നടി റോജ ശെൽവമണി വീണ്ടും സിനിമയിലേക്ക് എത്തുന്നു. തമിഴ് സിനിമയിൽ ആരാധകർ ഏറെയുള്ള നടിയാണ് റോജ. സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയതിനാൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു നടി. ഇപ്പോഴിതാ വീണ്ടും തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് റോജ. ലെനിൻ പാണ്ഡ്യൻ എന്ന സിനിമയിലൂടെയാണ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്. ഡി.ഡി. ബാലചന്ദ്രനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗംഗൈ അമരൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ, ശിവാജി ഗണേശന്റെ ചെറുമകൻ ദർശൻ ഗണേശനും അഭിനയിക്കുന്നുണ്ട്. ലെനിൻ പാണ്ഡ്യനിൽ സന്താനം എന്ന കഥാപാത്രത്തെയാണ് റോജ അവതരിപ്പിക്കുന്നത്. നടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നടി ഖുശ്ബു എത്തിയിട്ടുണ്ട്. ഗംഗോത്രി, മലയാളി മാമനു വണക്കം, ജമ്ന പ്യാരി തുടങ്ങിയ മലയാളം സിനിമകളിൽ റോജ വേഷം ചെയ്തിട്ടുണ്ട്.
Read MoreCategory: Movies
ഏറ്റവും പ്രൊഫഷണലും കഴിവുള്ളതുമായ അഭിനേതാക്കളില്‍ ഒരാളാണ് ആലിയ ഭട്ട്: റോഷന് മാത്യു
കൂടെ അഭിനയിച്ചിട്ടുള്ളവരില്‍ ഏറ്റവും പ്രൊഫഷണലും കഴിവുള്ളതുമായ അഭിനേതാക്കളില്‍ ഒരാളാണ് ആലിയ ഭട്ട് എന്ന് റോഷന് മാത്യു. പ്രാക്ടീസ് ചെയ്തുണ്ടാക്കിയ പ്രൊഫഷണലിസം ആണ് ആലിയയുടേത്. വന്ന് നിന്ന് ആ മൊമന്റില്‍ അഭിനയിച്ച് പൊളിക്കുന്ന ആളായിട്ടല്ല തോന്നിയിട്ടുള്ളത്. ശരിക്കും പണിയെടുത്ത് പണിയെടുത്ത് കഥാപാത്രത്തെ അവിടെ എത്തിക്കുകയാണ്. അത് കാണാന്‍ ഭയങ്കര രസമാണ്. ഷൂട്ട് കാണാന്‍ ഒരു ദിവസം ഷാരൂഖ് ഖാന് വന്നിരുന്നു. ഞാനൊരു ദിവസം സെറ്റില്‍ ചെന്നപ്പോള്‍ എല്ലാവരുടേയും മുഖം വല്ലാണ്ടിരിക്കുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പറഞ്ഞു. അവിടെ ഒരു മൂലയ്ക്കു നിന്ന് അദ്ദേഹം സിഗരറ്റ് വലിക്കുകയായിരുന്നു. ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. കണ്ടതും ഞാന്‍ സ്റ്റക്കായി. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത് കുറച്ചുനേരം കണ്ടുനിന്ന ശേഷം എല്ലാവരോടും യാത്രപറഞ്ഞ് പോയി. എന്നെ കെട്ടിപ്പിടിച്ചിട്ടാണ് പോയത്. ഞാന്‍ എന്തോ മണ്ടത്തരമൊക്കെ പറഞ്ഞു. നമുക്ക് നമ്മുടെ പേരു പോലും മറന്നു പോകുന്ന…
Read Moreപല ചെറുപ്പക്കാരും മിമിക്രി ആര്‍ട്ടിസ്റ്റുകളും അമരത്തിലെ സംഭാഷണങ്ങള്‍ സെലിബ്രേറ്റ് ചെയ്യുന്നു: വലിയൊരു ബഹുമതിയാണിത്; അശോകൻ
അമരം സിനിമ അത്രയും കളക്ഷൻ നേടുമെന്നോ തന്റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് അശോകൻ. ആ സമയത്ത് ജനങ്ങള്‍ സിനിമയെയും കഥാപാത്രത്തെയും ഏറ്റെടുത്തു. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിലർ കമന്റുകള്‍ പറയാറുണ്ട്. രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുവോ എന്നൊക്കെ ചോദിക്കാറുണ്ട്. ഇന്നും പല ചെറുപ്പക്കാരും മിമിക്രി ആര്‍ട്ടിസ്റ്റുകളുമൊക്കെ ഈ സംഭാഷണങ്ങള്‍ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. അത് നമ്മളെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ് എന്ന് അശോകൻ പറഞ്ഞു.
Read Moreപേജ് 14ന് തിയറ്ററുകളിൽ
ഡോ. അനിഷ് ഉറുമ്പിൽ രചനയും സംവിധാനവും നിർവഹിച്ച സിനിമ പേജ് എന്ന സിനിമ14 നു പ്രദർശനത്തിനെത്തും. അനുശ്രീ, അരുൺ അശോക്, ബിബിൻ ജോർജ്, പാഷാണം ഷാജി, സീമ ജി. നായർ, ഈപ്പൻ ഷാ, റിയ സിറിൾ, വൃന്ദ മനു, സിറിൾ കാളിയാർ, വിദ്യ പദ്മിനി, ബോസ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിനോജ് വില്ല്യ, മനു വാരിയാനി, ശ്രീദേവി റ്റി. എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ ഗാനരചന വയലാർ ശരത്ചന്ദ്ര വർമ്മ, ടിനോ ഗ്രേസ് തോമസ്, സംഗീതം- ജിന്റോ ജോൺ ഗീതം. ഗായകർ- ബിജു നാരായണൻ, ബിജുരാജ് എ.ബി , കാമറ- മാർട്ടിൻ മാത്യു, എഡിറ്റിംഗ്- ലിൻറ്റോ തോമസ്, പശ്ചാത്തല സംഗീതം- അനുമോദ് ശിവറാം.
Read Moreപതിനാലാം വയസിൽ തുടങ്ങിയ അഡിക്ഷനാണ് ഇപ്പോഴും നിർത്താൻ പറ്റുന്നില്ല: മംമ്ത മോഹൻദാസ്
മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് മംമ്ത മോഹൻദാസ്. വേറിട്ട, ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളി മനസിലും ഇടം നേടിയ മംമ്ത മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അഭിനയം പോലെ തന്നെ ഫിറ്റ്നസിലും താരം എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. തന്റെ വർക്ക്ഔട്ട് വീഡിയോകൾ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്. ഇപ്പോഴിതാ വർക്ക്ഔട്ട് എന്ന അഡിക്ഷൻ തന്റെ 14-ാമത്തെ വയസിൽ തുടങ്ങിയതാണെന്നും അതിന്റെ പ്രചോദനം എവിടെ നിന്നാണെന്ന് അറിയില്ലെന്നും പറയുകയാണ് താരം. പറയാൻ അങ്ങനെ പ്രചോദനം ഒന്നുമില്ലായിരുന്നു. ഫാമിലിയിലോ ചുറ്റുപാടുകളിലോ റോൾ മോഡൽസ് ഒന്നുമില്ലായിരുന്നു. സോഷ്യൽ മീഡിയയും ഇല്ല. ഞാൻ എന്തുകൊണ്ട് അങ്ങനെ ആയി എന്ന് പലപ്പോഴും എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. 14-ാമത്തെ ബർത്ത്ഡേയിൽ എനിക്ക് ഗിഫ്റ്റായി എന്തു…
Read Moreബോഡി ഷെയ്മിംഗ് ഗൗരിക്ക് ‘അമ്മ’യുടെ പിന്തുണ
കൊച്ചി: ബോഡി ഷെയ്മിംഗ് പരാമര്‍ശത്തിനു വിധേയയായ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന ‘അമ്മ’. ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ‘അമ്മ’ രംഗത്തെത്തിയത്. തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷന് പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. സിനിമയില്‍ എടുത്ത് ഉയര്‍ത്തിയപ്പോള്‍ എന്തായിരുന്നു ഭാരമെന്നായിരുന്നു യുട്യൂബ് വ്ലോഗറുടെ ചോദ്യം. ഇതിനോട് ഗൗരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്റെ ഭാരവും സിനിമയും തമ്മില്‍ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനമില്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ താരങ്ങളടക്കം നിരവധി പേര് ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിട്ടുണ്ട്. നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി നടി ഖുശ്ബുവും, ചോദ്യം ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനമെന്ന് സുപ്രിയ മേനോനും കുറിച്ചു.
Read Moreകാമ്പസ് ചിത്രം ‘ആഘോഷം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കാമ്പസുകളെ ആവേശഭരിതമാക്കി ആഘോഷത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം ആഘോഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആന്റണി പെപ്പെയാണ് സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തിയാണ് പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷക ശ്രദ്ധ നേടിയ ഗുമസ്തൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആഘോഷം. ചിത്രത്തിന്റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. Life is all about celebration എന്ന ടാഗ്ലൈനോടു കൂടിയാണ് ചിത്രമെത്തുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ സ്വർഗം എന്ന ചിത്രത്തിനു ശേഷം സിഎൻ ഗ്ലോബൽ…
Read Moreഹോട്ട് ഗ്ലാമറസ് ലുക്കിൽ സാമന്ത
പതിനഞ്ച് വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ നിരവധി സൂപ്പർ ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് സാമന്ത റൂത്ത് പ്രഭു. തെന്നിന്ത്യൻ താരറാണിയായ സാമന്ത അഭിനയത്തിനൊപ്പം ഫാഷനിലും വേറിട്ടു നിൽക്കുന്ന താരം കൂടിയാണ്. സിനിമ പ്രെമോഷനുകളുടെ ഭാഗമായി സാമന്ത പൊതുവേദികളിൽ എത്തുന്നത് സ്റ്റൈലിഷ് ലുക്കിലാണ്. സോഷ്യൽ മീഡിയയിൽ താരം പങ്കിടുന്ന ഹോട്ട് ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ തരംഗമായി മാറാറുണ്ട്. ആദ്യകാല ലുക്കുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഫാഷനിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ പർപ്പിൾ ബോഡി ഹഗിംഗ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണു താരം. കോൾഡ് ഷോൾഡർ ഡിസൈൻ, ഔട്ട്ഫിറ്റിന് ഒരു മോഡേൺ ലുക്ക് നൽകുന്നുണ്ട്. സ്ലീവിലെ സ്റ്റോൺ വർക്കുകൾ ഡ്രസിന് ഒരു ക്ലാസ്സിക് ലുക്കും നൽകുന്നു. ഒപ്പമുള്ള ഗോൾഡൻ ചെയിൻ താരത്തെ സ്റ്റൈലിഷ് ആക്കുന്നു. പിയാജെറ്റിന്റെ ജ്യൂവലറി എക്സിബിഷന് അബുദാബിയിൽ എത്തിയിരിക്കുകയാണ് താരം. ഇതിനിടെ തന്റെ ബാനറായ ട്രാലാല…
Read Moreഭാരം എത്രയെന്ന യൂട്യൂബർ: ബോഡി ഷെയിമിംഗ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു. എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്. സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്ന് ചിരിയോടെ വ്ലോഗര്‍ നടനോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തോടെയാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്ലോഗര്‍…
Read More‘ഞങ്ങൾ സംശയിച്ചു, എന്നാൽ ഇപ്പോൾ ഹൃദയം നിറഞ്ഞു’; മകളുടെ നേട്ടത്തില്‍ സന്തോഷമെന്ന് സിതാര കൃഷ്ണകുമാർ
ഏറെ ആരാധകരുള്ള താരമാണ് സിതാര കൃഷ്ണ കുമാർ. തന്റെ മകൾ സംസ്ഥാനതല ഭവന്‍സ് ഫെസ്റ്റില്‍ പങ്കെടുത്തതിനെക്കുറിച്ച് സിതാര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മകൾ സായു ഫെസ്റ്റില്‍ പങ്കെടുക്കണമെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു. അതിനു പിന്നിലെ സമ്മര്‍ദം ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അവളുടെ അമ്മമ്മയ്ക്ക് ആ പഴയ രക്ഷകര്‍തൃത്വത്തിന്റെ ദിനങ്ങളിലൂടെ വീണ്ടും കടന്നുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നു തോന്നുന്നു. അവളുടെ കൈപിടിച്ച് പൂര്‍ണമനസോടെ കൂടെനില്ക്കാന്. ഇന്ന് സംസ്ഥാനതല ഭവന്‍സ് ഫെസ്റ്റില്‍ അവള് ഒന്നാം സമ്മാനം നേടിയപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞുപോയി. വിജയത്തിലല്ല, മറിച്ച് അവള് അവിടെ കണ്ടെത്തിയ സന്തോഷത്തിലും ധൈര്യത്തിലുമാണത്. ജിജ്ഞാസ, അനുഭവം, ധൈര്യം ഇവയെന്നും നിന്നോടൊപ്പം ഉണ്ടാകട്ടെ കുഞ്ഞുമണി എന്ന് സിത്താര കൃഷ്ണകുമാർ പറഞ്ഞു.
Read More