സൈ​നി​ക താ​വ​ള​ത്തി​ൽ കു​ടി​യേ​റ്റ ത​ട​ങ്ക​ൽ​കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ യു​എ​സ്

ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സൈ​നി​ക താ​വ​ള​ത്തി​ൽ രാജ്യത്തെ ഏറ്റവും വ​ലി​യ കു​ടി​യേ​റ്റ ത​ട​ങ്ക​ൽ കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന് അമേരിക്ക. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള ഏ​റ്റ​വും പു​തി​യ നീ​ക്ക​മാ​ണി​ത്. അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​ർ​ക്കെ​തിരേ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ള്ളു​ന്ന​ത്. കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​റ​സ്റ്റും ട്രം​പ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ട്രം​പ്, ഗ്വാ​ണ്ട​നാ​മോ ബേ ​നാ​വി​ക താ​വ​ള​ത്തി​ലേ​ക്ക് കു​ടി​യേ​റ്റ​ക്കാ​രെ അ​യ​ച്ചി​ട്ടു​ണ്ട്. ടെ​ക്സ​സി​ലെ എ​ൽ പാ​സോ​യി​ലെ ഫോ​ർ​ട്ട് ബ്ലി​സി​ൽ 1,000 കു​ടി​യേ​റ്റ​ക്കാ​രെ ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ താ​മ​സി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. തു​ട​ർ​ന്ന് വ​രും മാ​സ​ങ്ങ​ളി​ലാ​യി 5,000 കി​ട​ക്ക​ക​ളു​ള്ള നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ്രാ​രം​ഭ പ​ദ്ധ​തി​യെ​ന്ന് പെ​ന്‍റ​ഗ​ൺ പ​റ​ഞ്ഞു. ഇ​ത് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ, നി​യ​മ​വി​രു​ദ്ധ​രാ​യ വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​ക എ​ന്ന നി​ർ​ണാ​യ​ക ദൗ​ത്യ​ത്തി​നു​ള്ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ട​ങ്ക​ൽ കേ​ന്ദ്ര​മാ​യി​രി​ക്കും ഇ​തെ​ന്നും പെ​ന്‍റ​ഗ​ൺ വ​ക്താ​വ് കിം​ഗ്സ്‌​ലി വി​ൽ​സ​ൺ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Read More

അ​ജി​ത് ഡോ​വ​ൽ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മോ​സ്കോ: ട്രം​പ് ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ താ​രി​ഫ് ഇ​ര​ട്ടി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലോ​ഡി​മ​ർ പു​ടി​നു​മാ​യി ക്രെം​ലി​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റ​ഷ്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ​സ​മി​തി സെ​ക്ര​ട്ട​റി സെ​ർ​ഗെ​യി ഷൊ​യി​ഗു​വു​മാ​യും ഡോ​വ​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​ന്ന​തി​നി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ൻ ഇ​റ​ക്കു​മ​തി​ക്ക് ഉ​യ​ർ​ന്ന തീ​രു​വ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷ​മാ​ണ് മോ​സ്കോ​യി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ന്ന​ത്. ഡോ​വ​ലി​ന്‍റെ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ടി​ൻ ഈ ​വ​ർ​ഷം അ​വ​സാ​നം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചേ​ക്കും. റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ​വാ​ങ്ങു​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം ഉ​ല​യു​ന്ന​തി​നി​ടെ​യാ​ണ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ഇ​ന്ത്യ-​റ​ഷ്യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും പു​ടി​ന്‍റെ സ​ന്ദ​ർ​ശ​നം. 2022ൽ ​റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ശേ​ഷം പു​ടി​ന്‍റെ ആ​ദ്യ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

Read More

ര​ണ്ടാം​ഘ​ട്ട ഉ​പ​രോ​ധ​ങ്ങ​ൾ വ​രാ​നി​രി​ക്കു​ന്നു​വെ​ന്ന് ട്രം​പ്: ഇ​ന്ത്യ​ക്കു​ള്ള 25% തീ​രു​വ പ്രാ​ബ​ല്യ​ത്തി​ൽ

ന്യൂ​​​​യോ​​​​ർ​​​​ക്ക്/​​​​വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​സി: റ​​​​ഷ്യ​​​​യു​​​​ടെ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ തൊ​​​​ട്ട​​​​ടു​​​​ത്ത സ്ഥാ​​​​ന​​​​ത്തു നി​​​​ൽ​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ഇ​​​​ന്ത്യ​​​​യ്ക്കു​​​​മേ​​​​ൽ 25 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക​​​​തീ​​​രു​​​​വ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ട്രം​​​​പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ ആ​​​​കെ തീ​​​​രു​​​​വ 50 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​രു​​​​ക​​​​യും ചെ​​​​യ്തു. യു​​​ക്രെ​​​യ്ൻ, റ​​​​ഷ്യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഡീ​​​​ൽ ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചാ​​​​ൽ ഇ​​​​ന്ത്യ​​​​ക്കു​​​മേ​​​​ൽ ചു​​​​മ​​​​ത്തി‍യ തീ​​​​രു​​​​വ​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കു​​​​മോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്, പി​​​​ന്നീ​​​​ട് തീ​​​​രു​​​​മാ​​​​നി​​​​ക്കാം എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ ഉ​​​​ത്ത​​​​രം. ചൈ​​​​ന അ​​​​ട​​​​ക്ക​​​​മു​​​​ള്ള മ​​​​റ്റ് രാ​​​​ജ്യ​​​​ങ്ങ​​​​ളും റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്നി​​​​ല്ലേ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്, അ​​​​തു കു​​​​ഴ​​​​പ്പ​​​​മി​​​​ല്ല എ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. “എ​​​​ട്ട് മ​​​​ണി​​​​ക്കൂ​​​​റ​​​​ല്ലേ ആ​​​​യു​​​​ള്ളൂ. .. ന​​​​മു​​​​ക്ക് വ​​​​രും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളി​​​​ൽ നോ​​​​ക്കാം..​​​​ കൂ​​​​ടു​​​​ത​​​​ൽ ര​​​​ണ്ടാം​​​​ഘ​​​​ട്ട ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ളും വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്നു..​​​​ ചൈ​​​​ന​​​​യ്ക്കു മേ​​​​ലും ചി​​​​ല​​​​പ്പോ​​​​ൾ തീ​​​രു​​​വ ചു​​​​മ​​​​ത്തി​​​​യേ​​​​ക്കാം. ഇ​​​​പ്പോ​​​​ൾ അ​​​​തൊ​​​​ന്നും പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ല’’ ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഇ​​ന്ത്യ​​ക്കു​​മേ​​ൽ അ​​മേ​​രി​​ക്ക ആ​​ദ്യം പ്ര​​ഖ്യാ​​പി​​ച്ച 25 ശ​​ത​​മാ​​നം ഇ​​ന്ന​​ലെ…

Read More

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ 50 ശ​ത​മാ​നം തീ​രു​വ: അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യു​ടെ 55 ശ​ത​മാ​ന​ത്തെ ബാ​ധി​ക്കും

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്താ​നു​ള്ള യു​എ​സ് തീ​രു​മാ​നം അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യു​ടെ 55 ശ​ത​മാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ഫ്ഐ​ഇ​ഒ). ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും 25 ശ​ത​മാ​നം അ​ധി​ക തീ​രു​വ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി ഉ​യ​ർ​ത്തു​ന്ന​ത്. തു​ണി​ത്ത​ര​ങ്ങ​ൾ, സ​മു​ദ്രോ​ൽ​പ്പ​ന്ന​ങ്ങ​ൾ, തു​ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ​യാ​ണ് ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. ഈ ​നീ​ക്കം ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി മേ​ഖ​ല​യ്‌​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്നും യു​എ​സ് വി​പ​ണി​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യു​ടെ ഏ​ക​ദേ​ശം 55 ശ​ത​മാ​ന​ത്തെ നേ​രി​ട്ട് ബാ​ധി​ച്ചെ​ന്നും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്‌​സ്‌​പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് ഡി​ജി അ​ജ​യ് സ​ഹാ​യ് പ​റ​ഞ്ഞു. ഈ ​അ​ധി​ക പ്ര​ഹ​രം ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് ദീ​ർ​ഘ​കാ​ല ഇ​ട​പാ​ടു​കാ​രെ ന​ഷ്ട​പ്പെ​ടു​ത്താ​നി​ട​യാ​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് മ​റ്റ് വി​പ​ണി​ക​ൾ തേ​ടേ​ണ്ടി​വ​രു​മെ​ന്നും സ​ഹാ​യ് പ​റ​ഞ്ഞു.

Read More

ട്രം​പ്-​പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച ഉ​ട​ൻ?

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നു​മാ​യി ഉ​ട​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. മോ​സ്കോ​യി​ൽ ത​ന്‍റെ പ്ര​ത്യേ​ക ദൂ​ത​നും റ​ഷ്യ​ൻ നേ​താ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ട്രം​പും യു​ക്രെ​യ്ൻ നേ​താ​വ് സെ​ല​ൻ​സ്‌​കി​യും ത​മ്മി​ലു​ള്ള ഫോ​ൺ കോ​ളി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള സാ​ധ്യ​ത ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് കീ​വി​ൽ​നി​ന്ന് നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക്ക് റു​ട്ട്, ബ്രി​ട്ട​ൻ, ജ​ർ​മ​നി, ഫി​ൻ​ല​ൻ​ഡ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. യു​എ​സ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫ് മോ​സ്കോ​യി​ൽ റ​ഷ്യ​ൻ നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് സെ​ല​ൻ​സ്‌​കി​ക്ക് ട്രം​പി​ന്‍റെ ഫോ​ൺ കോ​ൾ വ​ന്ന​ത്. ഈ ​യു​ദ്ധം അ​വ​സാ​നി​ക്ക​ണ​മെ​ന്ന് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ങ്ങ​ൾ അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ട്രം​പു​മാ​യി ച​ർ​ച്ച​യി​ല്ല: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ 50 ശ​ത​മാ​ന​മാ​യി യു​എ​സ് ഉ​യ​ർ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഇ​ട​മി​ല്ലെ​ന്ന് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡ ​സി​ൽ​വ. കാ​ബി​ന​റ്റ് ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ ത​ന്‍റെ സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ക​യി​ല്ലെ​ന്നും എ​ന്നാ​ൽ താ​ൻ വൈ​റ്റ് ഹൗ​സു​മാ​യി ബ​ന്ധ​പ്പെ​ടി​ല്ലെ​ന്നും ബ്ര​സീ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പു​തി​യ യു​എ​സ് വ്യാ​പാ​ര ത​ട​സ​ങ്ങ​ൾ ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് കോ​ട്ടം​വ​രു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​എ​സി​ന്‍റെ താ​രി​ഫ് വ​ർ​ധ​ന​ക​ളോ​ടു​ള്ള സം​യു​ക്ത പ്ര​തി​ക​ര​ണ​ത്തി​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ത്യ​യും ചൈ​ന​യും തു​ട​ങ്ങി വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളു​ടെ ബ്രി​ക്‌​സ് ഗ്രൂ​പ്പി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ളെ വി​ളി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്.

Read More

ഗാ​സ​യി​ലെ ഇ​സ്ര​യേ​ൽ ന​ട​പ​ടി​ക​ൾ: യു​ദ്ധം അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന

ജ​​​റു​​​സ​​​ലേം: ഗാ​​​സ​​​യി​​​ലെ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ മു​​​ൻ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. നീ​​​ണ്ടു​​​പോ​​​കു​​​ന്ന യു​​​ദ്ധം രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യും സ്വ​​​ത്വ​​​വും ന​​​ഷ്ട​​​മാ​​​കു​​​ന്ന ത​​​ല​​​ത്തി​​​ലേ​​​ക്കാ​​​ണു പോ​​​കു​​​ന്ന​​​തെ​​​ന്ന് മു​​​ൻ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ ഭ്ര​​​മ​​​ക​​​ൽ​​​പ​​​ന മാ​​​ത്ര​​​മാ​​​ണെ​​​ന്നും എ​​​ല്ലാ ഭീ​​​ക​​​ര​​​രെ​​​യും ഇ​​​ല്ലാ​​​താ​​​ക്കി ബ​​​ന്ദി​​​ക​​​ളെ തി​​​രി​​​കെ​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, ഈ ​​​വാ​​​രം സു​​​ര​​​ക്ഷാ ക്യാ​​​ബി​​​ന​​​റ്റ് ചേ​​​രു​​​ന്പോ​​​ൾ യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ നെ​​​ത​​​ന്യാ​​​ഹു സൈ​​​ന്യ​​​ത്തി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. മു​​​ന്നോ​​​ട്ടു​​​ള്ള പാ​​​ത​​​യെ സം​​​ബ​​​ന്ധി​​​ച്ച് നെ​​​ത​​​ന്യാ​​​ഹു​​​വും ആ​​​ർ​​​മി ചീ​​​ഫ് ലെ​​​ഫ്: ജ​​​ന​​​റ​​​ൽ എ​​​യാ​​​ൽ സ​​​മീ​​​റും ത​​​മ്മി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. ഗാ​​​സ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യെ​​​ന്ന ല​​​ക്ഷ്യം ബ​​​ന്ദി​​​ക​​​ളെ അ​​​പ​​​ക​​​ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ കൂ​​​ടു​​​ത​​​ൽ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് എ​​​യാ​​​ൽ സ​​​മീ​​​റി​​​ന്‍റെ പ​​​ക്ഷം. അ​​​തേ​​​സ​​​മ​​​യം,…

Read More

യു​എ​സ് തീ​രു​വ ഭീ​ഷ​ണി നി​ല​നി​ൽ​ക്കേ അ​ജി​ത് ഡോ​വ​ൽ മോ​സ്കോ​യി​ൽ

മോ​സ്കോ: റ​ഷ്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യെ​ച്ചൊ​ല്ലി ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ, റ​ഷ്യ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ മോ​സ്കോ​യി​ലെ​ത്തി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ഈ ​മാ​സം അ​വ​സാ​നം മോ​സ്കോ​യി​ലെ​ത്തും. സ​ന്ദ​ർ​ശ​നം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണെ​ങ്കി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​വ​ലി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​സ​ക്തി​യേ​റു​ന്നു.പ്ര​തി​രോ​ധ വ്യ​വ​സാ​യ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഡോ​വ​ൽ ന​ട​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കൂ​ടു​ത​ൽ എ​സ്-400 മി​സൈ​ൽ സം​വി​ധാ​ന​ങ്ങ​ൾ വാ​ങ്ങ​ൽ, ഇ​ന്ത്യ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ, റ​ഷ്യ​യു​ടെ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ഓ​പ്ഷ​നു​ക​ൾ എ​ന്നി​വ ച​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കാം.സ്വ​ത​ന്ത്ര വി​ദേ​ശ​ന​യം പി​ന്തു​ട​രാ​നും ദേ​ശീ​യ താ​ത്പ​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ങ്കാ​ളി​ത്തം നി​ല​നി​ർ​ത്താ​നു​മു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. എ​സ്. ജ​യ​ശ​ങ്ക​ർ 27, 28ന് ​റ​ഷ്യ സ​ന്ദ​ർ​ശി​ക്കും. പ്ര​തി​രോ​ധം, ഊ​ർ​ജം, വ്യാ​പാ​ര ച​ർ​ച്ച​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 2.7 തീ​വ്ര​ത

വാ​ഷിം​ഗ്ട​ൺ: ‌അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 2.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം ന്യൂ ​ജേ​ഴ്സി​യി​ലും ന്യൂ​യോ​ർ​ക്കി​ലും അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നാ​ൽ നാ​ശം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. ന്യൂ ​ജേ​ഴ്‌​സി​യി​ലെ ഹി​ൽ​സ്ഡേ​ലി​ന് സ​മീ​പ​മാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ വി​ഭാ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. തീ​വ്ര​ത കു​റ​ഞ്ഞ ഭൂ​ച​ല​ന​മാ​യ​തി​നാ​ൽ കാ​ര്യ​മാ​യ നാ​ശം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച​യും ജൂ​ലൈ 22നും ​ന്യൂ​ജേ​ഴ്സി ന​ഗ​ര​ത്തി​ന് അ​ടു​ത്തു​ള്ള ഹ​സ്ബ്രൂ​ക് ഹൈ​റ്റ്സി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Read More

ഷാ​ർ​ജ​യി​ലെ അ​തു​ല്യ​യു​ടെ ദു​രൂ​ഹ മ​ര​ണം: അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ന്

ച​വ​റ: ഷാ​ർ​ജ​യി​ൽ ദു​ര​സാ​ഹ​ച​ര്യ​ത്തി​ൽ ഫ്ലാ​റ്റി​ൽ മ​രി​ച്ച അ​തു​ല്യ​യു​ടെ അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം ​ബ്രാ​ഞ്ചി​നു കൈ​മാ​റി. അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഉ​ട​ൻ തീ​രു​മാ​നി​ക്കും. ക​രു​നാ​ഗ​പ്പ​ള്ളി എ​എ​സ്പി അ​ഞ്ജ​ലി ഭാ​വ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​തു​ല്യ​യു​ടെ ഭ​ർ​ത്താ​വ് സ​തീ​ഷി​നെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് അ​ട​ക്കം പു​റ​പ്പെ​ടു​വി​ച്ച് ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചു വ​രി​ക​യാ​ണ്. ജൂ​ലൈ 19 നാ​ണ് കൊ​ല്ലം തേ​വ​ല​ക്ക​ര കോ​യി​വി​ള സൗ​ത്ത് സ്വ​ദേ​ശി അ​തു​ല്യ​യെ ഷാ​ർ​ജ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​തു​ല്യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് സ​തീ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​ശ​ദ​മാ​യ റീ ​പോ​സ്റ്റ്മോ​ർ​ട്ടം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഷാ​ർ​ജ​യി​ലെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ൽ അ​തു​ല്യ​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ഇ​ല്ല എ​ന്നാ​യി​രു​ന്നു. ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള എ ​എ​സ് പി ​അ​ന്വേ​ഷി​ച്ച കേ​സ് ഫ​യ​ൽ കൈ​മാ​റും. ര​ണ്ടു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള കാ​ര്യ​മാ​യ​തു​കൊ​ണ്ട് ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് ചി​ല…

Read More