തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രം ‘ബൾട്ടി’ക്കു ശേഷം ഒരു ബിഗ് ബജറ്റ് സിനിമയിൽ ഷെയ്ൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിന്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ബൾട്ടി ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിൽ ഷെയ്ൻ പങ്കാളിയാകുമ്പോൾ ആരാധകർക്കു പ്രതീക്ഷകൾ ഏറെയാണ്. കേരള-തമിഴ് പശ്ചാത്തലത്തിൽ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പ്രവീൺ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചതിന്റെ പരിചയസമ്പത്തുമായാണ് പ്രവീൺ നാഥ് എത്തുന്നത്. വസുമിത്ര കഥയും…
Read MoreCategory: Movies
വിദേശിയായ അമ്മയുമായി പിരിഞ്ഞ അച്ഛൻ പുനർവിവാഹിതനായി; അമല അക്കിനേനിയുടെ ആരും അറിയാക്കഥകൾ
മലയാള സിനിമയിൽ ഉൾപ്പെടെ അഭിനയിച്ചു തകർത്ത അമല എന്ന യുവസുന്ദരിയുടെ മുഖം കണ്ട പലർക്കും വർഷങ്ങൾക്കുമുൻപേ തോന്നിയ ഒരു സംശയമുണ്ട്. അവർക്ക് ഒരു ഇന്ത്യക്കാരിയുടെ ഛായയെക്കാൾ കൂടുതൽ ഒരു വിദേശിയുടെ ലുക്കാണ്. ആ തോന്നൽ സത്യമായിരുന്നു. ആ നായിക പിറന്നത് ഇന്ത്യക്കാരനായ പിതാവിനും അയർലൻഡ് സ്വദേശിനിയായ അമ്മയ്ക്കുമാണ്. പിൽക്കാലത്ത് പ്രമുഖ തെന്നിന്ത്യൻ നായകൻ നാഗാർജുനയുടെ ഭാര്യയായി. വർഷങ്ങൾക്കുശേഷം തന്റെ ജീവിതത്തിലെ ചർച്ച ചെയ്യപ്പെടാത്തൊരു കാര്യം അവർ തുറന്നു പറഞ്ഞിരിക്കുകയാണ്. വികടൻ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് അമല അക്കിനേനിയുടെ വെളിപ്പെടുത്തൽ. “എന്റെ അച്ഛനമ്മമാർ വിവാഹമോചിതരായവരാണ്. അച്ഛൻ മറ്റൊരു വിവാഹം ചെയ്തു. അമ്മ നെതർലൻഡ്കാരിയാണ്. നേവി ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ഉത്തർപ്രദേശിലാണ് ഞാൻ പഠിച്ചുംവളർന്നതും. വിവാഹമോചനം നടന്നുവെങ്കിലും അമ്മയെ ഞാൻ കൂടെക്കൂടി. അമ്മയെ നോക്കണം എന്ന ബോധ്യം എന്റെ മനസിലുണ്ട്. അമ്മ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ എനിക്കും ഭർത്താവ്…
Read Moreവേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണ്: ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ല അവാര്‍ഡ് ലഭിച്ചത്, കലയ്ക്ക് ലഭിച്ച അംഗീകാരമാണത്; വേടൻ
മന്ത്രി സജി ചെറിയാന്റെ പരാമർശനത്തിനെതിരെ റാപ്പര്‍ വേടന്. വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണെന്ന് വേടൻ പറഞ്ഞു. തനിക്ക് അവാര്‍ഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമാണ്. അവാര്‍ഡ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും വേടന് പറഞ്ഞു. കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കൈയടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കൈയടി. ലോകം കണ്ട ഇതിഹാസ നായകന് മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. അതിനും കൈയടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചുവെന്നാണ് സജി ചെറിയാന് പ്രസംഗത്തിൽ പറഞ്ഞത്.
Read Moreഗിഫ്റ്റുമായി സോണിയ അഗർവാളിന്റ ശക്തമായ തിരിച്ചുവരവ്: ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഏഴിന് തിയറ്ററുകളിൽ
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധനേടിയ കാതൽ കൊണ്ടൈൻ, 7ജി റെയിൻബോ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന പുതിയ ചിത്രം ഗിഫ്റ്റ് നവംബർ ഏഴിന് തിയറ്ററുകളിലേക്ക് എത്തുന്നു. നീണ്ട ഇടവേളയ്ക്കുശേഷമാ ണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി സോണിയ തിരിച്ചു വരുന്നത്. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗർവാളിന്റേത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും, ഒരു കേസിൽ അവർ ഒരു പ്രതിസന്ധി നേരിടുന്നു. അവർക്ക് ഇപ്പോഴും അത് എങ്ങനെ പിന്തുടരാൻ കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയ്ലറിനു ലഭിക്കുന്നത്. പി.പി സിനിമാസിന്റെ ബാനറിൽ സംവിധായകൻ…
Read More‘ആ ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതി’; ഉല്ലാസ് പന്തളത്തെ സന്ദർശിച്ച് അഖിൽ മാരാർ
കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് പുറംലോകമറിയുന്നത്. ഇപ്പോഴിതാ ഉല്ലാസ് പന്തളത്തെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് നടനും സംവിധായകനുമായ അഖിൽ മാരാർ. അഖില്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… 2013ല്‍ ഗോകുലം സ്റ്റാഫ് അസോസിയേഷന്റെ വാർഷികത്തിന് കൊച്ചി ഗോകുലം ഗ്രാൻഡിൽ ഞാൻ സംവിധാനം ചെയ്ത ഷോയിൽ സ്കിറ്റ് ഡബ് ചെയ്യാൻ വന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ഉല്ലാസ് പന്തളത്തിനെ പരിചയപെടുന്നത്. പിന്നീട് വല്ലപ്പോഴും വിളിക്കും. കഴിഞ്ഞ വർഷം ഒരു സിനിമയുടെ പ്രിവ്യൂ ഷോ സമയമാണ് അവസാനമായി കണ്ടത്. ഒരുപാട് വേദിയിൽ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരൻ വീണുപോയതു കണ്ടപ്പോൾ വിഷമമായി. കലാകാരൻ പോരാളി ആണ്. അവന്റെ വേദനയിലും അവൻ സദസിനെ ചിരിപ്പിക്കും. എത്രയും വേഗം അസുഖം ഭേദമായി ഉല്ലാസേട്ടൻ തിരിച്ചു വരട്ടെ… എല്ലാ…
Read Moreനുണ പറയുന്നത് എനിക്കു തീരെ ഇഷ്ടമല്ല: തമന്ന ഭാട്ടിയ
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് തമന്ന ഭാട്ടിയ. സ്ത്രീ 2 വിലെ ഐറ്റം ഡാൻസിലൂടെ അടുത്തിടെ ബോളിവുഡിലും തമന്ന സെൻസേഷനായി മാറിയിരുന്നു. ഇപ്പോഴിതാ ബന്ധങ്ങളിൽ നിന്ന് താൻ എന്താണു പ്രതീക്ഷിക്കുന്നത് എന്നു പറയുകയാണ് തമന്ന. തനിക്കു നുണ പറയുന്നതു തീരെ ഇഷ്ടമല്ലെന്നും തെറ്റുകൾ എന്തെങ്കിലും സംഭവിച്ചാൽ അതു തന്നോടു തുറന്നുപറയുന്നവരെയാണ് ഇഷ്ടമെന്നും നടി പറയുന്നു. പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ അതിന് പരിഹാരം കണ്ടെത്താനാകും, എന്നാല്‍ നുണ പറയുന്നവരെ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും തമന്ന പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തമന്ന. എനിക്കു നുണ പറയുന്നതു തീരെ സഹിക്കാന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്‍ അത് തുറന്നുപറയുന്നതിന് എനിക്കു പ്രശ്നമില്ല. അതിനു പരിഹാരം കണ്ടെത്തുക എന്നതിനെക്കുറിച്ചായിരിക്കും ഞാന്‍ ചിന്തിക്കുക. നിങ്ങള്‍ ഒരു കൊലപാതകം നടത്തിയാല്‍ പോലും അതു മറച്ചുവയ്ക്കാന്‍…
Read Moreഅവിടെ… അവൾ ഉദിക്കുന്നു… വൻ മേക്കോവറിൽ ഞെട്ടിച്ച് പാർവതി
നോട്ട് ബുക്ക് എന്ന സിനിമയിലൂടെ മലയാള സിനിമാസ്വാദകർക്കു സുപരിചിതയാണ് പാർവതി തിരുവോത്ത്. പിന്നീട് ഒരിടവേളയ്ക്കുശേഷം തമിഴ് അടക്കമുള്ള ഭാഷാ സിനിമകളിൽ നായികയായി എത്തിയ പാർവതി മലയാളത്തിനും ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ചു. തന്റെ നിലപാടുകൾ ആരോടായാലും തുറന്നുപറയാൻ മടി കാണിക്കാത്ത പാർവതി ഇന്ന് ബോളിവുഡിലും തിളങ്ങാനുള്ള ഒരുക്കത്തിലാണ്. ഹൃത്വിക് റോഷൻ നിർമിക്കുന്ന സീരീസിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്. സീരീസിന്റെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ പാർവതി പങ്കുവച്ച ഒരുകൂട്ടം ഫോട്ടോകൾ ഏറെ ശ്രദ്ധനേടുകയാണ്. വൻ മേക്കോവറിലാണ് പാർവതി ഫോട്ടോകളിൽ ഉള്ളത്. അവിടെ… അവൾ ഉദിക്കുന്നു… എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇത് പാർവതി ആണോ എന്ന ചോദ്യം ഉയർത്തുന്ന തരത്തിലാണ് മേക്കോവര്‍. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദ ഡേർട്ടി മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ മുന്‍പെങ്ങും കണ്ടിട്ടില്ലാത തരത്തിലുള്ള അതീവ…
Read Moreടെക്നിക്കൽ കമ്യൂണിറ്റിയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെന്ന് റസൂൽ പൂക്കുട്ടി
സർക്കാർ തീരുമാനം. മലയാള സിനിമയിലെ ടെക്നീഷന്മാർക്ക് വലിയ പ്രചോദനം നൽകുന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി വരുന്ന ആദ്യത്തെ ടെക്നീഷൻ ആയിരിക്കാം ഞാൻ. ടെക്നിക്കൽ കമ്യൂണിറ്റിയോടുള്ള സർക്കാരിന്റെ പ്രതിബദ്ധത അതിൽ കാണുന്നു. വലിയ അംഗീകാരമാണ്. മലയാള സിനിമ, നമ്മുടെ ഭാഷ, നമ്മുടെ തലസ്ഥാനം, ഞാൻ കണ്ടുവളർന്ന മലയാള സിനിമ എന്നെ വിളിക്കുമ്പോൾ സ്വന്തം അമ്മ തിരികെ വിളിക്കുന്നതു പോലെയാണ്. ആ ഒരു ചാരിതാർഥ്യം എനിക്കുണ്ട്. അത്രയൊന്നും ചെയ്തില്ല എങ്കിലും ഇവിടെ വരെ എത്തിയല്ലോ എന്നൊരു തോന്നൽ എനിക്കുണ്ട്. അങ്ങനെയൊരു പ്രത്യേക അജണ്ട ഒന്നുമായിട്ടല്ല ഞാൻ വന്നിരിക്കുന്നത്. ഗുരുതുല്യരായവർ ഇരുന്ന കസേരയിലാണ് ഞാൻ ഇരിക്കുന്നത്. ഇതു സന്തോഷം തരുന്ന കാര്യമാണ്. ഭരണം എന്നതിനെ ഒരിക്കലും ഒരു പവർ ആയി കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറണമെന്നാണ് ആഗ്രഹം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി തന്നെയാണ്.…
Read Moreകാശ് മോഹിച്ചല്ല വന്നത്, അഭിനയം വിൽചെയറിൽ ഇരുന്നെന്ന് റബേക്ക
ചെമ്പനീര്‍ പൂവിന്റെ ലൊക്കേഷനില്‍ വച്ച് സ്റ്റെപ്പ് ഇറങ്ങിയപ്പോള്‍ വീണതാണ്. കണങ്കാലിന് സ്ഥാനചലനം സംഭവിച്ചു. സര്‍ജറി കഴിഞ്ഞ് ഒരുമാസം കഴിഞ്ഞു. കാലില്‍ സ്ക്രൂ ഇട്ടിരിക്കുകയാണ്. ഷൂട്ടിംഗിനൊക്കെ പോകുന്നുണ്ടായിരുന്നു. വീല്‍ചെയറില്‍ ഇരുന്നാണ് അഭിനയിച്ചത്. കാലിന് ഇപ്പോള്‍ കുഴപ്പമില്ല. ബൂട്ടിട്ടാണ് നടക്കുന്നത്. വാക്കര്‍ ഉപയോഗിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു ഉദ്ഘാടന ചടങ്ങിന് അത് കൊണ്ടുവന്നാല്‍ ബുദ്ധിമുട്ടാകും. സ്റ്റെപ്പ് കയറാനായി സഹായിക്കാന്‍ ആളുണ്ടായിരുന്നു. ഞാൻ കാശ് മോഹിച്ചല്ല ഈ പരിപാടിക്കു വന്നത്. ഈ ഷോപ്പിന്റെ ഉടമയായ ചേച്ചിയുമായി ഒരുപാടു നാളത്തെ പരിചയമുണ്ട്. -റബേക്ക
Read Moreകൗതുകം നിറച്ച് എക്കോ ടീസർ പുറത്തിറങ്ങി
വമ്പൻ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയുടെ ടീസർ പുറത്ത്. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപാണു നായകൻ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഏറെ മിസ്റ്ററി നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകർക്ക് ആകാംക്ഷയും ഉദ്വേഗവും പകരുന്ന ചിത്രമായിരിക്കും എക്കോ എന്നും ടീസർ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് നൽകിയ അതേ ആകാംക്ഷയാണ് ഇപ്പോൾ ടീസറും നൽകുന്നത്. കഥാവഴിയിൽ മൃഗങ്ങൾക്കും നിർണായക സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ…
Read More