പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ക​ഴി​ച്ച കേ​ക്കി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 10 വ​യ​സു​കാ​രി മ​രി​ച്ചു

പാ​ട്യാ​ല: പി​റ​ന്നാ​ളി​ന് വാ​ങ്ങി​യ കേ​ക്ക് ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് 10 വ​യ​സു​കാ​രി മ​രി​ച്ചു. പ​ഞ്ചാ​ബി​ലെ പാ​ടാ​ല്യ​യി​ലാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​നാ​യാ​ണ് ബേ​ക്ക​റി​യി​ൽ നി​ന്ന് ഇ​വ​ർ കേ​ക്ക് വാ​ങ്ങി​യ​ത്. കേ​ക്ക് ക​ഴി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ർ​ച്ച് 24 നാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ന്ന​ത്. വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. എ​ന്നാ​ൽ രാ​ത്രി പ​ത്ത് മ​ണി​യാ​യ​തോ​ടെ കേ​ക്ക് ക​ഴി​ച്ച​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി. ആ​ദ്യം വ​ലി​യ തോ​തി​ൽ ദാ​ഹം തോ​ന്നു​ക​യും പി​ന്നാ​ലെ ഛർ​ദി​ക്കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യ​തോ​ടെ അ​ടു​ത്ത ദി​വ​സം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കേ​ക്കി​ൽ വി​ഷം ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബേ​ക്ക​റി ഉ​ട​മ​യ്ക്ക് എ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. കേ​ക്കി​ന്‍റെ സ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.  

Read More

ആ​ടു ജീ​വി​തം ഒരു നോവലാണ് അ​ത് ജീ​വി​ത​ക​ഥ ആ​ണെ​ന്ന് ആ​രെ​ങ്കി​ലും ധ​രി​ക്കു​ന്നെ​ങ്കി​ൽ അ​ത് എന്‍റെ കു​ഴ​പ്പ​മ​ല്ല; ബെന്യാമിൻ

ബെ​ന്യാ​മി​ന്‍റെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ബ്ല​സി​യു​ടെ സം​വി​ധാ​ന​ത്തി​ൽ പി​റ​ന്ന ചി​ത്ര​മാ​ണ് ആ​ടു​ജീ​വി​തം. ക​ഴി​ഞ്ഞ 28നാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. അ​തി​നു പി​ന്നാ​ലെ ബെ​ന്യാ​മി​നും ബ്ല​സി​ക്കു​മെ​തി​രേ നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​പ്പോ​ഴി​താ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ബെ​ന്യാ​മി​ൻ. ത​ന്‍റെ ക​ഥ​യി​ലെ നാ​യ​ക​ൻ ന​ജീ​ബ് ആ​ണ്. ഷു​ക്കൂ​ർ അ​ല്ല​ന്നും, അ​നേ​കം ഷു​ക്കൂ​റു​മാ​രി​ൽ നി​ന്നും ക​ടം കൊ​ണ്ട ക​ഥാ​പാ​ത്ര​മാ​ണ് ന​ജീ​ബ് അ​തു​കൊ​ണ്ട് ഷു​ക്കൂ​റി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടി​നു വി​ടു​ക എ​ന്ന് ബെ​ന്യാ​മി​ൻ പ​റ​ഞ്ഞു. ആ​ടു ജീ​വി​തം ത​ന്‍റെ നോ​വ​ലാ​ണെ​ന്നും അ​ത് ജീ​വി​ത​ക​ഥ ആ​ണെ​ന്ന് ആ​രെ​ങ്കി​ലും ധ​രി​ക്കു​ന്നെ​ങ്കി​ൽ അ​ത് ത​ന്‍റെ കു​ഴ​പ്പ​മ​ല്ല. നോ​വ​ൽ എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത​ത്ത​വ​രു​ടെ ധാ​ര​ണ പി​ശ​കാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്കി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ളാ​യി പ​റ​ഞ്ഞു​കൊ​ണ്ട് ഇ​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ സി​നി​മ ഇ​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രി​ക്ക​ൽ കൂ​ടി പ​റ​യു​ന്നു. എ​ന്‍റെ ക​ഥ​യി​ലെ നാ​യ​ക​ൻ ന​ജീ​ബ് ആ​ണ്.…

Read More

കൊ​ടു​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഓരോ അരിമണിയിലും കൃഷ്ണകുമാർ; ഭാരത് അരിയിൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്രം; വി​ത​ര​ണം ത​ട​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: കൊ​ടു​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത ഭാ​ര​ത് അ​രി​യു​ടെ പാ​ക്ക​റ്റി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ത്ര​മെ​ന്ന് പ​രാ​തി. ച​ട്ടം​ലം​ഘ​നം കാ​ട്ടി സി​പി​എം നേ​തൃ​ത്വം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു പ​രാ​തി ന​ല്‍​കി. ഇ​തി​നു പി​ന്നാ​ലെ അ​രി​വി​ത​ര​ണം നി​ര്‍​ത്തി വ​യ്ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി ബി​ജെ​പി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ലാ​ണ് പ്ര​ചാ​ര​ണം ന​ട​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ​വ​ര്‍​ക്കാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ ചി​ത്രം പ​തി​ച്ച പാ​ക്ക​റ്റു​ക​ളി​ല്‍ ഭാ​ര​ത് അ​രി ല​ഭി​ച്ച​തെ​ന്നും സി​പി​എ​മ്മി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

അ​മി​ത് ഷാ ​ഗു​ണ്ട​യും റൗ​ഡി​യുമാണെന്ന് സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ; പ​രാ​തിയുമായി ബി​ജെ​പി

ബം​ഗ​ളൂ​രു: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഗു​ണ്ട​യും റൗ​ഡി​യു​മാ​ണെ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര​യ്‌​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ബി​ജെ​പി പ​രാ​തി ന​ൽ​കി. ചാ​മ​രാ​ജ​ന​ഗ​ര​യി​ൽ ഒ​രു പൊ​തു​പ​രി​പാ​ടി​യെ അ​ഭി​സം​ബോ​ധ​ന​ചെ​യ്തു സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു യ​തീ​ന്ദ്ര​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ബി​ജെ​പി എ​ങ്ങ​നെ​യാ​ണു ഭ​രി​ച്ച​തെ​ന്ന് നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഒ​രു ഗു​ണ്ട​യും ഒ​രു റൗ​ഡി​യു​മാ​ണ്. ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്‌ലിം​ക​ൾ​ക്കെ​തി​രേ വം​ശ​ഹ​ത്യ ന​ട​ത്തി​യ കു​റ്റ​മ​ട​ക്കം അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ അ​രി​കി​ലി​രു​ത്തി രാ​ഷ്ട്രീ​യം കൈ​കാ​ര്യം ചെ​യ്ത വ്യ​ക്തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി – എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു യ​തീ​ന്ദ്ര​യു​ടെ വാ​ക്കു​ക​ൾ. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കെ​തി​രാ​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന് യ​തീ​ന്ദ്ര​യ്‌​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്നു ബി​ജെ​പി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ്, വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ ഇ​ട​പെ​ട​ണ്ട; ഉ​പ​രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ. മ​റ്റു രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം വി​ഷ​യം പ​രി​ഹ​രി​ച്ചാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. നി​യ​മ​വാ​ഴ്ച​യെ​ക്കു​റി​ച്ച് രാ​ജ്യ​ത്തി​ന് ആ​രി​ൽ​നി​ന്നും പാ​ഠ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. \അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യും ജ​ർ​മ​നി​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. ഇ​ന്ത്യ ശ​ക്ത​മാ​യ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ള്ള ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. ഒ​രു വ്യ​ക്തി​ക്കും ഏ​തെ​ങ്കി​ലും ഗ്രൂ​പ്പി​നും വേ​ണ്ടി വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ക​ഴി​യി​ല്ല. നി​യ​മ​ത്തി​നു​മു​ന്നി​ലെ സ​മ​ത്വ​മാ​ണ് ഇ​ന്ത്യ​യു​ടെ മാ​ന​ദ​ണ്ഡം. ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ലെ​ന്നും ജ​ഗ്ദീ​പ് ധ​ൻ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

എല്ലാ തി​ര​ക്കു​ക​ളും മാ​റ്റി​വ​ച്ച് എല്ലാവരും വോട്ട് ചെയ്യണം; അഭ്യർഥനയുമായി കുഞ്ചാക്കോ ബോബൻ

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ല്‍ 26ന് ​കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ വോ​ട്ട​ർ​മാ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ല്ലാ വോ​ട്ട​ർ​മാ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​ത്. “വോ​ട്ട​വ​കാ​ശം ല​ഭി​ച്ച കാ​ലം മു​ത​ല്‍ പ​ര​മാ​വ​ധി എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. ഈ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​റ്റെ​ല്ലാ തി​ര​ക്കു​ക​ളും മാ​റ്റി​വ​ച്ച് ഞാ​ന്‍ പ​ങ്കാ​ളി​യാ​വു​ന്നു​ണ്ട്. അ​തു​പോ​ലെ നി​ങ്ങ​ളും നി​ങ്ങ​ളു​ടെ വി​ല​യേ​റി​യ വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി ഈ ​ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​കു​വാ​ന്‍ അ​ഭ്യ​ർ​ഥി​ക്കു​ന്നു’ – വീ​ഡി​യോ​യി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​റ​യു​ന്ന​ു. ഏ​ഴു​ഘ​ട്ട​മാ​യാ​ണ് രാ​ജ്യ​ത്ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഏ​പ്രി​ൽ 26നാ​ണ് വോ​ട്ടിം​ഗ് ന​ട​ക്കു​ക.

Read More

നരേന്ദ്രമോദിജിയുടെ വാത്സല്യപുത്രിയാണ് മിന്നുമണി; പാ​വ​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മി​ന്നു​മ​ണി കീ​ഴ​ട​ക്കി​യ​ത് വ​ലി​യ ഉ​യ​ര​ങ്ങ​ൾ; കെ. സുരേന്ദ്രൻ

വ​യ​നാ​ട്: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ്‌ ടീം ​അം​ഗം മി​ന്നു​മ​ണി​യെ സ​ന്ദ​ർ​ശി​ച്ച് ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ. മി​ന്നു​മ​ണി​യു​ടെ വ​യ​നാ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​യ സു​രേ​ന്ദ്ര​ൻ താ​ര​ത്തോ​ടൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വാ​ത്സ​ല്യ​പു​ത്രി​യാ​ണ് മി​ന്നു​മ​ണി​യെ​ന്നു താ​ര​ത്തെ സു​രേ​ന്ദ്ര​ൻ വി​ശേ​ഷി​പ്പി​ച്ചു. മി​ന്നു​മ​ണി​യു​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം ഫേ​സ്ബു​ക്കി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പോ​സ്റ്റ് ചെ​യ്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… ഉ​ച്ച​ഭ​ക്ഷ​ണം മി​ന്നു​മ​ണി​യു​ടെ വീ​ട്ടി​ൽ. ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ്‌ ടീം ​ക്യാ​പ്റ്റ​ന്‍. പാ​വ​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മി​ന്നു​മ​ണി കീ​ഴ​ട​ക്കി​യ​ത് വ​ലി​യ ഉ​യ​ര​ങ്ങ​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ജി​യു​ടെ വാ​ൽ​സ​ല്യ​പു​ത്രി. ശ്രീ​മ​തി ദ്രൗ​പ​ദി മു​ർ​മ്മു മു​ത​ൽ മി​ന്നു​മ​ണി​വ​രെ എ​ത്ര​യെ​ത്ര സ​ഫ​ല​ജീ​വി​ത​ങ്ങ​ൾ. രാ​ഹു​ൽ​ജി​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ടു​ത്ത നി​ല​പാ​ട് വേ​ദ​നാ​ജ​ന​കം. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മു​ർ​മ്മു​ജി​യെ എ​ത്ര​ത​വ​ണ ആ​ക്ഷേ​പി​ച്ചു പ​രി​ഹ​സി​ച്ചു എ​ന്നു​ള്ള​ത് നാം ​ക​ണ്ട​താ​ണ്. ഇ​രു​പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ ട്രൈ​ബ​ൽ പോ​പ്പു​ലേ​ഷ​നു​ള്ള വ​യ​നാ​ടി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യാ​ണെ​ന്നു​പോ​ലും അ​ദ്ദേ​ഹം ഓ​ർ​ത്തി​ല്ല.  

Read More

ഓണത്തിനൊരു സമ്മാനം; വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഓ​ണ​ത്തി​ന് ആ​രം​ഭി​ക്കും

  തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഓ​ണ​ത്തി​ന് ആ​രം​ഭി​ക്കും. മേ​യി​ല്‍ തു​റ​മു​ഖ​ത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ ആ​രം​ഭി​ക്കും. നേ​ര​ത്തെ, തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ നി​ര്‍​മാ​ണം വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​പ്റ്റം​ബ​റോ​ടെ തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് അ​ദാ​നി വി​ഴി​ഞ്ഞം പോ​ര്‍​ട്ടി​ന്‍റെ സി​ഇ​ഒ പ്ര​ദീ​പ് ജ​യ​രാ​മ​ന്‍ പ​റ​ഞ്ഞു. ബാ​ര്‍​ജി​ല്‍ 30 ക​ണ്ടെ​യ്‌​ന​റു​ക​ള്‍ എ​ത്തി​ച്ചാ​ണ് തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന​ത്. തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം 2028ല്‍ ​പൂ​ര്‍​ത്തി​യാ​ക്കും.

Read More

സാ​ന്പ​ത്തി​ക വ​ർ​ഷാ​വ​സാ​നം; ശ​മ്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​ൻ പ​ണ​മി​ല്ല; നക്ഷത്രമെണ്ണി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക വ​ര്‍​ഷം അ​വ​സാ​നി​ക്കാ​ന്‍ ഇ​നി ര​ണ്ടു ദി​വ​സം ബാ​ക്കി നി​ൽ​ക്കെ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ട്ട് സം​സ്ഥാ​നം. സ​ർ​ക്കാ​രി​നെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍​ബാ​ധ്യ​ത​യാ​ണ്. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ ശ​മ്പ​ള​വും പെ​ന്‍​ഷ​നും ന​ല്‍​കാ​നു​ള്ള തു​ക ഇ​തു​വ​രേ​യും സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. 5000 കോ​ടി​യാ​ണ് ശ​മ്പ​ള​വും പെ​ന്‍​ഷ​നും ന​ൽ​കു​ന്ന​തി​ന് വേ​ണ്ട​ത്. ഇ​തി​നു പു​റ​മേ 1800 കോ​ടി രൂ​പ ര​ണ്ടു മാ​സ​ത്തെ ക്ഷേ​മ​പെ​ന്‍​ഷ​നാ​യി ക​ണ്ടെ​ത്ത​ണം. ബി​ല്ലു​ക​ള്‍ മാ​റി ന​ല്‍​കാ​നും ഇ​ന്നും നാ​ളെ​യു​മാ​യി ആ​റാ​യി​രം കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് വേ​ണ്ട​ത്. തു​ക എ​ങ്ങ​നെ സ​മാ​ഹ​ക​രി​ക്കും എ​ന്ന​തി​ല്‍ ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കും. അ​തേ​സ​മ​യം ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നു​ള്ള ക​ണ്‍​സോ​ര്‍​ഷ്യം പ​രാ​ജ​യ​മെ​ന്നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

Read More

മൂ​ന്ന് മാ​സ​ത്തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത് 7 ത​വ​ണ; സു​ര​ക്ഷാ​നി​ര്‍​ദേ​ശ​ങ്ങ​ൾ ന​ൽ​കി ഫ​യ​ര്‍​ഫോ​ഴ്‌​സ്

കോ​ഴി​ക്കോ​ട്: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചുള്ള അ​പ​ക​ടം പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ നി​ർ​ദേ​ശ​വു​മാ​യി മു​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഏ​ഴ് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത്. ഭൂ​രി​ഭാ​ഗം അ​പ​ക​ട​ങ്ങ​ളും ഗ്യാ​സ് സി​ലി​ണ്ട​ർ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴു​ള്ള അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് പ​റ​ഞ്ഞു. മൂ​ന്ന് മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ ഏ​ഴ് അ​പ​ക​ട​ങ്ങ​ളി​ലും ത​ല​നാ​രി​ഴ​ക്കാ​ണ് വീ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഏ​താ​നും പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു. മ​നു​ഷ്യ​ജീ​വ​ന് അ​പാ​യം സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും അ​ശ്ര​ദ്ധ​മാ​യ രീ​തി​യി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് മു​ക്കം ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ വ്യ​ക്ത​മാ​ക്കി. പു​തി​യ സി​ലി​ണ്ട​ര്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ റെ​ഗു​ലേ​റ്റ​ര്‍ കൃ​ത്യ​മാ​യാ​ണ് ഘ​ടി​പ്പി​ച്ച​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സോ​പ്പ് പ​ത റെ​ഗു​ലേ​റ്റ​റി​ന് മു​ക​ളി​ല്‍ പു​ര​ട്ടി​യാ​ല്‍ ഇ​ന്ധ​ന ചോ​ര്‍​ച്ച​യു​ണ്ടോ എ​ന്ന​റി​യാ​ന്‍ സാ​ധി​ക്കും. ചോ​ര്‍​ച്ച​യു​ണ്ടെ​ങ്കി​ല്‍ വ​ലി​യ കു​മി​ള​ക​ള്‍ ഉ​ണ്ടാ​കും. ഇ​ങ്ങ​നെ…

Read More