പടയപ്പയിലെ ഏറ്റവും പവർഫുള്ളായിട്ടുള്ള കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചർച്ച വന്നപ്പോൾ മനസിൽ ഐശ്വര്യ റായ് ആയിരുന്നു ആദ്യമെത്തിയതെന്ന് രജനികാന്ത്. കാരണം, ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഐശ്വര്യയിൽ കണ്ടിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് അവർ വളരെ തിരക്കിലായിരുന്നു. ഞങ്ങൾ അവരെ കഥയുമായി സമീപിച്ചു. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഐശ്വര്യ റായ് തന്നില്ല. ഇപ്പോൾ തിരക്കാണെന്നും കുറച്ച് കഴിഞ്ഞ് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കിൽ ഒരു വർഷമൊക്കെ കാത്തിരിക്കാൻ ഞങ്ങൾ തയാറായേനെ. അവർക്ക് ഇഷ്ടമല്ലെന്ന് പിന്നീട് അറിഞ്ഞു. പിന്നീടാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്. ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയൊക്കെ പരിഗണിച്ചതായിരുന്നു. പക്ഷേ, അവർക്കാർക്കും ഐശ്വര്യയെപ്പോലെ പവർഫുള്ളായി പെർഫോം ചെയ്യാൻ സാധിക്കില്ലെന്ന് തോന്നി. അപ്പോൾ രവിയാണ് രമ്യാ കൃഷ്ണൻ ചെയ്താൽ നന്നായിരിക്കും എന്ന് പറയുന്നത്. ആദ്യം എനിക്ക് രമ്യാ കൃഷ്ണന്റെ…
Read MoreCategory: Movies
പ്രണയ ഗോസിപ്പ്: മറുപടിയുമായി മൃണാൾ ഠാക്കൂർ
ബോളിവുഡ്-തെന്നിന്ത്യൻ നടി മൃണാൾ ഠാക്കൂറും ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളുകളായി. അഭ്യൂഹങ്ങൾക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മൃണാൽ ഠാക്കൂർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചെറുവിഡിയോയിലാണ് മൃണാൽ ഇതു സംബന്ധിച്ച് പരോക്ഷ വിശദീകരണം നൽകിയത്. അവർ സംസാരിക്കുന്നു, ഞങ്ങൾ ചിരിക്കുന്നു. കിംവദന്തികൾ സൗജന്യ പിആർ ആണ്, സൗജന്യ കാര്യങ്ങൾ എനിക്ക് ഇഷ്ടമാണ്!- എന്നാണ് മൃണാൾ ഠാക്കൂർ ഷോർട്ട് വീഡിയോയിൽ പറയുന്നത്. നർമത്തിൽ പൊതിഞ്ഞുള്ള വിഡിയോയിൽ, മൃണാലിന്റെ പുറകിൽ അമ്മ ഇരിക്കുന്നതും ഇരുവരും ചിരിക്കുന്നതും കാണാം. ഇതോടെ ഈ അഭ്യൂഹങ്ങൾക്ക് അന്ത്യമായിരിക്കുകയാണ്. മൃണാലും ശ്രേയസ് അയ്യരും തമ്മിൽ ഡേറ്റിംഗിലാണെന്ന് അവകാശപ്പെട്ട് ഒട്ടേറെ പോസ്റ്റുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൈബർ ലോകത്ത് കറങ്ങുന്നത്. ഇരുവരും ഒന്നിച്ചു സമയം ചെലവഴിച്ചെന്ന് അവകാശപ്പെട്ടുള്ള പോസ്റ്റ് റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതിനെ ചുറ്റിപ്പറ്റി ചർച്ചകൾ നടക്കുകയായിരുന്നു.…
Read Moreമലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു
മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് “കണിമംഗലം കോവിലകം’ സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ. ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ.കെ., ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയാണ് സിനിമയുടെ മുഖ്യ ആകർഷണം. ഇവർക്കുപുറമെ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നു. കോളേജ്-ഹോസ്റ്റൽ പ്രമേയത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യുവപ്രേക്ഷകർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് യൂട്യൂബ് വെബ് സീരീസുകൾ ജനപ്രിയമായിട്ടുള്ളപ്പോൾ, അതിൽ സിനിമ…
Read Moreഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞ സിനിമകൾ: ആദ്യ പത്തിൽ ഇടംപിടിച്ച് മാർക്കോ
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം മാർക്കോയ്ക്ക് വീണ്ടുമൊരു പൊൻതൂവൽ കൂടി. ഇന്റര്‍നെറ്റ് സെര്‍ച്ച് എൻജിന് ഭീമനായ ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ ആദ്യ പത്തിൽ മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രം. “മാർക്കോ’ ആണ് ഈ ലിസ്റ്റിൽ ഇടം നേടിയ ഏക മലയാള ചിത്രം. മാർക്കോയ്ക്കു പുറമേ ഗൂഗിളിന്റെ ലിസ്റ്റിൽ കയറിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം സയ്യാരയാണ്. കാന്താര രണ്ടാം സ്ഥാനത്തും കൂലി മൂന്നാം സ്ഥാനത്തുമാണ്. വാര് 2, സോനം തേരി കസം എന്നിവയാണ് മറ്റു ചിത്രങ്ങൾ. മാർക്കോ ആറാം സ്ഥാനത്താണ്. ഹൗസ്ഫുള് 5, ഗെയിം ചേഞ്ചര്‍, മിസിസ്, മഹാവതാര്‍ നരസിംഹ എന്നിവയാണ് മറ്റു ചിത്രങ്ങൾ.തിയറ്ററുകളിൽ 100…
Read More‘അതിജീവിതയ്ക്കൊപ്പം: കുറച്ച് ഡ്രൈവർമാർ ചേർന്ന് ഒരു നടിയെ വെറുതെ ആക്രമിക്കുമോ, ഇതിലെ ഗൂഡാലോചന പുറത്ത് വരണം’: വിനയൻ
താൻ അതിജീവിതയ്ക്കൊപ്പമെന്ന് സംവിധായകൻ വിനയൻ. നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചനയുണ്ടെങ്കിൽ സർക്കാർ തെളിയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉള്ള സ്ഥിതിക്ക് മേൽക്കോടതി വന്നാൽ കൂടുതൽ വിശ്വാസ്യത ഉണ്ടാകും. ക്വട്ടേഷൻ ആണെന്ന് സർക്കാരാണ് പറഞ്ഞത്. അത് തെളിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും വിനയൻ കൂട്ടിച്ചേർത്തു. വിധി പകർപ്പ് കിട്ടിയ ശേഷം ദിലീപിനെ സ്വാഗതം ചെയ്യുന്ന നടപടികളിലേക്ക് സിനിമാ സംഘടനകൾ കടന്നാൽ മതിയായിരുന്നു. ഇപ്പോൾ സംഘടനകളുടെ മനസിലിരിപ്പ് എന്തെന്ന് ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കേണ്ടത് സർക്കാരും, നീതിന്യായ വ്യവസ്ഥയുമാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ഡ്രൈവർമാർ ചേർന്ന് ഒരു നടിയെ വെറുതെ ആക്രമിക്കുമോ, ഇതിലെ ഗൂഡാലോചന പുറത്ത് വരണമെന്നും വിനയൻ ആവശ്യപ്പെട്ടു.
Read Moreഅതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്; അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ലെന്ന് ആസിഫ് അലി
ഇടുക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും നടൻ ആസിഫ് അലി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് ഏതെങ്കിലും പറഞാൽ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു. കോടതിവിധിയെ പറ്റി അഭിപ്രായം പറയുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. കോടതിവിധിയെ സ്വീകരിക്കുന്നു. ഇരയ്ക്ക് പൂർണമായി നീതി കിട്ടിയോ എന്ന് പറയാനറിയില്ല. കോടതിവിധിയിൽ അഭിപ്രായം പറയുന്നത് നിന്ദയായിട്ടാണ് എനിക്ക് തോന്നുന്നത്. കോടതി മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്. അതിജീവിതയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരും പ്രതികരിച്ചിട്ടില്ല. അതിജീവിതയുടെ പ്രതികരണം നേരിട്ട് അറിയിക്കുമായിരിക്കും. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിത്. പല തരത്തിലും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒരു ടോപ്പിക്കാണിത്. പറയുന്നത് കൃത്യതയോടെ…
Read Moreകേസില്‍ കുരുങ്ങി ജനപ്രിയ നടന്റെ സിനിമാ ജീവിതം
കൊച്ചി: നടിയെ ആക്രമിച്ച കേസും തുടര്‍ന്നുണ്ടായ വിവാദങ്ങളും മലയാള സിനിമയിലെ ജനപ്രിയ നായകന്റെ കരിയറിനെ താഴ്ത്തിക്കെട്ടുന്നതായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ റിലീസായ രാമലീല ഒഴികെ പിന്നീട് വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. നടി കേസിനെ തുടര്‍ന്ന് സ്ത്രീ പ്രേക്ഷകരില്‍ പലരും ദിലീപിന്റെ സിനിമകള്‍ കാണാതായി. ദിലീപിന്റെ സിനിമാജീവിതത്തിലെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. കമലിന്റെ സഹസംവിധായകനായിട്ടായിരുന്നു ഇയാളുടെ തുടക്കം. സഹസംവിധായകനായി കാമറയ്ക്ക് പിന്നില്‍ നിന്ന ദിലീപ് എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തിലൂടെ തന്നെയാണ് കാമറയ്ക്ക് മുന്നിലെത്തിയത്. നായക നടന് വേണ്ട മുഖസൗന്ദര്യമോ ആകാരവടിവോ ഇല്ലാതിരുന്നിട്ടും ‘മാനത്തെ കൊട്ടാരം’ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി. ആ ചിത്രം ഹിറ്റായതോടെ ദിലീപിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. ത്രീ മെന്‍ ആര്‍മി, കൊക്കരക്കോ, കല്യാണ സൗഗന്ധികം എന്നിങ്ങനെ ലോ ബജറ്റ് ചിത്രങ്ങളിലൂടെ ഇയാള്‍ വിജയക്കുതിപ്പ് തുടര്‍ന്നു. ലോഹിതദാസ് തിരക്കഥയെഴുതിയ സല്ലാപമായിരുന്നു ദിലീപിന്റെ കരിയറിലെ…
Read Moreആഹ്ലാദവും ആരവവുമായി ദിലീപ് ആരാധകര്‍; ആലുവയിലെ വീടിന്റെ പരിസരത്ത് ലഡുവിതരണം; കൈവീശി സന്തോഷം അറിച്ച് നടനും
കൊച്ചി: നടി ആക്രമണ കേസില്‍ നടന് ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകര്‍ക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകര്‍ ആര്‍പ്പുവിളികളുയര്‍ത്തി. ഒരുകൂട്ടം ദിലീപ് ആരാധകര്‍ ലഡു വിതരണം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീടിന്റെ പരിസരത്തും ആരാധകരും സിനിമാ പ്രവര്‍ത്തകരും ആഹ്ലാദം പങ്കിട്ടു. ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേര് തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോള്‍ ആരാധകര്‍ ആര്‍പ്പുവിളികളുമായി തടിച്ചുകൂടി. സെല്‍ഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ആരാധകര്‍ക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.സഹോദരന് അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.
Read More‘എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തർക്കും മനസിലാകും, ഇനി ഇതിനേക്കാൾ അധികം അവൾക്ക് ഒന്നും പറയാനില്ല’: ഭാഗ്യലക്ഷ്മി
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ദിലാപ് കുറ്റ വിമുക്തനായതിൽ പ്രതികരണവുമായി ഡബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്തുകൊണ്ടാണ് ഈ വിധിയെന്ന് ചോറുണ്ണുന്ന ഓരോ പെണ്ണിനും മനസിലാകുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തശൂരിൽ അതി ജീവിതയുടെ വീട്ടിൽവച്ചായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ‘നാലുകൊല്ലം മുമ്പ് ഞാൻ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നത്. നേരത്തേ എഴുതിവച്ച വിധിയാണിത്. ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടില്ല. കൈയിൽ കിട്ടിയ ഇത്രയും തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാൻ പറ്റുമോ’ എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ‘ഇപ്പോഴും ഞാൻ അവളോടൊപ്പമാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്തു നിന്നും തൃശൂരിലെ അവളുടെ വീട്ടിലേക്കെത്തിയത്. അയാൾ നിഷ്കളങ്കൻ എന്നു ആരൊക്കെ പറഞ്ഞാലും ഞങ്ങൾ ആരും വിശ്വസിക്കാൻ പോകുന്നില്ല. മരണം വരെ അവൾക്കൊപ്പം നിൽക്കും. എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തർക്കും മനസിലാകും. അതിജീവിത ഇതുവരെ അനുഭവിച്ച ട്രോമയൊക്കെ മതി. ഇനി ഇതിനേക്കാൾ…
Read Moreനായകനിൽ നിന്നും പ്രതി നായകനിലേക്ക് ദിലീപിന്റെ പരകായ പ്രവേശം: മലയാള സിനിമയ്ക്കുണ്ടായ മാറ്റങ്ങൾ
നായകനിൽ നിന്നും പ്രതി നായകനിലേക്ക് ദിലീപിന്റെ പരകായ പ്രവേശം കണ്ട് കേരളം ഞെട്ടിയ ദിവസമാണ് 2017 ഫെബ്രുവരി 17. യുവ നടിയെ ലൈംഗികമായി ആക്രമിക്കാൻ കൊട്ടേഷൻ നൽകിയ സംഭവത്തിനു പിന്നിലെ ഗൂഡകരങ്ങൾ നടൻ ദിലീപിന്റേതെന്ന് ആരോപിക്കപ്പെട്ടു. അന്ന്വരെ മലയാള സിനിമയുടെ ചുക്കാൻ പിടിച്ചിരുന്ന കപ്പിത്താന്റെ കപ്പൽ ആടിയുലഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. പിന്നാലെ താരസംഘടനയായ അമ്മ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ടു. ദിലീപിനെ പുറത്താക്കാൻ ഒരു സംഘം മുറവിളി കൂട്ടിയപ്പോൾ പിന്തുണയുമായി ഒരു പറ്റം ആളുകൾ മറുതലയ്ക്കൽ നിലകൊണ്ടു. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വിള്ളലുകളുണ്ടായി. സ്ത്രീകൾക്കു വേണ്ടി സംസാരിക്കാനായി വിമൺ ഇൻ സിനിമ കളക്ടീവ് എന്ന പുതിയ സംഘടന രൂപം കൊണ്ടു. സിനിമാ സെറ്റുകളിൽ ഇന്റേണൽ കമ്മിറ്റികൾ ആരംഭിച്ചു. മലയാള സിനിമാ സംഘടനയുടെ നേതൃനിരയിൽ സ്ത്രീകളുടെ പങ്കാളിത്തമെത്തി. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന…
Read More