അ​ത്യ​പൂ​ര്‍​വ കാ​ഴ്ച​യ്ക്കു സാ​ക്ഷ്യം​വ​ഹി​ച്ച് വ​ത്തി​ക്കാ​ന്‍ സ​ന്തോ​ഷാ​ധി​ക്യ​ത്താ​ല്‍ ക​ണ്ണീ​ര്‍ പൊ​ഴി​ച്ച് അ​ന്‍റോ​ണി​യ സ​ല്‍​സാ​നോ

​വ​ത്തി​ക്കാ​ൻ സി​റ്റി: ഒ​രു വി​ശു​ദ്ധ​ന്‍റെ നാ​മ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ആ ​പു​ണ്യാ​ത്മാ​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം പ​ങ്കെ​ടു​ക്കു​ന്ന അ​ത്യ​പൂ​ർ​വ കാ​ഴ്ച​യ്ക്കാ​ണ് ഇ​ന്ന​ലെ വ​ത്തി​ക്കാ​ൻ സാ​ക്ഷ്യം വ​ഹി​ച്ച​ത്. കാ​ർ​ലോ അ​ക്കു​ത്തി​സി​നെ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പി​താ​വ് ആ​ൻ​ഡ്രി​യ അ​ക്കു​ത്തി​സ്, അ​മ്മ അ​ന്‍റോ​ണി​യ സ​ൽ​സാ​നോ, അ​ക്കു​ത്തി​സി​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ മി​ഷേ​ൽ, ഫ്രാ​ൻ​സി​സ്ക എ​ന്നി​വ​രും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ​യു​ള്ള പ്ര​തി​വ​ച​ന സ​ങ്കീ​ർ​ത്ത​നം ചൊ​ല്ലു​ക​യും കാ​ഴ്ച​വ​യ്പി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ പ​ഴ​യ​നി​യ​മ വാ​യ​ന ന​ട​ത്തി​യ​ത് കാ​ർ​ലോ അ​ക്കു​ത്തി​സി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​യ മൈ​ക്കി​ൾ അ​ക്കു​ത്തി​സാ​യി​രു​ന്നു.​വ​ച​ന​വാ​യ​ന​യ്ക്കു​ശേ​ഷം ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​പ്പോ​ൾ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ​നി​ന്നു​യ​ർ​ന്ന ക​ര​ഘോ​ഷ​ങ്ങ​ളെ​ക്കാ​ൾ മാ​ധ്യ​മ​ശ്ര​ദ്ധ പ​തി​ച്ച​ത് ബ​ലി​വേ​ദി​യോ​ടു ചേ​ർ​ന്നു​ള്ള വി​വി​ഐ​പി ഗാ​ല​റി​യി​ലി​രു​ന്ന് സ​ന്തോ​ഷാ​ധി​ക്യ​ത്താ​ൽ ക​ണ്ണീ​ർ വാ​ർ​ക്കു​ന്ന ഒ​രു മാ​തൃ​മു​ഖ​ത്തേ​ക്കാ​യി​രു​ന്നു. അ​തു മ​റ്റാ​രു​മ​ല്ല, കാ​ർ​ലോ അ​ക്കു​ത്തി​സി​ന്‍റെ പ്രി​യ അ​മ്മ അ​ന്‍റോണി​യ സ​ൽ​സാ​നോ​യാ​യി​രു​ന്നു. കേ​വ​ലം 15 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​നു​ശേ​ഷം…

Read More

ന​രേ​ന്ദ്ര മോ​ദി മ​ഹാ​നാ​യ നേ​താ​വും സു​ഹൃ​ത്തും; നി​ല​പാ​ട് മാ​റ്റി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ചൈ​നീ​സ് പ​ക്ഷ​ത്താ​ണെ​ന്ന നി​ല​പാ​ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മാ​റ്റി. ന​രേ​ന്ദ്ര മോ​ദി മ​ഹാ​നാ​യ നേ​താ​വും ത​ന്‍റെ സു​ഹൃ​ത്തു​മാ​ണ്. പ​ക്ഷേ അ​ദ്ദേ​ഹം ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത് എ​നി​ക്ക് ഇ​ഷ്ട​മ​ല്ല. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ ഒ​രു പ്ര​ത്യേ​ക ബ​ന്ധ​മു​ണ്ട്. വി​ഷ​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ചി​ല സ​മ​യ​ത്തു മാ​ത്ര​മേ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ളൂ​വെ​ന്നും ട്രം​പ് പ​റ​ഞ്ഞു. റ​ഷ്യ​യി​ല്‍ നി​ന്നും ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന​ത് വ​ര്‍​ധി​പ്പി​ച്ച​തി​നെ ട്രം​പ് വി​മ​ര്‍​ശി​ച്ചു. ഇ​ന്ത്യ റ​ഷ്യ​യി​ല്‍ നി​ന്ന് ഇ​ത്ര​യ​ധി​കം എ​ണ്ണ വാ​ങ്ങു​ന്ന​തി​ല്‍ താ​ന്‍ വ​ള​രെ നി​രാ​ശ​നാ​ണ്. അ​ക്കാ​ര്യം അ​വ​രെ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​യ്ക്ക് വ​ള​രെ ഉ​യ​ര്‍​ന്ന താ​രി​ഫ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ ചൈ​ന​യു​മാ​യും റ​ഷ്യ​യു​മാ​യും അ​ടു​ക്കു​ന്ന​തി​നെ പ​രി​ഹ​സി​ച്ച് ട്രം​പ് രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​രു​ണ്ട ദു​രൂ​ഹ ചൈ​ന​യ്‌​ക്കൊ​പ്പം ഇ​ന്ത്യ​യും റ​ഷ്യ​യും ചേ​ര്‍​ന്നി​രി​ക്കു​ന്നു. ഇ​ന്ത്യ​യെ​യും റ​ഷ്യ​യെ​യും ന​മു​ക്ക് ന​ഷ്ട​മാ​യെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. എ​ന്താ​യാ​ലും ഇ​രു രാ​ജ്യ​ങ്ങ​ള്‍​ക്കും ഭാ​വു​ക​ങ്ങ​ളെ​ന്ന്…

Read More

ഇ​ന്ത്യ​ക്കു​ള്ള ക്രൂ​ഡ് വി​ല കു​റ​ച്ച് റ​ഷ്യ; ബാ​ര​ലി​ന് നാ​ല് ഡോ​ള​ർ വ​രെ കു​റ​വ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കു​ള്ള ക്രൂ​ഡ് ഓ​യി​ലി​ന് റ​ഷ്യ വി​ല കു​റ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ബാ​ര​ലി​ന് നാ​ല് ഡോ​ള​ർ വ​രെ കു​റ​ച്ച​താ​യാ​ണു വി​വ​രം. ഈ ​മാ​സം പ്ര​തി​ദി​നം മൂ​ന്ന് ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ ഇ​ന്ത്യ വാ​ങ്ങു​മെ​ന്നാ​ണ് ബ്ലൂം​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​വും ഒ​ക്ടോ​ബ​റി​ലു​മാ​യി റ​ഷ്യ​യു​ടെ യു​റ​ൽ ക്രൂ​ഡി​നാ​ണ് കു​റ​ഞ്ഞ വി​ല വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ ബാ​ര​ലി​ന് ഒ​രു ഡോ​ള​ർ കി​ഴി​വാ​ണ് റ​ഷ്യ ഇ​ന്ത്യ​ക്കു ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യോ​ടെ 2.5 ഡോ​ള​റാ​യി അ​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. റ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​യ്ക്കു മേ​ൽ അ​ധി​ക തീ​രു​വ ചു​മ​ത്തി​യ​ത്. റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങി ഇ​ന്ത്യ യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തെ സ​ഹാ​യി​ക്കു​ന്നെ​ന്നാ​ണ് ട്രം​പി​ന്‍റെ വാ​ദം. എ​ന്നാ​ൽ റ​ഷ്യ​യു​മാ​യി അ​മേ​രി​ക്ക​യ്ക്കു​ള്ള ക​രാ​റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ലെ​ന്ന മ​റു​പ​ടി ഇ​ന്ത്യ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു. ചൈ​ന​യി​ൽ ന​ട​ന്ന…

Read More

പാ​ക്കി​സ്ഥാ​നി​ൽ ബോം​ബ് സ്ഫോ​ട​നം; 25 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു 4ചാ​വേ​ര്‍ ആ​ക്ര​മ​ണ​മെന്നു റിപ്പോർട്ട്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 25 ഓ​ളം കൊ​ല്ല​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ൽ ഒ​രു രാ​ഷ്ട്രീ​യ റാ​ലി​യെ ല​ക്ഷ്യ​മി​ട്ടു​ള്ള ചാ​വേ​ർ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ മ​രി​ച്ചു. പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ ക്വ​റ്റ​യി​ലെ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തു ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ പ​ന്ത്ര​ണ്ടി​ലേ​റെ​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. ബ​ലൂ​ചി​സ്ഥാ​ൻ നാ​ഷ​ണ​ൽ പാ​ർ​ട്ടി​യു​ടെ (ബി​എ​ൻ​പി) നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ ഒ​ത്തു​കൂ​ടി​യ സ്ഥ​ല​ത്താ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് പ്ര​വി​ശ്യാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​റാ​ന്‍റെ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ബ​ലൂ​ചി​സ്ഥാ​നി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​തേ​സ​മ​യം ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലെ അ​വ​രു​ടെ താ​വ​ള​ത്തി​ൽ ന​ട​ന്ന ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ചാ​വേ​ര്‍ ആ​ക്ര​മ​ണ​മെ​ന്നാ​ണു നി​ഗ​മ​നം.

Read More

ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നു: പിയൂഷ് ഗോയൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​ചൈ​​​ന ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം സാ​​​വ​​​ധാ​​​നം സാ​​​ധാ​​​ര​​​ണ ​​​നി​​​ല​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​ന്നു​​വെ​​ന്ന് വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി പിയൂ ഷ് ഗോ​​​യ​​​ൽ. അ​​​തി​​​ർ​​​ത്തി​​​ത്ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ സ്വ​​​ഭാ​​​വി​​​ക​​​മാ​​യി സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​ക്കേ​​ണ്ട​​താ​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി​​യു​​ടെ ചൈ​​നീ​​സ് സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് മ​​ന്ത്രി​​യു​​ടെ പ്ര​​തി​​ക​​ര​​ണം.അ​​തി​​ർ​​ത്തി​​പ്ര​​ശ്ന​​ത്തി​​ൽ ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സ്വീ​​​കാ​​​ര്യ​​​മാ​​​യൊ​​​രു തീ​​​രു​​​മാ​​ന​​ത്തി​​നു ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് തി​​​ങ്ക​​​ളാ​​​ഴ്ച സ​​​മാ​​​പി​​​ച്ച ഷാ​​​ങ്ഹാ​​​യി കോ​​​ർപറേ​​​ഷ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (എ​​​സ്‌​​​സി​​​ഒ) ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം മോ​​ദി പ​​റ​​ഞ്ഞി​​രു​​ന്നു. ആ​​​ഗോ​​​ള​​​വ്യാ​​​പാ​​​രം സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് കൂ​​​ടു​​​ത​​​ൽ ധാ​​​ര​​​ണ​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞി​​രു​​ന്നു.

Read More

ഡോ​ണ​ള്‍​ഡ് ട്രം​പ് തി​രു​പ്പൂ​രി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ പ​ണി ക​ള​യു​ന്നു!

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് തി​രു​പ്പൂ​രി​ല്‍ എ​ന്തു കാ​ര്യം എ​ന്നു ചോ​ദി​ക്ക​രു​ത്. തി​രു​പ്പൂ​രി​ല്‍ ട്രം​പ് മൂ​ന്നു ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി ക​ള​യാ​ന്‍ പോ​കു​ന്നു. തി​രു​പ്പൂ​രി​ലെ റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ശാ​ല​ക​ളും മി​ല്ലു​ക​ളും വൈ​കാ​തെ പൂ​ട്ടി​പ്പോ​കും. കേ​ര​ള​ത്തി​നു​മു​ണ്ട് ട്രെ​പി​ന്റെ പ​ക​ച്ചു​ങ്ക​ത്തി​ന്റെ ആ​ഘാ​തം. ഡോ​ണ​ള്‍​ഡ് ട്രം​പ് ന​ട​പ്പി​ക്കി​യ പ​ക​ര​ച്ചു​ങ്ക​ത്തി​ന്റെ പ്ര​ത്യാ​ഘാ​തം ഇ​വി​ട​ത്തെ ചെ​മ്മീ​നും ക​ശു​വ​ണ്ടി​ക്കും ക​യ​റു​ത്പ​ന്ന​ങ്ങ​ള്‍​ക്കും വ​ന്‍​തോ​തി​ല്‍ ഉ​ണ്ടാ​ക്കും. ഇ​ത്ത​ര​ത്തി​ലാ​ണ് തി​രു​പ്പൂ​രി​ലെ വ​സ്ത്ര​മേ​ഖ​ല​യ്ക്കും സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് തി​രു​പ്പൂ​രി​ല്‍ തു​ണി​വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ ജോ​ലി നോ​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ത്യ​യു​ടെ വ​സ്ത്ര ത​ല​സ്ഥാ​നം എ​ന്നു വി​ശേ​പ്പി​ക്കാ​വു​ന്ന തി​രു​പ്പൂ​രി​ല്‍ 12,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള വ​സ്ത്ര​ക്ക​യ​റ്റു​മ​തി​യി​ല്‍ 70 ശ​ത​മാ​ന​ത്തി​ലേ​റെ കു​റ​വു​ണ്ടാ​ക്കും വി​ധ​മാ​ണ് ട്രം​പ് ഇ​ന്ത്യ​യ്ക്ക് 50 ശ​ത​മാ​നം ചു​ങ്കം ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ട്രം​പി​ന്റെ ചു​ങ്ക​വും 14 ശ​ത​മാ​നം ക​സ്റ്റം​സ് തീ​രു​വ​യും കൂ​ടി 64 ശ​ത​മാ​ന​മാ​ണ് നി​കു​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള തു​ണി…

Read More

ഹൂ​തി സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം

സ​നാ: ഹൂ​തി സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ സൈ​ന്യം. യെ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. തെ​ക്ക​ൻ സ​നാ​യി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര സ​മു​ച്ച​യ​ത്തി​നു സ​മീ​പം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​നാ​യി​ൽ ഹൂ​തി വി​മ​ത​രു​ടെ സാ​റ്റ്‌​ലൈ​റ്റ് ചാ​ന​ലി​ൽ പ​ര​മോ​ന്ന​ത നേ​താ​വ് അ​ബ്ദു​ൾ മാ​ലി​ക് അ​ൽ ഹൂ​തി​യു​ടെ പ്ര​സം​ഗം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം.

Read More

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മോ​ദി ജ​പ്പാ​നി​ൽ

ടോ​ക്കി​യോ: യു​എ​സു​മാ​യു​ള്ള തീ​രു​വ​സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​പ്പാ​നി​ലെ​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക​വും ത​ന്ത്ര​പ​ര​വു​മാ​യ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി യോ​ഗ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. പ​തി​ന​ഞ്ചാ​മ​ത് ഇ​ന്ത്യ-​ജ​പ്പാ​ൻ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി​ഗെ​രു ഇ​ഷി​ബ​യ്‌​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ജ​പ്പാ​ൻ 68 ബി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പി​ക്കു​മെ​ന്ന് ജ​പ്പാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള മാ​ധ്യ​മം നി​ക്കി ഏ​ഷ്യ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സെ​മി​ക​ണ്ട​ക്ട​റു​ക​ൾ, പ​രി​സ്ഥി​തി, വൈ​ദ്യ​ശാ​സ്ത്രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. “ന​മ്മു​ടെ സ​ഹ​ക​ര​ണ​ത്തി​നു പു​തി​യ ചി​റ​കു​ക​ൾ ന​ൽ​കാ​നും സാ​മ്പ​ത്തി​ക, നി​ക്ഷേ​പ​ബ​ന്ധ​ങ്ങ​ളു​ടെ വ്യാ​പ്തി വി​ക​സി​പ്പി​ക്കാ​നും, എ​ഐ, സെ​മി​ക​ണ്ട​ക്ട​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ​തും ഉ​യ​ർ​ന്നു​വ​രു​ന്ന​തു​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ശ്ര​മി​ക്കും…’ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു. ചൈ​ന​യു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സ്വാ​ധീ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നും ഇ​ന്തോ-​പ​സ​ഫി​ക് രാ​ജ്യ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​ത്തി​നും സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​നു​മാ​യി…

Read More

യു​എ​സ് ഉ​പ​ദേ​ഷ്ടാ​വി​ന്‍റെ മു​ന്ന​റി​യി​പ്പ്: ഇ​ന്ത്യ പി​ന്മാ​റ​ണം; ഇ​ല്ലെ​ങ്കി​ൽ ഇ​ള​വി​ല്ല

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ വി​പ​ണി തു​റ​ന്നി​ല്ലെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ത​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റം​വ​രു​ത്തി​ല്ലെ​ന്ന് ദേ​ശീ​യ സാ​മ്പ​ത്തി​ക കൗ​ൺ​സി​ൽ ഡ​യ​റ​ക്ട​റും വൈ​റ്റ് ഹൗ​സ് ഉ​പ​ദേ​ഷ്ടാ​വു​മാ​യ കെ​വി​ൻ ഹാ​സെ​റ്റ്. ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് യു​എ​സ് അ​ധി​ക​ച്ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര സം​ഘ​ർ​ഷം വീ​ണ്ടും വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹാ​സെ​റ്റി​ന്‍റെ പ്ര​സ്താ​വ​ന. ഇ​ന്ത്യ പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ ട്രം​പ് ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​കി​ല്ല. യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വി​പ​ണി​ക​ൾ തു​റ​ക്കാ​ത്ത​തി​ൽ ഇ​ന്ത്യ​ക്കു ശാ​ഠ്യ​മാ​ണെ​ന്നും ഹാ​സെ​റ്റ് ആ​രോ​പി​ച്ചു. ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ മു​ത​ൽ 50 ശ​ത​മാ​നം തീ​രു​വ വ​ർ​ധി​പ്പി​ച്ച​താ​യി യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹാ​സെ​റ്റി​ന്‍റെ പ്ര​സ്താ​വ​ന.

Read More

‘യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന പ്ര​തീ​ക്ഷി​ക്കു​ന്നു’: സെ​ല​ൻ​സ്കി

കീ​വ്: യു​ക്രെ​യ്ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ശം​സ​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ല​ൻ​സ്കി ന​ന്ദി പ​റ​ഞ്ഞു. റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന യു​ക്രെ​യ്ൻ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ന്ദി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ന്നു പ​റ​ഞ്ഞാ​ണ് സെ​ല​ൻ​സ്കി​യു​ടെ കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്. ച​ർ​ച്ച​യ്ക്കും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി​യു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ യു​ക്രെ​യ്ൻ മാ​നി​ക്കു​ന്നു​വെ​ന്നു സെ​ല​ൻ​സ്കി സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ആ​ശം​സാ​ക്ക​ത്തും സെ​ല​ൻ​സ്കി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 24നാ​യി​രു​ന്നു യു​ക്രെ​യ്ൻ സ്വാ​ത​ന്ത്ര്യ​ദി​നം.

Read More