കോഴിക്കോട്: കരുവന്നൂരില്‍ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇഡി റിപ്പോര്‍ട്ടില്‍ സൂക്ഷിച്ച് പ്രതികരിക്കാന്‍ സിപിഎം. ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കരുവന്നുര്‍ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യം ഉന്നയിച്ചുവെങ്കിലും സമയം കഴിഞ്ഞെന്നു പറഞ്ഞ് മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി. അതേസമയം റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഏറെ സമയം കണ്ടെത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പിആര്‍ വര്‍ക്കായി മാറുന്നുവെന്ന ആക്ഷേപം ഇതിനകം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ഉയരുമെന്നുറപ്പുള്ളതിനാല്‍ പ്രത്യേകം എഴുതികൊണ്ടുവന്ന കേസ് ഡീറ്റയില്‍സാണ് മുഖ്യമന്ത്രിവാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്. അരമണിക്കുര്‍ മാത്രമേ വാര്ത്താസമ്മേളനമുണ്ടാകൂവെന്നറിയിച്ച മുഖ്യമന്ത്രി 20 മിനിറ്റും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിശദീകരിച്ചത്. കരുവന്നൂര്‍ ഉള്‍പ്പെടെ സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന നിരവധി വിഷയങ്ങളിൽ പത്രപ്രവർത്തകരിൽ നിന്നു ചോദ്യങ്ങൾ ഉയരുമെന്നിരിക്കേ തുടക്കത്തില്‍തന്നെ മൗലവി വധക്കേസുമായി ബന്ധപ്പെട്ട ചോദ്യം…
Read MoreCategory: Loud Speaker
ചൂടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സൂര്യന്റെ ചൂടേറ്റ് കോൺഗ്രസ് പ്രവർത്തകന് പൊള്ളൽ; ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പാലക്കാട്: കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യതാപമേറ്റു. ശ്രീകൃഷ്ണപുരത്താണ് സംഭവം. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ് (55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പതാംനമ്പർ ബൂത്തിൽ വീടുകയറിയുള്ള പ്രചാരണം നടത്തുകയായിരുന്നു തോമസ്. ഇതിനിടയിലാണ് പ്രവർത്തകന്റെ മുതുകിലും നെഞ്ചിലും പൊള്ളലേറ്റത്. ഉടൻ തന്നെ ശ്രീകൃഷ്ണപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി. വീട്ടിൽ വിശ്രമത്തിലാണിപ്പോൾ തോമസ് എബ്രഹാം. മാർച്ച് 26-ന് മംഗലാംകുന്ന് കാർളിത്തൊടി സ്വദേശി കൃഷ്ണകാന്തിനും (27) സൂര്യാഘാതമേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് താപനില 39 ഡിഗ്രി സെൽഷ്യസ് വരെപോയിരുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണു സാധ്യത. കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ട; അതിഷി മര്‍ലേന
ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അടുത്ത സുഹൃത്ത് വഴിയായിരുന്നു ബിജെപിയുടെ നീക്കം. തന്റെ വീട്ടിലും ഉടനെ ഇഡി റെയ്ഡ് നടന്നേക്കും. ഒരു മാസത്തിനുള്ളില്‍ തന്നെയും അറസ്റ്റ് ചെയ്യും. ബിജെപിയില്‍ ചേര്‍ന്നാല്‍ നടപടിയില്‍നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും അതിഷി പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം ആംആദ്മി പാര്‍ട്ടിയെ തകര്‍ക്കുക എന്നതാണ്. രണ്ട് മാസത്തിനകം പാര്‍ട്ടിയുടെ നാല് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ബിജെപിയുടെ നീക്കം. തനിക്ക് പുറമേ എഎപി നേതാക്കായ സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ബിജെപി ഉന്നം വയ്ക്കുന്നുണ്ടെന്നും അതിഷി പറഞ്ഞു. തങ്ങളെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു. ഒന്നര വര്‍ഷം മുന്‍പ് ഉള്ള മൊഴി ഇപ്പോള്‍ ഇഡി കോടതിയില്‍…
Read Moreഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്; എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നിൽ എന്തെങ്കിലും ഡീൽ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്; കെ. സുരേന്ദ്രൻ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രൻ. ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്. എസ്ഡിപിഐ നാടിനെ ആപത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസിന് മുസ്ലിം ലീഗുമായിട്ടുള്ള സഖ്യം തന്നെ വിനയായിരിക്കുകയാണ്. എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നിൽ എന്തെങ്കിലും ഡീൽ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് നിക്ഷേപങ്ങളും വ്യവസായങ്ങളും സംസ്ഥാനത്ത് എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൃഷി നവീകരിക്കുന്നതിനുള്ള സഹായങ്ങൾ കർഷകർക്ക് നൽകും. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ വികസനത്തിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിലും മാറ്റമുണ്ടാക്കുമെന്നും സുരേന്ദ്രൻ…
Read Moreരാജ്യം മുന്നോട്ടു കുതിക്കുകയാണ്, ഭാരതത്തിന്റെ സുവർണകാലമെത്തിയെന്ന് രാം ലല്ല തന്നോട് പറഞ്ഞതായി തോന്നി; നരേന്ദ്ര മോദി
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങിനെത്തിയപ്പോൾ ഭാരതത്തിന്റെ സുവർണ കാലമെത്തിയെന്ന് രാം ലല്ല തന്നോട് പറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യം മുന്നോട്ടു കുതിക്കുകയാണ്, ഭാരതത്തിന്റെ സുവര്‍ണകാലമെത്തി’ എന്ന് രാം ലല്ല വിഗ്രഹം തന്നോട് പറയുന്നത് പോലെ തോന്നിയെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങിനെത്തിയപ്പോൾ എന്തായിരുന്നു തോന്നിയതെന്ന ചോദ്യത്തിന് ആയിരുന്നു ഇങ്ങനെയൊരു മറുപടി നൽകിയത്. ‘അയോധ്യയിലെത്തിയപ്പോള്‍ ഒരോ അടി മുന്നോട്ടുവയ്ക്കുമ്പോഴും ഞാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണോ അതോ ഒരു സാധാരണ ഇന്ത്യക്കാരനായാണോ ഇവിടെ എത്തിയിരിക്കുന്നത് എന്ന ചിന്ത എന്നില്‍ പിടിമുറുക്കി. രാജ്യത്തെ 140 കോടി ജനങ്ങളെപ്പോലെ വെറും ഒരു സാധാരണ ഭക്തനായാണ് ഞാന്‍ ശ്രീരാമ ക്ഷേത്രത്തിലെത്തിയത്. ആദ്യമായി രാം ലല്ലയുടെ മുഖം കണ്ടപ്പോള്‍ സ്വയം മറന്നുപോയി. ചുറ്റും നില്ക്കുന്ന ആചാര്യന്മാര് എന്താണ് പറയുന്നത് എന്നുപോലും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.…
Read Moreബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്, സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുകയും അരുത്; ഹ്രസ്വചിത്രവുമായി കേരള പോലീസ്
തിരുവനന്തപുരം: സൈബർ തട്ടിപ്പിനെതിരേ ഹ്രസ്വചിത്രവുമായി കേരള പോലീസ്. ബാങ്കിംഗ് വിവരങ്ങൾ ആരുമായും ഒരിക്കലും പങ്കുവയ്ക്കരുതെന്ന് പോലീസ് നിർദേശിച്ചു. നിതാന്തജാഗ്രതകൊണ്ടു മാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് പോലീസ് വ്യക്തമാക്കി. രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് കേരളാ പോലീസ് പങ്കുവച്ചത്. വീഡിയോയ്ക്ക് പിന്നാലെ നടി ഭാവന ജാഗ്രതാ നിർദേശവും നൽകുന്നു. അൻഷാദ് കരുവഞ്ചാലാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാജേഷ് രത്നാസാണ് ഛായാഗ്രഹണം. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഒരിക്കലും നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുകയും അരുത്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത്. ഓർക്കുക, നിതാന്തജാഗ്രതകൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന…
Read Moreഹൈക്കമാൻഡിൽ വിശ്വാസമില്ല; മണിപ്പുരിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാജിവച്ചു
ഇംഫാൽ: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവും മണിപ്പൂർ മുൻ മന്ത്രിയുമായ ഹേമോചന്ദ്ര സിംഗ് പാർട്ടിയിൽനിന്നു രാജിവച്ചു. ഹൈക്കമാൻഡിൽ വിശ്വാസമില്ലെന്നു വ്യക്തമാക്കിയാണ് ഹേമോചന്ദ്ര സിംഗ് പാർട്ടിവിട്ടത്. മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനു രാജിക്കത്തു കൈമാറിയശേഷം തനിക്കു മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മണിപ്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സിംഗ് തന്റെ തീരുമാനവും രാജി സന്നദ്ധത അറിയിച്ചത്.
Read Moreകടമെടുപ്പ്; കേരളത്തിന്റെ ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്
ന്യൂഡൽഹി: അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ പ്രധാനഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനുവിട്ടു. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഹർജി പരിഗണിച്ചത്. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പപരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. ഇതിനെതിരേയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.പെൻഷൻ ഉൾപ്പടെ നൽകുന്നതിന് അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. നേരത്തെ കോടതി നിർദേശപ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതു പരാജയപ്പെട്ടതോടെയാണു വിഷയത്തിൽ കോടതി വീണ്ടും വാദം കേട്ടത്.
Read Moreആൾക്കൂട്ടവിചാരണ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ; ആര്ഷോയ്ക്കെതിരേയും ആരോപണം; ഇടുക്കിക്കാരനായ വിദ്യാര്‍ഥിയെ സംരക്ഷിക്കുന്നതു എം.എം. മണി
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്ഷോക്കെതിരേയും ആരോപണം. മരണത്തിലേക്കു നയിച്ച സംഭവത്തില്‍ ആര്‍ഷോക്കും പങ്കുണ്ടെന്നാണ് സിദ്ധാര്‍ഥന്റെ കുടുംബം ആരോപിച്ചിട്ടുള്ളത്. ആര്‍ഷോയെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടന്ന വിചാരണയെന്നതിന്റെ പേരില്‍ ഈ വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാറും വെട്ടിലായി. വെറ്ററിനറി സര്‍വകലാശാലയിലെ എസ്എഫ്ഐ നേതാക്കളും കോളജ് യുണിയന്‍ നേതാക്കളുമടക്കം പതിനെട്ടുപേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആര്‍ഷോ വെറ്ററിനറി കോളജില്‍ നിരന്തരം എത്തിയിരുന്നുവെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളായിരിക്കുമെന്നാണ് പിതാവിന്റെ ആരോപണം. ആര്‍ഷോ കോളജില്‍ വരാറുണ്ടെന്ന് സിദ്ധാര്ഥന് മാതാപിതാക്കളോടു പറഞ്ഞിരുന്നു. കോളജ് യൂണിയന് പ്രസിഡന്റിന്റെ മുറിയില്‍ എട്ടുമാസം പീഡനത്തിന് ഇരയായിട്ടും ആര്‍ഷോ അറിയാതിരിക്കില്ല എന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. ആര്‍ഷോയുടെ മൊ ബൈൽ…
Read Moreഇലക്ടറൽ ബോണ്ടിനെതിരേ പ്രതിഷേധിക്കുന്നവര്‍ ദുഃഖിക്കേണ്ടിവരും; നരേന്ദ്ര മോദി
ചെന്നൈ: ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരേ പ്രതിഷേധിക്കുന്നവര്‍ പിന്നീടു ദുഃഖിക്കേണ്ടിവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇലക്ടറൽ ബോണ്ട് വിഷയം തനിക്ക് എങ്ങനെയാണു തിരിച്ചടിയാകുന്നത്. മുമ്പു കമ്പനികൾ എത്ര പണം രാഷ്ട്രീയ പാർട്ടികൾക്കു നൽകിയെന്ന് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ പണം നൽകിയത് ആരാണെന്ന് അറിയാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം 2019 മുതലുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയിരുന്നു. ഇതിൽ 6,060 കോടി രൂപയാണ് ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചതായി പറയുന്നത്. 1,421 കോടി കോൺഗ്രസിനും 1,609 കോടി ടിഎംസിക്കും 1,214 കോടി ബിആര്‍എസിനും ലഭിച്ചതായി കണക്കുകളിൽ വ്യക്തമാണ്. നിരവധി ഖനന കമ്പനികളും ആദായനികുതി വകുപ്പിന്റെ നടപടികൾ നേരിട്ട കമ്പനികളും ബോണ്ട് വാങ്ങിയവരുടെ ലിസ്റ്റിലുണ്ട്.
Read More