വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പുടിനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പുടിൻ-സെലൻസ്കി ചർച്ചകൾക്കുള്ള സാഹചര്യം ഒരുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണില്‍ സംസാരിച്ചു. പുടിൻ-സെലൻസ്കി ചർച്ചയ്ക്കു ശേഷം റഷ്യ-യുക്രെയ്ൻ പ്രതിനിധികളുമായി ത്രികക്ഷി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ റഷ്യ-യുക്രെയ്ൻ ചർച്ച ഏകോപിപ്പിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. പുടിൻ ഉഭയകക്ഷി ചർച്ചയ്ക്ക് സമ്മതിച്ചതായി ജർമൻ ചാൻസലർ ഫ്രീഡ്രിക്…
Read MoreCategory: NRI
ഹമാസ് കടുത്ത സമ്മർദത്തിലെന്ന് നെതന്യാഹു
ജറുസലെം: വെടിനിർത്തലിനു ഹമാസ് തയാറാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, അത്തരം കരാറുകളിൽ ഇനി താത്പര്യമില്ലെന്നും ഇസ്രയേലിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയാറാകൂ എന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കുക, ഗാസയെ നിരായുധീകരിക്കുക, ഇസ്രയേലിന് ഗാസയുടെ സുരക്ഷാനിയന്ത്രണം നൽകുക, പലസ്തീൻ അഥോറിറ്റിയിൽനിന്ന് അധികാരം എടുത്തുമാറ്റുക എന്നിവയാണ് ആവശ്യങ്ങൾ. ഹമാസ് കടുത്ത സമ്മർദത്തിലാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഐഡിഎഫിന്റെ ഗാസ ഡിവിഷൻ ആസ്ഥാനത്ത് ഉന്നത സൈനികോദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസ സിറ്റി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച ചർച്ചകളായിരുന്നു നടന്നത്. എന്നാൽ, വെടിനിർത്തലിൽ എത്തിച്ചേരാതെ കഴിഞ്ഞ മാസം ചർച്ചകൾ അലസിപ്പിരിയാൻ കാരണമായ ആവശ്യങ്ങൾ ഹമാസ് പിൻവലിച്ചാൽ നെതന്യാഹു നിലപാടിൽ അയവു വരുത്തുമെന്നാണ് കയ്റോയിൽ ഹമാസുമായി ചർച്ചകൾ നയിച്ച അറബ് മധ്യസ്ഥർ കരുതുന്നത്. സമഗ്ര ബന്ദിവിമോചനം നെതന്യാഹു ആവശ്യപ്പെട്ടെങ്കിലും, ഹമാസുമായി ഭാഗിക ബന്ദി മോചന, വെടിനിർത്തൽ…
Read Moreയുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം; 14 പേർ മരിച്ചു
കീവ്: യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി റഷ്യ. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 14 പേർ മരിച്ചു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ പാർപ്പിട മേഖലയിൽ ഡ്രോൺ പതിച്ച് കുട്ടിയടക്കം ഏഴു പേർ കൊല്ലപ്പെട്ടു. ആറു കുട്ടികളടക്കം 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സാപ്പോറിഷ്യ നഗരത്തിലുണ്ടായ മറ്റൊരു മിസൈൽ ആക്രമണത്തിൽ മൂന്നു പേരും മരിച്ചു. 140 ഡ്രോണുകളും നാലു മിസൈലുകളാണ് റഷ്യ തൊടുത്തതെന്ന് യുക്രെയ്ൻ അറിയിച്ചു. ഡോണെറ്റ്സ്ക് പ്രദേശത്ത് നടത്തിയ ആക്രണത്തിൽ നാല് പേർ മരിച്ചു. സുമി, ഒഡേസ നഗരങ്ങളിലും റഷ്യൻ ആക്രമണം ഉണ്ടായി. ഒഡേസയിൽ പ്രവർത്തിക്കുന്ന അസർബൈജൻ സർക്കാർ ഉടസ്ഥതയിലുള്ള റിഫൈനറിയിൽ വൻ തീപിടിത്തമുണ്ടായി. ഇതിനിടെ റഷ്യയിലെ കുർസ്കിൽ യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ റഷ്യൻ ജനറൽ ഇസദുള്ള അബാച്ചേവിനു ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
Read Moreഗാസയിൽ വെടിനിർത്തൽ; ബന്ദികളെ കൈമാറും
ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ ധാരണകൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായത്. ബന്ദികളെ മോചിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഗസ വളഞ്ഞ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കെയാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചത്. പൂര്‍ണ വെടിനിര്‍ത്തലിനും താത്കാലിക യുദ്ധവിരാമത്തിനും ഇടയിലുള്ള അനുരഞ്ജനത്തിനാണ് ധാരണായതെന്ന് സൗദി ചാനലായ അല്‍ അറബ്യ റിപ്പോര്‍ട്ട് ചെയ്തു. അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കുക, ഗാസയില്‍നിന്ന് ഘട്ടംഘട്ടമായി ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക എന്നിവ ധാരണയില്‍ ഉള്‍പ്പെടുമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ സുപ്രധാന നീക്കം.
Read Moreട്രംപ്-സെലന്‍സ്കി കൂടിക്കാഴ്ച; റഷ്യ-യുക്രെയ്ൻ സമാധാനത്തിന് സാധ്യത
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്ൻ, റഷ്യ രാഷ്ട്രനേതാക്കൾ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള വഴിതെളിഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചശേഷം ട്രംപ് ആണ് ഇരുരാജ്യങ്ങളും സമാധാനത്തിന്റെ പാതയിലേക്കുവരുമെന്നു പറഞ്ഞത്. എന്നാൽ, പ്രഖ്യാപനങ്ങളൊന്നും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല. കൂടിക്കാഴ്ചയ്ക്കിടെ താന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ ഫോണില്‍ വിളിച്ചതായും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്ഥാലത്തുവച്ച് പുടിനും സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ട്രംപ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ തങ്ങള്‍ മൂന്നു നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നും ട്രംപ് അറിയിച്ചു. ട്രംപ്, സെലന്‍സ്കി, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഫിന്‍ലാന്‍ഡ്, യൂറോപ്യന്‍ കമ്മീഷന്, നാറ്റോ എന്നിവയുടെ നേതാക്കളുമായി നടത്തിക്കൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലാണ് പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചത്. 40 മിനിറ്റോളം ട്രംപ്-പുടിൻ ഫോൺ സംഭാഷണം നീണ്ടു. റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ തമ്മിലുള്ള നേരിട്ടുള്ള…
Read Moreഇന്ത്യയും പാക്കിസ്ഥാനും യുഎസ് നിരീക്ഷണത്തിൽ: മാർക്കോ റൂബിയോ
വാഷിംഗ്ടൺ: ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സാഹചര്യങ്ങൾ എല്ലാ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. രണ്ട് ഏഷ്യൻ അയൽക്കാർ തമ്മിലുള്ള ആണവസംഘർഷം ഒഴിവാക്കാൻ സഹായിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ആവർത്തിക്കുകയും ചെയ്തു റൂബിയോ. ‘വെടിനിർത്തലിന്റെ ഒരു സങ്കീർണത അതു നിലനിർത്തുക എന്നതാണ്. അതു വളരെ ബുദ്ധിമുട്ടാണ്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്’ റൂബിയോ പറഞ്ഞു. യുക്രെയ്നിൽ വെടിനിർത്തൽ കരാർ വേഗത്തിൽ തകർന്നേക്കാം. യുഎസ് ലക്ഷ്യമിടുന്നത് സമാധാനക്കരാറാണ്. ഭാവിയിലും യുദ്ധമുണ്ടാകില്ല എന്ന സമാധാനക്കരാറാണെന്നും റൂബിയോ കൂട്ടിച്ചേർത്തു.
Read Moreയുദ്ധം അവസാനിപ്പിക്കണം; ഇസ്രയേലില്‍ പ്രതിഷേധം
ടെൽ അവീവ്: ഗാസയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം. ഗാസയില്‍ ഹമാസ് പിടിച്ചുവച്ചിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്കു പിന്തുണയുമായാണ് പ്രതിഷേധം.പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. ഇസ്രയേലിന്റെ പതാകയും ബന്ദികളുടെ ഫോട്ടോയും ഉയര്‍ത്തിയാണു പ്രതിഷേധം. കഴിഞ്ഞദിവസം ഗാസയിൽ ഉടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു. ഹമാസിനെ തോല്പ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ പറയുന്നവര്‍ ബന്ദിമോചനം വൈകിപ്പിക്കുകയാണെന്നും ഹമാസിന് നിലപാട് കടുപ്പിക്കാൻ അവസരം ഒരുക്കുകയാണെന്നും നെതന്യാഹു മന്ത്രിസഭയില്‍ പറഞ്ഞു.ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനം ബന്ദികളായിരിക്കുന്നവരുടെ ജീവന് ആപത്താണെന്ന ഭയം ഇസ്രയേലികള്‍ക്കുണ്ട്.
Read Moreസെലൻസ്കി ഒറ്റയ്ക്കല്ല; ട്രംപിനെ കാണാൻ അഞ്ച് രാജ്യങ്ങളുടെ ഭരണാധികാരികളും ഒപ്പം
ന്യൂയോർക്ക്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡൊണൾഡ് ട്രംപുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ കൂടിക്കാഴ്ച ഇന്നു നടക്കും. എന്നാൽ സെലൻസ്കി ഒറ്റയ്ക്കാകില്ല, യൂറോപ്യൻ നേതാക്കളും സെലൻസ്കിക്കുള്ള പിന്തുണയായി അമേരിക്കയിലെത്തും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഉൾപ്പെടെ അഞ്ച് രാജ്യനേതാക്കളാകും വൈറ്റ് ഹൗസിലെത്തുകയെന്നാണ് വ്യക്തമാകുന്നത്. യൂറോപ്പിന്റെ ഈ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറിൽ യുക്രെയ്ന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കലാണ്. യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ പ്രസിഡന്റ് പുടിൻ മുന്നോട്ടുവച്ച ആവശ്യങ്ങളിലെ ചർച്ചക്കാണ് സെലൻസ്കിയെ ട്രംപ് ക്ഷണിച്ചിരിക്കുന്നത്. ഡോൺബാസ് പൂർണമായും വിട്ടുകൊടുക്കണമെന്ന് അലാസ്ക കൂടിക്കാഴ്ചയിൽ ട്രംപിനോട് പുടിൻ ആവശ്യപ്പെട്ടതായാണ് സൂചന. വിട്ടുകൊടുക്കില്ലെന്നാണ് സെലൻസ്കിയുടെ നിലപാട്.ഈ സാഹചര്യത്തിലാണ് യുക്രെയ്നൊപ്പമെന്ന് വ്യക്തമാക്കിക്കൊണ്ട് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഒന്നടങ്കം വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.
Read Moreകൊച്ചിയിൽ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി; എന്ജിന് തകരാറെന്നു സംശയം
കൊച്ചി: കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 504 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 10.15ന് ബോര്‍ഡിംഗ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. ഈ വിമാനം ഇന്നു പുലര്‍ച്ചെ 2.45ന് പുറപ്പെട്ടു. വിമാനം തെന്നിമാറിയ വിവരം യാത്രക്കാരില്‍ ഒരാളായ ഹൈബി ഈഡന് എംപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം അറിയിച്ചത്. എന്ജിന് തകരാറാണ് പ്രശ്നത്തിന് കാരണമായതെന്നു വിമാനജീവനക്കാര്‍ അറിയിച്ചതായി ഹൈബി ഈഡന് എംപി വ്യക്തമാക്കി. “10.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുന്‍പത്തെ റണ്ണിംഗിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗിലേക്ക് മാറ്റി പരിശോധിച്ചു. എന്ജിന് വൈബ്രേഷന്‍ പ്രശ്നം ഉണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ” – ഹൈബി ഈഡന് എം.പി…
Read Moreമുംബൈയിലെ ആശുപത്രിയിൽനിന്ന് ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു
മുംബൈ: മുംബൈയിലെ ജെജെ ആശുപത്രിയിൽനിന്ന് ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന്, തടവുകാരിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് നേടിയ കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന റുബീന ഇർഷാദ് ഷെയ്ക്കാണ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ രക്ഷപ്പെട്ടത്. ഈമാസം 11ന് ആണ് പനി, ജലദോഷം, അണുബാധ തുടങ്ങിയ അസുഖങ്ങളുമായാണ് അഞ്ചുമാസം ഗർഭിണിയായ 25കാരിയെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14ന് ഉച്ചകഴിഞ്ഞാണ് തടവുകാരി പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞത്. ആശുപത്രിയിലെ തിരക്കിനിടയിൽ പോലീസുകാരെ തള്ളിമാറ്റി ഓടിരക്ഷപ്പെടുകയായിരുന്നു.മുംബൈ: മുംബൈയിലെ ജെജെ ആശുപത്രിയിൽനിന്ന് ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന്, തടവുകാരിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് നേടിയ കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന റുബീന ഇർഷാദ് ഷെയ്ക്കാണ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ രക്ഷപ്പെട്ടത്. ഈമാസം 11ന് ആണ് പനി, ജലദോഷം, അണുബാധ തുടങ്ങിയ അസുഖങ്ങളുമായാണ് അഞ്ചുമാസം ഗർഭിണിയായ 25കാരിയെ ജെജെ ആശുപത്രിയിൽ…
Read More