയം: ബിജെപിയിലേക്ക് തന്റെ മൂന്ന് മക്കളും പോകില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. കുടുംബ സമേതം യുഡിഎഫിന് വേണ്ടി പ്രചാരണത്തിനെത്തും. ഉമ്മൻ ചാണ്ടിയുടെ തീരുമാനമാണ് ചാണ്ടി ഉമ്മൻ പിൻഗാമിയാകുക എന്നത്. വീട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മന്‍ മാത്രം മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞതെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. മക്കള്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണം നടക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനില്‍ ആന്റണിയും, പത്മജയും ബിജെപിയിലേക്ക് പോയത് ഏറെ വിഷമിപ്പിച്ചു. അതിൽ ഏറ്റവും കൂടുതല്‍ അനില്‍ ആന്റണി പോയതാണ് വിഷമിപ്പിച്ചത്. അവർ പാർട്ടി വിട്ടെന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി താനും അനാരോഗ്യം വകവെക്കാതെ പ്രചാരണത്തിനായി ഇറങ്ങും. മക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. അതൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പവും ഓരോരുത്തരോടൊപ്പവും ചേര്‍ന്ന് നിന്ന്…
Read Moreലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ; സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ചേക്കും; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുരുക്കു മുറുക്കി ഇഡി
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കരുവന്നൂർ ബാങ്കിലും മറ്റും ഇഡി നടത്തിയ വിവിധ പരിശോധനകളുടെ വിശദമായ വിവരങ്ങൾ ഇഡി തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറി. ഈ വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കേന്ദ്രധനമന്ത്രാലയത്തിനും നൽകിയിട്ടുണ്ട്. കരുവന്നൂരിൽ ഇഡി കണ്ടെത്തിയ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇപ്പോൾ ഇവർക്ക് കൈമാറിയതെന്നാണ് വിവരം.ഈ അക്കൗണ്ടുകൾ തുടങ്ങിയതു മുതൽ ചട്ടലംഘനങ്ങളുടെ പരന്പര തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ പരാമർശം. അക്കൗണ്ടുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സഹകരണ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും ബാങ്കിന്റെ ബൈലോ തന്നെ അട്ടിമറിച്ചാണ് ഇതെല്ലാം നടത്തിയതെന്നും ഇഡി തെരഞ്ഞെടുപ്പ് കമ്മീഷനു കൊടുത്ത റിപ്പോർട്ടിൽ പറഞ്ഞതായാണ് വിവരം.
Read Moreറിയാസ് മൗലവി വധം; പോലീസിനും പ്രോസിക്യൂഷനും അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: കാസര്‍ഗോട്ടെ മദ്രസാ അധ്യാപകന് റിയാസ് മൗലവിയുടെ കൊലപാതക കേസ് അന്വേഷണത്തില്‍ പോലീസിനും പ്രോസിക്യൂഷനും അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധി ഞെട്ടിക്കുന്നതാണെന്നും കുടുംബത്തിനു നീതികിട്ടാന്‍ നിയമത്തിന്റെ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയിലാണ് കുടക് സ്വദേശിയായ മദ്രസ അധ്യപകാന് താമസസ്ഥലത്തുവച്ച് കൊല്ലപ്പെട്ടത്. കാസര്‍കോട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്നുതന്നെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഏറെ ജാഗ്രതയോടെ അന്വേഷണം നടന്നു. 96 മണിക്കൂര്‍ കൊണ്ട് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. മാത്രമല്ല 2017 മാര്‍ച്ച് 23 മുതല്‍ ഏഴു വര്‍ഷം ഏഴുദിവസം പ്രതികള്‍ വിചാരണ തടവുകാരായി കിടന്നു. ഇതിന് ഇടയാക്കിയത് ശക്തമായ പോലീസ് നിലപാടാണ്. നിശ്ചിത സമയത്തിനകം പോലീസ് കുറ്റപത്രം…
Read Moreസ്വന്തം കുഞ്ഞിനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു: ജാമ്യത്തിലിറങ്ങി 18 വർഷം ഒളിവിൽ കഴിഞ്ഞ അമ്മ വീണ്ടും പിടിയിൽ
കോട്ടയം: പൊൻകുന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന അമ്മ പതിനെട്ട് വർഷത്തിന് ശേഷം അറസ്റ്റിൽ. സംഭവത്തിൽ ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഓമനയെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഓമനയ്ക്ക് ഇപ്പോൾ 57 വയസുണ്ട്. 2004 ൽ ആണ് തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഓമന മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളിയത്. എന്നാൽ കേസിൽ അറസ്റ്റിലായ ഓമന ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പിന്നീട് 18 വർഷത്തോളമായി ഇവർ തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവിൽ കഴിഞ്ഞു. വിവിധ കേസുകളിൽപ്പെട്ട് കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഓമന പോലീസിന്റെ പിടിയിലാകുന്നത്. …
Read Moreഅദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്ന സമ്മാനിക്കുമ്പോൾ മോദി എഴുന്നേറ്റ് നിന്നില്ല; പ്രധാനമന്ത്രിക്കെതിരേ വ്യാപക വിമർശനം
ന്യൂഡൽഹി: ബിജെപി നേതാവ് എൽ.കെ. അദ്വാനിക്കു രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന സമ്മാനിക്കുമ്പോൾ എഴുന്നേൽക്കാതെ കസേരയിൽതന്നെയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയിൽ വ്യാപക വിമർശനം. പ്രായാധിക്യവും അവശതയും കാരണം ഇരുന്നാണ് മുൻ ഉപപ്രധാനമന്ത്രി കൂടിയായ എൽ.കെ. അദ്വാനി ഭാരതരത്ന സ്വീകരിച്ചത്. രാഷ്ട്രപതി അദ്വാനിയുടെ അടുത്തേക്കു ചെന്ന് മെഡൽ അണിയിച്ച് പുരസ്കാരം സമ്മാനിക്കുകയായിരുന്നു. രാഷ്ട്രപതി എഴുന്നേറ്റുനിന്ന് പുരസ്കാരം നൽകുന്പോൾ കസേരയിൽതന്നെ ഇരുന്ന് കൈയടിക്കുകയായിരുന്നു മോദി. ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവില്ലാത്ത പെരുമാറ്റമാണ് പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ വീഡിയോ പങ്കുവച്ച് വിമർശനം രേഖപ്പെടുത്തി. രാഷ്ട്രപതി രാജ്യത്തെ ഏറ്റവും വലിയ ബഹുമതി സമ്മാനിക്കുന്പോൾ എഴുന്നേറ്റുനിന്ന് ആദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നാണ് ഇവരുടെ പ്രതികരണം. എന്നാൽ ഭാരതരത്ന നൽകുന്പോൾ രാഷ്ട്രപതിയും ശാരീരിക ബുദ്ധിമുട്ടില്ലെങ്കിൽ സ്വീകരിക്കുന്നയാളും മാത്രം എണീറ്റ് നിന്നാൽ മതിയെന്നും ബാക്കി…
Read Moreമുൻ ഉപപ്രധാനമന്ത്രി എൽ. കെ. അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു
ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഭാരത് രത്ന നൽകി. അദ്വാനിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് രാഷ്ട്രപതി അദ്ദേഹത്തിന് ഇന്ത്യയടെ പരമോന്നത സിവിലിയൻ ബഹുമതി കൈമാറിയത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കെടുത്തു. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ, രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കൂർ എന്നിവരെയും ഭാരത് രത്ന പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരുന്നു. ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ വച്ചു നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് സിംഗും പി.വി. നരസിംഹറാവുവിന്റെ പുരസ്കാരം മകൻ പി.വി. പ്രഭാകർ റാവുവും ഏറ്റുവാങ്ങി. എം.എസ്. സ്വാമിനാഥനു വേണ്ടി മകൾ നിത്യ റാവു പുരസ്കാരം ഏറ്റുവാങ്ങി, കർപ്പൂരി ഠാക്കൂറിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ മകൻ രാംനാഥ് ഠാക്കൂറും ഏറ്റുവാങ്ങി.…
Read Moreലൈംഗികമായി പീഡനത്തിന് ഇരയായി, ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുന്നു; കോളജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി
വിശാഖപട്ടണം: കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി. കോളേജിൽ വച്ച് താൻ ലൈംഗിക പീഡനത്തിന് ഇരയായെന്നും ഈ വിവരം പുറത്തുപറഞ്ഞാൽ ഫോട്ടോ പുറത്തുവിടുവെന്നും പറഞ്ഞ് ഭീഷണി നേരിട്ടതായും വിദ്യാർഥി തന്റെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. യുവതി കുടുംബാംഗങ്ങൾക്കായി നീണ്ട സന്ദേശം അയച്ചതിന് ശേഷമാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ക്ഷമിക്കണം ചേച്ചി, ഞാൻ പോകുന്നു എന്ന സന്ദേശമാണ് പെൺകുട്ടി അവസാനമായി ചേച്ചിക്ക് അയച്ചത്. വിശാഖപട്ടണം പോളിടെക്നിക് കോളജിലെ വിദ്യാർഥിനിയാണ് മരിച്ചത്. കോളജ് അധികൃതർ വ്യാഴാഴ്ച രാത്രി 10 മണിയോടെ പെൺകുട്ടിയെ കാണാനില്ലെന്ന വിവരം പെൺകുട്ടിയുടെ വീട്ടിൽ വിളിച്ച് അറിയിച്ചു. പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കാതായതോടെ പോലീസിൽ വീട്ടുകാർ വിവരം അറിയിച്ചു. എന്നാൽ പുലർച്ചെ 12.50 ഓടെ പെൺകുട്ടി മെസേജ് അയച്ചു. പേടിക്കേണ്ടെന്നും എന്തുകൊണ്ടാണ് പോകുന്നതെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ലെന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ലെന്നുമാണ് വീട്ടുകാർക്ക് പെൺകുട്ടി സന്ദേശം…
Read Moreതൃശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ നാലിന് തൃശൂരിൽ ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്; കേരളത്തിൽ കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയും; സുരേഷ് ഗോപി
തൃശൂർ: ഇത്തവണ തൃശൂർ എടുക്കും എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്, ജൂൺ നാലിന് തൃശൂരിന് ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്. തൃശൂർ വഴി കേരളത്തിന്റെ ഉയിർപ്പ് സംജാതമാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി പരിഹസിച്ചു. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേ സമയം, സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന പരാതിയിൽ അദ്ദേഹത്തിൽ നിന്നും ജില്ലാ കളക്ടർ വിശദീകരണം തേടിയിരുന്നു. വോട്ട് അഭ്യർഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. സിപിഐ…
Read More