ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ തോത് കുത്തനെ ഉയര്‍ത്തി ഇന്ത്യന്‍ റിഫൈനറികള്‍.പ്രതിദിനം ഏകദേശം 52 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് ഓഗസ്റ്റ് ആദ്യ പകുതിയില്‍ റഷ്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തത്. ഇതില്‍ 38 ശതമാനത്തോളം റഷ്യയില്‍ നിന്നായിരുന്നുവെന്ന് ഗ്ലോബല്‍ റിയല്‍ ടൈം ഡാറ്റ അനലിറ്റിക്സ് പ്രൊവൈഡറായ കെപ്ലര്‍ പറയുന്നു. ജൂലൈയില്‍ പ്രതിദിനം 16 ലക്ഷം ബാരലായിരുന്നു ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിയിരുന്നത്. ഓഗസ്റ്റിൽ ഇത് 20 ബാരലായി ഉയർന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ ഈ വര്‍ധന ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്ന് വാങ്ങുന്നത് കുറയാനും ഇടയാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറക്കുമതിയിലെ ഈ വര്‍ധന.നയപരമായ മാറ്റങ്ങള്‍ക്ക് മുമ്പുതന്നെ ജൂണിലും ജൂലൈ ആദ്യത്തിലും ഓഗസ്റ്റിലെ എണ്ണയുടെ ഇറക്കുമതി സംബന്ധിച്ച്…
Read MoreCategory: NRI
പാക്കിസ്ഥാനിൽ മിന്നൽ പ്രളയം; 243പേർ മരിച്ചു; നിരവിധി പേരെ കാണാതായി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ 243 പേര് മരിച്ചു. നിരവിധി പേരെ കാണാതായി.വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാ നിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വെള്ളിയാഴ്ച്ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. നിരവധി വീടുകളും ഒലിച്ചു പോയി. ബുനറില്‍ രക്ഷാപ്രവര്‍ത്തകരും, ഹെലികോപ്ടര്‍ സംവിധാനവും ചേര്‍ന്ന് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്കരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. ഒറ്റപ്പെട്ട കുടുംബങ്ങളിലേക്ക് എത്തിപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കാത്തതും സാഹചര്യം വഷളാക്കി. മന്‍സെഹ്ര ജില്ലയില്‍ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന 2000ത്തോളം വിനോദസഞ്ചാരികളെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷപ്പെടുത്തിയത്. സിറാന്‍ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ബജൗറില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഭക്ഷണവുമായി എത്തിയ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാരും മരണപ്പെട്ടിരുന്നു. ഗ്ലേസ്യല്‍ തടാകത്തിന്റെ…
Read Moreഅമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപ്പാട്ട് വര്‍ഗീസിന്റെ മകന് ആല്‍വിനാ (27)ണ് മരിച്ചത്. റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്‍വിന്റെ കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ന്യൂ ജേഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്ട്രോണിക്സില് സിസ്റ്റം മാനേജരായിരുന്നു. നാളെ രാവിലെ ഒമ്പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.മാതാവ്: എലിസബത്ത് വര്‍ഗീസ്. സഹോദരങ്ങള്‍: ജോവിന്, മെറിന്. സഹോദരീ ഭര്‍ത്താവ് : ജോബിന് ജോസഫ്.
Read Moreയുഎസ് തലസ്ഥാനത്ത് പട്ടാളമിറങ്ങി
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സൈനികവിഭാഗമായ നാഷണൽ ഗാർഡ്സ് രംഗത്തിറങ്ങി. കുറ്റകൃത്യങ്ങൾ വർധിച്ച നഗരത്തിൽ സുരക്ഷാ ഉറപ്പാക്കാനെന്ന പേരിലാണു ട്രംപിന്റെ നടപടി. വാഷിംഗ്ടൺ ഡിസിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ടൂറിസ്റ്റ് സൈറ്റുകളിലും നാഷണൽ ഗാർഡ്സ് അംഗങ്ങളും അവരുടെ കവചിത വാഹനങ്ങളും ദൃശ്യമായി. 800 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്. ഇതിനു പുറമേ എഫ്ബിഐ അടക്കമുള്ള ഫെഡറൽ ഏജൻസികളിലെ 500 ഉദ്യോഗസ്ഥരും നഗരത്തിൽ ഇറങ്ങിയിട്ടുണ്ട്. കൊലപാതകം, മയക്കുമരുന്ന് ഇടപാടുകൾ മുതലായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 23 പെരെ ഫെഡറൽ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തുവെന്ന് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചു. തലസ്ഥാനത്തെ എല്ലാ ക്രിമിനലുകളെയും ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേർത്തു. അതേസമയം, സൈനികവിന്യാസം തങ്ങളുടെ അധികാരത്തിൽ കൈകടത്തലാണെന്ന് ഡെമോക്രാറ്റിക് പാർട്ടി മേയർ മുറിയൽ ബൗസർ ആരോപിച്ചു. എന്നാൽ, പ്രതിപക്ഷ…
Read Moreട്രംപ്-പുടിൻ ഉച്ചകോടിക്കു വേദി യുഎസ് സൈനിക താവളം
മോസ്കോ: യുക്രെയ്ൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും നാളെ കൂടിക്കാഴ്ച നടത്തുന്നത് അലാസ്കയിലെ എൽമണ്ടോർഫ്-റിച്ചാഡ്സൺ സംയുക്ത സൈനികതാവളത്തിലെന്നു റിപ്പോർട്ട്. അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിലായിരിക്കും കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നെങ്കിലും കൃത്യമായ സ്ഥലം വെളിപ്പെടുത്തിയില്ല. ആങ്കറേജ് നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള സംയുക്ത സൈനികതാവളമാണു സുപ്രധാന ഉച്ചകോടിയുടെ വേദിയെന്നു സിഎൻഎൻ അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലം എന്നതിനു പുറമേ, അലാസ്കയിലെ ടൂറിസ്റ്റ് സീസൺകൂടി കണക്കിലെടുത്താണു തീരുമാനം. യുഎസ് വ്യോമ, കര സേനകളുടെ സംയുക്ത താവളമായ 5,000 സൈനികരുണ്ട്. ഇതിനിടെ, ട്രംപ്-പുടിൻ ഉച്ചകോടിക്കു മുന്നോടിയായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഇന്നലെ ജർമനിയിലെത്തി ചാൻസലർ ഫ്രീഡ്രിക് മെർസ് അടക്കം യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തി. തുടർന്ന് സെലൻസ്കിയും ട്രംപും ഫോണിൽ ചർച്ച നടത്തി. വെടിനിർത്തലിനായി യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കണമെന്ന…
Read Moreയുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയനിലെ ഒന്നൊഴികെ എല്ലാ രാജ്യങ്ങളും
കീവ്: യുക്രെയ്ൻ അതിർത്തി ബലപ്രയോഗത്തിലൂടെ മാറ്റിവരയ്ക്കുന്നതിനെ ഒറ്റക്കെട്ടായി എതിർത്ത് യൂറോപ്പ്. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ ഒന്നൊഴികെ എല്ലാവരും വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തി. യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനും യുഎസ് പ്രസിഡന്റ് ട്രംപും വെള്ളിയാഴ്ച അലാസ്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് യൂറോപ്പ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. യുക്രെയ്ൻ ജനതയ്ക്ക് അവരുടെ ഭാവി തീരുമാനിക്കാനുള്ള അവകാശമുണ്ടായിരിക്കണം- യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. ബലപ്രയോഗത്തിലൂടെ അന്താരാഷ്ട്ര അതിർത്തികൾ മാറ്റാൻ പാടില്ലെന്നും സംയുക്ത പ്രസ്താവന പറയുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം യൂറോപ്യൻ, അന്താരാഷ്ട്ര സുരക്ഷയ്ക്കു വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കീവിന് സൈനിക പിന്തുണ നൽകുന്നതു തുടരുമെന്നും യൂറോപ്യൻ യൂണിയൻ രാഷ്ട്രത്തലവന്മാർ പ്രസ്താവനയിൽ അറിയിച്ചു.ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയ പ്രദേശങ്ങളിൽ റഷ്യയുടെ പരമാധികാരത്തിന് നിയമപരമായ അംഗീകാരം നൽകുന്നത് യൂറോപ്യൻ യൂണിയന് അസ്വീകാര്യമാണ്. എന്നാൽ, നിലവിൽ റഷ്യൻ അധീനതയിലുള്ള പ്രദേശങ്ങൾ കീവിനു തിരികെ ലഭിക്കില്ലെന്ന ധാരണ…
Read Moreഇൻഡിഗോ വിമാനത്തിൽ സാധനങ്ങൾ നഷ്ടപ്പെട്ട സംഭവം; കേസെടുത്ത് പോലീസ്
കൊല്ലം : അയർലൻഡിൽനിന്നു നാട്ടിലേക്ക് അവധിക്കാലം ചിലവഴിക്കാൻ എത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ വിമാനാധികൃതർ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്തു. അയർലൻഡിൽനിന്നു നാട്ടിലെത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ ആണ് നഷ്ടപ്പെട്ടത്. 28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടി കൈയിൽ കിട്ടുമ്പോൾ അവശേഷിച്ചത് 15 കിലോ മാത്രമായിരുന്നു. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ അയർലൻഡിലെ വാട്ടർഫോഡിൽ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂർ ഹൗസിൽ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകൻ ഡെറിക് ബിജോ കോശി എന്നിവരുടെ മൊബൈലുകളും ലാപ്ടോപ്പുമടക്കം വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ജൂലൈ 23 നാണ് ബിജോയ് കുടുംബമായി ഡബ്ലിനിൽ നിന്നു നാട്ടിലേക്ക് യാത്രതിരിക്കുന്നത്. മുംബൈ വഴിയുള്ള കൊച്ചി ഇൻഡിഗോ എയർലൈൻസിലായിരുന്നു യാത്ര. ഡബ്ലിനിൽനിന്ന് നാല് ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ തിരികെ ലഭിച്ചത് മൂന്നു ബാഗേജുകൾ മാത്രം. മൊബൈലുകളും…
Read Moreവിഷമദ്യം കഴിച്ച് കുവൈറ്റില്‍ 10 പ്രവാസികള്‍ക്ക് ദാരു ണാന്ത്യം; മലയാളികൾ ഉൾപ്പെട്ടതായി സൂചന
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു. ഗുരുതരാവസ്ഥയിൽ നിരവധി പേർ ചികിത്സയിൽ. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വിഷബാധയുണ്ടായിരിക്കുന്നത്. വ്യാജ മദ്യത്തില്‍ നിന്നാണ് ഇവർക്ക് വിഷബാധയുണ്ടായതെന്നാണ് നിഗമനം. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെട്ടതായാണ് വിവരം. അബ്ദുല്ല നാലുപുരയിൽ
Read Moreചൈനക്കെതിരേ തീരുവ ഉയർത്തൽ 90 ദിവസത്തേക്കുകൂടി നീട്ടി
വാഷിംഗ്ടൺ ഡിസി: യുഎസ്-ചൈന വ്യാപാര ഉടമ്പടി അവസാനിക്കുന്നതിനു മണിക്കൂറുകൾക്കുമുമ്പ് ചൈനീസ് ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ വീണ്ടും ഏർപ്പെടുത്തുന്നത് വൈകിപ്പിക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ചതായി റിപ്പോർട്ട്. ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. കഴിഞ്ഞ മാസം സ്റ്റോക്ക്ഹോമിൽ യുഎസും ചൈനീസ് വ്യാപാര ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് താരിഫ് സമയപരിധിയിൽ കാലതാമസം ഉണ്ടായത്. ജനീവയിൽ നടന്ന ചർച്ചകളെത്തുടർന്ന് മേയിൽ ഇരു രാജ്യങ്ങളും പല തീരുവകളും 90 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ ആദ്യം സമ്മതിച്ചിരുന്നു. മേയിൽ സമ്മതിച്ച 90 ദിവസത്തെ ഉടമ്പടി പ്രകാരം ചൈനീസ് ഉത്പന്നങ്ങളുടെ യുഎസ് തീരുവ 30 ശതമാനമായി കുറച്ചു, അതേസമയം ചൈന യുഎസ് ഉത്പന്നങ്ങളുടെ ലെവി 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
Read Moreടെക്സസിൽ വെടിവയ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ടെക്സസിൽ വെടിവയ്പ്. മൂന്നുപേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പുണ്ടായത്. പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു പിന്നാലെ കാർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സൗത്ത് ഓസ്റ്റിനിൽ വച്ച് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. 30 വയസ് പ്രായമുള്ള ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നു സംശയമുണ്ടെന്നും ഓസ്റ്റിൻ പോലീസ് മേധാവി പറഞ്ഞു. കൊലപാതകനിരക്കിൽ മുന്നിൽ വാഷിംഗ്ടൺ ഡിസിന്യൂയോർക്ക്: 2024ൽ ലോകനഗരങ്ങളിലെ ഏറ്റവും ഉയർന്ന കൊലപാതകനിരക്ക് വാഷിംഗ്ടൺ ഡിസിയിലാണെന്ന് വൈറ്റ് ഹൗസ്. ഡൽഹി, ഇസ്ലാമാബാദ്, പാരീസ്, ലണ്ടൻ തുടങ്ങി ലോകമെമ്പാടുമുള്ള നഗരങ്ങളിലെ കൊലപാതകനിരക്കുകൾ ഉദ്ധരിച്ചാണ് വൈറ്റ്ഹൗസിന്റെ റിപ്പോർട്ട്. ബൊഗോട്ട, മെക്സിക്കോ സിറ്റി തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് വാഷിംഗ്ടൺ ഡിസിയിലെ കൊലപാതകനിരക്ക് കൂടുതലാണ്. നഗരത്തെ സുരക്ഷിതമാക്കണമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വൈറ്റ് ഹൗസ് കുറിച്ചു.2024ൽ ഒരു ലക്ഷം പേരിൽ എത്ര കൊലപാതകങ്ങൾ…
Read More