ആ​ണ​വ​പ​രി​ശോ​ധ​ന; ക​രാ​ർ ഒ​പ്പു​വ​ച്ച് ഇ​റാ​ൻ

ക​യ്റോ: ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ ഇ​റാ​നും രാ​ജ്യാ​ന്ത​ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യും (ഐ​എ​ഇ​എ) ത​മ്മി​ൽ വീ​ണ്ടും ഒ​പ്പു​വ​ച്ചു. ഈ​ജി​പ്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ ന​യ​ത​ന്ത്ര​ശ്ര​മ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ക​രാ​ർ സാ​ധ്യ​മാ​യ​ത്. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​റ​ഗ്ചി​യും ഐ​എ​ഇ​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റ​ഫേ​ൽ ഗ്രോ​സി​യും ത​മ്മി​ലു​ള്ള ക​രാ​ർ ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ​ദ​ർ അ​ബ്ദ​ലാ​റ്റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​ത്കാ​ലം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​റ​ഗ്ചി വ്യ​ക്ത​മാ​ക്കി. ഏ​തു​ത​രം പ​രി​ശോ​ധ​ന​യാ​ണ് അ​നു​വ​ദി​ക്കേ​ണ്ട​ത് എ​ന്ന കാ​ര്യം പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് ഇ​റാ​നി​ലെ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​റാ​ൻ അ​ണു​ബോം​ബ് ഉ​ണ്ടാ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ജൂ​ണി​ൽ ഐ​എ​ഇ​എ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

Read More

നേ​പ്പാ​ളി​ൽ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത് സൈ​ന്യം: നേ​പ്പാ​ൾ ക​ത്തു​ന്നു; ഒ​ലി സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് ജെ​ൻ സി ​പ്ര​തി​ഷേ​ധം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ന്ന ജെ​ൻ​സി പ്ര​ക്ഷോ​ഭ​ത്തി​നൊ​ടു​വി​ൽ പ്ര​ധാ​ന​മ​ന്ത്രി കെ.​പി ശ​ർ​മ്മ ഒ​ലി രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തി​ന്‍റെ അ​ധി​കാ​രം സൈ​ന്യം ഏ​റ്റെ​ടു​ത്തു. പ്ര​തി​ഷേ​ധ​ക്കാ​ർ ശാ​ന്ത​രാ​ക​ണ​മെ​ന്ന് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ അ​ശോ​ക് രാ​ജ് സി​ഗ്ഡ​ൽ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ക്കാ​ർ പ്ര​ക്ഷോ​ഭം നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച​ക​ളി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല ഗ്രൂ​പ്പു​ക​ൾ അ​ശാ​ന്തി മു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്ന് സി​ഗ്ഡ​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കൊ​ള്ള​യ ടി​ക്ക​ൽ, തീ​വ​യ്പ് എ​ന്നി​വ​യ്‌​ക്കെ​തി​രേ നേ​പ്പാ​ൾ സൈ​ന്യം പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ, സൈ​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സു​ര​ക്ഷാ​സേ​ന​ക​ളും ക്ര​മ​സ​മാ ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​ഗ്ഡ​ൽ വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ 8 ന് ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ൽ കു​റ​ഞ്ഞ​ത് 22 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 300 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ജ​യി​ലു​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ര​ച്ചു​ക​യ​റി, ഏ​ക​ദേ​ശം 900 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച​താ​യി…

Read More

ബ്രി​ക്സ് കൂ​ട്ടാ​യ്മ​യ്ക്കു കെ​ട്ടു​റ​പ്പി​ല്ലെ​ന്ന് പീ​റ്റ​ർ ന​വാ​രോ

ന്യൂ​യോ​ർ​ക്ക്/​വാ​ഷിം​ഗ്ട​ൺ: ബ്രി​ക്സ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ൾ പ​ര​സ്പ​രം വെ​റു​ക്കു​ന്ന​വ​രാ​ണെ​ന്നും അ​തി​നാ​ൽ അ​തി​ന് കെ​ട്ടു​റ​പ്പി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സ് വ്യാ​പാ​ര ഉ​പ​ദേ​ഷ്ടാ​വ് പീ​റ്റ​ർ ന​വാ​രോ. യു​എ​സി​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന “ചോ​ര​കു​ടി​യ​ൻ ത​ന്ത്ര​ങ്ങ​ൾ’ എ​ന്നാ​ണ് ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ വ്യാ​പാ​ര ന​യ​ങ്ങ​ളെ ന​വാ​രോ വി​ശേ​ഷി​പ്പി​ച്ച​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്ക് യു​എ​സു​മാ​യി വ്യാ​പാ​രം ന​ട​ത്താ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ല. പ​ക്ഷേ, യു​എ​സി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യു​ന്പോ​ൾ ചോ​ര​കു​ടി​ക്കു​ന്ന ജീ​വി​ക​ളെ​പ്പോ​ലെ അ​വ​ർ പെ​രു​മാ​റു​ക​യും ചെ​യ്യും. ചൈ​ന​യാ​ണ് പാ​ക്കി​സ്ഥാ​ന് ആ​ണ​വ​ബോം​ബ് ന​ൽ​കി​യ​തെ​ന്നും ന​വാ​രോ ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

Read More

ട്രം​പു​മാ​യി സം​സാ​രി​ക്കാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു: ന​രേ​ന്ദ്ര​മോ​ദി

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി സം​സാ​രി​ക്കാ​ൻ താ​നും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. “പ്രി​യ സു​ഹൃ​ത്ത്” എ​ന്ന് മോ​ദി​യെ വി​ശേ​ഷി​പ്പി​ച്ച ട്രം​പി​ന്റെ അ​നു​ര​ഞ്ജ​ന പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ്തം​ഭി​ച്ച വ്യാ​പാ​ര ച​ർ​ച്ച​ക​ളി​ൽ പു​തി​യൊ​രു ച​ല​നാ​ത്മ​ക​ത​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം സൂ​ച​ന ന​ൽ​കി. “ഇ​ന്ത്യ​യും യു​എ​സും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും സ്വാ​ഭാ​വി​ക പ​ങ്കാ​ളി​ക​ളു​മാ​ണ്,” പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ക്‌​സി​ൽ എ​ഴു​തി. “ന​മ്മു​ടെ വ്യാ​പാ​ര ച​ർ​ച്ച​ക​ൾ ഇ​ന്ത്യ-​യു​എ​സ് പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ പ​രി​ധി​യി​ല്ലാ​ത്ത സാ​ധ്യ​ത​ക​ൾ അ​ഴി​ച്ചു​വി​ടു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. -” മോ​ദി എ​ക്സി​ൽ കു​റി​ച്ചു. ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും ഒ​ടു​വി​ൽ ഒ​രു വ​ഴി​ത്തി​രി​വു​ണ്ടാ​കു​മെ​ന്ന് ശു​ഭാ​പ്തി​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​താ​യും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ൽ പോ​സ്റ്റി​ൽ പ​റ​ഞ്ഞ​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മോ​ദി​യു​ടെ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​ത്.

Read More

ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സം​സാ​രി​ക്കും: വ്യാ​പാ​ര ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ ച​ർ​ച്ച തു​ട​രു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള വ്യാ​പാ​ര രം​ഗ​ത്തെ ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വ​രും ആ​ഴ്ച​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സം​സാ​രി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ച​ർ​ച്ച​ക​ൾ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും വി​ജ​യ​ക​ര​മാ​യ ഫ​ല​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും ട്രം​പ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം ആ​യ ട്രൂ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് ട്രം​പ് പ്ര​തീ​ക്ഷ പ​ങ്കി​ട്ട​ത്. ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചു. ടി​യാ​ൻ​ജി​നി​ൽ ന​ട​ന്ന എ​സ്‌​സി‌​ഒ ഉ​ച്ച​കോ​ടി​യി​ൽ മോ​ദി​യും ഷി ​ജി​ൻ‌​പി​ങ്ങും പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം, ഇ​ന്ത്യ​യും റ​ഷ്യ​യും ചൈ​ന​യ്ക്കു മു​ന്നി​ൽ “പ​രാ​ജ​യ​പ്പെ​ട്ട​താ​യി” തോ​ന്നു​ന്നു​വെ​ന്ന് മു​മ്പ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​പ​രാ​മ​ർ​ശ​ത്തി​നു​ശേ​ഷം ട്രം​പ് ത​ന്‍റെ നി​ല​പാ​ടു​ക​ൾ മ​യ​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ കാ​ണാ​നാ​കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മ​ഹാ​നാ​യ നേ​താ​വും ത​ന്‍റെ സു​ഹൃ​ത്തു​മാ​ണ്, ത​നി​ക്ക് മോ​ദി​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ്. ഇ​ന്ത്യ റ​ഷ്യ​യി​ൽ നി​ന്ന് വ​ലി​യ…

Read More

ഷി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ട്രം​പി​ന്‍റെ പ​ദ്ധ​തി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി സി​​​എ​​​ൻ​​​എ​​​ൻ വാ​​​ർ​​​ത്താ ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ​​​വ​​​ച്ച് ഷി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നാ​​​ണ് ട്രം​​​പി​​​ന്‍റെ ആ​​​ഗ്ര​​​ഹം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഗൗ​​​ര​​​വ​​​മേ​​​റി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ഉ​​​ന്ന​​​ത​​​വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ ​​​റ​​​യു​​​ന്നു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ ഗ്യോം​​​ഗ്ജു​​​വി​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ 31 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ​​​യാ​​​ണ് ഉ​​​ച്ച​​​കോ​​​ടി. ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ട്രം​​​പ് തീ​​​രു​​​മാ​​​നി​​​ച്ചു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. വാ​​​ണി​​​ജ്യ​​​യു​​​ദ്ധ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും ചൈ​​​ന​​​യും താ​​​ത്കാ​​​ലി​​​ക വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് ഷി​​​യെ കാ​​​ണാ​​​നു​​​ള്ള ട്രം​​​പി​​​ന്‍റെ നീ​​​ക്കം. ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് ഉ​​​ച്ച​​​കോ​​​ടി വ​​​ഴി​​​യൊ​​​രു​​​ക്കി​​​യേ​​​ക്കു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു.

Read More

നി​രോ​ധി​ത പ​ല​സ്തീ​ൻ സം​ഘ​ട​ന​യ്ക്കു​വേ​ണ്ടി പ്ര​ക​ട​നം; 890 പേ​ർ അ​റ​സ്റ്റി​ൽ

ല​ണ്ട​ൻ: പ​ല​സ്തീ​ൻ ആ​ക്‌ഷൻ എ​ന്ന സം​ഘ​ട​ന​യ്ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി​യ 890 പേ​രെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച പാ​ർ​ല​മെ​ന്‍റി​നു സ​മീ​പ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം ജൂ​ലൈ​യി​ലാ​ണ് സം​ഘ​ട​ന​യെ നി​രോ​ധി​ച്ച​ത്. സം​ഘ​ട​നാം​ഗ​ങ്ങ​ൾ ബ്രി​ട്ടീ​ഷ് വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ ക​ട​ന്ന് ചി​ല വി​മാ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നി​രോ​ധ​നം. ഗാ​സ യു​ദ്ധ​ത്തി​ൽ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഇ​സ്ര​യേ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്നു എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണം. നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ സം​ഘ​ട​ന​യ്ക്ക് അ​നു​കൂ​ല​മാ​യി പ്ര​ക​ട​ന​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മു​ന്പും നൂ​റു​ക​ണ​ക്കി​നു പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​ൽ ന​ല്ലൊ​രു വി​ഭാ​ഗ​ത്തി​നും 60 വ​യ​സി​നു മു​ക​ളി​ലാ​ണു പ്രാ​യ​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Read More

ഇ​സ്രേ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൂ​തി ഡ്രോ​ൺ ആ​ക്ര​മ​ണം

ടെ​ൽ അ​വീ​വ്: ​യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ തൊ​ടു​ത്ത ഡ്രോ​ൺ ഇ​സ്രേ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​തി​ച്ച് ഒ​രാ​ൾ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ലെ ഇ​ലാ​ത്ത് ന​ഗ​ര​ത്തി​ലു​ള്ള റ​മോ​ൺ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​ലാ​ണു പ​തി​ച്ച​ത്. ഹൂ​തി​ക​ൾ തൊ​ടു​ത്ത ഭൂ​രി​ഭാ​ഗം ഡ്രോ​ണു​ക​ളും വെ​ടി​വ​ച്ചി​ട്ട​താ​യി ഇ​സ്രേ​ലി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. ഒ​രാ​ഴ്ച മു​ന്പ് ഇ​സ്രേ​ലി സേ​ന യെ​മ​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഹൂ​തി പ്ര​ധാ​ന​മ​ന്ത്രി അ​ഹ്‌​മ​ദ് അ​ൽ റ​ഹാ​വി അ​ട​ക്കം ഒ​ട്ടേ​റെ ഉ​ന്ന​ത​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Read More

ജ​പ്പാ​നി​ൽ ഇ​ഷി​ബ രാ​ജി പ്ര​ഖ്യാ​പി​ച്ചു

ടോ​​​ക്കി​​​യോ: ​​​ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ഗേ​​​രു ഇ​​​ഷി​​​ബ രാ​​​ജി പ്ര​​​ഖ്യാ​​​പി​​​ച്ചു. പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി (എ​​​ൽ​​​ഡി​​​പി) അ​​​ടി​​​യ​​​ന്ത​​​ര വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്തും. അ​​​തു​​​വ​​​രെ പ്ര​​​ധാ​​​നമ​​​ന്ത്രി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. അ​​​റു​​​പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​ര​​​നാ​​​യ ഷി​​​ഗേ​​​രു ഇ​​​ഷി​​​ബ ഒ​​​രു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ത്ത​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ര​​​ണ്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലാ​​​യി എ​​​ൽ​​​ഡി​​​പി​​​ക്ക് പാ​​​ർ​​​ലെ​​​ന്‍റി​​​ലെ ഇ​​​രുസ​​​ഭ​​​ക​​​ളി​​​ലും ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്ട​​​മാ​​​യി. വി​​​ല​​​ക്ക​​​യ​​​റ്റ​​​മ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ജാ​​​പ്പ​​​നീ​​​സ് ജ​​​ന​​​ത​​​യ്ക്കു​​​ള്ള അ​​​മ​​​ർ​​​ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​​​ ശേ​​​ഷ​​​മു​​​ള്ള ഏ​​​താ​​​ണ്ട് മു​​​ഴു​​​വ​​​ൻ കാ​​​ല​​​വും ജ​​​പ്പാ​​​ൻ ഭ​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി ഇ​​​ത്ത​​​ര​​​മൊ​​​രു ദു​​​ര​​​വ​​​സ്ഥ നേ​​​രി​​​ടു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. ഇ​​​ഷി​​​ബ​​​യെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​​നു വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ പാ​​​ർ​​​ട്ടി ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് രാ​​​ജി​​​പ്ര​​​ഖ്യാ​​​പ​​​നം. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്, ജ​​​പ്പാ​​​നെ​​​തി​​​രേ പ്ര​​​ഖ്യാ​​​പി​​​ച്ച ചു​​​ങ്ക​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള വാ​​​ണി​​​ജ്യക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്ന​​​തു​​​വ​​​രെ ഷി​​​ഗേ​​​രു രാ​​​ജി​​​പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കി​​​ച്ചു​​​വെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ചു​​​ങ്കം ഇ​​​ള​​​യ്ക്കു​​​ന്ന​​​തി​​​നു പ​​​ക​​​ര​​​മാ​​​യി ജ​​​പ്പാ​​​ൻ 55,000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ…

Read More

805 ഡ്രോ​ണു​ക​ൾ: യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ വ​ൻ ആ​ക്ര​മ​ണം; കീ​വി​ലെ സ​ർ​ക്കാ​ർ മ​ന്ദി​ര​ത്തി​ൽ തീ​പി​ടി​ത്തം

കീ​​​വ്: ​​​ര​​​ണ്ട​​​ര​​​ വ​​​ർ​​​ഷ​​​ത്തെ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നി​​​ടെ യു​​​ക്രെ​​​യ്നു നേ​​​ർ​​​ക്കു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി റ​​​ഷ്യ. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 805 ഡ്രോ​​​ണു​​​ക​​​ളും 13 മി​​​സൈ​​​ലു​​​ക​​​ളു​​​മാ​​​ണ് റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​താ​​​ദ്യ​​​മാ​​​യി യു​​​ക്രെ​​​യ്ൻ സ​​​ർ​​​ക്കാർ മ​​​ന്ദി​​​ര​​​വും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. യു​​​ക്രെ​​​യ്നി​​​ലു​​​ട​​​നീ​​​ള​​​മുണ്ടായ ആക്രമണത്തിൽ നാ​​​ലു പേ​​​രെ​​​ങ്കി​​​ലും മ​​​രി​​​ക്കു​​​ക​​​യും അ​​​ന്പ​​​തോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. കീ​​​വി​​​ലെ കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​രു​​​ടെ ആ​​​സ്ഥാ​​​നം സ്ഥി​​​തിചെ​​​യ്യു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ൽ ഡ്രോ​​​ൺ പ​​​തി​​​ച്ച് വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യൂ​​​ലി​​​യ അ​​​റി​​​യി​​​ച്ചു. യു​​​ക്രെ​​​യ്നി​​​ലെ ഏ​​​റ്റ​​​വും സം​​​ര​​​ക്ഷി​​​തമേ​​​ഖ​​​ല​​​യി​​​ൽ പാ​​​ർ​​​ലെ​​​ന്‍റി​​​നും പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​നും സ​​​മീ​​​പ​​​മാ​​​ണ് ഈ ​​​കെ​​​ട്ടി​​​ടം. സ​​​ർ​​​ക്കാ​​​ർ ആ​​​സ്ഥാ​​​ന​​​ം ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ​​​ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ട​​​ക്കം ന​​​ട​​​ത്തു​​​ന്ന സ​​​മ്മ​​​ർ​​​ദനീ​​​ക്ക​​​ങ്ങ​​​ളെ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ വ​​​ക​​​വ​​​യ്ക്കു​​​ന്നി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​നകൂ​​​ടി​​​യാ​​​ണി​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. റ​​​ഷ്യൻ ഡ്രോ​​​ണു​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗവും നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് യു​​​ക്രെ​​​യ്ൻ സേ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, യ.ു​​​ക്രെ​​​യ്നി​​​ലു​​​ട​​​നീ​​​ളം ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ളും…

Read More