ന​യ​ത​ന്ത്ര​ബ​ന്ധം വേ​ണ്ട; ഇ​റാ​ൻ അം​ബാ​സ​ഡ​റെ പു​റ​ത്താ​ക്കി ഓ​സ്ട്രേ​ലി​യ

മെ​ൽ​ബ​ൺ: ഇ​റാ​നു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഓ​സ്ട്രേ​ലി​യ. ന‌​ട​പ‌​ടി​യു‌​ടെ ഭാ​ഗ​മാ​യി ഇ​റാ​ന്‍റെ അം​ബാ​സ​ഡ​റോ​ട് ഒ​രാ​ഴ്ച​യ്ക്ക​കം രാ​ജ്യം വി​ടാ​ൻ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​സ്ട്രേ​ലി​യ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന ര​ണ്ട് ജൂ​ത​വി​രു​ദ്ധ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണു ന​ട​പ​ടി. ടെ​ഹ്റാ​നി​ലെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​സ്ട്രേ​ലി​യ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​റാ​ന്‍റെ സൈ​നി​ക​വി​ഭാ​ഗ​മാ​യ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​നെ ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കാ​നും ഓ​സ്ട്രേ​ലി​യ ന​ട​പ​ടി തു​ട​ങ്ങി. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​ണ് ഓ​സ്ട്രേ​ലി​യ മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ അം​ബാ​സ​ഡ​റെ പു​റ​ത്താ​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം യു​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ല​സ്തീ​നു രാ​ഷ്ട്ര​പ​ദ​വി അം​ഗീ​ക​രി​ക്കു​മെ​ന്ന് ഓ​സ്ട്രേ​ലി​യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ ആ​ൽ​ബ​നീ​സി​നെ പേ​രെ​ടു​ത്തു വി​മ​ർ​ശി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നി‌​ടെ​യാ​ണ് ഇ​റാ​ന്‍റെ അം​ബാ​സ​ഡ​റെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​സ്ര​യേ​ലി​നെ അ​നു​ന​യി​പ്പി​ക്കാ​നാ​ണ് ഇ​റാ​നെ​തി​രെ ഓ​സ്ട്രേ​ലി​യാ​യു​ടെ നീ​ക്ക​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

Read More

ട്രം​പി​ന്‍റെ അ​ധി​ക​ച്ചു​ങ്കം ഇ​ന്നു മു​ത​ൽ: പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ഇ​ന്നു മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന 25 ശ​ത​മാ​നം അ​ധി​ക തീ​രു​വ​യു​ടെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മു​ന്നൊ​രു​ക്കം ശ​ക്ത​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗം മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ വി​പ​ണി​ക​ൾ ക​ണ്ടെ​ത്തി​യും മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യി​ലൂ​ടെ അ​ധി​ക നി​ക്ഷേ​പം ആ​ക​ർ​ഷി​ച്ചും തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​നാ​ണ് ശ്ര​മം. രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി​യു​ടെ 60 ശ​ത​മാ​ന​വും സം​ഭാ​വ​ന ചെ​യ്യു​ന്ന പ്രാ​ദേ​ശി​ക ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ച്ച് ഭീ​മ​ൻ തീ​രു​വ​യെ നേ​രി​ടാ​നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ഇ​തി​നാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച ജി​എ​സ്ടി​യി​ലെ ഇ​ള​വു​ക​ളും പ​രി​ഷ്കാ​ര​ങ്ങ​ളും രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പിം​ഗ് സീ​സ​ണു​ക​ളി​ലൊ​ന്നാ​യ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ന​ട​പ്പി​ൽ വ​രു​ത്തും. സെ​പ്റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ മാ​റ്റ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ വാ​ഹ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും വ​സ്തു​ക്ക​ളും വാ​ങ്ങു​ന്ന ന​വ​രാ​ത്രി​യി​ലും ദീ​പാ​വ​ലി​യി​ലും ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ച്ച് തീ​രു​വ​യെ നേ​രി​ടാ​മെ​ന്നു കേ​ന്ദ്രം ക​ണ​ക്കു​കൂ​ട്ടു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച തീ​രു​വ ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര…

Read More

നാ​ളെ മു​ത​ൽ ഇ​ന്ത്യ​യ്ക്ക് 25% അ​ധി​ക​തീ​രു​വ ചു​മ​ത്താ​ൻ യു​എ​സ് നോ​ട്ടീ​സ്

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് 25 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി അ​മേ​രി​ക്ക ഔ​ദ്യോ​ഗി​ക​മാ​യി പൊ​തു അ​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. പു​തി​യ തീ​രു​വ നാ​ളെ പു​ല​ർ​ച്ചെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ (സി​ബി​പി) വ​ഴി ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച നോ​ട്ടീ​സി​ൽ അ​ധി​ക തീ​രു​വ സം​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് 6 ന് ​ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​ർ ന​ട​പ്പാ​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്നു. നോ​ട്ടീ​സി​ന്‍റെ അ​നു​ബ​ന്ധ​ത്തി​ൽ പ​ട്ടി​ക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വി​ധ​ത​രം ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഈ ​തീ​രു​വ ബാ​ധ​ക​മാ​കും. ഉ​പ​യോ​ഗ​ത്തി​നാ​യി എ​ത്തു​ന്ന​തോ സ​മ​യ​പ​രി​ധി​ക്കു​ശേ​ഷം വെ​യ​ർ​ഹൗ​സു​ക​ളി​ൽ നി​ന്ന് കൊ​ണ്ടു പോ​കു​ന്ന​തോ ആ​യ ഏ​തൊ​രു സാ​ധ​ന​ത്തി​നും തീ​രു​വ ബാ​ധ​ക​മാ​കും. റ​ഷ്യ​യു​ടെ വ്യാ​പാ​ര പ​ങ്കാ​ളി​ക​ളെ​യാ​ണ് ഈ ​ഉ​ത്ത​ര​വി​ലൂ​ടെ ട്രം​പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.​ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ റ​ഷ്യ​യു​മാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ അ​ധി​ക​തീ​രു​വ ചു​മ​ത്തു​ക​യോ മോ​സ്കോ​യ്ക്കു മേ​ൽ കൂ​ടു​ത​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ്…

Read More

മി​ക​ച്ച ക​രാ​ർ ന​ൽ​കു​ന്ന​വ​രി​ൽ​നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങും

ന്യൂ​ഡ​ൽ​ഹി: മി​ക​ച്ച ക​രാ​റി​ലേ​ർ​പ്പെ​ടു​ന്ന ക​ന്പ​നി​ക​ളി​ൽ​നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വി​ന​യ്കു​മാ​ർ. ഇ​ന്ത്യ-​റ​ഷ്യ ഊ​ർ​ജ​വ്യാ​പാ​രം തു​ട​രു​ന്ന​തി​നു മ​റു​പ​ടി​യാ​യി, ഇ​ന്ത്യ​ൻ ഇ​റ​ക്കു​മ​തി​ത്തീ​രു​വ ഇ​ര​ട്ടി​യാ​ക്കു​ന്ന ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വി​ന​യ്കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന. റ​ഷ്യ​ൻ സ്റ്റേ​റ്റ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ടാ​സി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം ന്യാ​യ​ര​ഹി​ത​വും നീ​തീ​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പ​റ​ഞ്ഞു. താ​രി​ഫി​ൽ ഉ​ണ്ടാ​കു​ന്ന വ​ർ​ധ​ന വ്യാ​പ​ാ ര​മേ​ഖ​ല​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തും. ജ​ന​ങ്ങ​ളു​ടെ ഊ​ർ​ജ​സു​ര​ക്ഷ​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം. റ​ഷ്യ​യു​മാ​യും മ​റ്റു നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​മാ​യും ഊ​ർ​ജ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ഊ​ർ​ജ​ന​യം രൂ​പ​പ്പെ​ടു​ന്ന​ത് ബാ​ഹ്യ​രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ത്താ​ല​ല്ല. ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വ​സ​നീ​യ​മാ​യ ഊ​ർ​ജ​വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും വി​ന​യ്കു​മാ​ർ പ​റ​ഞ്ഞു.

Read More

യെ​മ​ൻ ത​ല​സ്ഥാ​ന​ത്ത് ഇ​സ്രേ​ലി വ്യോ​മാ​ക്ര​മ​ണം, പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലും ബോം​ബ് വ​ര്‍​ഷം

സ​ന: യെ​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ സ​ന​യി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ഹൂ​തി​ക​ളെ ല​ക്ഷ്യ​മി​ട്ടു ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം സ്ഥി​തി​ചെ​യ്യു​ന്ന സൈ​നി​ക​ത്താ​വ​ളം, ര​ണ്ട് വൈ​ദ്യു​ത സ്റ്റേ​ഷ​നു​ക​ള്‍, ഒ​രു ഇ​ന്ധ​ന ഡി​പ്പോ എ​ന്നി​വ ത​ക​ര്‍​ത്ത​താ​യി ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​സ്ര​യേ​ലി​നു​നേ​രേ ഹൂ​തി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തു​ന്ന മി​സൈ​ല്‍, ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്നാ​ണ് ഐ​ഡി​എ​ഫ് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹൂ​തി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സൈ​നി​ക​നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന സൈ​നി​ക കേ​ന്ദ്ര​ത്തി​നു​ള്ളി​ലാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഹി​സാ​സ്, അ​സാ​ർ ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ ത​ക​ർ​ന്ന​താ​യും ഇ​വി​ടെ​നി​ന്നാ​ണു ഹൂ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി​യി​രു​ന്ന​തെ​ന്നും ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു.- ഒ​രു ഡ​സ​നോ​ളം വി​മാ​ന​ങ്ങ​ള്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യും നാ​ലു ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലാ​യി 30ല​ധി​കം ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​താ​യും ഐ​ഡി​എ​ഫ് വൃ​ത്ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു​വെ​ന്ന് ഹൂ​തി​ക​ള്‍ പ്ര​തി​ക​രി​ച്ചു.

Read More

മി​സൈ​ൽ പ്ര​യോ​ഗം: ​യു​ക്രെ​യ്ന് അ​മേ​രി​ക്ക​ൻ ക​ടി​ഞ്ഞാ​ൺ

വാ​ഷിം​ഗ്ട​ൺ ഡി​സി: ​അ​മേ​രി​ക്ക ന​ല്കു​ന്ന ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ യു​ക്രെ​യ്ൻ സേ​ന റ​ഷ്യ​ൻ ഭൂ​മി​യി​ൽ പ്ര​യോ​ഗി​ക്കു​ന്ന​തി​നു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. വെ​ടി​നി​ർ​ത്ത​ൽ ല​ക്ഷ്യ​മി​ട്ട് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നു​മേ​ൽ അ​മേ​രി​ക്ക​ൻ നേ​തൃ​ത്വം സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. മി​സൈ​ൽ പ്ര​യോ​ഗി​ക്കു​ന്ന​തി​നു മു​ന്പാ​യി അ​മേ​രി​ക്ക​യു​ടെ അ​നു​മ​തി വാ​ങ്ങ​ണം. യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്താ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കു​ക. ഇ​തി​നി​ടെ, വെ​ടി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ൾ വി​ജ​യം കാ​ണാ​ത്ത​തി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​സ്വ​സ്ഥ​നാ​ണ്. റ​ഷ്യ​ക്കെ​തി​രേ വീ​ണ്ടും ഉ​പ​രോ​ധം ചു​മ​ത്തു​ന്ന​തും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ത​ന്‍റെ പി​ന്മാ​റ്റ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച പ​റ​ഞ്ഞു. നേ​ര​ത്തേ ട്രം​പ് അ​ലാ​സ്ക​യി​ൽ പു​ടി​നു​മാ​യി ഉ​ച്ച​കോ​ടി ന​ട​ത്തു​ക​യും തു​ട​ർ​ന്ന് വൈ​റ്റ്ഹൗ​സി​ൽ സെ​ല​ൻ​സ്കി​യു​മാ​യും യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

Read More

ഹ​മാ​സ് കീ​ഴ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ ഗാ​സ സി​റ്റി തു​ട​ച്ചു​നീ​ക്കു​മിെ​ന്ന് ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ​ഹ​മാ​സ് ഭീ​ക​ര​ർ ആ​യു​ധം താ​ഴെ​വ​ച്ച് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഗാ​സ സി​റ്റി തു​ട​ച്ചു​നീ​ക്കു​മെ​ന്ന് ഇ​സ്രേ​ലി പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ്. ഗാ​സ സി​റ്റി പി​ടി​ച്ചെ​ടു​ക്കാ​ൻ ഇ​സേ​ലി സേ​ന നീ​ക്ക​മാ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു മ​ന്ത്രി ഇ​തു പ​റ​ഞ്ഞ​ത്. ഇ​സ്രേ​ലി വ്യ​വ​സ്ഥ​ക​ൾ​ക്കു യു​ദ്ധം നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ഹ​മാ​സി​നു മു​ന്നി​ൽ ന​ര​ക​വാ​തി​ൽ തു​റ​ക്കു​മെ​ന്നും ഇ​സ്രേ​ലി സേ​ന ത​വി​ടു​പൊ​ടി​യാ​ക്കി​യ റാ​ഫ, ബെ​യ്ത് ഹ​നൂ​ൺ ന​ഗ​ര​ങ്ങ​ളു​ടെ ഗ​തി ഗാ​സ സി​റ്റി​ക്കു​ണ്ടാ​കു​മെ​ന്നും കാ​റ്റ്സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നി​ടെ, 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​നു ഹ​മാ​സ് സ​മ്മ​തി​ച്ച പ​ദ്ധ​തി ഇ​സ്രേ​ലി നേ​തൃ​ത്വം ഏ​താ​ണ്ടു ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്ന് ഉ​റ​പ്പാ​യി. ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള 50 ബ​ന്ദി​ക​ളി​ൽ പാ​തി​യെ മോ​ചി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, മു​ഴു​വ​ൻ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച​യ്ക്കു നി​ർ​ദേ​ശം ന​ല്കി​യെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.

Read More

ഗാ​സ സി​റ്റി​യി​ൽ ക്ഷാ​മം സ്ഥി​രീ​ക​രി​ച്ചു

ക​യ്റോ: ര​ണ്ടു വ​ർ​ഷ​മാ​യി ഇ​സ്രേ​ലി ആ​ക്ര​മ​ണം നേ​രി​ടു​ന്ന ഗാ​സ മു​ന​ന്പി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഗാ​സ സി​റ്റി ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫു​ഡ് സെ​ക്യൂ​രി​റ്റി ഫേ​സ് ക്ലാ​സി​ഫി​ക്കേ​ഷ​ൻ (ഐ​പി​സി) സ​മി​തി സ്ഥി​രീ​ക​രി​ച്ചു. റോം ​കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​സി​യു​ടെ സ്കെ​യി​ൽ അ​നു​സ​രി​ച്ചാ​ണ് സ​ർ​ക്കാ​രു​ക​ളും സം​ഘ​ട​ന​ക​ളും ആ​ഗോ​ള​ത​ല​ത്തി​ൽ പ​ട്ടി​ണി വി​ല​യി​രു​ത്തു​ന്ന​ത്. ഐ​പി​സി സ്കെ​യ്ലി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന തോ​താ​യ ഫേ​സ് -5 ലാ​ണു ഗാ​സ സി​റ്റി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ 5.14 ല​ക്ഷം പ​ല​സ്തീ​നി​ക​ൾ ക​ടു​ത്ത പ​ട്ടി​ണി നേ​രി​ടു​ന്നു. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ മ​ധ്യ​ഗാ​സ​യി​ലെ ദെ​യി​ൽ അ​ൽ ബ​ലാ, തെ​ക്ക​ൻ ഗാ​സ​യി​ലെ ഖാ​ൻ യൂ​നി​സ് പ്ര​ദേ​ശ​ങ്ങ​ളും ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​കും. ഇ​തോ​ടെ ക​ടു​ത്ത പ​ട്ടി​ണി നേ​രി​ടു​ന്ന​വ​രു​ടെ എ​ണ്ണം 6.41 ല​ക്ഷ​മാ​യി ഉ​യ​രും. ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ത​യു​ടെ 20 ശ​ത​മാ​നം പ​ട്ടി​ണി​യി​ലാ​വു​ക, പ​ട്ടി​ണി നേ​രി​ടു​ന്ന കു​ട്ടി​ക​ളി​ൽ മൂ​ന്നി​ലൊ​രാ​ൾ പോ​ഷ​ക​ക്കു​റ​വു മൂ​ലം മ​രി​ക്കു​ക, ദി​വ​സ​വും…

Read More

പാ​ക് വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് സെ​പ്റ്റം​ബ​ർ 24 വ​രെ നീ​ട്ടി ഇ​ന്ത്യ. ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കും വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും പാ​ക്കി​സ്ഥാ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് അ​വ​ർ നീ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യും വി​ല​ക്കു നീ​ട്ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ്യോ​മ​സേ​ന​യ്ക്കു കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​പ്രി​ൽ 24 ന് ​പാ​കി​സ്ഥാ​ൻ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ചു​പൂ​ട്ടി. തു​ട​ർ​ന്ന് പാ​കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യും പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. പി​ന്നീ​ടു​ള്ള ഓ​രോ മാ​സ​വും വ്യോ​മാ​തി​ർ​ത്തി അ​ട​യ്ക്കു​ന്ന​ത് തു​ട​ർ​ച്ച​യാ​യി നീ​ട്ടു​ക​യാ​യി​രു​ന്നു.

Read More

റ​ഷ്യ​ൻ ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യു​മാ​യി തീ​വ്ര​മാ​യി ഇ​ട​പ​ഴ​ക​ണ​മെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ർ

മോ​സ്കോ: യു​എ​സ് തീ​രു​വ​ക​ൾ വ​ർ​ധി​പ്പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​ൻ ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യു​മാ​യി തീ​വ്ര​മാ​യി ഇ​ട​പ​ഴ​ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. വ​ള​രെ​ക്കാ​ല​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഇ​ന്ത്യ-​ഇ​എ​ഇ​യു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന്തി​മ​മാ​ക്ക​ണ​മെ​ന്ന് ജ​യ്ശ​ങ്ക​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന തീ​രു​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ. ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള താ​രി​ഫ്, താ​രി​ഫ് ഇ​ത​ര വ്യാ​പാ​ര​ങ്ങ​ളി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന ത​ട​സ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​സ് ജ​യ​ശ​ങ്ക​ർ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ചു. വ്യാ​പാ​രം, സാ​മ്പ​ത്തി​കം, ശാ​സ്ത്രം, സാ​ങ്കേ​തി​കം, സാം​സ്കാ​രി​ക സ​ഹ​ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഇ​ന്ത്യ-​റ​ഷ്യ ഇ​ന്‍റ​ർ-​ഗ​വ​ൺ​മെ​ന്‍റ് ക​മ്മീ​ഷ​ന്‍റെ മോ​സ്കോ സെ​ഷ​നി​ൽ സം​സാ​രി​ച്ച ജ​യ്ശ​ങ്ക​ർ, വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഘ​ട​നാ പ​ര​മാ​യ ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യേ​ണ്ട​തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത എ​ടു​ത്തു​പ​റ​ഞ്ഞു. വ​ള​രെ​ക്കാ​ല​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഇ​ന്ത്യ-​ഇ​എ​ഇ​യു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന് കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന്തി​മ​രൂ​പം ന​ൽ​ക​ണ​മെ​ന്ന് ജ​യ്ശ​ങ്ക​ർ പ​റ​ഞ്ഞു. റ​ഷ്യ, ചൈ​ന, ഇ​ന്ത്യ, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ര​മാ​ർ​ഗ വ്യാ​പാ​രം…

Read More