വാഷിംഗ്ടൺ ഡിസി: റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയ താരിഫുകൾ റഷ്യൻ സമ്പദ്വ്യവസ്ഥയ്ക്കു വലിയ തിരിച്ചടിയാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിനുമായി അടുത്ത ആഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. റഷ്യയുടെ എണ്ണ വാങ്ങുന്നവരിൽ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഊർജ ഇടപാടുകൾ സമ്മർദ പോയിന്റാണെന്നും യുഎസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അമേരിക്കൻ വ്യാപാര തീരുവകളുടെയും ആഗോള സമ്മർദങ്ങളുടെയും സംയുക്ത ഫലം റഷ്യയുടെ സമ്പദ്വ്യവസ്ഥയെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച അലാസ്കയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് സ്ഥിരീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്താൻ താൻ പദ്ധതിയിടുന്നുണ്ടെന്നും പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിയും തമ്മിലുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: NRI
ഹമാസിനെ തുടച്ചുനീക്കും: നെതന്യാഹു
ജറുസലേം: ഗാസ ഉടൻ പിടിച്ചെടുക്കുമെന്ന വ്യക്തമായ സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനുള്ള അതിവേഗമാർഗം ഗാസ നഗരം പിടിച്ചെടുക്കുകയെന്നതാണ്. ഹമാസ് ആയുധം താഴെ വയ്ക്കാൻ വിസമ്മതിക്കുകയാണ്. അതിനാൽ ഇസ്രയേലിന് ഹമാസിന്റെ പരാജയം പൂർത്തിയാക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ഗാസ കൈവശപ്പെടുത്തുകയല്ല. മറിച്ച് സ്വതന്ത്രമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.
Read Moreഗാസ സിറ്റി ഏറ്റെടുക്കുന്നതിൽ പ്രതിഷേധവുമായി ഇസ്രേലി ജനത
ടെൽ അവീവ്: ഗാസയിലെ പ്രധാന നഗരമായ ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നെതന്യാഹു സർക്കാരിന്റെ തീരുമാനത്തിനെതിരേ തെരുവിലിറങ്ങി ഇസ്രേലി ജനത. ശനിയാഴ്ച രാത്രി ടെൽ അവീവ് നഗരത്തിൽ നടന്ന പ്രകടനത്തിൽ ഒരു ലക്ഷം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. നെതന്യാഹു സർക്കാരിന്റെ തീരുമാനം ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രേലി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇസ്രേലി ദേശീയ പതാകയും ബന്ദികളുടെ ചിത്രങ്ങളും പ്രകടനക്കാരുടെ കയ്യിലുണ്ടായിരുന്നു. തീരുമാനം നടപ്പിലാക്കുന്നതിൽനിന്ന് പ്രധാനമന്ത്രി നെതന്യാഹുവിനെ തടയാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇടപെടണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. ഇസ്രേലി സേനയാൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻ കുട്ടികളുടെ ചിത്രങ്ങളും ചില പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. ഗാസ മുഴുവൻ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഗാസാ സിറ്റി ഏറ്റെടുക്കാൻ ഇസ്രേലി സർക്കാർ തീരുമാനിച്ചതെന്ന സൂചനയുണ്ട്. തീരുമാനത്തിൽ അമേരിക്ക ഒഴിച്ചുള്ള പ്രമുഖ പാശ്ചാത്യ ശക്തികൾ ഇസ്രയേലിനെ വിമർശിക്കുകയാണുണ്ടായത്. സർക്കാരിനെ താങ്ങിനിർത്തുന്ന തീവ്രവലതുപക്ഷ കക്ഷികളുടെ…
Read Moreട്രംപ്-പുടിൻ കൂടിക്കാഴ്ച 15ന് അലാസ്കയിൽ: റഷ്യക്ക് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കേണ്ടിവരും; ട്രംപ്
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത് ഈ മാസം 15ന് യുഎസ് സംസ്ഥാനമായ അലാസ്കയിൽ. ട്രംപാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയോട് അടുത്തുള്ള അലാസ്ക ഉചിതമായ വേദിയാണെന്ന് ക്രെംലിൻ വൃത്തങ്ങളും പറഞ്ഞു. യുക്രെയ്നും റഷ്യയും പരസ്പരം ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള വെടിനിർത്തൽ കരാറാണ് പരിഗണനയിലുള്ളതെന്ന് ട്രംപ് സൂചിപ്പിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല. 2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തോടെ യുക്രെയ്ന്റെ 20 ശതമാനം ഭൂമിയും റഷ്യൻ നിയന്ത്രണത്തിലാണ്. യുക്രെയ്നിലെ ലുഹാൻസ്, ഡോണറ്റ്സ്ക് പ്രദേശങ്ങൾ ഏതാണ്ട് പൂർണമായും സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങൾ ഭാഗികമായും റഷ്യൻ നിയന്ത്രണത്തിലാണ്. ഇതിൽ ലുഹാൻസ്കും ഡോണറ്റ്സ്കും റഷ്യക്കു വിട്ടുകൊടുത്ത് സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങൾ യുക്രെയ്നു മടക്കി നല്കുന്ന പദ്ധതിയാണ് വെടിനിർത്തലിനായി പരിഗണിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ബുധനാഴ്ച മോസ്കോയിൽ ചർച്ചയ്ക്കെത്തിയ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിമു മുന്നിൽ…
Read Moreശത്രുത അവസാനിപ്പിച്ച് അർമേനിയയും അസർബൈജാനും
വാഷിംഗ്ടൺ ഡിസി: അർമേനിയയും അസർബൈജനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാനും അസർബൈജൻ പ്രസിഡന്റ് ഇൽഹാം അലിയേവും ട്രംപിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനകരാറിൽ ഒപ്പുവച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിൽ ഇരുവരും ട്രംപിന്റെ മുന്നിൽ ഹസ്തദാനം ചെയ്തു. നാഗോർണോ-കരാബാക് പ്രദേശത്തെച്ചൊല്ലി 35 വർഷമായി സംഘർഷത്തിലായിരുന്നു ഇരു രാജ്യങ്ങളും. മുസ്ലിം ഭൂരിപക്ഷ അസർബൈജാനിൽ അർമേനിയൻ ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള സ്ഥലമായിരുന്നിത്. 2023 സെപ്റ്റംബറിൽ നാഗോർണോ പ്രദേശം അസർബൈജാൻ പിടിച്ചെടുത്തതിനെത്തുടർന്ന് അർമേനിയൻ വംശജർക്ക് അർമേനിയയിലേക്കു പലായനം ചെയ്യേണ്ടിവന്നു. ഇനി ഏറ്റുമുട്ടില്ലെന്ന് അർമേനിയയും അസർബൈജാനും വാഗ്ദാനം ചെയ്തതായി ട്രംപ് പറഞ്ഞു. നയതന്ത്രബന്ധവും വാണിജ്യവും പുനസ്ഥാപിക്കും. യുദ്ധവും രക്തച്ചൊരിച്ചിലും മൂലം ഒട്ടേറെ വർഷങ്ങൾ നഷ്ടപ്പെട്ടുവെന്ന് അസർബൈജാൻ പ്രസിഡന്റ് പറഞ്ഞു. സമാധാനത്തിന്റെ നാഴികക്കല്ലാണ് കരാണെന്ന് അർമേനിയൻ പ്രധാനമന്ത്രി പറഞ്ഞു.
Read Moreട്രംപിന്റെ തീരുവ: കുരുമുളക്, കാപ്പി, റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടി
മുംബൈ: ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ നടപടി വിപണിയെ പ്രതികൂലമായി ബാധിച്ചുതുടങ്ങി. തീരുവ പ്രാബല്യത്തില്‍വന്നതോടെ ഇന്ത്യയില്‍നിന്ന് ചരക്കുകള്‍ എടുക്കുന്നത് യുഎസ് റീട്ടെയില്‍ കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഏലം, റബര്‍ എന്നിവയുടെ കയറ്റുമതി ഓര്‍ഡറുകള്‍ പലതും റദ്ദാക്കുകയോ താത്കാലികമായി നിര്‍ത്തിവക്കുകയോ ചെയ്തു. സംസ്ഥാനത്തെ കുരുമുളക്, ഏലം, കാപ്പി, റബര്‍, തേയില തുടങ്ങിയ ഉത്പന്നങ്ങൾക്ക് അമേരിക്കയില്‍ വില ഉയരുന്നതോടെ ആവശ്യക്കാര്‍ കുറയും. കേരളത്തില്‍ തേയില ലേലത്തില്‍ കിലോയ്ക്ക് 38 രൂപയുടെവരെ ഇടിവുണ്ടായി. ജൂലൈയില്‍ 183 രൂപയായിരുന്നു ശരാശരി വില. കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ ഇത് 145 രൂപയായി. സുഗന്ധവ്യഞ്ജന മേഖലയില്‍ നിലവില്‍ ഉയര്‍ന്ന തീരുവ ഭീഷണിയില്ലാത്ത ഇന്തോനേഷ്യ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ വെല്ലുവിളിയായിരുന്നു. ആമസോണ്‍, വാള്‍മാര്‍ട്ട്, ടാര്‍ജറ്റ്, ഗ്യാപ് തുടങ്ങിയ കമ്പനികൾ തുണിത്തരങ്ങളും വസ്ത്രങ്ങളും ഇന്ത്യയില്‍നിന്നു വാങ്ങുന്നത് നിര്‍ത്തിവച്ചു.
Read Moreഷാങ്ഹായ് കോർപറേഷൻ ഉച്ചകോടി; മോദിയെ സ്വാഗതം ചെയ്ത് ചൈന
ബെയ്ജിംഗ്: ഷാങ്ഹായ് കോർപറേഷൻ ഉച്ചകോടിയിൽ (എസ്സിഒ) പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം സ്വാഗതം ചെയ്ത് ചൈന. ഈ മാസം 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിൽ ചൈനയിലെ ടിയാന്‍ജിനിലാണ് ഉച്ചകോടി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് യുഎസുമായി ഭിന്നത തുടരുന്നതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. കൂടിക്കാഴ്ച ഒരു സൗഹൃദത്തിന്റെ ഒത്തുചേരലായിരിക്കുകമെന്നും എല്ലാ കക്ഷികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും സമ്മേളനവേദിയായി മാറുമെന്നും മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പ്രത്യാശിച്ചു. ജപ്പാന് സന്ദര്‍ശനത്തിനു പിന്നാലെ ചൈനയിലേക്കു തിരിക്കാനാണു മോദിയുടെ തീരുമാനം.
Read Moreഐഎസ് ഭീകരർ ആറു ക്രൈസ്തവരെ തലയറത്തു കൊന്നു
വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ആറു ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തലയറത്തു കൊലപ്പെടുത്തി. നിരവധി ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ഭീകരർ തീവച്ചു നശിപ്പിച്ചു. ചിയുർ ജില്ലയിലെ നാലു ഗ്രാമങ്ങളിലായിരുന്നു ആക്രമണം. ക്രൈസ്തവർക്കെതിരേ നടന്നത് നിശബ്ദ വംശഹത്യയാണെന്ന് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഎംആർഐ) പറഞ്ഞു. ഐഎസ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ സംഘടന പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രോവിൻസ് (ഐഎസ് സിഎപി) ആണ് ആക്രമണം നടത്തിയത്. മൊസാംബിക്കിൽ എട്ടു വർഷമായി ഐഎസ് ഭീകരർ ആക്രമണം നടത്തിവരുന്നു. റുവാണ്ടൻ സൈന്യമാണ് ഐഎസിനെ തുരത്താൻ മൊസാംബിക്കിനെ സഹായിക്കുന്നത്. ജൂലൈയിൽ റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐഎസ് ഭീകരർ കത്തോലിക്കാ പള്ളിയിൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു.
Read Moreഗാസ സിറ്റി ഏറ്റെടുക്കാൻ ഇസ്രയേൽ
ജറൂസലെം: ഗാസ സിറ്റി ഏറ്റെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്കു സുരക്ഷാ കാബിനറ്റ് അനുമതി നല്കി. ഹമാസിനെ തകർക്കുകയെന്നതാണ് ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഗാസ മുഴുവനായി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയാണ് ഇസ്രയേലിന്റെ നീക്കമെന്നാണു നിഗമനം. ഗാസ മുഴുവൻ ഏറ്റെടുക്കുമെന്നായിരുന്നു നേരത്തേ നെതന്യാഹു പറഞ്ഞിരുന്നത്. ഹമാസിനെ നിരായുധീകരിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയുടെ സുരക്ഷാചുമതല ഏറ്റെടുക്കുക, ഹമാസോ പലസ്തീൻ അഥോറിറ്റിയോ അല്ലാത്ത ഭരണകൂടം ഗാസയിൽ സ്ഥാപിക്കുക തുടങ്ങിയവയാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. അതേസമയം, സുരക്ഷാ കാബിനറ്റ് തീരുമാനം സംഘർഷം വർധിപ്പിക്കുമെന്ന ആശങ്ക ഉയർന്നു. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിലുടനീളം പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രയേൽ ഒരുങ്ങുന്നത്. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രേലി തീരുമാനത്തിനെതിരേ യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം രംഗത്തുവന്നു. ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവച്ചതായി ജർമനി അറിയിച്ചു. ബ്രിട്ടനും ഇസ്രയേലിനെതിരേ രംഗത്തെത്തി. ഗാസ…
Read Moreഇന്ത്യയുമായി വ്യാപാരചർച്ചകൾ തള്ളി ട്രംപ്: സാമ്പത്തിക സമ്മർദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് പ്രധാനമന്ത്രി; കർഷകരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ല
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടർന്ന്, തീരുവ സംബന്ധിച്ച തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര സംഘർഷങ്ങൾ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം സാഹചര്യത്തിലെത്തി. ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുഎസ് പ്രസിഡന്റ്. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും മറ്റുള്ളവർ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകയാണെന്നുമുള്ള ചോദ്യത്തിന്, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കു മേൽ പുതിയ “ദ്വിതീയ ഉപരോധങ്ങൾ’ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ചയാണ് വൈറ്റ് ഹൗസ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയും ദേശീയ സുരക്ഷയും വിദേശനയ ആശങ്കകളും ചൂണ്ടിക്കാട്ടിയായിരുന്നു തീരുവ…
Read More