മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ഇന്നലെ ജൂത ദേവാലയത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. സിറിയൻ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൗരനായ ജിഹാദ് അൽ ഷമിയാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിനുനേരേ ആക്രമണം നടത്തിയത്. ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയൽ പരേഡ് ഇനിയും പൂർത്തിയായിട്ടില്ല. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ രണ്ട് പേർ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷൻമാരും മൂന്നാമത്തെയാൾ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്. വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വലിയ രീതിയിൽ വിശ്വാസികൾ സിനഗോഗിനുള്ളിലുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്.
Read MoreCategory: NRI
യുകെ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡൽഹി: യുകെ മാഞ്ചസ്റ്ററിലെ സിനഗോഗിനുനേരേയുണ്ടായ മാരകമായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയുടെ ഭീകരമായ മറ്റൊരു ഓർമപ്പെടുത്തലാണിതെന്ന് ഇന്ത്യ പറഞ്ഞു. “യോം കിപ്പുർ ശുശ്രൂഷകൾക്കിടെ മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് സിനഗോഗിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിക്കുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അന്താരാഷ്ട്ര അഹിംസ ദിനത്തിലാണ് ഈ ഹീനമായ പ്രവൃത്തി നടന്നത് എന്നത് പ്രത്യേകിച്ചും ദുഃഖകരമാണെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.
Read Moreഇന്ത്യ-റഷ്യ എണ്ണ വ്യാപാരം: ട്രംപിനെ വിമർശിച്ച് പുടിൻ
മോസ്കോ: ഇന്ത്യ-റഷ്യ എണ്ണ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രൂക്ഷമായി വിമർശിച്ചു. ഇത്തരം ആവശ്യങ്ങൾക്ക് ഇന്ത്യ ഒരിക്കലും വഴങ്ങില്ലെന്നും ഇത് അമേരിക്കയ്ക്കു തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും പുടിൻ നൽകി. ദക്ഷിണ റഷ്യയിലെ സോച്ചിയിൽ ഇന്ത്യയുൾപ്പെടെ 140 രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധരുടെ അന്താരാഷ്ട്ര വാൽഡായ് ചർച്ചാ വേദിയിൽ സംസാരിക്കുകയായിരുന്നു റഷ്യൻ പ്രസിഡന്റ്. ഇന്ത്യയും റഷ്യയും പ്രത്യേകബന്ധം പങ്കിടുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ പുടിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നേതാവാണെന്നും പ്രശംസിച്ചു. റഷ്യയിൽനിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനു പിന്നിൽ സാമ്പത്തികതാത്പര്യങ്ങൾ മാത്രമാണുള്ളത്. ഇതിനു രാഷ്ട്രീയമാനങ്ങളില്ലെന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ആരുടെയും അപമാനം അനുവദിക്കില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരിക്കലും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കില്ല. യുഎസ് ശിക്ഷാതീരുവകൾ കാരണം ഇന്ത്യ നേരിടുന്ന…
Read Moreഗാസയിൽ സമാധാനം പുലരുമോ? നിർദേശങ്ങൾ അംഗീകരിച്ച് ഇസ്രയേൽ; ഹമാസ് കരാർ നിരസിച്ചാൽ തിരിച്ചടിയെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണകളിലെത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചു. ഹമാസ് സമാധാനപദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹമാസ് വ്യവസ്ഥകൾ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും തുടർനടപടികളെന്നും ഇരു രാഷ്ട്രനേതാക്കളും പറഞ്ഞു. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ താത്കാലിക ഭരണകൂടം സ്ഥാപിക്കാനും വേണ്ടിയുള്ള ഇരുപതിന നിർദേശമാണ് ട്രംപ് മുന്നോട്ടുവച്ചത്. ഗാസയ്ക്കുള്ള തന്റെ ഇരുപതിന സമാധാനപദ്ധതി അംഗീകരിച്ചതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് നന്ദി പറഞ്ഞ ട്രംപ്, കരാർ നിരസിച്ചാൽ തീവ്രവാദ ഗ്രൂപ്പിനെ നശിപ്പിക്കാൻ ഇസ്രയേലിന് അമേരിക്കയുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും മുന്നറിയിപ്പു നൽകി. “ഹമാസിന്റെ ഭീഷണി ഇല്ലാതാക്കാൻ ഇസ്രയേലിന് എന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കും, പക്ഷേ സമാധാനത്തിനായുള്ള കരാറിൽ നമുക്ക് എത്തിച്ചേരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഹമാസ് കരാർ നിരസിച്ചാൽ, തിരിച്ചടിയുണ്ടാകും. എല്ലാവരും നിർദേശങ്ങൾ അംഗീകരിച്ചു. ഒരു പോസിറ്റീവ്…
Read Moreലണ്ടനിൽ ഗാന്ധി പ്രതിമയ്ക്കുനേരേ ആക്രമണം ശക്തമായി അപലപിച്ച് ഇന്ത്യ
ലണ്ടൻ: ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കുനേരേ ആക്രമണം. പ്രതിമയ്ക്കു കേടുപാട് സംഭവിച്ചു. ഗാന്ധിജയന്തി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആക്രമണം നടന്നത്.ആക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. അഹിംസയുടെ പാരമ്പര്യത്തിനുനേരേയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിന് പിന്നാലെ പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്കു മുന്നിൽ പുഷ്പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്. 968 ലാണ് ഫ്രഡ ബ്രില്യന്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ ഗാന്ധിജി നിയമം പഠിച്ചതിന്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്. പിന്നീട് സമാധാനത്തിന്റെ പ്രതീകങ്ങൾ ഇതിനു…
Read Moreഇന്ത്യന്‍ സിനിമയ്ക്കു കനത്ത ഭീഷണി: വിദേശനിര്‍മിത ചിത്രങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തി ട്രംപ്
വാഷിംഗ്ടൺ ഡിസി: തീരുവയുദ്ധത്തില്‍ സിനിമകളെയും വിടാതെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വിവിധ വിഭാഗങ്ങളില്‍ കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് ഇപ്പോള്‍ സിനിമകള്‍ക്ക് കനത്ത തീരുവ എര്‍പ്പെടുത്തി. അമേരിക്കയ്ക്കു പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ തീരുമാനം ഇന്ത്യൻ സിനിമകൾക്കു കനത്ത തിരിച്ചടിയാകും. “ഒരു കുഞ്ഞിന്റെ കൈയില്‍നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ മറ്റു രാജ്യങ്ങള്‍ യുഎസിലെ ചലച്ചിത്രവ്യവസായത്തെ കൊള്ളയടിക്കുന്നു…’ തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു. “ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണറുള്ള കാലിഫോര്‍ണിയയെ ഇതു കഠിനമായി ബാധിച്ചു. അതുകൊണ്ട്, ഒരിക്കലും അവസാനിക്കാത്ത പ്രശ്നം പരിഹരിക്കാനായി യുഎസിന് പുറത്തു നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തും’ ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരുകാലത്ത് അമേരിക്കന്‍ സിനിമകളുടെ പര്യായമായിരുന്ന ഹോളിവുഡ്, അടുത്തിടെ വന്‍ പ്രതിസന്ധികള്‍ നേരിടുകയാണ്. സിനിമകള്‍ വീട്ടിലെത്തിക്കുന്ന…
Read More625 മീറ്റർ ഉയരത്തിലൊരു പാലം
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ചൈനയിലെ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗൈചൗ പ്രവിശ്യയിലെ രണ്ടു മലകളെ ബന്ധിപ്പിക്കുന്ന പാലം നദീജലനിരപ്പിൽനിന്ന് 625 മീറ്റർ ഉയരത്തിലാണു നിർമിച്ചിരിക്കുന്നത്. ഹുവാജിയാംഗ് ഗ്രാൻഡ് കാന്യൻ പാലം എന്നാണ് പേര്. 2900 മീറ്റർ നീളമുണ്ട്. ഹുവാജിയാംഗ് ഗ്രാൻഡ് കാന്യൻ മലയിടുക്കിനു കുറുകേയാണ് പാലം. മലയിടുക്ക് കടക്കാൻ വേണ്ടിയിരുന്ന രണ്ടു മണിക്കൂർ യാത്ര പാലം വന്നതോടെ രണ്ടു മിനിറ്റ് മാത്രമായി കുറഞ്ഞു. പാലത്തിന്റെ ഉറപ്പ് നിരന്തരം നിരീക്ഷിക്കാനായി നാനൂറിലധികം സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളെ ആകർഷിക്കാനായി പാലത്തിൽ ആകാശ കഫേകളും കാഴ്ച കാണാനുള്ള എലിവേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള പത്തു പാലങ്ങളിൽ എട്ടും ഗൗചൗവിലാണ്.
Read More‘പാക്കിസ്ഥാൻ ലോകത്തിന് നാണക്കേട്, ബിൻ ലാദന് ഒളിത്താവളമൊരുക്കിയവർ’: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ രൂക്ഷവിമർശനം
വാഷിംഗ്ടൺ ഡിസി: യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഭീകരതയെ മഹത്വവൽക്കരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരേ രൂക്ഷവിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാൻ തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയാണെന്നും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. ഷെരീഫിന്റെ പ്രസംഗത്തിനു ശേഷം പൊതുസഭയിൽ (യുഎൻജിഎ) ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട്, യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗലോട്ട് ആണ് പാക്കിസ്ഥാന്റെ നയങ്ങൾക്കെതിരേ ആഞ്ഞടിച്ചത്. “പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇവിടെ നടത്തിയത് അസംബന്ധനാടകമാണ്. ഷെരീഫ് ഭീകരതെയ മഹത്വവൽക്കരിക്കുകയാണുണ്ടായത്. എന്നാൽ, ഭീകരതെയ ആഗോളതലത്തിൽ കയറ്റിയയ്ക്കുന്ന പാക്കിസ്ഥാന് നുണകൾ കൊണ്ട് ഒന്നും മറച്ചുവയ്ക്കാൻ കഴിയില്ല’ പെറ്റൽ ഗലോട്ട് പറഞ്ഞു. “പാക്കിസ്ഥാൻ പതിറ്റാണ്ടുകളായി ഭീകരതയെ വളർത്തുന്നു. ഒരു ദശാബ്ദക്കാലം അവർ ആഗോളഭീകരൻ ഒസാമ ബിൻ ലാദന് അഭയം നൽകി. അബോട്ടബാദിലെ പാക് സൈനികകേന്ദ്രത്തിന് എതിർവശത്തായി സുരക്ഷിതതാവളമൊരുക്കി. തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളികളാണെന്ന് നടിക്കുമ്പോഴും, പതിറ്റാണ്ടുകളായി അവർ തീവ്രവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് പാക്കിസ്ഥാനിലെ മന്ത്രിമാർതന്നെ…
Read Moreയുദ്ധം അവസാനിച്ചാൽ സ്ഥാനമൊഴിയും: സെലൻസ്കി
ന്യൂയോർക്ക്: അധിനിവേശ റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ യുക്രെയ്ൻ പ്രസിഡന്റായി തുടരില്ലെന്ന് വോളോഡിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കലാണു തന്റെ ലക്ഷ്യമെന്നും അധികാരത്തിൽ തുടരുകയല്ലെന്നും യുഎസ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാലാണ് ഇപ്പോൾ തെരഞ്ഞെടുപ്പു നടത്താത്തത്. വെടിനിർത്തലുണ്ടായാൽ ഉടൻ തെരഞ്ഞെടുപ്പു നടത്തും. ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ദീർഘകാല സമാധാനത്തിനായി പുതിയ നേതാവിനെ വേണമെന്നു യുക്രെയ്ൻ ജനത ആഗ്രഹിക്കുന്നുണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ പ്രസിഡന്റ് എന്ന നിലയിൽ സെലൻസ്കിയുടെ കാലാവധി 2024 മേയിൽ അവസാനിച്ചിരുന്നു. സെലൻസ്കിയുടെ അധികാരത്തെ റഷ്യ പലപ്പോഴും ചോദ്യംചെയ്തിട്ടുണ്ട്. യുക്രെയ്നിൽ ഇപ്പോഴും സെലൻസ്കിക്കു ശക്തമായ ജനപിന്തുണയുണ്ട്.
Read Moreഇന്ധന കയറ്റുമതിയിൽ നിരോധനവുമായി റഷ്യ
മോസ്കോ: ഡീസൽ കയറ്റുമതിയിൽ ഭാഗികമായി നിരോധനം ഏർപ്പെടുത്തുകയും ഗാസോലിൻ കയറ്റുമതിയിൽ നിലവിലുള്ള നിരോധനം വർഷാവസാനം വരെ നീട്ടുകയും ചെയ്ത് റഷ്യ. റഷ്യൻ റിഫൈനറികളെ ലക്ഷ്യമിട്ട് യുക്രെയ്ൻ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തിയത് റഷ്യയിലെ എണ്ണ ശുദ്ധീകരണത്തെയും പ്രധാന തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയിൽ എണ്ണ ഉത്പന്നങ്ങൾക്ക് കുറവു നേരിടുന്നതായും നിലവിലുള്ള എണ്ണ ശേഖരം ഈ കുറവ് നികത്താൻ ശ്രമിക്കുന്നതായും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്. ഗാസോലിൻ കയറ്റുമതിയിൽ നിലവിലുള്ള നിരോധനം വർഷാവസാനം വരെ തുടരുമെന്നും കൂടാതെ ഡീസൽ ഉത്പാദനം നടത്താത്ത കമ്പനികൾക്ക് ഡീസൽ കയറ്റുമതി ചെയ്യുന്നതിനും വർഷാവസാനം വരെ നിരോധനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Read More