കഴിഞ്ഞു പോയ അസ്തമയത്തില്‍ എനിക്ക് നിരാശയില്ല. ഇന്നിന്റെ ഉദയത്തില്‍ ഞാന്‍ അത്രമേല്‍ പ്രത്യാശിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാനിരിക്കെ കുറിപ്പുമായി സംവിധായകന് അരുണ്‍ ഗോപി. ദിലീപ് നായകനായ രാമലീല, ബാന്ദ്ര എന്നീ സിനിമയുടെ സംവിധായകനാണ് അരുണ്‍ ഗോപി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായിരുന്നപ്പോഴാണ് രാമലീല റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് ആയിരുന്നു. ദിലീപിനെ കേസില്‍ കുടുക്കിയതാണെന്ന് പരോക്ഷമായി പറയുന്നതാണ് ചിത്രത്തിലെ ചില ഡയലോഗുകള്‍ എന്ന് വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. ചിത്രത്തിലെ ചില രംഗങ്ങളും ഡയലോഗുകളും നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് പറയാതെ പറയുന്നതാണെന്നും വിമർശനം വന്നു. 2017 ഫെബ്രുവരി 17-നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ ദിലീപിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്നെയും മറ്റൊരു നടിയെയും…
Read MoreCategory: Movies
മുഖത്തെ വണ്ണം കുറയ്ക്കാൻ ഫേസ് യോഗ സഹായിച്ചു, ഇപ്പോൾ അതിൽ പരിശീലനം നൽകുന്നു: പാർവതി കൃഷ്ണ
സീരിയലുകളിലൂടെയാണ് അഭിനയ രംഗത്തേക്ക് കോന്നിക്കാരി പാർവതി കൃഷ്ണയുടെ ചുവട്വയ്പ്പ്. അവിടുന്നങ്ങോട്ട് പിന്നീട് ബിഗ് സ്ക്രീനിലേക്കും അവതാരികയായുമൊക്കെ പാർവതിയുടെ യാത്ര മുന്നോട്ട് പോയി. അമ്മ ആയതിനുശേഷവും തനിക്ക് ശരീരത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ചും പെട്ടെന്ന് കൂടിയ തടിയെക്കുറിച്ചുമൊക്കെ പാർവതി ചെയ്ത പല വീഡിയോകളും ശ്രദ്ധേയമായിരുന്നു. താരത്തിന്റെ യൂട്യൂബ് ചാനലിൽ ഡെലിവറിക്ക് ശേഷം ശരീരഭാരം 30 കിലോ എങ്ങനെ കുറച്ചു എന്ന വീഡിയോ വൈറലായിരുന്നു. ഫേസ് യോഗയും ഓൺലൈനായി പാർവതി പരിശീലിപ്പിക്കുന്നുണ്ട്. ഫേസ് യോഗയിലേക്ക് എത്തപ്പെട്ടത് എങ്ങനെയെന്ന് പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഡെലിവറിക്കുശേഷം 30 കിലോ കുറച്ചെങ്കിലും മുഖത്തെ വണ്ണം മാത്രം കുറയുന്നില്ല. അതിലെന്തെങ്കിലും മാറ്റം കൊണ്ടുവരണമെന്നു തോന്നി. അങ്ങനെ റിസേർച്ച് ചെയ്തപ്പോൾ ആദ്യം വന്നത് ബോടോക്സും ഫില്ലേർസുമാണ്. അതിൽ എനിക്ക് താൽപര്യമില്ല. നാച്വറലായി എന്തുചെയ്യാൻ പറ്റുമെന്ന് നോക്കിയപ്പോഴാണ് ഫേസ് യോഗ കാണുന്നത്. പിന്നെ അതിനെപ്പറ്റി ചെറുതായി…
Read Moreപ്രഭാസിന്റെ ‘രാജാസാബ്’ തിയറ്ററുകളിലേക്ക്
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറർ – ഫാന്റസി ചിത്രം രാജാസാബ് തിയറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അദ്ഭുതം നിറയ്ക്കുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ ആദ്യ ഗാനം. അതിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്തിരിക്കുകയാണു പ്രഭാസ്. ജനുവരി ഒന്‍പതിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. തമൻ എസ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന റിബൽ സാബ് ഗാനം അത്യന്തം ത്രസിപ്പിക്കുന്നതും കളർഫുളുമാണ്. നിർമൽ എം.ആർ ആണ് ആവേശം കൊള്ളിക്കുന്ന വരികൾ എഴുതിയിരിക്കുന്നത്. നസീറുദ്ദീൻ, ബ്ലേസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ബോക്സോഫീസ്…
Read Moreവിപണനതന്ത്രങ്ങളിലൂടെ സിനിമകൾക്ക് കൃത്രിമമായി ഹൈപ്പ് ഉണ്ടാക്കുന്ന രീതി അവസാനിപ്പിക്കണം: യാമി ഗൗതം
ഒരു പുതിയ സിനിമയ്ക്കു നല്ല പ്രചാരം ഉറപ്പാക്കാൻ പണം നൽകുന്നതോ, പണം നൽകിയില്ലെങ്കിൽ റിലീസിന് മുമ്പുതന്നെ നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി എഴുതുന്നതോ ആയ ഈ പ്രവണത പിടിച്ചുപറിക്കുന്നതിന് തുല്യമാണെന്ന് തുറന്നടിച്ചു നടി യാമി ഗൗതം. ബോളിവുഡിൽ വളർന്നുവരുന്ന സിനിമയുടെ റിലീസിന് തൊട്ടുമുമ്പുള്ള ഹൈപ്പ് സംസ്കാരത്തെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് യാമി വിമർശിച്ചത്. വിപണനതന്ത്രങ്ങളിലൂടെ സിനിമകൾക്ക് കൃത്രിമമായി ഹൈപ്പ് ഉണ്ടാക്കുന്ന രീതി അവസാനിപ്പിക്കാൻ സിനിമാ വ്യവസായത്തിലെ സഹപ്രവർത്തകരോട് അഭ്യർഥിക്കുന്നു. എന്റെ ഭർത്താവ് ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രം റദ്ദാക്കൽ സംസ്കാരത്തിന് ഇരയാകാൻ സാധ്യതയുണ്ട്. ഒരു സിനിമയ്ക്ക് നല്ല ‘ഹൈപ്പ്’ ഉറപ്പാക്കാൻ പണം നൽകുന്നതോ, പണം നൽകിയില്ലെങ്കിൽ റിലീസിന് മുമ്പുതന്നെ നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി എഴുതുന്നതോ ആയ ഈ പ്രവണത പിടിച്ചുപറിക്കുന്നതിനു തുല്യമാണ്. ഇതു സിനിമാ വ്യവസായത്തിന്റെ ഭാവിയെ വലിയ രീതിയിൽ ബാധിക്കാൻ പോകുന്ന ഒരു…
Read More‘ചേച്ചി എനിക്ക് ഒരു സംരക്ഷണ കവചമാണ്’: നിഖില വിമൽ
നിഖില വിമൽ തന്റെ സഹോദരിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചെറുപ്പത്തില്‍ ഞാനും എന്റെ ചേച്ചിയും സാധാരണ സഹോദരിമാരെപോലെ അല്ലായിരുന്നു. എനിക്ക് അവളെയും അവള്‍ക്ക് എന്നെയും കണ്ടുകൂടായിരുന്നു. അത്രയും ശത്രുതയില്‍ ആയിരുന്നു ഞങ്ങള്‍. അത് കഴിഞ്ഞ് ഇപ്പോള്‍ ഈ അടുത്ത കാലത്താണ് ഞങ്ങള്‍ ഒരുപാട് അടുപ്പം പുലര്‍ത്തിത്തുടങ്ങിയത്. ആ സമയത്ത് അവള് എനിക്ക് ഒരു സംരക്ഷണ കവചം പോലെ ആയി മാറി. എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും, എനിക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാലും, ഞാന്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്ത് കുളം ആക്കി കൊണ്ട് കൊടുത്തു കഴിഞ്ഞാലും അത് നന്നാക്കി എടുത്ത് തരുന്ന ഒരാളാണ് ഇപ്പോള്‍. അവള് ഇപ്പോള്‍ സന്യാസം സ്വീകരിച്ചു. അത് അവളുടെ ഒരു പ്രഫഷന് പോലെ തന്നെയാണ് ഞാന്‍ കാണുന്നത്. അതിലേക്ക് വേണ്ടി ഒരുപാട് പ്രയത്നിച്ചു കൊണ്ടിരുന്ന ആളാണ് അവള്. എന്റെ സുഹൃത്തുക്കളൊക്കെ അവളെ…
Read Moreനാദിർഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ “മാജിക് മഷ്റൂംസ്’ ജനുവരി 16ന്
പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 16ന് തിയേറ്ററുകളിൽ. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എന്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. സിനിമയുടെ ത്രീഡി ക്യാരിക്കേച്ചർ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ…
Read Moreകുട്ടിയുടുപ്പിട്ട് ഫോട്ടോ ഷൂട്ട്; ഉർവശിയുടെ മകൾക്ക് കടുത്ത വിമർശനം
നോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോ ൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗോൾഡൻ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് അതിസുന്ദരി യായാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയെത്തിയത്. സ്പ്രിംഗിൾ സ്പാർക്കിൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. തേജലക്ഷ്മി യുടെ ബോൾഡ്നെസിനെയും ആരാധകർ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവി മർശന ങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ലെന്നാണ് കമന്റുകൾ. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുക യാണ് കുഞ്ഞാറ്റ്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘സുന്ദരിയായവൾ സ്റ്റെല്ല’. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുക യാണ് കുഞ്ഞാറ്റ്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘സുന്ദരിയായവൾ…
Read More‘എഐ പുരോഗതിയുടെ ഒരു ശക്തിയാണ്, ലൈംഗികച്ചുവയുള്ള ഉള്ളടക്കം നിര്‍മിക്കാനും സ്ത്രീകളെ ലക്ഷ്യമിടാനും ഇതു ദുരുപയോഗിക്കുന്നത് ചില വ്യക്തികളുടെ ധാര്‍മികമായ അധഃപതനത്തെ സൂചിപ്പിക്കുന്നു’: രശ്മിക മന്ദാന
എഐയുടെ (നിര്‍മിതബുദ്ധി) ദുരുപയോഗത്തിനെതിരേ പ്രതികരണവുമായി തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന രംഗത്ത്. തന്റെയൊരു ഡീപ്ഫേക് വീഡിയോ മുമ്പു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ തന്നെ ഈ വിഷത്തില്‍ രശ്മിക തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇത്തരം കുറ്റകൃത്യം നടത്തുന്നവര്‍ക്ക് കരുണയില്ലാത്തതും കര്‍ശനവുമായ ശിക്ഷ നല്‍കണമെന്നാണ് താരം ഇപ്പോള്‍ സമൂഹമാധ്യമ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലായ സൈബര്ദോസ്തിനെ ടാഗ് ചെയ്തുകൊണ്ടാണ് രശ്മികയുടെ പോസ്റ്റ്. സത്യം നിര്‍മിച്ചെടുക്കാന്‍ കഴിയുമ്പോള്‍, വിവേചനം നമ്മുടെ ഏറ്റവും വലിയ പ്രതിരേധമായി മാറുന്നു. എഐ പുരോഗതിയുടെ ഒരു ശക്തിയാണ്. എന്നാല്‍ ലൈംഗികച്ചുവയുള്ള ഉള്ളടക്കം നിര്‍മിക്കാനും സ്ത്രീകളെ ലക്ഷ്യമിടാനും ഇതു ദുരുപയോഗിക്കുന്നത് ചില വ്യക്തികളുടെ ധാര്‍മികമായ അധഃപതനത്തെ സൂചിപ്പിക്കുന്നു. ഓര്‍ക്കുക, ഇന്റര്‍നെറ്റ് ഇനി സത്യത്തിന്റെ പ്രതിബിംബമല്ല. എന്തും നിര്മിക്കാവുന്ന ഒരു ക്യാന്‍വാസ് ആണത്. ദുരുപയോഗത്തെ അതിജീവിച്ച് കൂടുതല്‍ അന്തസപം പുരോഗമനപരമായ സമൂഹം കെട്ടിപ്പടുക്കാന്ഡ എഐ ഉപയോഗിക്കാം.…
Read Moreമലയാളത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നു; തമിഴിൽ 9 മണിക്കൂർ ജോലി ചെയ്താൽ മതിയെന്ന് കീർത്തി സുരേഷ്
സിനിമാമേഖലയിലെ ജോലി സമയ വിഷയത്തില്‍ വിശദീകരണവുമായി നടി കീര്‍ത്തി സുരേഷ്. ഹൈദരാബാദില്‍ തന്റെ പുതിയ ചിത്രമായ റിവോള്‍വര്‍ റീത്തയുടെ പ്രൊമോഷനിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കരിയറില്‍ പലതരം ഷിഫ്റ്റുകളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും, ചിലപ്പോള്‍ രാവിലെ ഒന്‍പതു മണി മുതല്‍ അടുത്ത ദിവസം അടുത്ത ദിവസം പുലര്‍ച്ചെ രണ്ടു മണി വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും കീര്‍ത്തി മാധ്യമങ്ങളോട് വ്യക്തമാക്കി. മഹാനടിയുടെ ചിത്രീകരണ സമയത്ത് മറ്റ് അഞ്ച് സിനിമകളിലും ഒരേ സമയം അഭിനയിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍, എട്ടു മണിക്കൂര്‍ ഷിഫ്റ്റ് ആണ് ഏറ്റവും അനുയോജ്യം.രാവിലെ ഒന്‍പതു മണിക്കുള്ള ഷിഫ്റ്റിന്, 7.30-ന് സെറ്റിലെത്തണമെങ്കില്‍, ഞാന്‍ വീട്ടില്‍ നിന്ന് 6.30-ന് ഇറങ്ങണം, അതിനായി 5.30-ന് എഴുന്നേല്‍ക്കണം . വൈകുന്നേരം 6-6.30 ഓടെ പാക്കപ്പ് ആകുമ്പോള്‍, വസ്ത്രം മാറി ഏഴു മണിക്ക് അവിടെനിന്ന് ഇറങ്ങും. വീട്ടില്‍ തിരിച്ചെത്തുമ്പോൾ സമയം 8.15…
Read Moreസിനിമയിൽ വന്നു, സ്വഭാവവും മാറി; ക്ലാസിൽ ഞാൻ ബാക്ക് ബഞ്ചറായിരുന്നെന്ന് ഹണി റോസ്
സിനിമയില്‍ വന്നതിനുശേഷമാണ് ഒരു വ്യക്തി എന്ന നിലയില്‍ എന്റെ സ്വഭാവം മാറിയത്. ഒരുപാടു മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ആ സ്കൂളിലെ ഏറ്റവും സൈലന്റായ കുട്ടിയായിരുന്നു ഞാന്‍, ബാക്ക് ബഞ്ചിലായിരുന്നു സ്ഥിരം. ക്ലാസില്‍ ഉണ്ടോയെന്ന് നോക്കിയാല്‍ കാണാം എന്നേ ഉള്ളൂ. സംസാരം കുറവ്. ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ എന്നെ അറിയാവുന്നവര്‍ക്ക് അദ്ഭുതമായിരുന്നു. ഇവള് സിനിമയിലോ, അഭിനയിക്കുമോ എന്നെല്ലാം അതിശയത്തോടെയാണു കണ്ടിരുന്നത്. എനിക്കും അതേ അതിശയം തന്നെയായിരുന്നു. ചെറിയ പ്രായത്തില്‍ സിനിമയില്‍ വന്നു, സിനിമയ്ക്കൊപ്പം സഞ്ചരിച്ചു. പത്താം ക്ലാസ് പഠിക്കുന്നത് ഡിസ്റ്റന്‍ഡ് ആയാണ്. പിന്നീട് ബിരുദവുമെടുത്തു. എന്റെ ലോകം മുഴുവന്‍ സിനിമയായിരുന്നു. ഒരുപാടുപേരെ കാണാന്‍ പറ്റി, പല ഭാഷകളില്‍ ജോലി ചെയ്തു, ആ സ്നേഹം ലഭിച്ചു. അതെല്ലാം വലിയ അനുഗ്രഹങ്ങളാണ്. -ഹണിറോസ്
Read More