‘ദേ​ശീ​യ അ​വാ​ര്‍​ഡ് മ​മ്മൂ​ട്ടി​യെ അ​ര്‍​ഹി​ക്കു​ന്നി​ല്ല; അ​വി​ടെ അ​വാ​ർ​ഡ് ഫ​യ​ല്‍​സി​നും പൈ​ല്‍​സി​നു​മൊ​ക്കെ​യാ​ണ്’: പ്ര​കാ​ശ് രാ​ജ്

തൃ​ശൂ​ർ: ദേ​ശീ​യ അ​വാ​ർ​ഡ് മ​മ്മൂ​ട്ടി​യെ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്ന് പ്ര​കാ​ശ് രാ​ജ്. ‘ദേ​ശീ​യ പു​ര്‌​സ​കാ​ര​ങ്ങ​ള്‍ കോം​പ്ര​മൈ​സ് ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഫ​യ​ല്‍​സി​നും പൈ​ല്‍​സി​നും അ​വാ​ര്‍​ഡ് കി​ട്ടു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ന​മു​ക്ക​റി​യാം. അ​ങ്ങ​നൊ​രു ദേ​ശീ​യ അ​വാ​ര്‍​ഡ് മ​മ്മൂ​ട്ടി​യെ അ​ര്‍​ഹി​ക്കു​ന്നി​ല്ല’ എ​ന്ന് പ്ര​കാ​ശ് രാ​ജ് പ​രി​ഹ​സി​ച്ചു. ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ മ​മ്മൂ​ട്ടി​ക്ക് ല​ഭി​ക്കാ​ത്ത​തു​ൾ​പ്പെ​ടെ മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​കാ​ശ് രാ​ജി​ന്‍റെ പ​രി​ഹാ​സം. 2024 ലെ ​മ​ല​യാ​ള ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന വേ​ദി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം. ‘മ​മ്മൂ​ക്ക മ​ത്സ​രി​ച്ച​ത് യു​വാ​ക്ക​ളോ​ടാ​ണ്. അ​ദ്ദേ​ഹ​ത്തെ മു​തി​ര്‍​ന്ന ന​ട​നാ​യും യു​വാ​ക്ക​ളെ യു​വ​ന​ട​ന്മാ​രും ആ​യി​ട്ട​ല്ല ത​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച​തെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. ഭ്ര​മ​യു​ഗ​ത്തി​ല്‍ സാ​ന്നി​ധ്യം കൊ​ണ്ട് മാ​ത്രം അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്ന സൂ​ക്ഷ്മ​ഭാ​വ​ങ്ങ​ള്‍ വ​ള​രെ ശ​ക്ത​മാ​യി​രു​ന്നു. യു​വാ​ക്ക​ള്‍​ക്ക് അ​വി​ടേ​ക്ക് എ​ത്തേ​ണ്ട​തു​ണ്ട്. എ​ങ്കി​ലും എ​ആ​ര്‍​എ​മ്മി​ലെ ടൊ​വി​നോ​യും നാ​ല് സി​നി​മ​ക​ളി​ലാ​യു​ള്ള ആ​സി​ഫ് അ​ലി​യു​ടേ​യും ശ്ര​മം കാ​ണാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്. പ​ക്ഷെ മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തി​ന്‍റെ ത​ലം വ​ള​രെ ഉ​യ​ര്‍​ന്ന​താ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.…

Read More

പ്രി​യ​പ്പെ​ട്ട​തെ​ല്ലാം ഒ​രു ഫ്രെ​യ്മി​ല്‍… കു​ടും​ബ​ചി​ത്രം പ​ങ്കു​വ​ച്ച് മോ​ഹ​ന്‍​ലാ​ല്‍

ഭാ​ര്യ സു​ചി​ത്ര, മ​ക്ക​ളാ​യ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍, വി​സ്മ​യ മോ​ഹ​ന്‍​ലാ​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മു​ള​ള ചി​ത്രം പ​ങ്കു​വ​ച്ച് പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ൽ. പ്രി​യ​പ്പെ​ട്ട​തെ​ല്ലാം ഒ​രു ഫ്രെ​യ്മി​ല്‍… എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കു​ണ്ട​ന്നൂ​രി​ലെ ഫ്ലാ​റ്റി​ല്‍ നി​ന്നു​ള​ള ചി​ത്ര​മാ​ണി​ത്. കു​ടും​ബ​ചി​ത്ര​മെ​ങ്കി​ലും ആ​രാ​ധ​ക​രു​ടെ ക​ണ്ണി​ലു​ട​ക്കി​യ​ത് മ​റ്റൊ​ന്നാ​ണ്. മ​ക​ള്‍ വി​സ്മ​യ ഇ​രി​ക്കു​ന്ന ഒ​രു ലാം​ബ്ര​ട്ട സ്‌​കൂ​ട്ട​ര്‍. എം​എ​ല്‍ 2255 ന​മ്പ​റി​ലു​ള​ള സ്‌​കൂ​ട്ട​റാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ​യ​ട​ക്കം മ​റി​ക​ട​ന്ന് ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ നേ​ടി​യ​ത്. മോ​ഹ​ൻ​ലാ​ലി​നെ സൂ​പ്പ​ർ​സ്റ്റാ​ർ പ​ദ​വി​ലേ​ക്കു​യ​ർ​ത്തി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ രാ​ജാ​വി​ന്‍റെ മ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ വി​ൻ​സെ​ന്‍റ് ഗോ​മ​സി​ന്‍റെ ഫോ​ൺ ന​ന്പ​റും 2255 ആ​യി​രു​ന്നു. 2022 ജൂ​ലൈ​യി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി കു​ണ്ട​ന്നൂ​രി​ല്‍ ഒ​രു ഫ്ലാ​റ്റ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഐ​ഡ​ന്‍റി​റ്റി ബി​ല്‍​ഡിം​ഗി​ലെ ര​ണ്ടു​നി​ല​ക​ള്‍ ഒ​ന്നി​ച്ചു ചേ​ര്‍​ത്ത ഡൂ​പ്ലെ​ക്‌​സ് ഫ്ലാ​റ്റാ​ണ് മോ​ഹ​ന്‍​ലാ​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​വി​ടു​ത്തെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ് “എം​എ​ല്‍ 2255′ ലാം​ബി. 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഇ​ട്ടി​മാ​ണി: മെ​യ്ഡ് ഇ​ന്‍ ചൈ​ന എ​ന്ന ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍…

Read More

55-ാം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്: മി​ക​ച്ച ന​ട​ൻ – മ​മ്മൂ​ട്ടി, മി​ക​ച്ച ന​ടി – ഷം​ല ഹം​സ: വേ​ട​നും പു​സ്കാ​രം; അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി മ​ഞ്ഞു​മ്മ​ൽ ബോ​യ്സും

55-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മി​ക​ച്ച ന​ട​ന്‍മ​മ്മൂ​ട്ടി മി​ക​ച്ച ന​ടിമി​ക​ച്ച ന​ടി- ഷം​ല ഹം​സ (ഫെ​മി​നി​ച്ചി ഫാ​ത്തി​മ), മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം: മ​റ​യു​ന്ന നാ​ലു​കെ​ട്ടു​ക​ള്‍, പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​രം സി​നി​മ- പാ​ര​ഡൈ​സ് (സം​വി​ധാ​നം പ്ര​സ​ന്ന വി​ത്ത​നാ​ഗെ), വി​ഷ്വ​ല്‍ എ​ഫ​ക്റ്റ്സ്- അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം, ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍- ഫാ​സി​ല്‍ മു​ഹ​മ്മ​ദ് (സം​വി​ധാ​നം ഫെ​മി​നി​ച്ചി ഫാ​ത്തി​മ), ന​പ്രീ​തി​യും ക​ലാ​മേ​ന്മ​യു​മു​ള്ള ചി​ത്രം- പ്രേ​മ​ലു, നൃ​ത്ത​സം​വി​ധാ​നം-​ബൊ​ഗെ​യ്ന്‍​വി​ല്ല (സു​മേ​ഷ് സു​ന്ദ​ര്‍, ജി​ഷ്ണു​ദാ​സ്), ഡ​ബ്ബിം​ഗ് (പെ​ണ്‍) സ​യ​നോ​ര ഫി​ലി​പ്പ് (ബ​റോ​സ്), വ​സ്ത്രാ​ല​ങ്കാ​രം- സ​മീ​റ സ​നീ​ഷ് (രേ​ഖാ​ചി​ത്രം, ബൊ​ഗെ​യ്ന്‍​വി​ല്ല), മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ര്‍ (ബൊ​ഗെ​യ്ന്‍​വി​ല്ല, ഭ്ര​മ​യു​ഗം),ക​ള​റി​സ്റ്റ്- ശ്രി​ക് വാ​ര്യ​ര്‍ (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്, ബൊ​ഗെ​യ്ന്‍​വി​ല്ല), ശ​ബ്ദ​രൂ​പ​ക​ല്‍​പ​ന- മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്, ശ​ബ്ദ മി​ശ്ര​ണം- ഫ​സ​ല്‍ എ. ​ബെ​ക്ക​ര്‍ (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്), സി​ങ്ക് സൗ​ണ്ട്- അ​ജ​യ​ന്‍ അ​ടാ​ട്ട് (പ​ണി), ക​ലാ​സം​വി​ധാ​നം-​അ​ജ​യ​ന്‍ ചാ​ലി​ശ്ശേ​രി (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്),…

Read More

‘ഹാ​ല്‍’ സി​നി​മ ; ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ ചി​ല ഭാ​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ചോ​ദ്യം ചെ​യ്ത് ‘ഹാ​ല്‍’ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ​തി​ന​ഞ്ചോ​ളം ക​ട്ടു​ക​ള്‍ വേ​ണ​മെ​ന്ന ബോ​ര്‍​ഡ് നി​ര്‍​ദേ​ശം സി​നി​മ​യു​ടെ ക​ഥാ​ഗ​തി ത​ന്നെ മാ​റ്റു​മെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി നി​ര്‍​മാ​താ​വ് ജൂ​ബി തോ​മ​സും സം​വി​ധാ​യ​ക​ന്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖും ന​ല്‍​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന ജ​സ്റ്റി​സ് വി.​ജി. അ​രു​ണ്‍ ക​ക്ഷി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ര്‍​ക്കൊ​പ്പം സി​നി​മ ക​ണ്ടി​രു​ന്നു. ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് ക​ക്ഷി ചേ​രാ​ന്‍ ആ​ര്‍​എ​സ് എ​സ് ന​ല്‍​കി​യ ഹ​ര്‍​ജി കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Read More

എ​ത്ര വ​ലി​യ ആ​ൾ ആ​യാ​ലും ക​ഴി​വു​റ്റ ന​ട​ൻ ആ​യാ​ലും ഒ​പ്പ​മു​ള്ള ആ​ളു​ക​ൾ ഇ​ല്ലെ​ങ്കി​ൽ എ​വി​ടെ​യും എ​ത്താ​ൻ ക​ഴി​യി​ല്ല: മോ​ഹ​ൻ​ലാ​ൽ

ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​തെ​ല്ലാം വ​ള​രെ വി​സ്‌​മ​യം ആ​യി​രു​ന്നു. അ​തി​നാ​ൽ എ​ന്‍റെ മ​ക​ളു​ടെ പേ​ര് പോ​ലും വി​സ്‌​മ​യ എ​ന്നാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന് മോ​ഹ​ൻ​ലാ​ൽ. എ​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​തെ​ല്ലാം വ​ള​രെ വി​സ്‌​മ​യം ആ​യി​രു​ന്നു. ആ​ക്‌​സി​ഡ​ന്‍റ​ൽ ആ​യി​രു​ന്നു. അ​വ​ൾ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഒ​ക്കെ പ​ഠി​ച്ച​താ​ണ്. ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞു. ഒ​രാ​ൾ​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണം എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല, പ​ക്ഷേ ഞ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സു​ണ്ട് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്. അ​തി​ന്‍റെ പി​ന്നി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​പ്പോ​ർ​ട്ട് ഉ​ണ്ട്. അ​തി​ന്‍റെ പേ​ര് ത​ന്നെ തു​ട​ക്കം എ​ന്നാ​ണ്. എ​നി​ക്ക് ഒ​രു​പാ​ട് ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു സ​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ. വ​ലി​യൊ​രു സം​ഘ​ത്തി​ന്‍റെ കൂ​ടെ സ​ഞ്ച​രി​ച്ച ആ​ളാ​യി​രു​ന്നു. എ​ത്ര വ​ലി​യ ആ​ൾ ആ​യാ​ലും ക​ഴി​വു​റ്റ ന​ട​ൻ ആ​യാ​ലും ഒ​പ്പ​മു​ള്ള ആ​ളു​ക​ൾ ഇ​ല്ലെ​ങ്കി​ൽ എ​വി​ടെ​യും എ​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന് മോ​ഹ​ൻ​ലാ​ൽ.

Read More

ഇ​ന്ന് പി​രി​യും നാ​ളെ പി​രി​യു​മെ​ന്ന് പ​റ​ഞ്ഞ് ക​ളി​യാ​ക്കി​യ​വ​രു​ടെ മു​ന്നി​ൽ ദാ​മ്പ​ത്യ​ത്തി​ന് ഒ​രു വ​ർ​ഷം: കു​റി​പ്പു​മാ​യി ദി​വ്യ

ഈ ​ദി​വ​സ​ത്തെ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യി കാ​ണും. വ​ള​രെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചൊ​രു ക​ല്യാ​ണം. പ​ത്ത​ര​മാ​റ്റി​ലെ മൂ​ർ​ത്തി മു​ത്ത​ശ​നും സു​ഖ​മോ ദേ​വി​യി​ലെ ച​ന്ദ്ര​മ​തി​യും ത​മ്മി​ലു​ള്ള ക​ല്യാ​ണം. ഇ​ന്ന് പി​രി​യും നാ​ളെ പി​രി​യു​മെ​ന്ന് പ​റ​ഞ്ഞ് ക​ളി​യാ​ക്കി​യ​വ​രു​ടെ മു​ന്നി​ൽ അ​വ​രു​ടെ ദാ​മ്പ​ത്യ​ത്തി​ന് ഒ​രു വ​ർ​ഷം തി​ക​യു​ന്നു. ദി​വ്യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഞ​ങ്ങ​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ച പ്രാ​ർ​ഥ​ന​യി​ൽ ഞ​ങ്ങ​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി​യ എ​ല്ലാ​വ​ർ​ക്കും ഒ​ത്തി​രി ന​ന്ദി. എ​വി​ടെ ക​ണ്ടാ​ലും ദി​വ്യ അ​ല്ലേ?, ക്രി​സ് അ​ല്ലേ?, ക്രി​സ് വ​ന്നി​ല്ലേ? എ​ന്നൊ​ക്കെ ചോ​ദി​ച്ച് സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന ഒ​ത്തി​രി​പ്പേ​രു​ണ്ട്. അ​വ​രോ​ട് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും തീ​രി​ല്ല. ആ ​സ്നേ​ഹ​ത്തി​ന് എ​ന്ത് പ​റ​യ​ണ​മെ​ന്നും അ​റി​യി​ല്ല. നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടേ​യും പ്രാ​ർ​ഥ​ന​യും സ​പ്പോ​ർ​ട്ടും എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​ക​ണം. വീ​ട്ടി​ലെ അം​ഗ​ത്തെ​പ്പോ​ലെ​യാ​ണ് നി​ങ്ങ​ൾ ഞ​ങ്ങ​ളെ ക​ണ്ട​ത് എ​ന്ന് ദി​വ്യ പ​റ​ഞ്ഞു.

Read More

അ​തി​ഭീ​ക​ര കാ​മു​ക​ൻ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

മ​ല​യാ​ള​ത്തി​ലെ യു​വ താ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ലു​ക്മാ​ൻ അ​ടി​മു​ടി ഒ​രു കാ​മു​ക​ന്‍റെ റോ​ളി​ൽ എ​ത്തു​ന്ന അ​തി​ഭീ​ക​ര കാ​മു​ക​ൻ സി​നി​മ​യു​ടെ ര​സി​ക​ൻ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. അ​ർ​ജു​ൻ എ​ന്ന യു​വാ​വ് പ്ല​സ് ടു​വി​ന് ശേ​ഷം ആ​റു വ​ർ​ഷം ക​ഴി​ഞ്ഞ് കോ​ള​ജി​ൽ പ​ഠി​ക്കാ​ൻ ചേ​രു​ന്ന​തും തു​ട​ർ​ന്നു​ള്ള പ്ര​ണ​യ​വു​മൊ​ക്കെ​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​ണ് ട്രെ​യ്‌​ല​ർ. ചി​ത്രം 14ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ൽ അ​ർ​ജു​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ലു​ക്മാ​ൻ എ​ത്തു​മ്പോ​ള്‍ അ​നു എ​ന്ന നാ​യി​ക ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത് ദൃ​ശ്യ ര​ഘു​നാ​ഥാ​ണ്. അ​മ്മ വേ​ഷ​ത്തി​ൽ മ​നോ​ഹ​രി ജോ​യി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലേ​താ​യി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ പ്രേ​മ​വ​തി. ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​ട്ടേ​റെ ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ ഇ​തി​ന​കം സി​നി​മാ സം​ഗീ​ത ലോ​ക​ത്തെ സെ​ൻ​സേ​ഷ​നാ​യി മാ​റി​യ സി​ദ്ധ് ശ്രീ​റാം ആ​ല​പി​ച്ച ഗാ​നം ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ൾ ക​വ​ർ​ന്നി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ മ്യൂ​സി​ക് റൈ​റ്റ്സ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് സ​രി​ഗ​മ​യാ​ണ്.…

Read More

പ​ല​രും ഇ​വി​ടെ നി​ല​നി​ന്നു പോ​കു​ന്ന​ത് ഇ​ൻ​ഫ്ലൂ​വ​ൻ​സ​ർ മാ​ർ​ക്ക​റ്റിംഗ് ഉ​ള്ള​തു​കൊ​ണ്ടാ​ണ്: നി​ഖി​ല വി​മ​ൽ

മ​ല​യാ​ള സി​നി​മ​യി​ൽ ന​ടി​മാ​ർ നീ​ണ്ട​കാ​ലം നി​ല​നി​ൽ​ക്കാ​ത്ത​തി​ന് പി​ന്നി​ലെ കാ​ര​ണ​ത്തെ കു​റി​ച്ച് ന​ടി നി​ഖി​ല വി​മ​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ൾ വൈ​റ​ലാ​കു​ന്നു. ആ​ദ്യം വി​ളി​ച്ചു​കൊ​ണ്ട് വ​ന്ന് അ​വ​സ​രം കൊ​ടു​ക്കു​ന്ന​വ​ർ പി​ന്നീ​ട് പ്ര​തി​ഫ​ലം കൂ​ട്ടി ചോ​ദി​ച്ചാ​ൽ ന​ടി​മാ​രെ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ൽ നി​ഖി​ല പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ഇ​വി​ടു​ത്തെ ഫെ​യ്മ​സാ​യ ഒ​രാ​ൾ എ​ന്നോ​ട് ചോ​ദി​ച്ച​താ​ണ്, എ​ന്തു​കൊ​ണ്ടാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ ന​ടി​മാ​ർ നി​ല​നി​ൽ​ക്കാ​ത്ത​തെ​ന്നും പ​ണ്ട് ന​ടി​മാ​രൊ​ക്കെ ഒ​രു​പാ​ട് സി​നി​മ​ക​ൾ ചെ​യ്തി​രു​ന്നു​വ​ല്ലോ​യെ​ന്നും. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു… നി​ങ്ങ​ൾ വി​ളി​ച്ചു​കൊ​ണ്ട് വ​ന്ന് ആ​ദ്യ​ത്തെ സി​നി​മ കൊ​ടു​ക്കും. അ​താ​യ​ത് ആ​ദ്യം ഒ​രു പു​തു​മു​ഖ ന​ടി​യെ ഇ​ൻ​ട്രൊ​ഡ്യൂ​സ് ചെ​യ്യും. പി​ന്നീ​ട് ആ ​ന​ടി ര​ണ്ടാ​മ​ത്തെ സി​നി​മ എ​ങ്ങ​നെ​യൊ​ക്ക​യോ സ്ട്ര​ഗി​ൾ ചെ​യ്ത് ചെ​യ്യും. പി​ന്നെ മൂ​ന്നാ​മ​ത്തെ സി​നി​മ വ​രു​മ്പോ​ൾ അ​വ​ർ സ്വാ​ഭാ​വി​ക​മാ​യി കാ​ശ് കൂ​ട്ടി ചോ​ദി​ക്കും. അ​ത് നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മാ​കി​ല്ല. അ​പ്പോ​ൾ അ​വ​ർ അ​ടു​ത്ത പു​തു​മു​ഖ ന​ടി​യെ കൊ​ണ്ടു​വ​രും. മ​റ്റു​ള്ള​വ​ർ ഇ​വി​ടെ സ്ട്ര​ഗി​ൾ…

Read More

ജൂ​റി ചെ​യ​ർ​മാ​ന്‍റെ അ​സൗ​ക​ര്യം: വി​ജ​യി​ക​ളെ അ​റി​യാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം; സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​കും പ്ര​ഖ്യാ​പ​നം. ജൂ​റി ചെ​യ​ർ​മാ​ന്‍റെ അ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് മാ​റ്റം. മി​ക​ച്ച ന​ട​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ മ​മ്മൂ​ട്ടി​യും ആ​സി​ഫ് അ​ലി​യു​മാ​ണ് നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ഭ്ര​മ​യു​ഗ​ത്തി​ലെ കൊ​ടു​മ​ണ്‍ പോ​റ്റി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ലെ​വ​ല്‍ ക്രോ​സ്, കി​ഷ്കി​ന്ധാ കാ​ണ്ഡം, രേ​ഖാ ചി​ത്രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് ആ​സി​ഫ് അ​ലി​യു​ടെ മ​ത്സ​രം. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ആ​സി​ഫ് അ​ലി, വി​ജ​യ​രാ​ഘ​വ​ൻ, ടൊ​വീ​നോ തോ​മ​സ് എ​ന്നി​വ​രും ന​ട​ൻ​മാ​ർ​ക്കു​ള്ള നോ​മി​നേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്രാ​ഥ​മി​ക ജൂ​റി ക​ണ്ട് വി​ല​യി​രു​ത്തി​യ ശേ​ഷം തെ​ര​ഞ്ഞെ​ടു​ത്ത 38 ചി​ത്ര​ങ്ങ​ളാ​ണ് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ് അ​ധ്യ​ക്ഷ​നാ​യ അ​ന്തി​മ ജൂ​റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ക​നി കു​സൃ​തി, അ​ന​ശ്വ​രാ രാ​ജ​ന്‍, ജ്യോ​തി​ര്‍​മ​യി തു​ട​ങ്ങി​യ​വ​ര്‍ മി​ക​ച്ച​ന​ടി​ക്കാ​യി മ​ത്സ​രി​ക്കാ​നു​ണ്ട്. പ്രാ​ഥ​മി​ക ജൂ​റി ര​ണ്ടു​സ​മി​തി​ക​ളാ​യി തി​രി​ഞ്ഞാ​ണ് ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക. ആ​ദ്യ​മാ​യി ഒ​രു ട്രാ​ന്‍​സ്പേ​ഴ്സ​ണ്‍ ഇ​തി​ലു​ണ്ട്,…

Read More

പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യു​മാ​യി ആ​ന്‍റ​ണി വ​ർ​ഗീ​സ്-​കീ​ർ​ത്തി സു​രേ​ഷ് ടീം

​യു​വ​താ​രം ആ​ന്‍റ​ണി വ​ർ​ഗീ​സും മ​ല​യാ​ളി​യും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ തെ​ന്നി​ന്ത്യ​ൻ നാ​യി​ക​താ​രം കീ​ർ​ത്തി സു​രേ​ഷും ആ​ദ്യ​മാ​യി ഒ​രു ചി​ത്ര​ത്തി​നാ​യി ഒ​ന്നി​ക്കു​ന്നു. ഋ​ഷി ശി​വ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഫ​സ്റ്റ് പേ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ്, എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സ്, മാ​ർ​ഗ എ​ന്‍റ​ർ​റ്റൈ​നെ​ർ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ മോ​നു പ​ഴേ​ട​ത്ത്, എ.വി. അ​നൂ​പ്, നോ​വ​ൽ വി​ന്ധ്യ​ൻ, സി​മ്മി രാ​ജീ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്തു വ​രും. പ്രോ​ജ​ക്ട് സൈ​നിംഗ് വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. “Action Meets Beauty” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കുവ​ച്ചി​രി​ക്കു​ന്ന​ത്.ആ​ക്ഷ​ൻ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഹ​ര​മാ​യി മാ​റി​യ ആന്‍റ​ണി വ​ർ​ഗീ​സ്, കീ​ർ​ത്തി സു​രേ​ഷി​നൊ​പ്പം ഒ​ന്നി​ക്കു​ന്ന ഈ ​പു​തി​യ ചി​ത്ര​വും ആ​ക്ഷ​ന് പ്രാ​ധാ​ന്യം ഉ​ള്ള​താ​വു​മെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ തി​ര​ക്കേ​റി​യ താ​ര​മാ​യ കീ​ർ​ത്തി സു​രേ​ഷ്, ഒ​രു ചെ​റി​യ ഇ​ട​വേ​ള​ക്ക്…

Read More