ജ​ര്‍​മ​നി​യി​ല്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി: മൂ​ന്നു​പേ​ര്‍ മ​രി​ച്ചു; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

ബെ​ര്‍​ലി​ന്‍: ദ​ക്ഷി​ണ ജ​ര്‍​മ​നി​യി​ല്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്കു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നൂ​റി​ലേ​റെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു ട്രെ​യി​നി​ല്‍. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ്രാ​ദേ​ശി​ക പാ​സ​ഞ്ച​ര്‍ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സി​ഗ്മ​റിം​ഗ​ന്‍ പ​ട്ട​ണ​ത്തി​ല്‍​നി​ന്ന് ഉ​ല്‍ം ന​ഗ​ര​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട ട്രെ​യി​ന്‍ വ​ന​ത്തി​ന് ന​ടു​വി​ല്‍​വ​ച്ചാ​ണ് പാ​ളം​തെ​റ്റി​യ​ത്. വ​ശ​ത്തേ​ക്കു മ​റി​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ബോ​ഗി​ക​ളു​ള്ള​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​നു മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ജ​ര്‍​മ​ന്‍ റെ​യി​ല്‍ ഓ​പ്പ​റേ​റ്റ​റാ​യ ഡോ​യി​ച്ചെ ബാ​ന്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഇ​തു​വ​രെ വ്യ​ക്ത​മ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ ട്രെ​യി​നി​ന്‍റെ ര​ണ്ട് ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി. നൂ​റോ​ളം യാ​ത്ര​ക്കാ​രു​ള്ള​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

ട്രം​പ് വ​ടി​യെ​ടു​ത്തു; വെ​ടി​നി​ർ​ത്ത​ലി​നു താ​യ്‌​ല​ൻ​ഡും കം​ബോ​ഡി​യ​യും

ബാ​​​​ങ്കോ​​​​ക്ക്: താ​​​​യ്‌​​​​ല​​​​ൻ​​​​ഡ്-​​​​കം​​​​ബോ​​​​ഡി​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന് അ​​​​യ​​​​വ്. വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും നേ​​​​താ​​​​ക്ക​​​​ൾ മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. താ​​​​യ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നു ത​​​​യാ​​​​റാ​​​​യ​​​​ത്. മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ താ​​​​യ് ആ​​​​ക്ടിം​​​​ഗ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഫും​​​​താം വെ​​​​ച​​​​യാ​​​​ചാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കും. താ​​​​യ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​ക്താ​​​​വ് ജി​​​​രാ​​​​യു ഹു​​​​വാം​​​​ഗ്സാ​​​​പാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. മ​​​​ലേ​​​​ഷ്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ൻ​​​​വ​​​​ർ ഇ​​​​ബ്രാ​​​​ഹി​​​​മാ​​​​ണു ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് ഇ​​​​രു രാ ​​​ജ്യ​​​​ങ്ങ​​​​ളെ​​​​യും ക്ഷ​​​​ണി​​​​ച്ച​​​​ത്. കം​​​​ബോ​​​​ഡി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഹു​​​​ൻ മാ​​​​നെ​​​​തും ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ജി​​​​രാ​​​​യു പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ കം​​​​ബോ​​​​ഡി​​യ ഇ​​​​ക്കാ​​​​ര്യം സ്ഥി​​​​രീക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ആ​​​​സി​​​​യാ​​​​ൻ കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് മ​​​​ലേ​​​​ഷ്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു മു​​​​ൻ​​​​കൈ എ​​​​ടു​​​​ത്ത​​​​തെ​​​​ന്നും ജി​​​​രാ​​​​യു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലെ​​​​യും കം​​​​ബോ​​​​ഡി​​​​യ​​​​യി​​​​ലെ​​​​യും നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ച​​​​താ​​​​യി ട്രം​​​​പ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ ട്രൂ​​​​ത്ത് സോ​​​​ഷ്യ​​​​ലി​​​​ൽ കു​​​​റി​​​​ച്ചു. സം​​​​ഘ​​​​ർ​​​​ഷം തു​​​​ട​​​​ർ​​​​ന്നാ​​​​ൽ വ്യാ​​​​പ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കി​​​​ല്ലെ​​​​ന്ന്…

Read More

സി​റി​യ​യി​ൽ ഐ​എ​സ് നേ​താ​വി​നെ വ​ധി​ച്ചു

ഡ​മാ​സ്ക​സ്: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ൽ ഉ​ന്ന​ത ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) നേ​താ​വി​നെ​യും ര​ണ്ടു മ​ക്ക​ളെ​യും അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​ന വ​ധി​ച്ചു. ഐ​എ​സ് നേ​താ​വ് ദി​യ സാ​വ്ബ മു​സ്‌​ലി​ഹ് അ​ൽ-​ഹ​ർ​ദാ​നും മ​ക്ക​ളു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ആ​ലെ​പ്പോ പ്ര​വി​ശ്യ​യി​ലെ അ​ൽ-​ബാ​ബ് പ​ട്ട​ണ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ലാ​ണ് അ​ൽ-​ഹ​ർ​ദാ​നും മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. അ​ൽ-​ഹ​ർ​ദാ​ന്‍റെ താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു സ്ത്രീ​ക​ൾ​ക്കും മൂ​ന്നു കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ല്ല. സൈ​നി​ക​രെ വി​മാ​ന​ത്തി​ലെ​ത്തി​ച്ചാ​യി​രു​ന്നു ഐ​എ​സ് ഭീ​ക​ര​രെ നേ​രി​ട്ട​ത്. സി​റി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ സൈ​ന്യ​വും കു​ർ​ദി​ഷ് നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ​സും ഭീ​ക​ര​വേ​ട്ട​യി​ൽ പ​ങ്കാ​ളി​യാ​യി. സി​റി​യ​യി​ലെ പു​തി​യ സ​ർ​ക്കാ​രു​മാ​യി അ​മേ​രി​ക്ക​യ്ക്കു ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്.

Read More

കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ്; വീ​ര​ജ​വാ​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് രാ​ജ്യം

ന്യൂ​ഡ​ൽ​ഹി: 1999ലെ ​കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ധീ​ര​ജ​വാ​ന്മാ​ർ​ക്കു രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ധീ​ര​സൈ​നി​ക​രു​ടെ ത്യാ​ഗം ഇ​ന്ത്യ​ൻ സാ​യു​ധ​സേ​ന​യു​ടെ അ​ച​ഞ്ച​ല​മാ​യ ദൃ​ഢ​നി​ശ്ച​യ​ത്തി​ന്‍റെ കാ​ലാ​തീ​ത​മാ​യ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണെ​ന്ന് രാ​ഷ്‌​ട്ര​നേ​താ​ക്ക​ൾ പ​റ​ഞ്ഞു. “കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ​ത്തി​ൽ, മാ​തൃ​രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര​സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്നു. ന​മ്മു​ടെ സൈ​നി​ക​രു​ടെ അ​സാ​ധാ​ര​ണ​മാ​യ വീ​ര്യ​ത്തി​ന്‍റെ​യും ധൈ​ര്യ​ത്തി​ന്‍റെ​യും അ​ച​ഞ്ച​ല​മാ​യ ദൃ​ഢ​നി​ശ്ച​യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി ഈ ​ദി​വ​സം നി​ല​കൊ​ള്ളു​ന്നു…’ രാ​ഷ്‌​ട്ര​പ​തി എ​ക്സി​ൽ എ​ഴു​തി. “കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സി​ൽ, ഏ​റ്റ​വും ദു​ഷ്‌​ക​ര​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ബ​ഹു​മാ​നം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​വും മ​ന​ക്ക​രു​ത്തും ദൃ​ഢ​നി​ശ്ച​യ​വും പ്ര​ക​ടി​പ്പി​ച്ച ധീ​ര​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു.’ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് എ​ക്സി​ൽ കു​റി​ച്ചു. വീ​ര​മൃ​ത്യു​വ​രി​ച്ച വീ​ര​ന്മാ​രു​ടെ ധൈ​ര്യം ഭാ​വി ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. “അ​വ​രു​ടെ അ​ച​ഞ്ച​ല​മാ​യ ധൈ​ര്യ​വും ശൗ​ര്യ​വും ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കും…’ ഖാ​ർ​ഗെ എ​ക്‌​സി​ൽ…

Read More

മാ​ല​ദ്വീ​പ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു തി​രി​ച്ചെ​ത്തും

മാ​ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മാ​ല​ദ്വീ​പ് സ​ന്ദ​ർ​ശ​നം തു​ട​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന മാ​ല​ദ്വീ​പി​ന്‍റെ അ​റു​പ​താം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും. ന​രേ​ന്ദ്ര​മോ​ദി​യാ​ണ് മു​ഖ്യാ​തി​ഥി. സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മോ​ദി ഇ​ന്നു തി​രി​ച്ചെ​ത്തും.  വെ​ള്ളി​യാ​ഴ്ച മാ​ല​ദ്വീ​പി​ലെ​ത്തി​യ ന​രേ​ന്ദ്ര​മോ​ദി​ക്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാ​ണു ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഇ​രു​നേ​താ​ക്ക​ളും ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​യി​ൽ എ​ട്ട് സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ലും ഒ​പ്പു​വ​ച്ചു. 4,850 കോ​ടി രൂ​പ മാ​ല​ദ്വീ​പി​ന് വാ​യ്പ ന​ൽ​കാ​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​മു​ള്ള​താ​ണ് ക​രാ​റു​ക​ൾ. മു​ഹ​മ്മ​ദ് മു​യി​സു അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം സ്വീ​ക​രി​ച്ച ഇ​ന്ത്യ വി​രു​ദ്ധ നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്ന് വ​ഷ​ളാ​യ ഇ​ന്ത്യ മാ​ല​ദ്വീ​പ് ബ​ന്ധം മു​യി​സു ഇ​ന്ത്യ​യി​ലെ​ത്തി മോ​ദി​യു​മാ​യി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മെ​ച്ച​പ്പെ​ട്ട​ത്.

Read More

ച​രി​ത്ര​ക​രാ​ർ; ഇ​ന്ത്യ-​യു​കെ വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യി

ല​ണ്ട​ൻ: അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം ഇ​ര​ട്ടി​യി​ലെ​ത്തി​ക്കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള സു​പ്ര​ധാ​ന ക​രാ​റി​ൽ ഇ​ന്ത്യ​യും ബ്രി​ട്ട​നും ഒ​പ്പു​വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ലാ​ണു ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. മോ​ദി​യു​ടെ​യും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കി​യ​ർ സ്റ്റാ​ർ​മ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍, ബ്രി​ട്ടീ​ഷ് വാ​ണി​ജ്യ​മ​ന്ത്രി ജൊ​നാ​ഥ​ന്‍ റെ​യ്‌​നോ​ള്‍​ഡ്‌​സ് എ​ന്നി​വ​ര്‍ ക​രാ​റി​ല്‍ ഒ​പ്പി​ട്ടു. 2030ഓ​ടെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം ഏ​ക​ദേ​ശം 10.36 ല​ക്ഷം കോ​ടി രൂ​പ​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ​ക്കാ​യി​രി​ക്കും ക​രാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​ക. ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളും സം​സ്‌​ക​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും തീ​രു​വ​യി​ല്ലാ​തെ ബ്രി​ട്ടീ​ഷ് മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വി​പ​ണ​നം ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ക​രാ​ർ ഒ​രു​ക്കു​ന്ന​ത്. യു​കെ​യി​ല്‍​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വി​സ്‌​കി, കാ​റു​ക​ള്‍ എ​ന്നി​വ ഇ​ന്ത്യ​യി​ല്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കും. മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യും രാ​ജ്യ​ത്തി​നു പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നാ​ണു വി​ല​യി​രു​ത്തു​ന്ന​ത്. ക​രാ​ർ ഒ​പ്പു​വ​ച്ച​ത് ച​രി​ത്ര​പ​ര​മാ​യ ദി​വ​സ​മാ​ണെ​ന്നും ഏ​റെ​നാ​ള​ത്തെ പ്ര​യ​ത്‌​ന​ത്തി​ന്‍റെ ഫ​ല​മാ​ണി​തെ​ന്നും…

Read More

പാ​ല​സ്തീ​നെ ഒ​രു രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്കു​മെ​ന്ന് ഫ്രാ​ൻ​സ്

പാ​രീ​സ്: പാ​ല​സ്തീ​നെ ഒ​രു രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ. ഗാ​സ​യി​ലെ പ​ട്ടി​ണി കി​ട​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ പേ​രി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മാ​ക്രോ​ണി​ന്‍റെ പ്ര​സ്താ​വ​ന. സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ൽ തീ​രു​മാ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മാ​ക്രോ​ൺ എ​ക്‌​സി​ൽ കു​റി​ച്ചു. ഇ​ന്ന​ത്തെ അ​ടി​യ​ന്ത​ര കാ​ര്യം ഗാ​സ​യി​ലെ യു​ദ്ധം അ​വ​സാ​നി​ക്കു​ക​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണെ​ന്നും മാ​ക്രോ​ൺ കു​റി​ച്ചു. മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് നീ​തി​യു​ക്ത​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ച​രി​ത്ര​പ​ര​മാ​യ പ്ര​തി​ബ​ദ്ധ​ത പാ​ലി​ച്ചു​കൊ​ണ്ട്, പാ​ല​സ്തീ​നെ ഒ​രു രാ​ഷ്ട്ര​മാ​യി ഫ്രാ​ൻ​സ് അം​ഗീ​ക​രി​ക്കു​മെ​ന്നും മാ​ക്രോ​ൺ പ​റ​ഞ്ഞു. 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​സ്ര​യേ​ലി​നു പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ജൂ​ത​വി​രു​ദ്ധ​ത​യ്‌​ക്കെ​തി​രേ ഇ​ട​യ്ക്കി​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു, എ​ന്നാ​ൽ ഗാ​സ​യി​ലെ ഇ​സ്ര​യേ​ലി​ന്‍റെ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​ക്രോ​ണി​ന്‍റെ പു​തി​യ നീ​ക്കം.

Read More

റ​ഷ്യ​ൻ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 5 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 50 പേ​ർ മ​രി​ച്ചു

മോ​സ്കോ: കാ​ണാ​താ​യ റ​ഷ്യ​ൻ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 50 പേ​രും മ​രി​ച്ച​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.ഇ​ന്ന​ലെ റ​ഷ്യ-​ചൈ​ന അ​തി​ർ​ത്തി​യി​ലു​ള്ള ഫാ​ർ ഈ​സ്റ്റേ​ൺ മേ​ഖ​ല​യി​ലാ​ണ് ലാ​ൻ​ഡിം​ഗ് ശ്ര​മ​ത്തി​നി​ടെ റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. അ​ഞ്ചു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 42 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ന്പ​തു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.ബ്ല​ഗൊ​വെ​ഷ്ചെ​ൻ​സ്ക് പ​ട്ട​ണ​ത്തി​ൽ​നി​ന്ന് റ​ഷ്യ-​ചൈ​ന അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ടി​ൻ​ഡ​യി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു വി​മാ​നം. എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ​മാ​ർ​ക്ക് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട് മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ത്തു​ന്ന ഫ്യൂ​സ്‌​ലേ​ജി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​മു​ർ മേ​ഖ​ല​യി​ലെ ടി​ൻ​ഡ പ​ട്ട​ണ​ത്തി​ൽ മോ​ശം ദൃ​ശ്യ​ത​യി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ പൈ​ല​റ്റി​നു സം​ഭ​വി​ച്ച പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ടി​ൻ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടാ​മ​ത്തെ ലാ​ൻ​ഡിം​ഗ് ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സോ​വി​യ​റ്റ് യൂ​ണി​യ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ വി​മാ​ന​മാ​ണി​ത്. സൈ​ബീ​രി​യ ആ​സ്ഥാ​ന​മാ​യു​ള്ള അം​ഗാ​ര എ​യ​ർ​ലൈ​നി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​മാ​നം. വി​മാ​നം ക​ത്തു​ന്ന​തി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ദൃ​ശ്യ​ങ്ങ​ൾ…

Read More

അയര്‍ലണ്ടില്‍ ഇന്ത്യക്കാരന് അതിക്രൂര ആക്രമണം

ഡ​​​​​ബ്ലി​​​​​ന്‍: ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള 40 കാ​​​​​ര​​​​​നെ അ​​​​​യ​​​​​ർ​​​​​ല​​​​​ണ്ടി​​​​​ലെ ഡ​​​​​ബ്ലി​​​​​നി​​​​​ൽ ഒ​​​​​രു​​​​​സം​​​​​ഘം അ​​​​​തി​​​​​ക്രൂ​​​​​ര​​​​​മാ​​​​​യി ആ​​​​​ക്ര​​​​​മി​​​​​ച്ചു. ഡ​​​​​ബ്ലി​​​​​നി​​​​​ലെ പാ​​​​​ര്‍ക്ക്ഹി​​​​​ല്‍ റോ​​​​​ഡി​​​​​ല്‍ ക​​​​​ഴി​​​​​ഞ്ഞ ശ​​​​​നി​​​​​യാ​​​​​ഴ്ച ഒ​​​​​രു​​​​​സം​​​​​ഘം ആ​​​​​ളു​​​​​ക​​​​​ൾ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നെ അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വ​​​​​സ്ത്ര​​​​​ങ്ങ​​​​​ൾ വ​​​​​ലി​​​​​ച്ചു​​​​​കീ​​​​​റി എ​​​​​റി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്തു. മൂ​ന്നാ​​​​​ഴ്ച മു​​​​​ന്പു​​​​​മാ​​​​​ത്രം അ​​​​​യ​​​​​ർ​​​​​ല​​​​​ൻഡിലെ​​​​​ത്തി​​​​​യ ഇ​​​​​യാ​​​​​ളു​​​​​ടെ മു​​​​​ഖ​​​​​ത്തും കൈ​​​​​കാ​​​​​ലു​​​​​ക​​​​​ളി​​​​​ലും പ​​​​​രി​​​​​ക്കേ​​​​​റ്റ നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നു. ടാ​​​​​ല​​​​​റ്റ് യൂ​​​​​ണി​​​​​വേ​​​​​ഴ്​​​​​സി​​​​​റ്റി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ല്‍ ക​​​​​ഴി​​​​​യു​​​​​ന്ന ഇ​​​​​യാ​​​​​ളു​​​​​ടെ മൊ​​​​​ഴി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യി ഐ​​​​​റി​​​​​ഷ് പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ശ​​​​​നി​​​​​യാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം ആറോടെയാണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ച​​​​​തെ​​​​​ന്ന് പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. വം​​​​​ശീ​​​​​യാ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണെ​​​​​ന്ന് സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു. അ​​​​​യ​​​​​ര്‍ല​​​​​ന്‍ഡി​​​​​ലെ ഇ​​​​​ന്ത്യ​​​​​ന്‍ അം​​​​​ബാ​​​​​സ​​​​​ഡ​​​​​ര്‍ അ​​​​​ഖി​​​​​ലേ​​​​​ഷ് മി​​​​​ശ്ര സം​​​​​ഭ​​​​​വ​​​​​ത്തെ അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യി അ​​​​​പ​​​​​ല​​​​​പി​​​​​ച്ചു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മെ​​​​​ന്ന് പ​​​​​റ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഇ​​​​​ത്ര ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ പ​​​​​രി​​​​​ക്കു​​​​​ക​​​​​ള്‍ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത്. അ​​​​​ക്ര​​​​​മി​​​​​ക​​​​​ളെ നി​​​​​യ​​​​​മ​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട അ​​​​​ദ്ദേ​​​​​ഹം ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​ന് ചി​​​​​കി​​​​​ത്സ​​​​​യും പി​​​​​ന്തു​​​​​ണ​​​​​യും ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യ​​​​​വ​​​​​രോ​​​​​ട് ന​​​​​ന്ദി​​​​​യ​​​​​റി​​​​​യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

Read More

ബ്ര​ഹ്മ​പു​ത്ര​യ്ക്കു കു​റു​കെ​ അണക്കെട്ട് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച് ചൈ​ന

ബെ​യ്ജിം​ഗ്: ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന് ടി​ബ​റ്റി​ല്‍ ബ്ര​ഹ്മ​പു​ത്ര ന​ദി​ക്കു കു​റു​കെ​യു​ള്ള അ​ണ​ക്കെ​ട്ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ചൈ​ന ശ​നി​യാ​ഴ്ച തു​ട​ക്കം കു​റി​ച്ചു. 167.8 ബി​ല്യ​ണ്‍ (14.4 ല​ക്ഷം കോ​ടി രൂ​പ) യാ​ണു പു​തി​യ ഡാ​മി​ന്‍റെ മു​ട​ക്ക്. ചൈ​ന​യി​ലെ യാ​ജി​യാം​ഗ് ഗ്രൂ​പ്പ് ക​ന്പ​നി​യാ​ണ് അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ക.​ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​ക്വി​യാം​ഗ് ആ​ണ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടാ​യി ഇ​തു മാ​റും. ബ്ര​ഹ്മ​പു​ത്ര​യു​ടെ താ​ഴ്ഭാ​ഗ​ത്തു​ള്ള ഇ​ന്ത്യ​യി​ലും ബം​ഗ്ലാ​ദേ​ശി​ലും അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണം ആ​ശ​ങ്ക​യു​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ല്‍ അ​ഞ്ച് ജ​ല​വൈ​ദ്യു​ത നി​ല​യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ആ​റു കോ​ടി കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ചൈ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ചൈ​ന​യി​ലെ ഹു​ബേ​യി പ്ര​വി​ശ്യ​യി​ൽ യാം​ഗ്റ്റ്സി ന​ദി​യി​ലു​ള്ള സാ​ൻ​ഷി​യ പ​ദ്ധ​തി​യാ​ണ്. ഇ​വി​ടെ 2.24 കോ​ടി കി​ലോ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 1700 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ബ്ര​ഹ്മ​പു​ത്രി തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ടി​ബ​റ്റി​ലെ യാം​ഗ്സോം​ഗ് ഗ്ലേ​ഷി​യ​റി​ൽ​നി​ന്നാ​ണ്…

Read More